CPIM Melmuri LC

  • Home
  • CPIM Melmuri LC

CPIM Melmuri LC Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from CPIM Melmuri LC, Political Party, .

19/10/2024




സിപിഐ എം പോളിറ്റ് ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന________________________പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം ബിജെപ...
04/06/2024

സിപിഐ എം പോളിറ്റ് ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന
________________________
പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം ബിജെപിയ്ക്ക് വൻ തിരിച്ചടിയാണ്. കഴിഞ്ഞ രണ്ട് പൊതുതെരഞ്ഞെടുപ്പുകളിലും ലഭിച്ച ഭൂരിപക്ഷം അവർക്ക് ലോക്‌സഭയിൽ നഷ്ടപ്പെട്ടു. 400 സീറ്റുകൾ നേടുമെന്ന് വീമ്പിളക്കിയ നരേന്ദ്ര മോദിക്ക് ചുറ്റും കെട്ടിപ്പടുത്ത അജയ്യതയുടെ പ്രതിച്ഛായയ്‌ക്കേറ്റ കനത്ത പ്രഹരമാണ് ഈ ജനവിധി.

വൻതോതിലുള്ള പണശക്തിയുടെയും കേന്ദ്ര ഏജൻസികളുടെ ദുരുപയോഗത്തിൻ്റെയും പ്രതിപക്ഷ പാർട്ടികൾക്കെതിരെ എല്ലാ അതിരുകളും കടന്ന ആക്രമണങ്ങളുടെയും പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ഈ സ്വേച്ഛാധിപത്യ ആക്രമണങ്ങൾക്കെതിരെ ശക്തമായ നിലപാടെടുത്തുകൊണ്ട് ഭരണഘടനയെയും ജനാധിപത്യത്തെയും പൗരാവകാശങ്ങളെയും സംരക്ഷിക്കുന്നതിന് മുന്നോട്ടുവന്നതിന് ഇന്ത്യയിലെ ജനങ്ങൾക്ക് അഭിനന്ദനങ്ങൾ.

തൊഴിലില്ലായ്മ, വിലക്കയറ്റം, കാർഷിക ദുരിതം, ജനാധിപത്യത്തിനും ഭരണഘടനയ്ക്കുമെതിരായ ആക്രമണങ്ങൾ തുടങ്ങിയ വിഷയങ്ങൾ ഏറ്റെടുക്കുന്നതിൽ ഇന്ത്യാ കൂട്ടായ്മ മികവ് തെളിയിച്ചു. മോദിയും ബിജെപിയും നടത്തിയ വർഗീയ തെരഞ്ഞെടുപ്പ് പ്രചരണത്തെ ശക്തമായി ചെറുക്കാൻ സാധിച്ചു.

എല്ലാ പാർട്ടികൾക്കും തെരഞ്ഞെടുപ്പിൽ നീതിയുക്തമായി മത്സരിക്കാനുള്ള സാഹചര്യം തെരഞ്ഞെടുപ്പ് കമ്മീഷൻ ഉറപ്പുവരുത്തിയിരുന്നെങ്കിൽ ഫലം ബിജെപിക്കും എൻഡിഎയ്ക്കും ഇതിലും വലിയ തിരിച്ചടിയാകുമായിരുന്നു. നരേന്ദ്രമോദിയുടെ പ്രകോപനപരമായ വർഗീയ പ്രസംഗങ്ങൾ തടയുന്നതിലും മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കുന്നതിലും പരാജയപ്പെട്ടത് തെരഞ്ഞെടുപ്പ് കമ്മീഷന് വലിയ കളങ്കമാണ്.

സിപിഐ എമ്മും ഇടതുപാർട്ടികളും നേടിയ സീറ്റുകളുടെ എണ്ണത്തിൽ നേരിയ വർധനയുണ്ടായിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫലങ്ങൾ പൂർണ്ണമായും ലഭിച്ച ശേഷം കൂടുതൽ വിശദമായ വിശകലനം നടത്തും.

ജനാധിപത്യത്തിനും ഭരണഘടനയ്ക്കും ഉപജീവനമാർഗത്തിനും എതിരായ എല്ലാ ആക്രമണങ്ങളെയും ജനങ്ങൾ ചെറുത്തുതോൽപ്പിക്കുമെന്ന സൂചനയാണ് ഈ തെരഞ്ഞെടുപ്പ് ഫലം നൽകുന്നത്.

04/06/2024
04/06/2024

ഇന്ത്യൻ റിപബ്ലിക്കിന്റെ മതേതര ജനാധിപത്യ സ്വഭാവത്തെയും നമ്മുടെ ഭരണഘടനയെയും സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള നിർണായക ജനവിധി നൽകിയതിന് ഇന്ത്യയിലെ വോട്ടർമാർക്ക് അഭിനന്ദനങ്ങൾ. ഈ ജനവിധി മോദി സർക്കാരിനും ബിജെപിയ്ക്കുമുള്ള വൻ തിരിച്ചടിയാണ്.

സിപിഐ എം ജനറൽ സെക്രട്ടറി സ. സീതാറാം യെച്ചൂരി സംസാരിക്കുന്നു.

സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌പുറപ്പെടുവിക്കുന്ന പ്രസ്‌താവനപാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തുണ്ടായ ജനവിധ...
04/06/2024

സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌
പുറപ്പെടുവിക്കുന്ന പ്രസ്‌താവന

പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തുണ്ടായ ജനവിധി അംഗീകരിക്കുന്നുവെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയില്‍ പറഞ്ഞു.

ലോകസഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്‌ അനുകൂലമായ ജനവിധിയാണ്‌ കേരളത്തില്‍ പൊതുവിലുണ്ടാവാറുള്ളത്‌. കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിലും എല്‍.ഡി.എഫിന്‌ ഒരു സീറ്റ്‌ മാത്രമാണ്‌ സംസ്ഥാനത്ത്‌ ലഭിച്ചത്‌. ഒരു സീറ്റ്‌ പോലും പാര്‍ടിക്ക്‌ ലഭിക്കാത്ത സാഹചര്യവും സംസ്ഥാനത്ത്‌ ഉണ്ടായിട്ടുണ്ട്‌. അത്തരം ഘട്ടങ്ങളിലെല്ലാം ശരിയായ പരിശോധന നടത്തി ആവശ്യമായ തിരുത്തലുകള്‍ വരുത്തി മുന്നോട്ടുപോകുന്ന ശൈലിയാണ്‌ പാര്‍ടി സ്വീകരിച്ചിട്ടുള്ളത്‌.

കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ കാരണങ്ങള്‍ പരിശോധിച്ച്‌ തിരുത്തുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റെ ഭാഗമായാണ്‌ തുടര്‍ന്ന്‌ നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വലിയ വിജയം നേടാന്‍ എല്‍.ഡി.എഫിന്‌ സാധിച്ചത്‌. അതിനുശേഷം നടന്ന നിയമസഭ തെരഞ്ഞെടുപ്പിലാവട്ടെ കേരളത്തിന്റെ തെരഞ്ഞെടുപ്പ്‌ ചരിത്രത്തില്‍ ആദ്യമായി എല്‍.ഡി.എഫിന്‌ തുടര്‍ഭരണം ലഭിക്കുന്ന സ്ഥിതിയുമുണ്ടായി.

രാജ്യത്ത്‌ ബി.ജെ.പിക്ക്‌ ഒറ്റയ്‌ക്ക്‌ അധികാരത്തില്‍ വരാന്‍ പറ്റാത്ത സ്ഥതി ഈ തെരഞ്ഞെടുപ്പിലുണ്ടായിട്ടുണ്ട്‌. എന്നാല്‍, കേരളത്തില്‍ ഈ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ എന്‍.ഡി.എക്ക്‌ ഒരു സീറ്റില്‍ വിജയിക്കാനായി. നേമത്തെ തെരഞ്ഞെടുപ്പില്‍ അസംബ്ലിയില്‍ കോണ്‍ഗ്രസിന്റെ സഹായത്തോടെ ബി.ജെ.പി അക്കൗണ്ട്‌ തുറന്നെങ്കിലും പിന്നീട്‌ അതില്ലാതാവുകയാണ്‌ ചെയ്‌തത്‌. മൂവാറ്റുപുഴ പാര്‍ലമെന്റ്‌ മണ്ഡലത്തില്‍ ബി.ജെ.പി മുന്നണി സ്ഥാനാര്‍ത്ഥി നേരത്തെ വിജയിച്ചിരുന്നുവെങ്കിലും പീന്നീട്‌ അത്‌ ആവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല.

വര്‍ഗ്ഗീയ ശക്തികളുടെ വളര്‍ച്ചയ്‌ക്കെതിരായി ആശയപരവും, സംഘടനാപരവും, പ്രത്യയശാസ്‌ത്രപരവുമായ ഇടപെടലുണ്ടാവേണ്ടതിന്റെ പ്രധാന്യം ഈ തെരഞ്ഞെടുപ്പ്‌ ഉയര്‍ത്തുന്നുണ്ട്‌. തെരഞ്ഞെടുപ്പ്‌ വിധിയെ ശരിയായ അര്‍ത്ഥത്തില്‍ പരിശോധിച്ച്‌ തിരുത്തേണ്ടവ തിരുത്തി മുന്നോട്ടുപോകും. ജനങ്ങള്‍ക്കൊപ്പം കൂടുതല്‍ ചേര്‍ന്നുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയില്‍ പറഞ്ഞു.

Address


676517

Telephone

+916238858149

Website

Alerts

Be the first to know and let us send you an email when CPIM Melmuri LC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CPIM Melmuri LC:

  • Want your organization to be the top-listed Government Service?

Share