CPIM Peruvallur LC

CPIM Peruvallur LC Communist party of India (Marxist )
Peruvallur Local Committee

15/07/2026

കഴിക്കാൻ ബ്രഡ് ഇല്ല എന്ന് പരാതിപ്പെട്ട ജനങ്ങളോട്, 'ബ്രെഡ് ഇല്ലെങ്കിൽ നിങ്ങൾക്കെന്താ കേക്ക് കഴിച്ചുകൂടേ?' എന്ന് ചോദിച്ച ഫ്രഞ്ച് രാജ്ഞി മേരി അന്റോയിനെറ്റിനെ ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. ഫ്രഞ്ച് വിപ്ലവത്തിന്റെ വഴിത്താരകൾ ഇന്നും വിദ്യാർഥികൾ പഠിക്കുന്നുണ്ട് ..നൂറ്റാണ്ടുകൾക്കിപ്പുറം, ഇന്ത്യയിൽ ജനജീവിതം ദുസ്സഹമാകുമ്പോൾ കേന്ദ്ര സർക്കാരിന്റെ പ്രതികരണം ഒട്ടും ആശാവഹമല്ല ...സ്വാഭിവികമായും പ്രതിഷേധത്തിന്റെ ജ്വാല ഉയരും ..

സോഷ്യൽ മീഡിയയിൽ ഉയർന്നുവന്ന 'കോക്കറോച്ച് പാർട്ടി' എന്ന കൂട്ടായ്മയോട് ബിജെപി നേതാക്കളും കേന്ദ്ര ഗവൺമെന്റും കാണിക്കുന്ന അസഹിഷ്ണുത പ്രശ്നത്തെ സമീപിക്കാതെ ലക്ഷണങ്ങളെ നേരിടുന്നതിന്റെ മറ്റൊരു ദൃഷ്ടാന്തമാണ്. എന്തിനാണ് ഈ ഗ്രൂപ്പിന്റെ അക്കൗണ്ടുകൾ കൂട്ടത്തോടെ റദ്ദാക്കപ്പെടുന്നത്? ഗവൺമെന്റ് എന്തിനാണ് ഇത്രത്തോളം ആളുകളെ ഇറക്കി പ്രതിഷേധത്തെ ആക്ഷേപിക്കുന്നത് ?

ഈ കൂട്ടായ്മ പ്രധാനമായും മുന്നോട്ടുവെക്കുന്ന മൂന്നോ നാലോ ലക്ഷ്യങ്ങളുണ്ട്:

* ഇന്ത്യയുടെ മതേതരത്വം സംരക്ഷിക്കുക.
* ജുഡീഷ്യറിയുടെയും ജഡ്ജിമാരുടെയും സ്വാതന്ത്ര്യം ഉറപ്പുവരുത്തുക.
* ഭരണഘടനയിലെ ജനാധിപത്യ മൂല്യങ്ങൾ നിലനിർത്തുക.

വിയോജിക്കാനുള്ള അവകാശത്തെക്കുറിച്ചും ഭരണഘടനാപരമായ സ്വാതന്ത്ര്യത്തെക്കുറിച്ചും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഉൾപ്പെടെ കോടതികളിൽ നടത്തിയ സുപ്രധാന പരാമർശങ്ങൾ ഈ സാഹചര്യത്തിൽ ചേർത്ത് വായിക്കേണ്ടതാണ്. ജനാധിപത്യത്തിൽ ചോദ്യങ്ങൾ ചോദിക്കുന്നത് ഒരു തെറ്റല്ല.

ഭരണകൂടത്തെ ശരിക്കും ഭയപ്പെടുത്തുന്നത് ഈ ചോദ്യങ്ങളല്ല, മറിച്ച് ഇന്ത്യൻ യുവത നേരിടുന്ന യഥാർത്ഥ പ്രശ്നങ്ങളാണ്. ഈ കൂട്ടായ്മകൾ ഉന്നയിക്കുന്ന വിഷയങ്ങൾ ചെറുപ്പക്കാരെ നേരിട്ട് ബാധിക്കുന്നവയാണ്:

* തൊഴിലില്ലായ്മയും വിലക്കയറ്റവും:* രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കുതിച്ചുയരുമ്പോഴും അടിസ്ഥാന ജീവിതാവശ്യങ്ങൾക്കുള്ള വില നിയന്ത്രണാതീതമായി വർദ്ധിക്കുന്നു.
* തുടർച്ചയായ പരീക്ഷാ ചോർച്ചകൾ (The NTA Failure):* വിദ്യാർത്ഥികളുടെ ഭാവി വെച്ച് പന്താടുന്ന നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA). അടുത്തിടെ നടന്നത് കേവലം ഒറ്റപ്പെട്ട സംഭവങ്ങളല്ല:
1. മെഡിക്കൽ പ്രവേശന പരീക്ഷയായ *NEET UG* പേപ്പർ ചോർച്ച.
2. നടത്തി ഒറ്റ ദിവസത്തിനുള്ളിൽ റദ്ദാക്കേണ്ടി വന്ന *UGC NET* പരീക്ഷ.
3. ചോർച്ച ഭയന്ന് മാറ്റിവെച്ച് പിന്നീട് നടത്തേണ്ടി വന്ന *CSIR NET, **NEET PG* പരീക്ഷകൾ.

* സിബിഎസ്ഇ (CBSE) വിദ്യാർത്ഥികളുടെ ആശങ്ക:* രാജ്യത്തെ 17 ലക്ഷത്തിലധികം വരുന്ന സിബിഎസ്ഇ വിദ്യാർത്ഥികളാണ് ഈ പരീക്ഷാ നടത്തിപ്പിലെ അപാകതകൾ മൂലം കടുത്ത മാനസിക സമ്മർദ്ദത്തിലാകുന്നത്."

"ചുരുക്കത്തിൽ ഗവൺമെന്റ് സംവിധാനങ്ങളോടും പരീക്ഷാ ബോർഡുകളോടും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഉണ്ടായിരുന്ന വിശ്വാസം പൂർണ്ണമായും നഷ്ടപ്പെട്ടിരിക്കുന്നു ഒരു വലിയ 'ട്രസ്റ്റ് ഡെഫിസിറ്റ്' (Trust Deficit) രാജ്യത്ത് രൂപപ്പെട്ടിരിക്കുന്നു. ഈ വിശ്വാസ്യതയില്ലായ്മയെ മറച്ചുവെക്കാനാണോ, ചോദ്യങ്ങൾ ചോദിക്കുന്നവരുടെ അക്കൗണ്ടുകൾ പൂട്ടിച്ചും ശബ്ദങ്ങൾ അടിച്ചമർത്തിയും ഗവൺമെന്റ് മുന്നോട്ട് പോകുന്നത്?

14/07/2026

കഴിഞ്ഞ 55കൊല്ലം പഠിച്ചിട്ട് കണക്ക് അറിയാത്തവനാ 😂😂😂ഇപ്പോൾ പത്ത് കൊല്ലത്തെ വിദ്യാഭ്യാസം പറയുന്നത് 😁

14/07/2026
ഡോ. കെ ടി ജലീലിനെ ഒറ്റപ്പെടുത്തി കടന്നാക്രമിക്കാനുള്ള നീക്കത്തെ ചെറുക്കും. ഡോ. കെടി ജലീൽ പങ്കെടുത്ത പൊതു പരിപാടിയുമായി ബ...
14/07/2026

ഡോ. കെ ടി ജലീലിനെ ഒറ്റപ്പെടുത്തി കടന്നാക്രമിക്കാനുള്ള നീക്കത്തെ ചെറുക്കും. ഡോ. കെടി ജലീൽ പങ്കെടുത്ത പൊതു പരിപാടിയുമായി ബന്ധപ്പെട്ട്‌ എംഎസ്‌എഫും മുസ്ലിം ലീഗും വസ്‌തുതാ വിരുദ്ധമായ പ്രചാരണം തുടരുകയാണ്‌.

ലീഗിൽനിന്ന്‌ ഇറങ്ങിയതുമുതൽ ഡോ. കെ ടി ജലീലിനെതിരെ കടന്നാക്രമണം നടത്തുന്നുണ്ട്‌. ലീഗിലെ കൊള്ളരുതായ്‌മകൾ തുറന്നുകാട്ടിയതിന്റെ പകയാണിന്നും അവർ പിന്തുടരുന്നത്‌. ജലീലിനെതിരെ വസ്‌തുതയുമായി ഒരു ബന്ധവും ഇല്ലാത്ത കാര്യങ്ങളായിരുന്നു ഇതുവരെയും വിവാദങ്ങളാക്കി ഉയർത്തിക്കൊണ്ടുവന്നത്‌. എന്നാൽ എല്ലാം ദിവസങ്ങൾക്കുള്ളിൽ പൊളിയുന്നതിന്റെ ജാള്യത്തിൽനിന്നാണ്‌ വീണ്ടും വീണ്ടും കഥകൾ മെനയുന്നത്‌. അങ്ങിനെ ഒറ്റപ്പെടുത്തി രാഷ്‌ട്രീയവേട്ട നടത്താൻ സിപിഐ എം അനുവദിക്കില്ല. ഇ‍ൗ സംഭവത്തിലും രാഷ്‌ട്രീയ നേട്ടമുണ്ടാക്കാനാകുമോ എന്നാണ്‌ ലീഗിന്റെ നോട്ടം. ഇതിനെ കെ ടി ജലീലിനൊപ്പംനിന്ന്‌ രാഷ്ട്രീയമായി നേരിടും.

സിപിഐ എം ജില്ലാ സെക്രട്ടേറിയറ്റ്

02/07/2026

വലതുപക്ഷ നിരീക്ഷകരെന്ന വ്യാജേന ചാനൽ ചർച്ചകളിൽ ഇത്ര നാളും UDF നെ വെളുപ്പിച്ച കോൺഗ്രസ്സുകാരായ ചാനൽ തൊഴിലാളികളും U turn എടുത്തു തുടങ്ങി...😂😂😂

ഇനിയില്ല തൊഴിലുറപ്പ്ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി അട്ടിമറിച്ച്‌ മോദി സർക്കാർ കൊണ്ടുവന്ന വിബി ജിആർഎഎംജി നിയമം അടിച്ചേൽപ്പിക...
01/07/2026

ഇനിയില്ല തൊഴിലുറപ്പ്

ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി അട്ടിമറിച്ച്‌ മോദി സർക്കാർ കൊണ്ടുവന്ന വിബി ജിആർഎഎംജി നിയമം അടിച്ചേൽപ്പിക്കുന്നതിനെതിരെ ഇന്ന് മുതൽ രാജ്യവ്യാപക പ്രക്ഷോഭം. അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയനും ഗ്രാമീണ തൊഴിലാളി സംഘടനകളുടെ സംയുക്തവേദിയും നേതൃത്വം നൽകുന്ന പ്രക്ഷോഭത്തിന്‌ സിഐടിയു പിന്തുണ പ്രഖ്യാപിച്ചു. 125 തൊഴിൽദിനമെന്ന പൊള്ളയായ വാഗ്‌ദാനം നൽകി ‘ആവശ്യത്തിന്‌ അനുസരിച്ച്‌ തൊഴിൽ’ എന്ന സംവിധാനം നടപ്പാക്കാനാണ്‌ കേന്ദ്രനീക്കം. നിലവില്‍ ലഭ്യമാകുന്ന തൊഴില്‍ദിനങ്ങള്‍ ഇനി തൊഴിലാളികള്‍ക്ക് ലഭിക്കില്ല. ഇതിന്‌ അനുയോജ്യമായ വ്യവസ്ഥ ഉൾപ്പെടുത്തി നിയമം കൊണ്ടുവരാന്‍ ചട്ടങ്ങളുടെ കരട്‌ മെയ് 22ന്‌ പുറപ്പെടുവിച്ചിരുന്നു.

ചട്ടങ്ങളിൽ കാതലായ ഭേദഗതികൾ ആവശ്യപ്പെട്ട്‌ അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയൻ ഗ്രാമവികസന മന്ത്രാലയത്തിന് നിവേദനം നൽകി. പദ്ധതിച്ചെലവിന്റെ ഭാരം മുഴുവൻ സംസ്ഥാനങ്ങളുടെ ചുമലിലിട്ട്‌ നിയന്ത്രണം കേന്ദ്രസർക്കാരിനാക്കുന്ന വ്യവസ്ഥയാണുള്ളത്‌. പദ്ധതി സംബന്ധിച്ച്‌ നിർണായക തീരുമാനങ്ങളെടുക്കേണ്ട കമ്മിറ്റിയിൽനിന്ന്‌ കർഷകത്തൊഴിലാളികളെയും ട്രേഡ്‌ യൂണിയനുകളെയും പഞ്ചായത്തുകളെയും ജനപ്രതിനിധികളെയും ഒഴിവാക്കിയത് അംഗീകരിക്കാനാകില്ലെന്നും കർഷകത്തൊഴിലാളി യൂണിയൻ നിവേദനത്തിൽ പറഞ്ഞു..

KSKTU വള്ളിക്കുന്ന് ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ പെരുവള്ളൂരിൽ പറമ്പിൽ പീടിക പോസ്‌റ്റ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച്

30/06/2026

ചരിത്രത്തെ വളച്ചൊടിച്ച് നുണയും വ്യാജ വാർത്തയുമായി ഇറങ്ങിത്തിരിക്കുന്ന കോൺഗ്രസഹയാത്രികരും നിരീക്ഷകരും......
ബി അശോക്, എൽഡിഎഫ് സർക്കാരിനെ വെള്ളം കുടിപ്പിച്ചത്രേ!

21/06/2026

യു.ഡി.എഫിനെതിരായ ഒരു മനോരമ വാർത്തയൊക്കെ ഇങ്ങനെ ഷെയർ ചെയ്യേണ്ടി വരുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിട്ടില്ല...

പിണറായി സർക്കാർ ഹൃദയത്തിൽ കൊണ്ടുനടന്ന പദ്ധതി ആണ് ഇപ്പോൾ മേനോൻ സർക്കാർ പെരുവഴിയിൽ ആക്കിയത്.

വയനാട് മുണ്ടക്കൈ-ചൂരൽമല പുനരധിവാസ പദ്ധതിക്ക് കനത്ത തിരിച്ചടി.
സർക്കാർ നടത്തിയ ഐ.എ.എസ്. അഴിച്ചുപണിയിൽ ടൗൺഷിപ്പ് പദ്ധതിയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ തസ്തികയിൽ ആരെയും നിയമിച്ചില്ല.
ഇതോടെ പദ്ധതി വെള്ളത്തിലായി.

ഇത് പറയുന്നത് മനോരമയാകുമ്പോൾ വിശ്വസിക്കാതെ തരമില്ലല്ലോ!!

വീഡിയോ കടപ്പാട്: Manorama News TV

V S Syamlal

16/06/2026

ഇത്രയും ബെസ്റ്റ് മന്ത്രിസഭ 😂😂😂 കേരളം ഇത് വരെ കണ്ടിട്ടില്ല 😂😂
[pkbasheer, pwd,kmuraleedharan, vdsatheeshan, vdsatheeshanministry, kmshaji,bindhukrishna,nsamsudheen, funny, funnymeme, fyp, relatable, troll, kerala, keralam, udf, teamudf, moori, kongi, comedy]

Address

Kadappadi
Malappuram
673636

Website

Alerts

Be the first to know and let us send you an email when CPIM Peruvallur LC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share