12/08/2026
10 വർഷത്തെ കാത്തിരിപ്പിന് വിരാമം: മഞ്ചേശ്വരം ഫിഷിംഗ് ഹാർബർ നവീകരണത്തിന് 57.84 കോടി രൂപ അനുവദിച്ചു!
മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ മത്സ്യബന്ധന മേഖലയുടെ ജീവനാഡിയായ മഞ്ചേശ്വരം ഫിഷിംഗ് ഹാർബറിന്റെ സമഗ്ര നവീകരണത്തിനായി നബാർഡ് പദ്ധതിയിലുൾപ്പെടുത്തി 57.84 കോടി രൂപ ലഭ്യമാക്കിയിരിക്കുകയാണ്.
ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് നിർമ്മാണം ആരംഭിച്ച ഹാർബറിന്, കഴിഞ്ഞ 10 വർഷമായി ആവശ്യമായ സംരക്ഷണ ഫണ്ട് ലഭിക്കാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരുന്നത്. ഡ്രഡ്ജിങ് നടക്കാത്തതിനാൽ മണലടിയുന്നതും, ടെട്രോപോഡുകളുടെ കുറവുമൂലമുള്ള കടലാക്രമണവും, തകർന്ന റോഡുകളും നമ്മുടെ മത്സ്യത്തൊഴിലാളി സഹോദരങ്ങൾക്ക് വലിയ ദുരിതമായിരുന്നു. നിയമസഭയിലും സർക്കാരിന് മുന്നിലും നിരന്തരം നടത്തിയ ഇടപെടലുകൾക്കൊടുവിലാണ് ഇപ്പോൾ ഈ ചരിത്രപരമായ തുക അനുവദിച്ചു കിട്ടിയിരിക്കുന്നത്.
അനുവദിച്ച ഫണ്ടിന്റെ തരംതിരിവ്:ഹാർബറിലെ ഡ്രഡ്ജിംഗ് പ്രവൃത്തികൾ: ₹12.41 കോടി,തെക്ക്, വടക്ക് ബ്രേക്ക്‌വാട്ടർ പുനരുദ്ധാരണവും ടെട്രോപോഡ് തീരസംരക്ഷണവും: ₹36.18 കോടി ,ഹാർബർ റോഡ് വികസനം: ₹4.00 കോടി തുടങ്ങിയവ
കൂടാതെ, ഇത്തവണത്തെ ബജറ്റിൽ മഞ്ചേശ്വരം, മൂസോടി പ്രദേശങ്ങളിൽ ചെറുബോട്ടുകൾക്കായി ബോട്ട് ജെട്ടികൾ നിർമ്മിക്കുന്നതിനും തുക വകയിരുത്തിയിട്ടുണ്ട്.
ടെൻഡർ നടപടികൾ വേഗത്തിലാക്കി പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പദ്ധതിക്ക് ആവശ്യമായ ഫണ്ട് അനുവദിച്ചു തന്ന സർക്കാരിനും ഫിഷറീസ് വകുപ്പിനും മഞ്ചേശ്വരത്തെ ജനങ്ങളുടെയും മത്സ്യത്തൊഴിലാളികളുടെയും പേരിൽ ഹൃദ്യമായ നന്ദി അറിയിക്കുന്നു.
10 ವರ್ಷಗಳ ಕಾದು ನೋಡುವಿಕೆಗೆ ತೆರೆ: ಮಂಜೇಶ್ವರಂ ಫಿಶಿಂಗ್ ಹಾರ್ಬರ್ ನವೀಕರಣಕ್ಕೆ ₹57.84 ಕೋಟಿ ಮಂಜೂರು!
ಮಂಜೇಶ್ವರಂ ವಿಧಾನಸಭಾ ಕ್ಷೇತ್ರದ ಮೀನುಗಾರಿಕಾ ವಲಯದ ಜೀವನಾಡಿಯಾಗಿರುವ ಮಂಜೇಶ್ವರಂ ಫಿಶಿಂಗ್ ಹಾರ್ಬರ್ನ ಸಮಗ್ರ ನವೀಕರಣಕ್ಕಾಗಿ NABARD ಯೋಜನೆಯಡಿ ₹57.84 ಕೋಟಿ ಅನುದಾನ ಲಭ್ಯವಾಗಿದೆ.
ಉಮ್ಮನ್ ಚಾಂಡಿ ಸರ್ಕಾರದ ಅವಧಿಯಲ್ಲಿ ನಿರ್ಮಾಣ ಆರಂಭಗೊಂಡ ಈ ಹಾರ್ಬರ್ಗೆ ಕಳೆದ 10 ವರ್ಷಗಳಿಂದ ಅಗತ್ಯವಾದ ಸಂರಕ್ಷಣಾ ಅನುದಾನ ದೊರೆಯದಿರುವುದು ದೊಡ್ಡ ಸಂಕಷ್ಟಕ್ಕೆ ಕಾರಣವಾಗಿತ್ತು. ಡ್ರೆಡ್ಜಿಂಗ್ ನಡೆಯದ ಕಾರಣ ಹಾರ್ಬರ್ನಲ್ಲಿ ಮರಳು ತುಂಬಿಕೊಳ್ಳುವುದು, ಟೆಟ್ರಾಪೋಡ್ಗಳ ಕೊರತೆಯಿಂದ ಸಮುದ್ರ ಕೊರೆತ ಉಂಟಾಗುವುದು ಹಾಗೂ ಹದಗೆಟ್ಟ ರಸ್ತೆಗಳು ನಮ್ಮ ಮೀನುಗಾರ ಸಹೋದರರಿಗೆ ತೀವ್ರ ತೊಂದರೆ ಉಂಟುಮಾಡಿದ್ದವು.
ವಿಧಾನಸಭೆಯಲ್ಲೂ, ಸರ್ಕಾರದ ಮುಂದೆಯೂ ನಿರಂತರವಾಗಿ ನಡೆಸಿದ ಮಧ್ಯಪ್ರವೇಶಗಳ ಫಲವಾಗಿ ಇದೀಗ ಈ ಐತಿಹಾಸಿಕ ಮೊತ್ತ ಮಂಜೂರಾಗಿದೆ.
ಮಂಜೂರುಗೊಂಡ ಅನುದಾನದ ವಿವರಗಳು:
• ಹಾರ್ಬರ್ ಡ್ರೆಡ್ಜಿಂಗ್ ಕಾಮಗಾರಿ – ₹12.41 ಕೋಟಿ
• ದಕ್ಷಿಣ ಮತ್ತು ಉತ್ತರ ಬ್ರೇಕ್ವಾಟರ್ ಪುನರ್ನಿರ್ಮಾಣ ಹಾಗೂ ಟೆಟ್ರಾಪೋಡ್ಗಳ ಮೂಲಕ ಕರಾವಳಿ ಸಂರಕ್ಷಣೆ – ₹36.18 ಕೋಟಿ
• ಹಾರ