DYFI Chinnampadi

DYFI Chinnampadi Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DYFI Chinnampadi, Political Party, Kalpakanchery Chinnampadi, Malappuram.

തോൽവികൾ നമ്മെ തളർത്താൻ വന്നതല്ല പാകപ്പെടുത്താൻ വന്നതാണ് ഇന്ന്
കഠിനമെന്ന് തോന്നുന്നതെല്ലാം
നാളെയുടെ അഭിമാനകഥകളാകും.
നമ്മൾ നിൽക്കുന്ന ഓരോ നിമിഷവും ചരിത്രത്തിലേക്കുള്ള അടയാളം ആണ്
തളരരുത്. വിശ്വാസത്തോടെ മുന്നോട്ടുപോവുക. വിജയം നമ്മളെ കാത്തിരിക്കുന്നു.

കൊച്ചു കേരളം വീണ്ടും വീണ്ടും അംഗീകരിക്കപ്പെടുന്ന കാഴ്ച ഏറെ മഹത്തരം❤️❤️❤️
21/01/2026

കൊച്ചു കേരളം വീണ്ടും വീണ്ടും അംഗീകരിക്കപ്പെടുന്ന കാഴ്ച ഏറെ മഹത്തരം❤️❤️❤️

പൊതുമേഖലാ സ്ഥാപനങ്ങളെയും പരമ്പരാഗത വ്യവസായങ്ങളെയും സംരക്ഷിച്ചും ശക്തിപ്പെടുത്തിയും മുന്നോട്ടുപോകുക എന്നതാണ് ഇടതുപക്ഷ ജനാ...
21/01/2026

പൊതുമേഖലാ സ്ഥാപനങ്ങളെയും പരമ്പരാഗത വ്യവസായങ്ങളെയും സംരക്ഷിച്ചും ശക്തിപ്പെടുത്തിയും മുന്നോട്ടുപോകുക എന്നതാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നയം. പൊതുമേഖലാ സ്ഥാപനങ്ങളെ കൂടുതല്‍ മത്സരക്ഷമമാക്കാനും അവയുടെ പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കാനുമായി സര്‍ക്കാര്‍ നിരന്തരം ഇടപെട്ടു. വ്യവസായ വാണിജ്യ വകുപ്പിന് കീഴില്‍ 51 പൊതുമേഖലാ സ്ഥാപനങ്ങളാണ് സംസ്ഥാനത്തുള്ളത്. ഇത്തവണത്തെ അർധവാർഷിക കണക്കുകൾ പ്രകാരം പ്രവര്‍ത്തന ലാഭം രേഖപ്പെടുത്തിയ സ്ഥാപനങ്ങളുടെ എണ്ണം 9ൽ നിന്ന് 27 ആയി വര്‍ദ്ധിച്ചു.

2016 നും 2024 നും ഇടയിലുള്ള വാര്‍ഷിക വ്യവസായ സര്‍വ്വേ (ASI) കണക്കുകള്‍ പ്രകാരം മറ്റ് സംസ്ഥാനങ്ങളില്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ എണ്ണത്തില്‍ വന്‍ കുറവുണ്ടായി. 2016ല്‍ കേരളത്തില്‍ 170 സര്‍ക്കാര്‍ ഫാക്ടറികളുണ്ടായിരുന്നത് 2024ല്‍ ലയനങ്ങളുൾപ്പെടെ ഉണ്ടായതിനാൽ 163 ആയി ഏതാണ്ട് സ്ഥിരതയോടെ നിലകൊള്ളുന്നുണ്ട്. എന്നാൽ ഇതേ കാലയളവില്‍ കര്‍ണാടകയില്‍ പൊതുമേഖല ഫാക്ടറികളുടെ എണ്ണം 151ല്‍ നിന്ന് 74 ആയും, ഉത്തര്‍പ്രദേശില്‍ 117ല്‍ നിന്ന് 45 ആയും കുത്തനെ ഇടിഞ്ഞു. സ്വകാര്യവല്‍ക്കരണ നയങ്ങള്‍ ശക്തമായ ഗുജറാത്തില്‍ 406ല്‍ നിന്ന് 139 ആയും മഹാരാഷ്ട്രയില്‍ 343ല്‍ നിന്ന് 98 ആയും പൊതുമേഖലാ യൂണിറ്റുകള്‍ കുറഞ്ഞു. പശ്ചിമ ബംഗാളിലും 152ല്‍ നിന്ന് 63 ലേക്ക് ഇത്തരം സ്ഥാപനങ്ങളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായി.

മൊത്തം സാമ്പത്തിക മൂല്യവര്‍ദ്ധനവിന്‍റെ (Gross Value Added - GVA) കാര്യത്തില്‍ രാജ്യത്തെ ആകെ വിഹിതത്തിന്‍റെ 11.3 ശതമാനം സംഭാവന നല്‍കിക്കൊണ്ട് കേരളം രണ്ടാം സ്ഥാനത്തെത്തി. കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടയില്‍ 15.6 ശതമാനം സഞ്ചിത നാമമാത്ര ജിവിഎ വളര്‍ച്ചയോടെ കേരളം രാജ്യത്തെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന സംസ്ഥാനമായി മാറി. ഇതേ കാലയളവില്‍ ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ വന്‍കിട സംസ്ഥാനങ്ങള്‍ നെഗറ്റീവ് വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.

2016ല്‍ കേരളത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ 5,756 കോടി രൂപയുടെ മൂല്യവര്‍ദ്ധനവാണ് ഉണ്ടായിരുന്നതെങ്കില്‍ 2024ല്‍ മൂല്യവര്‍ദ്ധനവ് 17,801 കോടി രൂപയായി കുതിച്ചുയര്‍ന്നു. അതായത് 15.2 ശതമാനത്തിന്‍റെ മികച്ച വാര്‍ഷിക വളര്‍ച്ച (CAGR) കേരളം കൈവരിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളോടുള്ള കേരള സര്‍ക്കാരിന്‍റെ സന്ധിയില്ലാത്ത പ്രതിബദ്ധതയും നവീനമായ കാഴ്ചപ്പാടുകളുമാണ് ഈ വികസന കുതിപ്പിന് കാരണമായത്.

പരമ്പരാഗത മേഖലയിലും വൈവിധ്യവൽക്കരണം, നിയന്ത്രിത യന്ത്രവൽക്കരണം, ആധുനികവൽക്കരണം തുടങ്ങിയ മാർഗങ്ങളിലൂടെ കേരളത്തിനകത്തും പുറത്തുമുള്ള മാർക്കറ്റുകളിലേക്ക് കടന്നുചെല്ലാൻ നമുക്ക് സാധിച്ചിട്ടുണ്ട്. കയർ ഭൂവസ്ത്രപദ്ധതിയും കൈത്തറി, ഖാദി മേഖലയിലെ നവീന ഫാഷൻ വസ്ത്രങ്ങളുടെ നിർമ്മാണവും കശുവണ്ടി തൊഴിലാളികൾക്കുള്ള ഗ്രാറ്റിവിറ്റി കുടിശ്ശികയില്ലാതെ കൊടുത്തു തീർത്തതും അവരുടെ ഫാക്ടറികളുടെ നവീകരണത്തിനായി ഫണ്ട് അനുവദിച്ചതും ഒറ്റത്തവണ തീർപ്പാക്കൽ ആനുകൂല്യങ്ങളുമെല്ലാം നമുക്ക് മുന്നിലുണ്ട്. കൈത്തറി യൂണിഫോം പദ്ധതിയിലൂടെ തൊഴിൽ സുരക്ഷ ലഭിച്ചത് എട്ടായിരത്തോളം തൊഴിലാളികൾക്കാണ്. തോട്ടം മേഖലയിൽ ലയങ്ങളുടെ നവീകരണവും ടൂറിസം പദ്ധതികൾ ഉൾപ്പെടെ നടപ്പിലാക്കാൻ പറ്റുന്ന വിധത്തിൽ നവീകരണത്തിനായി പ്ലാൻ്റേഷൻ ഡയറക്ട്രേറ്റും സംസ്ഥാന സർക്കാർ കൊണ്ടുവന്നു. ചേന്ദമംഗലം കൈത്തറി ഗ്രാമം ഉദ്ഘാടന സജ്ജമാണ്.

നാം സ്വന്തമായി കേരളത്തിൻ്റെ കഥ എഴുതുകയാണ്. സാമ്പത്തിക ഉപരോധത്തിനിടയിലും കേരള മോഡൽ ലോക ശ്രദ്ധ ആകർഷിക്കുകയാണ്. ഇതാണ് ഞങ്ങളുടെ നയം, ഈ നയം തുടരുക തന്നെ ചെയ്യും.

മന്ത്രിയും കുട്ടികളും അങ്ങ് ആഘോഷിക്കുകയാണ് ❣️തൃത്താല കല്ലടത്തൂർ ഗോഖലെ സ്കൂളിൽ....ഇന്നല്ലെങ്കിൽ പിന്നെ എപ്പോൾ❓പൊതു വിദ്യാ...
21/01/2026

മന്ത്രിയും കുട്ടികളും
അങ്ങ് ആഘോഷിക്കുകയാണ് ❣️
തൃത്താല കല്ലടത്തൂർ ഗോഖലെ
സ്കൂളിൽ....
ഇന്നല്ലെങ്കിൽ പിന്നെ എപ്പോൾ❓

പൊതു വിദ്യാഭ്യാസ രംഗത്ത് വിപ്ലവം തുടരുകയാണ്👇
കിഫ്ബി പദ്ധതിയിലൂടെ....
എന്തൊരു സന്തോഷം!

കല്ലടത്തൂർ സ്ക്കൂളിന്റെ ഉദ്ഘാടനത്തിന് ശേഷം ക്ലാസ് മുറിയിൽ വെച്ച് ഒരു ഫോട്ടോ എടുക്കണം എന്ന കുട്ടികളുടെ
ആഗ്രഹത്തിനൊപ്പം കൂടിയതാണ് മന്ത്രി ശ്രീ എം ബി രാജേഷ്

"മനോഹരമായ ടൈലുകൾ പതിച്ച, നല്ല വെളിച്ചമുള്ള ട്യൂബ് ലൈറ്റുകളും, വേനൽക്കാലത്തും ആശ്വാസമാവാൻ ഫാനുകളും തുടങ്ങി എല്ലാ സൗകര്യങ്ങളുമുള്ള ക്ലാസ്സ് മുറികളെ ആവേശത്തോടെയും ആർപ്പുവിളികളോടെയുമാണ് വിദ്യാർത്ഥികൾ സ്വീകരിച്ചത്."
മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു

#തൃത്താല
#നാം_മുന്നോട്
#നമുക്ക്_മുന്നേറാം #ഇടതുപക്ഷംഹൃദയപക്ഷം #കേരളസർക്കാർ #പിണറായിവിജയൻ േരളം #വികസനപാതയിൽ

കിഫ്ബി കേന്ദ്രത്തിൻ്റെതാണെന്നും പറഞ്ഞ് രാജീവ് ചന്ദ്രശേഖരനും മാറാലകളും ഈ പരിസരത്ത് പോലും വന്നു പോകരുത്.🚩🚩🔥

ഇന്നലെത്തെ താരം..🔥🔥🔥🔥രണ്ട് മണിക്കൂർ കേരള ഭരണത്തെ അറഞ്ചം പുറഞ്ചം നിന്ന് കുറ്റം പറയുകയായിരുന്നു.അതിനിടക്കാണ് ജനങ്ങൾക്കിടയി...
21/01/2026

ഇന്നലെത്തെ താരം..🔥🔥🔥🔥
രണ്ട് മണിക്കൂർ കേരള ഭരണത്തെ അറഞ്ചം പുറഞ്ചം നിന്ന് കുറ്റം പറയുകയായിരുന്നു.

അതിനിടക്കാണ് ജനങ്ങൾക്കിടയിൽ നിന്ന് ബംഗാളുകാരനായ ഒര് യുവാവ് ഒര് ചോദ്യം അങ്ങ് ചോദിച്ചത്.

കേരളത്തിൽ പത്ത് വർഷം കൊണ്ടുണ്ടായ പുരോഗതി എന്ത്‌ കൊണ്ടാണ് ബംഗാളിൽ ഉണ്ടാകാത്തത് എന്നതായിരുന്നു ചോദ്യം.

സിലബസിൽ ഇല്ലാത്ത ചോദ്യം ആയത് കൊണ്ട് എല്ലാവരും അങ്ങ് അപ്സെറ്റായി പെട്ടന്ന് ആരൊക്കെയോ വന്ന് ആ മൈക്ക് അങ്ങ് തട്ടിയെടുത്ത് ചോദ്യം ചോദിച്ചയാളെ രൂക്ഷമായി ആരൊക്കയോ നോക്കുന്നുണ്ട് ആരും ഉത്തരമൊന്നും പറയുന്നതും കേട്ടില്ല പിന്നെ ആകെ മൊത്തം ഒര് വെടിയും പുകയും 😁😁

രണ്ട് പതിറ്റാണ്ടിലേറെ നീണ്ട തടസം പൂർണ്ണമായും മാറ്റിക്കൊണ്ട്  സീപോർട്ട് - എയർപോർട്ട് റോഡ് നിർമ്മാണത്തിനുള്ള ടെൻ്റർ നടപടിക...
21/01/2026

രണ്ട് പതിറ്റാണ്ടിലേറെ നീണ്ട തടസം പൂർണ്ണമായും മാറ്റിക്കൊണ്ട് സീപോർട്ട് - എയർപോർട്ട് റോഡ് നിർമ്മാണത്തിനുള്ള ടെൻ്റർ നടപടികളിലേക്ക് സർക്കാർ കടന്ന സന്തോഷം നിങ്ങളുമായി പങ്കുവെക്കുകയാണ്. തുടർച്ചയായ ഇടപെടലുകളിലൂടെ എച്ച്എംടിയുടേയും എൻഎഡിയുടേയും ഭൂമി ലഭിച്ച് വളരെ പെട്ടെന്ന് തന്നെ സർക്കാരിന് ടെൻ്ററിലേക്ക് കടക്കാൻ സാധിച്ചു. പദ്ധതി നിർവ്വഹണ ഏജൻസിയായ റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോർപ്പറേഷനാണ് ടെൻ്റർ നോട്ടിഫിക്കേഷൻ നൽകിയിരിക്കുന്നത്. സംസ്ഥാന സർക്കാർ നടത്തിയ നിരന്തരമായ ഇടപെടലിൻ്റെ ഫലമായാണ് റോഡ് നിർമ്മാണത്തിനുള്ള വഴി ഇപ്പോൾ ഒരുങ്ങിയിരിക്കുന്നത്. HMT ഭൂമിക്ക് സുപ്രീം കോടതി നിർദ്ദേശപ്രകാരം 37.90 കോടി രൂപയും NAD ഭൂമിക്ക് കേന്ദ്ര പ്രതിരോധ മന്ത്രാലയം കണക്കാക്കിയ 23.11 കോടി രൂപയും സംസ്ഥാന സർക്കാർ നൽകിയാണ് ഭൂമി ഏറ്റെടുത്തത്.

📢 *താങ്കളോ, കുടുംബമോ, പ്രിയപ്പെട്ടവർ ആരെങ്കിലുമോ, ജപ്തി ഭീഷണി നേരിട്ട് ആത്മഹത്യയുടെ വക്കിലാണോ?!*📢 *കേന്ദ്ര സർക്കാരിന്റെ ...
21/01/2026

📢 *താങ്കളോ, കുടുംബമോ, പ്രിയപ്പെട്ടവർ ആരെങ്കിലുമോ, ജപ്തി ഭീഷണി നേരിട്ട് ആത്മഹത്യയുടെ വക്കിലാണോ?!*

📢 *കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക കരിനിയമമായ സർഫാസി നിയമം, താങ്കളുടെയും കുടുംബത്തിന്റെയും കിടപ്പാടം നഷ്ടപ്പെടുത്തുമെന്ന് ഭയപ്പെടുന്നുണ്ടോ?!*

📢 *സഖാവ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനകീയ സർക്കാരിന്റെ ഏകകിടപ്പാട സംരക്ഷണ നിയമത്തിന്റെ ആനുകൂല്യങ്ങൾക്ക്‌ താങ്കൾ അർഹരാണോ?*

📢 *താങ്കളോ, ചുറ്റുപാടിൽ താങ്കൾക്ക് അറിയുന്നവരോ ഈ വിഷയത്തിൽ സൗജന്യ നിയമസഹായം ആവശ്യമുള്ളവരാണോ?!*

*തീർച്ചയായും നിങ്ങളെ ഞങ്ങൾക്ക് സഹായിക്കാനാകും*... 😊🙏

*ജപ്തി വിരുദ്ധ നിയമസഹായ വേദി*,
കേരള ഹൈക്കോടതി.

*24x7 Helpline*👇

📱*8281 886 889*
💬 *8136 888 889*

കനകോലു വീണ്ടും എയറിൽ! 16.9% ശതമാനത്തേക്കാൾ വലിയ ഗ്രാഫ് 14.7%.. ഈ കണക്ക് കൊള്ളാം...!
21/01/2026

കനകോലു വീണ്ടും എയറിൽ! 16.9% ശതമാനത്തേക്കാൾ വലിയ ഗ്രാഫ് 14.7%.. ഈ കണക്ക് കൊള്ളാം...!

ചെല്ലാനം തീരത്ത് ടെട്രാപോഡ് കടൽഭിത്തി പണിയുന്നതിന് 404 കോടി രൂപയുടെ രണ്ടാം ഘട്ട പദ്ധതിക്ക് നോമിനേഷൻ വ്യവസ്ഥയിൽ ULCCS ന് ...
21/01/2026

ചെല്ലാനം തീരത്ത് ടെട്രാപോഡ് കടൽഭിത്തി പണിയുന്നതിന് 404 കോടി രൂപയുടെ രണ്ടാം ഘട്ട പദ്ധതിക്ക് നോമിനേഷൻ വ്യവസ്ഥയിൽ ULCCS ന് നിർമ്മാണാനുമതി നൽകിയ മന്ത്രിസഭാ തീരുമാനം സന്തോഷത്തോടെ പങ്കുവെക്കുകയാണ്. ഞാൻ മന്ത്രിയായി ചുമതലയേറ്റ ശേഷം ചേംബറിൽ ആദ്യമായി ചേർന്ന യോഗത്തിലാണ് ചെല്ലാനത്ത് ടെട്രാപോഡ് കടൽഭിത്തി നിർമ്മിക്കാൻ തീരുമാനിച്ചത്. 347 കോടി രൂപ മുതൽമുടക്കിൽ 7.3 കി.മീറ്റർ ദൈർഘ്യത്തിൽ ടെട്രാപോഡ് കടൽ ഭിത്തിയുടെ ആദ്യഘട്ട നിർമ്മാണം 2023 ൽ പൂർത്തിയാക്കുകയും ചെയ്തു. വ്യക്തിപരമായി ഇക്കാര്യത്തിലുള്ള സംതൃപ്തി കൂടി അറിയിക്കുകയാണ്.

നേരത്തെ വിഭാവനം ചെയ്തതു പോലെ കടൽഭിത്തി പൂർത്തിയാക്കുന്നതിനായി അവശേഷിക്കുന്ന 6.1 കി.മീറ്റർ നീളത്തിൽ കൂടി ടെട്രാപോഡ് ഭിത്തി നിർമ്മിക്കാനുള്ള അനുമതിയാണ് ഇന്ന് ചേർന്ന മന്ത്രിസഭയിൽ തീരുമാനം ആയത്. നിർമ്മാണച്ചെലവ് കണക്കാക്കുമ്പോൾ ശരാശരി 66 കോടിയിലധികം രൂപയാണ് ഒരു കി.മീറ്റർ ദൂരം തീര സംരക്ഷണത്തിനായി ചെല്ലാനത്ത് സംസ്ഥാന സർക്കാർ ചെലവഴിക്കുന്നത്.

ചെല്ലാനത്തെ പ്രതിനിധീകരിച്ചുകൊണ്ട് കേരളത്തിലും കേന്ദ്രത്തിലും ഒരേ പാർട്ടിയുടെ ആളുകൾ ഭരണത്തിലുണ്ടായിരുന്ന ഘട്ടത്തിൽ പോലും സാധ്യമാക്കാൻ പറ്റാതിരുന്ന പദ്ധതിയാണ് LDF സർക്കാർ ഇച്ഛാശക്തിയോടെ പൂർത്തിയാക്കുന്നത്. തീര സംരക്ഷണത്തിനായി യൂണിയൻ ഗവണ്മെൻ്റ് നയാ പൈസ ചെലവഴിക്കാൻ തയ്യാറാകാത്ത വേളയിലും സംസ്ഥാന സർക്കാരിൻ്റെ ഇക്കാര്യത്തിലുള്ള പ്രതിബദ്ധതയോടെയുള്ള നീക്കം ജനങ്ങൾക്ക് ബോധ്യപ്പെടും. ദീർഘകാലമായി കടലാക്രമണ ഭീഷണി നേരിടുന്ന ചെല്ലാനത്തിൻ്റെ ദുരിതത്തിന് പരിഹാരം കണ്ടത് എൽഡിഎഫ് സർക്കാരാണ്. രണ്ടാം ഘട്ട പദ്ധതിക്ക് അനുമതി നൽകാൻ ഇടപെട്ട ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും ധനകാര്യ വകുപ്പ് മന്ത്രി ശ്രീ കെ എൻ ബാലഗോപാലിനും കിഫ്ബിയ്ക്കും നന്ദി രേഖപ്പെടുത്തുന്നു. പദ്ധതി യാഥാർത്ഥ്യമാക്കുന്നതിനായി കൊച്ചി എം എൽ എ ആയ കെ ജെ മാക്സി നിരന്തരമായ ഇടപെടൽ നടത്തിയിട്ടുണ്ട്. ഒന്നാംഘട്ടം ഉയർന്ന ഗുണമേന്മയോടെ കൃത്യസമയത്ത് പൂർത്തീകരിച്ചതിൽ ഊരാളുങ്കൽ ലേബർ സൊസൈറ്റി വഹിച്ച പങ്കും അഭിനന്ദനാർഹമാണ്. അതുകൊണ്ടുതന്നെ രണ്ടാംഘട്ടവും കൃത്യസമയത്തു തന്നെ യുഎൽസിസി പൂർത്തീകരിക്കുമെന്ന വിശ്വാസവും ഞങ്ങൾക്കുണ്ട്.

ചെല്ലാനത്തുനിന്ന് വിട്ടുപോയവർ ആ മണ്ണിലേക്ക് തിരിച്ചുവരുന്ന കാലമാണിത്. തകർന്ന വീടുകളുടെ ചിത്രങ്ങൾ മാത്രം വന്നുകൊണ്ടിരുന്ന സ്ഥലത്ത് പുതിയ വീടുകളുടെ ചിത്രങ്ങളും ചിരിക്കുന്ന മുഖങ്ങളും ഇന്ന് ക്യാമറകൾക്ക് മുന്നിലെത്തുന്നു. ഈ മാറ്റവും ഈ സന്തോഷവുമാണ് ചെല്ലാനത്തുകാർക്ക് ഞങ്ങൾ ഉറപ്പ് നൽകിയത്. എല്ലാ ഉറപ്പും പാലിച്ചുകൊണ്ട് ഞങ്ങൾ മുന്നോട്ടുപോകുന്നു.

മതനിരപേക്ഷത എന്നും ഉയർത്തിപ്പിടിച്ച ഇടതുപക്ഷത്തെ വർഗ്ഗീയവാദികളാണെന്നു മുദ്രകുത്താൻ ശ്രമിക്കുന്നവരുടെ അജണ്ട വേറെയാണ്...അത...
21/01/2026

മതനിരപേക്ഷത എന്നും ഉയർത്തിപ്പിടിച്ച
ഇടതുപക്ഷത്തെ വർഗ്ഗീയവാദികളാണെന്നു
മുദ്രകുത്താൻ ശ്രമിക്കുന്നവരുടെ
അജണ്ട വേറെയാണ്...

അതിൽ കുടുങ്ങാതെ
ഇടതുപക്ഷ സർക്കാരിൻ്റെ
വികസന ക്ഷേമ പ്രവർത്തനങ്ങൾ
ജനങ്ങളിലെത്തിക്കുകയും
കേന്ദ്ര സർക്കാരിൻ്റെ
ജനവിരുദ്ധ നയങ്ങൾ
തുറന്നു കാണിക്കുകയുമാണ്
നമ്മുടെ ഉത്തരവാദിത്വം

വികസനമാണ് ചർച്ചയെങ്കിൽ
ഒന്നും രണ്ടും പിണറായി സർക്കാറിനോട്
താരതമ്യം ചെയ്യാൻ കഴിയുന്ന
ഒരു UDF സർക്കാറും കേരളത്തിൻ്റെ
ചരിത്രത്തിൽ ഇല്ലെന്നതാണ് യാഥാർത്ഥ്യം

21/01/2026

എൽഡിഎഫ് വരും എല്ലാം ശരിയാവും അത് വെറുതെ പറയുന്നതല്ല

ഷിംജിത അറസ്റ്റിൽ
21/01/2026

ഷിംജിത അറസ്റ്റിൽ

വിദേശത്തേക്കെന്നല്ല ലോകത്തിന്റെ ഏത് മൂലയിൽ കേറി ഒളിച്ചാലും ഞങ്ങള് മലയാളികൾ എവിടൊ ക്കെയുണ്ടോ അവിടെന്ന് ഞങ്ങള് പൊക്കിയിരിക...
21/01/2026

വിദേശത്തേക്കെന്നല്ല ലോകത്തിന്റെ ഏത് മൂലയിൽ കേറി ഒളിച്ചാലും ഞങ്ങള് മലയാളികൾ എവിടൊ ക്കെയുണ്ടോ അവിടെന്ന് ഞങ്ങള് പൊക്കിയിരിക്കും
അവിടെ ജാതി മത കക്ഷി രാഷ്ട്രീയ ബേദമന്യേ ഞങ്ങള് ഒന്നായിരിക്കും✌️✌️
ഞങ്ങളിലൊരുത്തനെ കൊണ്ട് പോയിട്ടുണ്ടെങ്കിൽ നീയതിന് സമാദാനം പറയും അല്ലെങ്കിൽ മലയാളി സമൂഹം നിന്നെക്കൊണ്ട് പറയിപ്പിക്കും✌️✌️
Nb :ഈ പോസ്റ്റിൽ രാഷ്ട്രീയം കലർത്തി പോവേണ്ട....

Address

Kalpakanchery Chinnampadi
Malappuram

Website

Alerts

Be the first to know and let us send you an email when DYFI Chinnampadi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share