ഭാരതീയവിചാരകേന്ദ്രം മാവേലിക്കര സ്ഥാനീയസമിതി

  • Home
  • India
  • Mavelikara
  • ഭാരതീയവിചാരകേന്ദ്രം മാവേലിക്കര സ്ഥാനീയസമിതി

ഭാരതീയവിചാരകേന്ദ്രം മാവേലിക്കര സ്ഥാനീയസമിതി ഭാരതീയ വിചാരകേന്ദ്രം മാവേലിക്കര സ്ഥാനീയസമിതിയുടെ ഔദ്യോഗിക ഫേസ്ബുക് പേജ്

15/08/2026
09/08/2026
https://youtu.be/15Jdk-vsjFk?si=xqsFKLkcHsbFErgM
29/05/2026

https://youtu.be/15Jdk-vsjFk?si=xqsFKLkcHsbFErgM

വിശ്വസംവാദകേന്ദ്രം തയാറാക്കിയ സംഘം എന്ന ഹ്രസ്വചിത്രം🎬 പിന്നണി പ്രവര്‍ത്തകർ:• ശ്രീജിത്ത്‌ നരിപ്പറ്റ• ലിയോ ടി...

"വെബ്ബിനാർ"https://meet.google.com/hsx-gjcz-hjq"FCRA യും രാജ്യസുരക്ഷയും."ഭാരതീയ വിചാരകേന്ദ്രം മാവേലിക്കര സ്ഥാനീയ സമിതിമെ...
17/05/2026

"വെബ്ബിനാർ"
https://meet.google.com/hsx-gjcz-hjq
"FCRA യും രാജ്യസുരക്ഷയും."

ഭാരതീയ വിചാരകേന്ദ്രം മാവേലിക്കര സ്ഥാനീയ സമിതി

മെയ് 18 തിങ്കളാഴ്ച രാത്രി 8 മണിക്ക്.

അവതാരകൻ അഡ്വക്കേറ്റ്
S. ജയസൂര്യൻ.
(National vice president -
Kisan morcha)

മോഡറേറ്റർ :- രാജൻ രവീന്ദ്രൻ
( ആലപ്പുഴ ജില്ലാ ജോ: സെക്രട്ടറി)
🙏
ഏവർക്കും സ്വാഗതം

രാഷ്ട്രപുനർനിർമ്മാണത്തിൽ അംബേദ്കറുടെ പങ്ക് നിർണ്ണായകം: ഭാരതീയ വിചാര കേന്ദ്രം സെമിനാർ​മാവേലിക്കര: ഭാരതീയ വിചാര കേന്ദ്രം മ...
18/04/2026

രാഷ്ട്രപുനർനിർമ്മാണത്തിൽ അംബേദ്കറുടെ പങ്ക് നിർണ്ണായകം: ഭാരതീയ വിചാര കേന്ദ്രം സെമിനാർ

​മാവേലിക്കര: ഭാരതീയ വിചാര കേന്ദ്രം മാവേലിക്കര സ്ഥാനീയ സമിതിയുടെ ആഭിമുഖ്യത്തിൽ അംബേദ്കർ ജയന്തി ആചരണവും പ്രബന്ധ സമ്മേളനവും സംഘടിപ്പിച്ചു. മാവേലിക്കര ഭാസ്കര സ്മൃതിയിൽ നടന്ന ചടങ്ങിൽ 'രാഷ്ട്ര പുനർനിർമ്മാണത്തിൽ അംബേദ്കറുടെ പങ്ക്' എന്ന വിഷയത്തെ ആസ്പദമാക്കി ഗൗരവമേറിയ ചർച്ചകൾ നടന്നു.
​സ്ഥാനീയ സമിതി പ്രസിഡന്റ് ശ്രീ. ജയകുമാർ കൈലാസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ശ്രീ. ആർ. ശ്രീദേവ് സ്വാഗതം ആശംസിച്ചു. കേരള ഹൈക്കോടതി അഭിഭാഷകനും കോളമിസ്റ്റും കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയം നാഷണൽ യൂത്ത് അഡ്വൈസറി ബോർഡ് അംഗവുമായ അഡ്വക്കേറ്റ് എസ്. ഹരിഗോവിന്ദ് ഭാരതീയ സമൂഹത്തിന് ഡോ. ബി.ആർ. അംബേദ്കർ നൽകിയ സംഭാവനകളെക്കുറിച്ച് വിശദമായ പ്രബന്ധം അവതരിപ്പിച്ചു.
​കേവലം ഒരു നിയമസംഹിത എന്നതിലുപരി, ഭാരതീയതയിലൂന്നിയ ദേശീയ ബോധം വളർത്താനാണ് അംബേദ്കർ ഭരണഘടനയിലൂടെ ശ്രമിച്ചതെന്ന് അദ്ദേഹം പ്രബന്ധത്തിൽ ചൂണ്ടിക്കാട്ടി. ജാതിരഹിതവും നീതിപൂർവ്വവുമായ ഒരു നവഭാരത സൃഷ്ടിയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അയിത്തത്തിനും വിവേചനത്തിനുമെതിരെയുള്ള പോരാട്ടം കേവലം ഒരു വിഭാഗത്തിന് വേണ്ടിയുള്ളതായിരുന്നില്ല, മറിച്ച് രാഷ്ട്രത്തിന്റെ കരുത്ത് ചോർത്തുന്ന ദുരാചാരങ്ങളെ തുടച്ചുനീക്കി ഐക്യം ഉറപ്പാക്കാനായിരുന്നു.
​ഭാരതത്തിന്റെ നദീജല നയങ്ങൾ, റിസർവ് ബാങ്കിന്റെ രൂപീകരണം, തൊഴിലാളി കാർഷിക മേഖലയിലെ പരിഷ്കരണങ്ങൾ എന്നിവയിൽ അംബേദ്കർ പുലർത്തിയ ദീർഘവീക്ഷണം രാഷ്ട്രപുനർനിർമ്മാണത്തിന്റെ അടിത്തറയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീ ശാക്തീകരണത്തിനായി ഹിന്ദു കോഡ് ബില്ലിലൂടെ അദ്ദേഹം നടത്തിയ ശ്രമങ്ങൾ ആധുനിക ഭാരതത്തിന്റെ സാമൂഹിക വളർച്ചയിൽ വലിയ പങ്ക് വഹിച്ചു. ഭൗതികമായ വളർച്ചയോടൊപ്പം തന്നെ ഭാരതത്തിന്റെ സനാതനമായ ധർമ്മബോധവും മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്ന ഒരു സമൂഹത്തെയാണ് അംബേദ്കർ സ്വപ്നം കണ്ടതെന്നും ഹരിഗോവിന്ദ് ഓർമ്മിപ്പിച്ചു.
​സരസ്വതി വന്ദനത്തോടെ ആരംഭിച്ച ചടങ്ങിൽ ട്രഷറർ പ്രൊഫ. ഈശ്വരൻ നമ്പൂതിരി കൃതജ്ഞത രേഖപ്പെടുത്തി.ജില്ലാ വൈസ് പ്രസിഡണ്ട് ശ്രീ പി എസ് സുരേഷ് ജില്ലാ ജോ. സെക്രട്ടറി രാജൻ രവീന്ദ്രൻ എന്നിവർ സംസാരിച്ചു.ശാന്തി മന്ത്രത്തോടെ സമ്മേളനം സമാപിച്ചു.

Address

Mavelikara

Alerts

Be the first to know and let us send you an email when ഭാരതീയവിചാരകേന്ദ്രം മാവേലിക്കര സ്ഥാനീയസമിതി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to ഭാരതീയവിചാരകേന്ദ്രം മാവേലിക്കര സ്ഥാനീയസമിതി:

Shortcuts

Share

Category