Muvattupuzha District Campaign Committee

Muvattupuzha District Campaign Committee Managed by Muvattupuzha District Campaign Committee.

This page is created to garner support for the formation of Muvattupuzha District which is a 6 decades old demand of the people of east Ernakulam district, in the state of Kerala, India.

മുവാറ്റുപുഴ മുനിസിപ്പൽ ഇലക്ഷൻ 2025നമ്മുടെ മുവാറ്റുപുഴയുംകബനി പാലസ് ഹോട്ടലുംചേർന്ന് സംഘടിപ്പിക്കുന്നമുവാറ്റുപുഴ പട്ടണത്തി...
05/12/2025

മുവാറ്റുപുഴ മുനിസിപ്പൽ ഇലക്ഷൻ 2025

നമ്മുടെ മുവാറ്റുപുഴയും
കബനി പാലസ് ഹോട്ടലും
ചേർന്ന് സംഘടിപ്പിക്കുന്ന

മുവാറ്റുപുഴ പട്ടണത്തിന്റെ ഭാവി വികസന കാഴ്‌ച്ചപ്പാട്
ചർച്ച

2025 ഡിസംബർ 6 ശനിയാഴ്ച രാവിലെ 9ന്
കബനി പാലസ് ഹോട്ടലിൽ വെച്ച്

ചർച്ച നയിക്കുന്നത്

അഡ്വ.
സി എൻ പ്രകാശ്
(മാധ്യമ പ്രവർത്തകൻ
ഹൈക്കോടതി അഡ്വക്കേറ്റ്)

യു ഡി എഫ്
പി പി എൽദോസ്
(മുനിസിപ്പൽ ചെയർമാൻ)

എൽ ഡി എഫ്
അഡ്വ. അനീഷ്‌. എം. മാത്യു
(സിപിഐ എം ഏരിയ സെക്രട്ടറി)

എൻ. ഡി. എ
ചന്ദ്രൻ ഗോപാലകൃഷ്ണൻ
(ബിജെപി മുവാറ്റുപുഴ മണ്ഡലം പ്രസിഡന്റ്‌)

17/11/2024
പത്രവാർത്ത അവലംബം: മലയാള മനോരമ 25 ജൂലൈ എറണാകുളം എഡിഷൻ
25/07/2024

പത്രവാർത്ത അവലംബം: മലയാള മനോരമ 25 ജൂലൈ എറണാകുളം എഡിഷൻ

മുവാറ്റുപുഴ ജില്ല ഉണ്ടാകുവാൻ 2 പതിറ്റാണ്ടെങ്കിലും  താമസിച്ച് പോയി. നമുക്ക് വേണ്ട വികസനങ്ങൾ ലഭ്യമാകുന്നില്ല. ഒരു വശത്ത് മ...
18/07/2024

മുവാറ്റുപുഴ ജില്ല ഉണ്ടാകുവാൻ 2 പതിറ്റാണ്ടെങ്കിലും താമസിച്ച് പോയി. നമുക്ക് വേണ്ട വികസനങ്ങൾ ലഭ്യമാകുന്നില്ല. ഒരു വശത്ത് മുവാറ്റുപുഴയുടെ എല്ലാ ഗതാഗത സൗകര്യങ്ങളും ഉപയ്യോഗിച്ച് വളരുന്ന തൊടുപുഴ നഗരം. മറുവശത്ത്, കൊച്ചി നഗരത്തിന്റെ പേരിലുള്ള ജില്ലയിലെ അധികപറ്റ് ആയിട്ട് മുവാറ്റുപുഴ, കോതമംഗലം താലൂക്കുകൾ. മുവാറ്റുപുഴ പോലെ പഴയ പ്രധാന കേന്ദ്രത്തെ അവഗണിച്ചുള്ള വികസനമാണ് നടക്കുന്നത്. ആദ്യം മുവാറ്റുപുഴ ലോക്സഭാ മണ്ഡലം ജനസംഖ്യാ വളർച്ച കുറവുള്ള പത്തനംതിട്ടയോ മാവേലിക്കരയോ മണ്ഡലങ്ങളെ നിലനിർത്താൻ ബലി കൊടുത്തുഎന്ന് കേൾക്കുന്നു. മുവാറ്റുപുഴ, കോതമംഗലം, തൊടൂപുഴ അടങ്ങുന്ന പ്രദേശങ്ങൾക്ക് വേണ്ട വികസനം വരണമെങ്കിൽ മുവാറ്റുപുഴ ജില്ല ഉണ്ടായേ തീരൂ. 1950 കൾ തൊട്ടുള്ള ആവശ്യമാണിത്. മാത്രമല്ല, ഇടനാട്‌ പ്രദേശങ്ങളിലും ലോറേഞ്ചിലും ഒരു പാട് വികസനങ്ങൾ റെയിൽവേ, ഹൈവേ അടക്കം ഉണ്ടാവാൻ മുവാറ്റുപുഴ ജില്ലക്ക് സാധിക്കും. കേന്ദ്ര, സംസ്ഥാന ഫണ്ടുകൾ ലഭിക്കും.സർക്കാർ എത്രയും വേഗം ഇത് സാധ്യമാക്കട്ടെ.

Manorama newspaper covered this:
https://www.manoramaonline.com/district-news/ernakulam/2024/07/16/there-is-a-demand-to-form-muvattupuzha-district.html

Perumbavoor Vallam kadavu to Nedumbassery airport road opened. ദൂരം 3.5 കിലോമീറ്റർ കുറയും. അതിലും കൂടുതൽ സമയലാഭവും. കാലട...
24/08/2023

Perumbavoor Vallam kadavu to Nedumbassery airport road opened. ദൂരം 3.5 കിലോമീറ്റർ കുറയും. അതിലും കൂടുതൽ സമയലാഭവും. കാലടിയിലെ ഗതാഗതക്കുരുക്കും കുറേയെങ്കിലും കുറയുമായിരിക്കും. തെക്കൻ, കിഴക്കൻ ഭാഗങ്ങളിലെ ജനങ്ങൾക്ക് സമയലാഭം, ദൂരക്കുറവ്.

മുവാറ്റുപുഴയിലെ ഗതാഗതക്കുരുക്ക് ഭാഗികമായെങ്കിലും പരിഹരിക്കാൻ, ചാലിക്കടവ് പാലം ഒരു സൈഡിലൂടെയെങ്കിലും വാഹനങ്ങൾ അനുവദിക്കുക...
06/08/2023

മുവാറ്റുപുഴയിലെ ഗതാഗതക്കുരുക്ക് ഭാഗികമായെങ്കിലും പരിഹരിക്കാൻ, ചാലിക്കടവ് പാലം ഒരു സൈഡിലൂടെയെങ്കിലും വാഹനങ്ങൾ അനുവദിക്കുക. ഈ ടൗൺ ബ്ലോക്ക് ആയാൽ തെക്കൻ ജില്ലകളിലേക്കുള്ള പ്രധാന റോഡാണ് ബ്ലോക്കാവുന്നത്. 9 റോഡുകൾ, ഹൈവെകൾ ഉൾപ്പെടെ ചേരുന്ന കേരളത്തിലെ പ്രധാന ജംഗ്ഷൻ ആണ് മുവാറ്റുപുഴ. ഇവിടേ വേണ്ട ബൈപ്പാസുകൾ, മറ്റ് വികസനങ്ങൾ ഒന്നും പതിറ്റാണ്ടുകളായിട്ട് നടക്കുന്നില്ല. അതിന്റെ ഫലമാണ് നമ്മൾ അനുഭവിക്കുന്നത്. അതിന്റെ കൂടേ പഴയ ചരിത്രങ്ങൾ കൂടി പറയേണ്ടിയിരിക്കുന്നു.
തിരു-കൊച്ചി സംയോജനം നടക്കുമ്പോൾ മുവാറ്റുപുഴ ജില്ല പ്രഖ്യാപിച്ചിരുന്നെങ്കിൽ മുവാറ്റുപുഴ ഇത്രക്കും നശിച്ച് പോകില്ലായിരുന്നു. വലിയ നഗരമായി മാറിയേനെ. ഇതിപ്പ തൊടുപുഴ വളർത്താനും കൊച്ചിയുടെ ഏരിയ ആയിട്ട് കിടത്താനും ആണോ മുവാറ്റുപുഴ ജില്ല പ്രഖ്യാപിക്കാത്തെ? മുവാറ്റുപുഴ ആണ് കേന്ദ്ര നഗരം. കോതമംഗലം അടക്കം മുവാറ്റുപുഴയുടെ ഭാഗമാവും. ഇവിടെ വികസിച്ചാൽ അത് മലയോര ടൗണുകൾക്കും ഇടനാടൻ പ്രദേശങ്ങൾക്കും കൈത്താങ്ങാവും.

Address

Muvattupuzha

Alerts

Be the first to know and let us send you an email when Muvattupuzha District Campaign Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Muvattupuzha District Campaign Committee:

Share