22/07/2026
📢 യു.ഡി.എഫ് അഴിമതി ഭരണത്തിനെതിരെ ബി.ജെ.പി നാട്ടിക പഞ്ചായത്ത് കമ്മിറ്റിയുടെ പ്രതിഷേധ ധർണ്ണ 🚩
ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാതെ നാട്ടിക ഗ്രാമപഞ്ചായത്തിൽ തുടരുന്ന യു.ഡി.എഫ് അഴിമതി ഭരണത്തിനെതിരെ ബി.ജെ.പി നാട്ടിക പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തി.
📌 പ്രധാന ആവശ്യങ്ങൾ:
ബസ് സ്റ്റാൻഡ് നിർമ്മാണം ഉടൻ പൂർത്തിയാക്കുക
ശ്മശാന നിർമ്മാണം യാഥാർത്ഥ്യമാക്കുക
ഹരിത കർമ്മസേന ഫീസ് സൗജന്യമാക്കുക
തകർന്ന റോഡുകൾ പുനരുദ്ധരിക്കുക
കുടിവെള്ള ക്ഷാമത്തിന് അടിയന്തര പരിഹാരം കാണുക
പ്രതിഷേധ ധർണ്ണ ബി.ജെ.പി എറണാകുളം മേഖല വൈസ് പ്രസിഡന്റ് ശ്രീ ബിജോയ് തോമസ് ഉദ്ഘാടനം ചെയ്തു. ഭരണം മറന്ന് അംഗങ്ങൾ തമ്മിൽ തല്ലുന്ന യു.ഡി.എഫ് ഭരണസമിതി നാട്ടികയെ വികസനത്തിലേക്ക് നയിച്ചില്ലെങ്കിൽ ബി.ജെ.പി ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
പഞ്ചായത്ത് പ്രസിഡന്റ് സെന്തിൽ കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ സെക്രട്ടറി സജിനി മുരളി ആമുഖ പ്രഭാഷണം നടത്തി. ജ്യോതി ദാസ്, അംബിക ടീച്ചർ, ജോഷി ബ്ലാങ്ങാട്, ഭാരതൻ വളവത്ത്, സനി രാജു, ലാൽ ഉണുങ്ങൽ, ദയാനന്ദൻ ഏറാട്, ജയ സത്യൻ, ബൈജു കൊറോത്ത് തുടങ്ങിയ നേതാക്കൾ ധർണ്ണയ്ക്ക് നേതൃത്വം നൽകി.