We love Uppada

We love Uppada This page is meant for sharing news, updates and developmental activities concerning with the place

03/11/2021

*സ്കൂൾ / കോമ്പിനേഷൻ ട്രാൻസ്ഫർ. അറിയേണ്ട വിവരങ്ങൾ.WOTT*

*പ്ലസ് വൺ മുഖ്യ അലോട്ട്മെന്റ് ഘട്ടത്തിലും ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിലും അഡ്മിഷൻ ലഭിച്ച വിദ്യാർഥികൾക്ക് നിലവിൽ ലഭിച്ച സ്കൂളോ ,കോഴ്‌സോ താല്പര്യം ഇല്ലാത്തതാണ് എങ്കിൽ ഇഷ്ടപെട്ട സ്കൂളിലേക്കും ,കോഴ്സിലേക്കും മാറാൻ ഉള്ള ട്രാൻസ്ഫർ അപേക്ഷ നവംബർ 5 , 6 തീയതികളിൽ നൽകാവുന്നതാണ്. ട്രാൻഫർ അപേക്ഷ പൂർണ്ണമായും ഓഫ്‌ലൈൻ വഴി ആണെന്നാണ് ലഭിച്ച വിവരം.*

*ട്രാൻസ്ഫർ കൊടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ നിർദിഷ്ട അപേക്ഷ ഫോം പൂരിപ്പിച്ച് നിലവിൽ അഡ്മിഷൻ ലഭിച്ച സ്കൂളിൽ നൽകേണ്ടതാണ്. അപേക്ഷ ഫോം സൈറ്റിൽ പ്രസിദ്ധീകരിക്കും*

🟥 *ആർക്കൊക്കെ സ്കൂൾ കോഴ്സ് ട്രാൻസ്ഫർ അപേക്ഷ സമർപ്പിക്കാം*

മുഖ്യ അലോട്ട്മെന്റ് വഴിയോ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് വഴിയോ മെറിറ്റ് ലിസ്റ്റിൽ നിന്നും അലോട്ട്മെന്റ് ലഭിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും ട്രാൻസ്ഫർ അപേക്ഷ നൽകാൻ സാധിക്കുന്നതാണ്.

🟥 *ആർക്കൊക്കെ ട്രാൻസ്ഫർ അപേക്ഷ സമർപ്പിക്കാൻ സാധിക്കില്ല ?*

മുഖ്യ അലോട്ട്മെന്റിൽ ഒന്നാം ഓപ്ഷൻ ലഭിച്ച വിദ്യാർത്ഥികൾക്കും , മാനേജ്‌മന്റ് ക്വാട്ട ,കമ്മ്യൂണിറ്റി ക്വാട്ട ,സ്പോർട്സ് ക്വാട്ട എന്നീ അഡ്മിഷൻ ലഭിച്ച വിദ്യാർത്ഥികൾക്കും സ്കൂൾ കോഴ്സ് ട്രാൻസ്ഫർ അപേക്ഷ വെക്കാൻ സാധിക്കില്ല.

🟥 *VHSE യിൽ നിന്ന് HSE യിലേക്കോ അല്ലെങ്കിൽ HSE യിൽ നിന്ന് VHSE ലേക്കോ ട്രാൻസ്ഫർ അപേക്ഷ സമർപ്പിക്കാൻ സാധിക്കുമോ? WOTT*

സാധിക്കില്ല

🟥 *ഒരു കുട്ടിക്ക് എത്ര സ്കൂൾ വരെ സ്കൂൾ കോഴ്സ് ട്രാൻസ്ഫർ വയ്ക്കാം? WOTT*

സീറ്റ് ലഭ്യമായ മുഴുവൻ സ്കൂളിലേക്കും അപേക്ഷ സമർപ്പിക്കാം.

🟥 *ഒരു ജില്ലയിൽ നിന്ന് മറ്റൊരു ജില്ലയിലേക്ക് ട്രാൻസ്ഫർ വെക്കാൻ സാധിക്കുമോ? WOTT*

സാധിക്കില്ല

🟥 *ഒരു സ്കൂളിൽ നിന്ന് മറ്റൊരു സ്കൂളിലേക്ക് , അല്ലങ്കിൽ അതെ സ്കൂളിലെ മറ്റൊരു കോഴ്സിലേക്ക് ട്രാൻസ്ഫർ വെക്കാൻ സാധിക്കുമോ*

സാധിയ്ക്കും.

NB: നിലവിൽ ലഭ്യമായ വിവരങ്ങൾ ആണ് മുകളിൽ പറഞ്ഞിരിക്കുന്നത്. പുതിയ നോട്ടിഫിക്കേഷൻ വരുമ്പോൾ ചിലപ്പോൾ മാറ്റങ്ങൾ ഉണ്ടാകാം.

*WOTT- WELFARE ORGANISATION FOR TUTORIALS AND TEACHERS*

03/11/2021

register.eshram.gov.in

രാജ്യത്തെ മുഴുവൻ അസംഘടിത തൊഴിലാളികൾക്കും ഏകീകൃത തിരിച്ചറിയൽ കാർഡ് നൽകുന്നതിനായി ബഹു സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം കേന്ദ്ര സർക്കാർ ആരംഭിച്ച പോർട്ടലാണ് ഇ ശ്രം പോർട്ടൽ.

2021 ഡിസംബർ മാസത്തിനു മുൻപായി ഇ എസ് ഐ / ഇ പി എഫ് അംഗത്വം ഇല്ലാത്ത എല്ലാ അസംഘടിത തൊഴിലാളികളും രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതുണ്ട്‌. സ്വന്തമായി പോർട്ടലിൽ രജിസ്ട്രേഷൻ ചെയ്യുകയോ അടുത്തുള്ള അക്ഷയ /സി എസ് സി കേന്ദ്രങ്ങൾ വഴിയോ രജിസ്ട്രേഷൻ നടത്തുകയോ ചെയ്യാം.

register.eshram.gov.in എന്ന പോർട്ടലിൽ ആണ് രജിസ്ട്രേഷൻ ചെയ്യേണ്ടത്‌. ആധാർ , ബാങ്ക് അക്കൗണ്ട് നമ്പർ, ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ എന്നിവയുണ്ടെങ്കിൽ ഓ ടി പി വെരിഫിക്കേഷൻ സൗകര്യം ഉപയോഗിച്ച് സ്വന്തമായി രജിസ്റ്റർ ചെയ്യാം.

ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ ഇല്ലാത്തവർക്ക് അടുത്തുള്ള അക്ഷയ / സി എസ് സി കേന്ദ്രങ്ങളിൽ പോയി ബയോമെട്രിക് വെരിഫിക്കേഷൻ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാം.



രജിസ്ട്രേഷൻ പൂർത്തിയാക്കിയാൽ കാർഡ് ഡൗൺലോഡ് ചെയ്യാൻ സാധിക്കും. നിലവിൽ ലഭിച്ചു കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങളെ ഇ ശ്രം രജിസ്ട്രേഷൻ ബാധിക്കില്ലെങ്കിലും കേന്ദ്ര സർക്കാർ നൽകുന്ന വിവിധ ആനുകൂല്യങ്ങൾക്ക് ഇ ശ്രം രജിസ്ട്രേഷൻ നിർബന്ധമാക്കും.

കർഷകർ ,കർഷകത്തൊഴിലാളികൾ, വീട്ടുജോലിക്കാർ , ആശാ വർക്കർമാർ , തൊഴിലുറപ്പ് തൊഴിലാളികൾ , അംഗൻ വാടി വർക്കർമാർ, പത്ര ഏജൻ്റുമാർ , ബീഡിത്തൊഴിലാളികൾ, വഴിയോര കച്ചവടക്കാർ, മത്സ്യത്തൊഴിലാളികൾ , നിർമാണ തൊഴിലാളികൾ , അതിഥിത്തൊഴിലാളികൾ ,ഓട്ടോ ഡ്രൈവർമാർ, തടിപ്പണിക്കാർ മുതലായഎല്ലാ വിഭാഗത്തിൽ പെട്ട തൊഴിലാളികൾക്കും ഇ ശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്യാം.

ഇന്നു തന്നെ രജിസ്ട്രേഷൻ നടത്തി ഇ ശ്രം കാർഡ് സ്വന്തമാക്കൂ. വിവിധ ആനുകൂല്യങ്ങൾക്ക് അർഹത നേടൂ.

ഓർക്കുക അക്ഷയ / സി എസ് സി കേന്ദ്രങ്ങൾ വഴിയുള്ള ഇ ശ്രം രജിസ്ട്രേഷൻ പൂർണമായും സൗജന്യമാണ്.

31/07/2021
31/07/2021

ആധുരാ സേവന രംഗത്ത് 3 വർഷം പിന്നിടുന്ന ഉപ്പട ക്ലിനിക്

ലാബ്, ഇ സി ജി
എന്നീ സൗകര്യങ്ങളോട് കൂടി പ്രവർത്തനം ആരംഭിച്ചിരിക്കുന്നു

നാളെ മുതൽ 29-07-2021
മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവർത്തിച്ചിരുന്ന *Dr നജ്മത്ത് സ്വബാഹ്* MBBS ൻ്റെ സേവനം എല്ലാ ദിവസവും *രാവിലെ 8 മണി മുതൽ രാത്രി എട്ട് വരെ* ഉണ്ടായിരിക്കുന്നതാണ് *ലാബ് പ്രവർത്തനം രാവിലെ 7മണി മുതൽ രാത്രി എട്ട് വരയും ഉണ്ടാവും*

പോത്തുകല്ല് കൃഷി ഭവനിൽ സൗജന്യ വിതരണതിനായി ബാക്കിയുള്ള പച്ചക്കറി തൈകൾ. പേരു രെജിസ്റ്റർ ചെയ്തവർക്  സൗജന്യമായും അല്ലാത്തവർക...
23/11/2019

പോത്തുകല്ല് കൃഷി ഭവനിൽ സൗജന്യ വിതരണതിനായി ബാക്കിയുള്ള പച്ചക്കറി തൈകൾ.
പേരു രെജിസ്റ്റർ ചെയ്തവർക് സൗജന്യമായും അല്ലാത്തവർക്ക് ₹3 രൂപ നിരക്കിലും ലഭ്യമാണ്.

09/11/2019

മത സൗഹാർദ്ദത്തിന്റ ഉത്തമ വിളംബരമായി ഉപ്പട ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ നബിദിന റാലിക്ക് മധുരം വിതരണം ചെയ്തു ഊഷ്മളമായ സ്വീകരണം നൽകിയപ്പോൾ...
Big Salute for Uppa Temple Authority

ഞാൻ എൻറെ നാടിനെ സ്നേഹിക്കുന്നു...സ്വന്തം നാടിനെ സ്നേഹിക്കാത്തവരായി ആരാണുള്ളത്. വയനാടിന്റെ മനോഹാര്യയത വിലയം പ്രാപിക്കാനായ...
15/10/2019

ഞാൻ എൻറെ നാടിനെ സ്നേഹിക്കുന്നു...

സ്വന്തം നാടിനെ സ്നേഹിക്കാത്തവരായി ആരാണുള്ളത്. വയനാടിന്റെ മനോഹാര്യയത വിലയം പ്രാപിക്കാനായി വളഞ്ഞ് പുളഞ്ഞ് പോകുന്ന പോത്തുകല്ല് മുണ്ടേരി റോഡിലെ ഒരു കുഞ്ഞ് അങ്ങാടിയായാണ് ഞങ്ങളുടെ സ്വന്തം ഉപ്പട. വിളിപ്പാടകലത്തിൽ തല ഉയർത്തി നിലക്കുന്ന പള്ളിയും അമ്പലവും ചർച്ചും എല്ലാം ചേർന്ന് ഞങ്ങളുടെ നാടിന്റെ മത സൗഹാര്ദ കണ്ണികളെ കോർത്തിണക്കി വെക്കുന്നു.

ഒരു പോസ്റ്റ് ഓഫീസ്‌, ബാങ്ക്, മൃഗാ ആശുപത്രി, bsnl ഓഫീസ്, പിന്നെ ചെറിയൊരു കിളിനിക്കും ഇത്ര യൊക്കെയാണ് ഞങ്ങൾ സ്വകാര്യ അഹങ്കാരമായി കൊണ്ട്‌നടക്കുന്ന പൊതു സ്ഥാപനങ്ങൾ.

ഞങ്ങൾക് ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്. എല്ലാ വികസന മുന്നേറ്റങ്ങളെയും ഇരു കയ്യും നീട്ടി സ്വീകരിക്കാനായി ഉപ്പട നിവാസികൾ എന്നും ഒരുമയോടെ ഉണ്ടാകും...

Address

Nilambur

Website

Alerts

Be the first to know and let us send you an email when We love Uppada posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share