Lakkidi perur

Lakkidi perur A CULTURAL VILLAGE

02/05/2016

എവിടെ പോയിരുന്നു നിങ്ങൾ ... !അഴിമതിയും ഇലക്ഷനും സരിതയും , എല്ലാവരും തിരക്കിന്റെ പിടിയിൽ ആയിരിക്കും അല്ലെ ..... !! ?
പെരുമ്പാവൂരിൽ കഴിഞ്ഞ വ്യാഴാഴ്ച ഒരു ജിഷ മരിച്ചിരുന്നു , മാധ്യമങ്ങൾ ആ വാർത്ത‍ ഇതുവരെ കണ്ടില്ല , രാഷ്ട്രിയക്കാർ തിരഞ്ഞെടുപ്പിന്റെ തിരക്കിലായിരുന്നു , പോലിസ് ഇരുട്ടിൽ തപ്പുകയാണ് , നിങ്ങൾക്ക് അറിയേണ്ടേ എങ്ങനെ ആണെന്ന് ജിഷയെ കൊന്നത് എന്ന്
"ജിഷമോളുടെ മാറിടത്തിലും കഴുത്തിലുമായി പതിമൂന്ന് ഇഞ്ച് ആഴത്തിലുള്ള രണ്ടു മുറിവുകളാണ് ഉണ്ടായിരുന്നത് . ജനനേന്ദ്രിയത്തില്‍ ഇരുമ്പു ദണ്ഡ് കുത്തിക്കയറ്റിയിരുന്നു വയര്‍ കത്തികൊണ്ടു കീറി കുടല്‍മാല പുറത്തുചാടിയിരുന്നു , ആണി പറിക്കുന്ന ഇരുമ്പ് കമ്പി കൊണ്ട് അടിയേറ്റ് മൂക്ക് തെറിച്ചുപോയിരുന്നു "
ഒരു പുറമ്പോക്ക് ഭൂമിയിൽ ഒറ്റമുറി വീട്ടിൽ നിന്നും വക്കീൽ ആവുവാൻ പഠിച്ചവൾ ,ആ കുട്ടി ജീവിതത്തെ കുറിച്ച് എത്ര സ്വപ്നം കണ്ടിരിക്കും , അച്ഛൻ ഉപേക്ഷിച്ച അമ്മയെ പൊന്നുപ്പോലെ നോക്കണം , വിവാഹം കഴിക്കണം, കുട്ടികൾ, കുടുംബം , ജോലി ... !! അല്ല അതൊക്കെ എന്തിനാ നമ്മൾ ചിന്തിക്കുന്നെ അല്ലെ , വാ നമ്മുക്ക് വല്ല രാഷ്ട്രിയവും ചർച്ച ചെയ്യാം .. !!
രാഷ്ട്രിയക്കാരോട് : തെരുവോരത്ത് താമസിക്കുന്ന ഒരു കുടുംബം ആണ് വോട്ട് ലിസ്റ്റിൽ പേരും ചിലപ്പോൾ കാണില്ല , അത് കൊണ്ട് ആ വഴി പോയി സമയം കളയേണ്ട , ഉള്ള നേരം വോട്ട് പിടിക്കാൻ വിനയോഗിക്കുക
മാധ്യമക്കാരോട് : കൊന്നതിന്റെ രീതി വെച്ച് ഒരു ക്രൈം സീരിയൽ സ്റ്റോറി കുറച്ച് മസാല എല്ലാം ചേർത്ത് എഴുതി പിടിപ്പിക്ക് നല്ല റീച്ച് കിട്ടും
പോലീസിനോട് : നിങ്ങൾ പ്രതിയെ പിടിച്ചാലും ഇല്ലേലും , കാശായി ഒന്നും ആ വീട്ടുക്കാർ തരില്ല അതുകൊണ്ട് അവിടെ ഒന്ന് മുഖം കാണിച്ച് വേഗം മടങ്ങിയാൽ , ഹെൽമെറ്റ്‌ വേട്ടയ്ക്ക് ഇറങ്ങി പത്ത് കാശ് ഉണ്ടാക്കാം
നമ്മളോട് : വീട്ടിൽ വിളിക്കുക നമ്മുടെ പെങ്ങളും അമ്മയും സുഖമായി ഇരിക്കുന്നോ എന്ന് തിരക്കുക , അതോർത്ത് ആശ്വസിക്കുക ..

29/02/2016

Hope everybody had this day which came to see u only once in 4 years,a worth remembering ONE....happy days ahead.....

29/02/2016

മഴ എന്നും ഒരു സൗന്ദര്യാരാധനയുടെ പ്രതീകമാണ്‌ ..മഴ കാത്ത് തപസ്സ് ചെയ്യുന്ന വേഴാമ്പലിനെ കുറിച്ച് നമ്മൾ ഒരുപാട്‌ കേട്ടിട്ടുണ്ട്...എല്ലാ ജീവ ജാലങ്ങളും..സത്യത്തിൽ മഴയ്ക്കു വേണ്ടി എന്നും പ്രാർത്ഥിക്കുന്നു ....എങ്കിലും വേഴാമ്പലിനു തന്റെ ജീവിത തപസ്യയിലൂടെ പ്രാപ്തമാവുന്നത് കൊണ്ടാവാം..മഴ വേഴാമ്പലിനു വേണ്ടി ഉള്ളതാണ് എന്ന് പറയുന്നത്...
ഇത്തരത്തിൽ തന്നെ ..ചരിത്രത്തിൽ കലാലോകത്തിന് ബ്രഹത്തായ സംഭാവനകൾ നൽകിയ ..നിരവധി കലാകാരൻമാർ ജീവിച്ചു മരിച്ച സ്ഥലങ്ങൾ ഇന്നിവിടെ ഉണ്ട് ..പക്ഷെ..ഈ ഗ്രാമത്തിലെ പോലെ കല ഒരു തപസ്യ ആക്കി മാറ്റിയ ഒരു സമൂഹത്തെ നമുക്ക് മറ്റെവിടെയും കാണാൻ ആയി എന്ന് വരില്ല..അതിനാൽ തന്നെ കലാപാരമ്പര്യം എന്ന് പറയുമ്പോൾ,അത് ലക്കിടി പേരൂർ ഗ്രാമത്തെ കുറിച്ചാണ് എന്ന് തോന്നും...
അതെ,ഓരോ തുള്ളി വെള്ളം ഭൂമിയിലേക്ക്‌ പതിക്കുമ്പോഴും സന്തോഷവതിയാകുന്ന ..ഭൂമി മാതാവിനെ പോലെ..ഓരോ പുതു ജീവനും ഇവിടെ പിറവി എടുക്കുമ്പോൾ..ഈ ഗ്രാമം ചരിത്രത്തിൽ എഴുതപ്പെടേണ്ട ഒരു പുതിയ കലാകാരനെ കാത്തിരിക്കുന്നു ..
ഇതാ ഇവിടെ ആർത്തു പെയ്യുന്ന മഴയുടെ സൗന്ദര്യത്തിൽ ...ഒരു കലാഗ്രാമം ...പുതു നാമ്പുകൾ മൊട്ടിടുന്നത് കാത്തു നിൽകുന്നു ...തന്റെ പാരമ്പര്യം കൈമാറുന്നതിനായി...

മഴ എന്നും ഒരു സൗന്ദര്യാരാധനയുടെ പ്രതീകമാണ്‌ ..മഴ കാത്ത് തപസ്സ്  ചെയ്യുന്ന വേഴാമ്പലിനെ കുറിച്ച് നമ്മൾ ഒരുപാട്‌ കേട്ടിട്ടു...
08/11/2015

മഴ എന്നും ഒരു സൗന്ദര്യാരാധനയുടെ പ്രതീകമാണ്‌ ..മഴ കാത്ത് തപസ്സ് ചെയ്യുന്ന വേഴാമ്പലിനെ കുറിച്ച് നമ്മൾ ഒരുപാട്‌ കേട്ടിട്ടുണ്ട്...എല്ലാ ജീവ ജാലങ്ങളും..സത്യത്തിൽ മഴയ്ക്കു വേണ്ടി എന്നും പ്രാർത്ഥിക്കുന്നു ....എങ്കിലും വേഴാമ്പലിനു തന്റെ ജീവിത തപസ്യയിലൂടെ പ്രാപ്തമാവുന്നത് കൊണ്ടാവാം..മഴ വേഴാമ്പലിനു വേണ്ടി ഉള്ളതാണ് എന്ന് പറയുന്നത്...
ഇത്തരത്തിൽ തന്നെ ..ചരിത്രത്തിൽ കലാലോകത്തിന് ബ്രഹത്തായ സംഭാവനകൾ നൽകിയ ..നിരവധി കലാകാരൻമാർ ജീവിച്ചു മരിച്ച സ്ഥലങ്ങൾ ഇന്നിവിടെ ഉണ്ട് ..പക്ഷെ..ഈ ഗ്രാമത്തിലെ പോലെ കല ഒരു തപസ്യ ആക്കി മാറ്റിയ ഒരു സമൂഹത്തെ നമുക്ക് മറ്റെവിടെയും കാണാൻ ആയി എന്ന് വരില്ല..അതിനാൽ തന്നെ കലാപാരമ്പര്യം എന്ന് പറയുമ്പോൾ,അത് ലക്കിടി പേരൂർ ഗ്രാമത്തെ കുറിച്ചാണ് എന്ന് തോന്നും...
അതെ,ഓരോ തുള്ളി വെള്ളം ഭൂമിയിലേക്ക്‌ പതിക്കുമ്പോഴും സന്തോഷവതിയാകുന്ന ..ഭൂമി മാതാവിനെ പോലെ..ഓരോ പുതു ജീവനും ഇവിടെ പിറവി എടുക്കുമ്പോൾ..ഈ ഗ്രാമം ചരിത്രത്തിൽ എഴുതപ്പെടേണ്ട ഒരു പുതിയ കലാകാരനെ കാത്തിരിക്കുന്നു ..
ഇതാ ഇവിടെ ആർത്തു പെയ്യുന്ന മഴയുടെ സൗന്ദര്യത്തിൽ ...ഒരു കലാഗ്രാമം ...പുതു നാമ്പുകൾ മൊട്ടിടുന്നത് കാത്തു നിൽകുന്നു ...തന്റെ പാരമ്പര്യം കൈമാറുന്നതിനായി...

07/10/2015

ഇന്ത്യയിലെ ആദ്യത്തെ ഡിഫന്‍സ് പാര്‍ക്ക് ആകാന്‍ ഒറ്റപ്പാലം കിന്‍ഫ്ര ഒരുങ്ങുന്നു. ജനുവരിമാസത്തോടെ ഡിഫന്‍സ് പാര്‍ക്കിന്റെ ആദ്യഘട്ടം പ്രവര്‍ത്തിച്ചുതുടങ്ങുമെന്നാണ് സൂചന. സൈനീക ആവശ്യങ്ങള്‍ക്കുളള വസ്ത്രങ്ങളും സാധനസാമഗ്രികളും നിര്‍മ്മിക്കുന്ന പ്രധാന കേന്ദ്രം കൂടിയാകും ഒറ്റപ്പാലം കിന്‍ഫ്ര.

ശ്രീ ചിനക്കത്തൂർ ഭഗവതി ക്ഷേത്രം ,പാലപ്പുറംപൂരപ്പെരുമകൊണ്ട് പ്രസിദ്ധമായ പുരാതന ദേവീക്ഷേത്രമാണ് പാലപ്പുറം ചിനക്കത്തൂര്‍ ഭഗ...
06/10/2015

ശ്രീ ചിനക്കത്തൂർ ഭഗവതി ക്ഷേത്രം ,പാലപ്പുറം

പൂരപ്പെരുമകൊണ്ട് പ്രസിദ്ധമായ പുരാതന ദേവീക്ഷേത്രമാണ് പാലപ്പുറം ചിനക്കത്തൂര്‍ ഭഗവതിക്ഷേത്രം. താഴെക്കാവിലും മേലെക്കാവിലുമായാണ് ദേവീപ്രതിഷ്ഠ. താഴെക്കാവില്‍ ദേവി ശാന്തസ്വരൂപിണിയായും മേലെക്കാവില്‍ ഉഗ്രരൂപത്തിലും കുടികൊള്ളുന്നു എന്നാണ് സങ്കല്പം. ഉപദേവനായി ഗണപതിയുമുണ്ട്. ശാന്തസ്വരൂപിണിയായ താഴെക്കാവിലെ ഭഗവതി സ്വയംഭൂവാണെന്ന് കരുതപ്പെടുന്നു. 1954ല്‍ മേലെക്കാവിലെ ക്ഷേത്രത്തില്‍ നവീകരണകലശം നടത്തി മണ്ണുകൊണ്ടുണ്ടായിരുന്ന വിഗ്രഹം മാറ്റി ശിലാവിഗ്രഹം പ്രതിഷ്ഠിച്ചു. 1988ല്‍ ഹിന്ദുമത ധര്‍മസ്ഥാപന ബോര്‍ഡ് ക്ഷേത്രഭരണം ഊരാളന്മാരില്‍നിന്ന് ഏറ്റെടുത്തു.
കുംഭത്തിലെ മകം നാളിലാണ് ചിനക്കത്തൂരിലെ പെരുമയേറിയ പൂരം.

പൂരത്തിന് പത്തുനാള്‍മുമ്പ് കൊടിയേറ്റവും ആചാരത്തികവോടെ നടത്തപ്പെടുന്നതാണ്. ആഡംബരപൂര്‍വം അണിയിച്ചൊരുക്കിയ 33 ആനകള്‍ സായാഹ്നത്തില്‍ അണിനിരക്കുന്ന ചിനക്കത്തൂര്‍ പൂരം ദൃശ്യവിസ്‌മയങ്ങളിലൊന്നാണ്‌. മേളം ആ കാഴ്‌ചപ്പെരുമയ്‌ക്കു കൊഴുപ്പേകുന്നു. അലങ്കരിച്ച 16 കെട്ടുകുതിരകളും എട്ടു കെട്ടുകാളകളും ഭക്തര്‍ ക്ഷേത്രത്തിലേക്ക്‌ എഴുന്നള്ളിക്കുന്നു. വെള്ളാട്ട്‌, പൂത്താനം, തിറയാട്ടം, ആണ്ടിവേലന്‍, കുംഭം കളി തുടങ്ങിയ അനുഷ്‌ഠാനകലകളും ഇവിടെ അരങ്ങേറുന്നു. തോല്‌പാവക്കൂത്താണ്‌ ചിനക്കത്തൂര്‍ പൂരത്തിന്റെ മറ്റൊരു സവിശേഷത.പൂരത്തിന് സാമൂതിരിഭരണകാലവുമായും ബന്ധമുണ്ട്.

തനിമയാര്‍ന്ന ആചാരങ്ങളും കാഴ്ചകളുടെ സമൃദ്ധിയും കണിശമായ ചിട്ടകളും ഒത്തിണങ്ങുന്നതാണ് ചിനക്കത്തൂര്‍ പൂരം. ഇതു വെറുമൊരു പൂരമല്ല, അനുഷ്ഠാനകലകള്‍ കോര്‍ത്തിണക്കിയ ഒരു പൂരക്കാലം തന്നെയാണ് ചിനക്കത്തൂര്‍ നമുക്ക് സമ്മാനിക്കുന്നത്. അരിപ്പൊടിയും കരിപ്പൊടിയും മഞ്ഞപ്പൊടിയും കൊണ്ടു കാളീരൂപമെഴുതി നന്തുണികൊട്ടി ദേവിയെ വാഴ്ത്തുന്ന കളമെഴുത്തുപാട്ടാണ് ചിനക്കത്തൂര്‍ പെരുമയെ അരങ്ങുണര്‍ത്തുന്ന ആദ്യകലാരൂപങ്ങളിൽ ഒന്ന് . വഴിപാടുകളുടെ എണ്ണത്തിനൊത്ത് ഒരു മാസത്തി ലേറെ നീണ്ടു നില്‍ക്കുന്ന കളമെഴുത്തുപാട്ടിനു പിറകെ ഭഗവതി ക്കാവിലെ കൂത്തുമാടത്തില്‍ തോല്‍പ്പാവക്കൂത്തിന്റെ ഊഴമാണ് പിന്നീട് അരങ്ങേറുക.

ഒരു ചെറുപൂരത്തിന്റെ ആളും ആരവങ്ങളുമായി കൂത്തു പൂര്‍ത്തിയാകുന്ന പതിനേഴാം രാവില്‍ കൊടിയേറ്റം നടക്കും.നാടന്‍ കലാരൂപങ്ങളുടെ വിരുന്നുകാലം കൂടിയാണ് ചിനക്കത്തൂരുകാര്‍ക്കും ഇവിടുത്തെ പൂരപ്രേമികള്‍ക്കും. പണ്ടൊരുനാൾ കളഞ്ഞുപോയ നിധിയെ ഓര്‍ത്തു കഷ്ടംവച്ചു കടിച്ചു പിടിച്ചനാവുമായി തുടിതാളത്തിനു ചുവടുവരുന്ന പൂതനും വരിക്കപ്ലാവില്‍ കൊത്തിയൊരുക്കിയ വേതാളവാഹിനിയായ കാളീരൂപം ശിരസ്സേന്തുന്ന തിറയും നാവിന്‍ തുമ്പിലെ നാടോടിപ്പാട്ടിനു വിശറിക്കാറ്റില്‍ താളം തേടുന്ന വെള്ളാട്ടുമൊക്കെ ചിനക്കത്തൂരിലെ അനുഷ്ഠാന കലാരൂപങ്ങളായി ഇന്നും ഈ ക്ഷേത്രമുറ്റ ത്ത് ആചാരത്തിന്റെ നെരിപ്പോടേകുന്നു.. രാജകീയ പ്രൗഢി യോടെ അണി നിരക്കുന്ന പതിനാറു കുതിരക്കോലങ്ങള്‍ക്ക് പൂരം നാളിലെ കാവേറ്റത്തില്‍ പ്രാമുഖ്യം. ചരിത്രത്തില്‍ മറഞ്ഞുപോയ മാമാങ്കത്തെ അനുസ്മരിപ്പിക്കുന്ന കളിയാട്ടമാണ് അത്. തേര്, തട്ടിന്‍ മേല്‍കൂത്ത്, വഴിപാടു കുതിരകള്‍, കാളകള്‍, തെയ്യം, കരകം, കാവടി, വണ്ടി വേഷങ്ങള്‍ എന്നിങ്ങനെ എണ്ണമറ്റ കലാരൂപങ്ങളും ഗജനിരയുടെ മേളപ്പെരുക്കവുമായി ആനപ്പൂരവും ചിനക്കത്തൂരിന്റെ തിരുമുറ്റത്തു കാഴ്ചയുടെ വര്‍ണ്ണപ്പകിട്ടു നിറയ്ക്കും.

ഒറ്റപ്പാലം, പാലപ്പുറം, മീറ്റ്‌ന, എറക്കോട്ടിരി, പല്ലാര്‍മംഗലം, തെക്കു മംഗലം, വടക്കുമംഗലം എന്നീ ഏഴു ദേശങ്ങള്‍ ഉള്‍പ്പെട്ടതാണ് ചിനക്ക ത്തൂര്‍ തട്ടകവും ദേശക്കാരും. കാഴ്ചയും കാണിയുമെല്ലാം പൂരമായി മാറുന്ന വിസ്മയംവിടരുന്നത് കാണാന്‍, കുതിരക്കോലങ്ങള്‍ ആകാശത്തേക്കുയരുന്നതു കാണാന്‍ ആയിരങ്ങളാണ് വർഷംതോറും ചിനകത്തൂർ പൂരത്തിന് ഒഴുകിയെത്തുന്നത് .മീനമാസത്തിലെ മകീര്യം നാളിലാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം. മണ്ഡലകാലത്ത് 41 ചുറ്റുവിളക്ക് എല്ലാവര്‍ഷവും പ്രാധാന്യത്തോടെ നടത്തപ്പെടുന്നു. ഇതിന്റെ അവസാനം നിറമാല ആഘോഷവുമുണ്ട്. ആഗസ്ത് 15ന് ആനയൂട്ടുണ്ട്.

കുളപ്പുള്ളി-പാലക്കാട് സംസ്ഥാനപാതയില്‍ ഒറ്റപ്പാലത്തുനിന്ന് അഞ്ചുകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ക്ഷേത്രത്തിലെത്താം. മലബാര്‍ ദേവസ്വം ബോര്‍ഡിനുകീഴില്‍ ചിനക്കത്തൂര്‍ ഭഗവതി ദേവസ്വമാണ് ക്ഷേത്രനിര്‍വഹണം നടത്തുന്നത്.

06/10/2015
Kalakath Bhavan is the birth place of the great legend kunjan nambyar… It is now adopted by the govt and the salaries of...
06/10/2015

Kalakath Bhavan is the birth place of the great legend kunjan nambyar… It is now adopted by the govt and the salaries of the employees are given by the government as well….different types of art are practiced and many students came here for learning different types of arts as well….

Art for art sake and it’s also for social sake…when this slogan was over heard in the minds of people…it was taken in the minds of great artists like kunjan nambyar even before the age of materialism…….the mizhavu which was used by kunjan nambyar is still kept safely here….thus the place is having a great history…

05/10/2015

Lakkidi Perur is the village of cultural,traditional and educational importance.The famous legends in this village makes lakkidi one of the important places in india.Lakkidi is known all over kerala as the birth place of kunjan nambyar.The formation of one of the best art form in kerala the Ottam Thullal is done by kunjan nambyar.His birth place is now controlled by the govt.of kerala. Many development projects are emerging in this small village too..
The village which had a great cultural history is still trying to hold it ..the Shankara oriental high school is still prevailing in this village,which was controlled by the decaying Pzhedathu mana.Even after losing all the powers there still exist many important manas in this village..The people in this houses(nambhuthiri)were the ones who were the reason for the development of art and literature in this village..They encouraged the growth of art.By this way they have done a great serviceto the people of village as well as the whole malabar.It was one of the good aspects of nambhuthiri's rather than creating them as the cruel land lords..

The one of the main mana which initiated the development of art,was puthottathu mana.It's help to the society in the field of art is considerable in the history..

Moreover the legend Mani Madava Chakyar who got the rarest achievement as we say a golden opportunity to recieve medals from three president's of India..too add to the privilage of this village.and also a rare seen in which father as well as his son recieves Pathmashri,makes it too special..

Thus this village gained and is still having a considerable position in this small state of kerala...download

Address

Ottapalam
Ottapalam

Telephone

+914662226337

Website

Alerts

Be the first to know and let us send you an email when Lakkidi perur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share