Ajo Vattukunnel

Ajo Vattukunnel പൊതുസമൂഹത്തിന്റെ പൊതുനന്മയ്ക്കുവേണ്ടി .....

നാളെ, ഏതെങ്കിലും വസ്തുവോ ഏതെങ്കിലും കാര്യമോ, നേടിക്കഴിഞ്ഞാൽ സന്തോഷിക്കാം എന്ന്‌ കരുതുന്നവർ.ആ നിമിഷം കഴിയുമ്പോൾ അവരുടെ സന...
03/03/2026

നാളെ, ഏതെങ്കിലും വസ്തുവോ ഏതെങ്കിലും കാര്യമോ, നേടിക്കഴിഞ്ഞാൽ സന്തോഷിക്കാം എന്ന്‌ കരുതുന്നവർ.

ആ നിമിഷം കഴിയുമ്പോൾ അവരുടെ സന്തോഷം തീരും. കൂടാതെ മറ്റെന്തെങ്കിലും അവർക്ക് നഷ്‍ടപ്പെടാം. പിന്നെ എങ്ങനെ സന്തോഷിക്കും ?.

ഏത് അവസ്ഥയിലും വർത്തമാന കാലത്തിൽ ജീവിക്കുന്നവർക്ക് മാത്രമേ, നമ്മുടെ ഈ ജീവിത " യാത്രയെ " സ്നേഹിക്കുന്നവർക്ക് മാത്രമേ, ജീവിതത്തിൽ മാനസികമായും ശാരീരികമായും യഥാർത്ഥത്തിൽ സന്തോഷിക്കാൻ കഴിയുകയുള്ളു.

https://www.youtube.com/watch?v=c8Cd_5C8znM
06/11/2025

https://www.youtube.com/watch?v=c8Cd_5C8znM

തന്റെ മരണം മുൻകൂട്ടി കണ്ട് മൈക്കിൾ കാരിമറ്റത്ത് അച്ചൻ പങ്കുവെച്ച അവസാന വാക്കുകൾ| FR MICHAEL KARIMATTAM |RIP| PRIEST |GOODNESS NEWS #...

27/06/2025

പരീക്ഷകൾക്ക് 100 ൽ 100 മാർക്ക് വാങ്ങിയ വിദ്യാർത്ഥികളിൽ പലരും ജീവിതത്തിൽ പരാജയമായിരുന്നു എന്ന് ചരിത്രം പരിശോധിക്കുമ്പോൾ നമുക്ക് കാണാം. പഠനവും ജീവിതവും രണ്ടും രണ്ടാണ്. അവനവനും മറ്റുള്ളവർക്കും നന്മയുണ്ടാകണം.

സ്കൂൾ പഠനത്തോടൊപ്പം മാനസിക കരുത്തും വൈകാരിക പക്വതയും നേടുവാനുള്ള ഇടങ്ങളായി നമ്മുടെ സ്കൂളുകളും കുടുംബങ്ങളും മാറേണ്ടതുണ്ട്. പരസ്പര സ്നേഹത്തിന്റെയും കരുതലിന്റെയും സഹവർത്തിത്വത്തിന്റെയും ഇടങ്ങളായി സ്കൂളുകൾ വളരണം. ഇക്കാര്യത്തിൽ എല്ലാവരും ഒരു ആത്മ പരിശോധന നടത്തുന്നത് നല്ലതാണ്.

12/01/2025

2026 സമുദായ ശാക്തീകരണ വർഷമായി പ്രഖ്യാപിക്കാൻ സീറോ മലബാർ സഭ സിനഡ് തീരുമാനിച്ചിരിക്കുന്നു.

ഇത് തീർച്ചയായും ആത്മപരിശോധനയുടെ കാലമായി മാറേണ്ടതാണ്.

23/11/2024

ഇന്ന് നമ്മുടെ സമൂഹത്തിൽ നല്ല മാതൃകകളില്ല എന്നത് നാം നേരിടുന്ന ഒരു പ്രധാനപ്പെട്ട ഒരു പ്രതിസന്ധിയാണ്.

കേരളത്തിലെ മൂന്ന് രാഷ്ട്രീയ പാർട്ടികളുംകൂടി വിവിധ മണ്ഡലങ്ങളിൽ മൂന്ന് സ്ഥാനാർത്ഥികളെ നിർത്തുന്നു. മൂന്ന് പേരും സമൂഹത്തിൽ നല്ല മാതൃകകളല്ലെങ്കിലും പൊതുസമൂഹത്തിന് നാലാമതൊരാളെ നിർദ്ദേശിക്കാൻ കഴിയില്ല. ഈ അവസ്ഥയിൽ ജനതയെ അടിമകളാക്കിയിരിക്കുന്നത്‌ യഥാർത്ഥത്തിൽ ഇവരൊക്കെത്തന്നെയല്ലേ ....🤔

30/10/2024

കേൾക്കാൻ ചെവിയുള്ള രാഷ്ട്രീയ പാർട്ടികൾ ഉണ്ടെങ്കിൽ ....
അവർക്ക്‌ മറുപടി ഉണ്ടെങ്കിൽ.... പറയാം ...

https://www.facebook.com/share/p/wyyHQwsYWmUrqdrg/

പാലക്കാട് ചോദ്യങ്ങളുണ്ട് ...

നാടും നഗരവുമിളക്കി പാലക്കാട് ഉപതിരഞ്ഞെടുപ്പിനുള്ള പ്രചരണം അരങ്ങേറുകയാണിപ്പോൾ. പ്രിയ സ്ഥാനാർഥികളേ, പറയാതെ വയ്യ, മുന്നണിഭേദമില്ലാതെ നിങ്ങൾ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത് ഒരു തട്ടുത കർപ്പൻ തട്ടിപ്പാണ്. ശരിക്കും പൊതുജനമധ്യത്തിൽ ചർച്ചയാകേണ്ട കാര്യങ്ങൾ പുറത്തുവരാതെ നിങ്ങൾ തൊലിപ്പുറവിഷയങ്ങൾ മുന്നോട്ടുവച്ച് തിരഞ്ഞെടുപ്പ് പ്രചരണത്തെ ഒരു രാഷ്ട്രീയ രസമേളയാക്കുകയാണ്. ഇക്കാര്യത്തിൽ നിങ്ങളെ സഹായിക്കാൻ നിറഭേദമില്ലാതെ എല്ലാ മുഖ്യധാരാ മാധ്യമങ്ങളുമുണ്ട്.

ചായക്കടയിൽനിന്ന് പഴംപൊരി കഴിച്ചും കുട്ടികളോടൊപ്പം ക്രിക്കറ്റു കളിച്ചും ആരാധനാലയങ്ങളിൽ ഊഴംവച്ചു തൊഴുതുനിന്നും മതമേലധ്യക്ഷന്മാരോടൊപ്പം ഫോട്ടോയെടുത്തും മാധ്യമങ്ങളോട് തഗ്ഗടിച്ചും നിങ്ങൾ നടത്തുന്ന ഈ പ്രചരണം ഞങ്ങൾക്ക് മതിയായി. നിങ്ങൾ അറിയണം. കാലമൊക്കെ മാറി. പരസ്പരം ഭള്ളു പറയുന്നത് നിങ്ങളുടെ കഴിവിന്റെ മാനദണ്ഡമായി പൊതുജനം സ്വീകരിക്കും എന്ന് വെറുതെ കരുതേണ്ട. രാഷ്ട്രീയ മെലോഡ്രാമകൾ സുഖിക്കുന്നവരുടെ എണ്ണം കുറഞ്ഞു. ഇനി കാര്യത്തിലേക്ക് വരൂ. നിങ്ങളുടെ പാർട്ടികൾ അഭിപ്രായം പറയേണ്ട വിഷയങ്ങളുണ്ട്. നിങ്ങൾ നയം വ്യക്തമാക്കേണ്ട ജീവൽപ്രശ്നങ്ങൾ ഈ നാട്ടിലുണ്ട്.

ഉദാഹരണത്തിന് ചിലത് പറയാം.

കാർഷികരംഗത്ത് നിങ്ങൾ മനസ്സിലാക്കുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണ് ? നിങ്ങളുടെ പാർട്ടിക്കോ മുന്നണിക്കോ ഇക്കാര്യത്തിൽ എന്തെങ്കിലും പരിഹാരനിർദേശങ്ങളുണ്ടോ?

പാലക്കാട് നഗരത്തിന്റെ അടിസ്ഥാന ആവശ്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാമോ? എന്തെങ്കിലും പോം വഴികൾ മനസ്സിലുണ്ടോ?

നെല്ലുസംഭരണം അവതാളത്തിലായ അനുഭവങ്ങൾ കർഷകർക്ക് ഉള്ളതായി നിങ്ങൾക്ക് അറിയാമോ?
എന്താണ് പരിഹാരം നിങ്ങളുടെ നോട്ടത്തിൽ?

വഖഫ് ബോർഡ് മുനമ്പത്ത് അറുനൂറോളം കുടുംബങ്ങളുടെ സ്ഥലഉടമസ്ഥ അവകാശത്തെ ചോദ്യം ചെയ്തിരിക്കുകയാണ്. മുനമ്പം പാലക്കാട് നിയോജക മണ്ഡലത്തിലല്ല എന്ന് അറിയാം. മുനമ്പത്ത് ഉണ്ടായത് പാലക്കാട് ഉണ്ടാവില്ല എന്ന് നിങ്ങൾക്ക് ഉറപ്പൊന്നുമില്ലല്ലോ. പാലക്കാട് അടക്കം ഇന്ത്യ മുഴുവൻ ബാധകമാകുന്ന കാര്യങ്ങൾ ഈ വിഷയത്തിലുണ്ട്. ഇക്കാര്യത്തിൽ എന്താണ് നിങ്ങളുടെ നയം?

ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ സർക്കാരിന് റിപ്പോർട്ട് കൊടുത്തിട്ടുണ്ട്. അതിന്റെ വിഷയവും പശ്ചാത്തലവും നിങ്ങൾക്ക് അറിയാമല്ലോ. സർക്കാർ മറച്ചുവച്ചിരിക്കുന്ന ആ റിപ്പോർട്ട് പുറത്തിറക്കി നടപടികൾ സ്വീകരിക്കാൻ നിങ്ങൾ ഇടപെടുമോ?

ഭൂരിപക്ഷ വർഗീയതയാണെങ്കിലും ന്യൂനപക്ഷ വർഗീയതയാണെങ്കിലും നിങ്ങളുടെ നിലപാട് എന്താണ്? എല്ലായിനം വർഗീയതയും ഞങ്ങൾ എതിർക്കും എന്ന നയമാണോ സംസ്ഥാനത്തിനകത്തും പുറത്തും നിങ്ങൾ പ്രയോഗത്തിൽ പാലിക്കുന്നത്?

ലോട്ടറി വില്പന, മദ്യക്കച്ചവടം, ഭീകരമായ ഇന്ധനനികുതി വർദ്ധനവ്, സേവന നികുതി വർദ്ധിപ്പിക്കൽ, തുടങ്ങിയവയല്ലാതെ സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ നിങ്ങൾക്ക് എന്തെങ്കിലും പദ്ധതിയുണ്ടോ?

ഈ മണ്ഡലത്തിലും സംസ്ഥാനത്ത് മിക്കയിടത്തും പൊളിഞ്ഞു കിടക്കുന്ന റോഡുകൾ നിങ്ങൾ കണ്ടിരുന്നോ? അതിൽ ദേശീയ പാതകളുമുണ്ട്. റോഡുകൾ സഞ്ചാരയോഗ്യമാക്കും എന്നൊരു വാഗ്ദാനം തരാനെങ്കിലും നിങ്ങൾക്ക് കഴിയുമോ? സ്ഥാനാർത്ഥി സ്വന്തം നിലയിൽ വാഗ്ദാനമൊന്നും തരേണ്ട. റോഡ്ഷോ നടത്താൻ വരുന്ന സംസ്ഥാന-ദേശീയതല നേതാക്കന്മാരുണ്ടല്ലോ. അവരിൽ ഉത്തരവാദിത്തപ്പെട്ട ആരെങ്കിലും പറഞ്ഞാൽ മതി.

തത്ക്കാലം ഇത്രയും മതി. വേണമെങ്കിൽ ഈ വിഷയങ്ങളിൽനിന്ന് നിങ്ങൾക്ക് ഒളിച്ചോടാം. പക്ഷേ ഈ വിഷയങ്ങൾ നിങ്ങളെ വിടാതെ പിന്തുടരും. എല്ലാ പാർട്ടികൾക്കും ഉറച്ച വോട്ടിന്റെ സ്ഥിരംനിക്ഷേപമുണ്ടെന്നറിയാം. പക്ഷേ തങ്ങളുടെ വോട്ടവകാശം ആർക്കും തീറെഴുതിക്കൊടുക്കാതെ വിഷയാധിഷ്ഠിതമായി വോട്ടുചെയ്യുന്ന ഒരു ഗണം ആൾക്കാർ ഈ നിയോജകമണ്ഡലത്തിലുമുണ്ട്. അവർ നിങ്ങളുടെ ജയപരാജയങ്ങൾ നിർണ്ണയിക്കും. അതുകൊണ്ട് രാഷ്ട്രീയ പൊടിക്കൈകൾ മാറ്റിവച്ച് ജനങ്ങളോട് ജനകീയ വിഷയങ്ങളെക്കുറിച്ച് സംസാരിച്ചു തുടങ്ങൂ. ഞങ്ങളൊന്ന് കേൾക്കട്ടെ.

https://www.facebook.com/share/p/wyyHQwsYWmUrqdrg/

Fr. Mathew Illathuparambil

https://youtu.be/lPyK5WUchAE
24/07/2024

https://youtu.be/lPyK5WUchAE

സീറോ മലബാര്‍ സമുദായം അഥവാ ക്രിസ്തുവിന്റെ മൗതിക ശരീരമായ സഭ കേരളത്തിലും ലോകത്തിലും നിലനില്ക്കണമെങ്കില്‍ 4 കാര്.....

24/07/2024

നമ്മുടെ യുവജനങ്ങളെ കൂടുതൽ ക്രിയാത്‌മകമായി, സഭാസ്നേഹികളായി വളർത്തിക്കൊണ്ടു വരേണ്ടതിന്റെ ആവശ്യകതയാണ് ഞാൻ ചൂണ്ടിക്കാണിച്ചത്. അല്ലാതെ കുറവുകളുടെ മുഴുവൻ ഉത്തരവാദിത്വവും സഭാധികാരികളുടെയും വൈദീകരുടെയും മേൽ ആരോപിച്ചു ഞാൻ കൈകഴുകിയിട്ടില്ല.

ഭൂരിഭാഗം അധികാര സ്ഥാനങ്ങളുടെയും ചുറ്റിലും രാജാവ് നഗ്നനാണ് എന്ന് തുറന്നുപറയാൻ ആർജ്ജവമുള്ളർ വിരളമാണ് ....

ആരെയും തളർത്താനല്ല, അനിവാര്യമായ തിരുത്തലുകൾ ആഗ്രഹിക്കുന്നതിനാലാണ് ഞാൻ ഇത് വീണ്ടും പറഞ്ഞത്.

ഇതിൽ വേദനിക്കേണ്ട ആവശ്യമുള്ളതായി ഞാൻ കരുതുന്നില്ല...

Second Eparchial Assembly 2024, Diocese of Palghat Diocese
17/07/2024

Second Eparchial Assembly 2024, Diocese of Palghat Diocese

Very Good... Good decision....പാലക്കാട് രൂപത ഇപ്പോൾ ഗോൾഡൻ ജൂബിലി ആഘോഷിക്കുന്നു. എന്നാൽ കഴിഞ്ഞ അമ്പത് വര്‍ഷങ്ങളില്‍, യുവജ...
17/07/2024

Very Good... Good decision....

പാലക്കാട് രൂപത ഇപ്പോൾ ഗോൾഡൻ ജൂബിലി ആഘോഷിക്കുന്നു. എന്നാൽ കഴിഞ്ഞ അമ്പത് വര്‍ഷങ്ങളില്‍, യുവജന സംഘടനയുടെ രൂപതാ തല നേതൃത്വത്തില്‍ വന്ന അഞ്ച് പ്രധാനപ്പെട്ട ഭാരവാഹികളെങ്കിലും നമ്മോടൊപ്പം ഉണ്ടായിരുന്നെങ്കില്‍, ഇന്ന് നമ്മുടെ രൂപതയിൽ ചുരുങ്ങിയത് ഇരുനൂറ്റമ്പത് അല്മായ നേതാക്കള്‍ സഭയ്ക്കുവേണ്ടിയും സമുദായത്തിനുവേണ്ടിയും നിലകൊള്ളാന്‍ ഉണ്ടാകുമായിരുന്നൂ. എന്നാല്‍ അവരില്‍ ഭൂരിഭാഗം പേരും സഭാ വിരോധികളായി മാറിയ കഥകളാണ് നമ്മുടെ മുമ്പിലുള്ളത്. വൈദീകര്‍ സംഘടനാ പ്രവര്‍ത്തനങ്ങള്‍ നടത്താനായി തങ്ങളെ ഉപയോഗിച്ചു, എന്നാല്‍ അവരുടെ ആവശ്യം കഴിഞ്ഞപ്പോള്‍ കരിവേപ്പില പോലെ വലിച്ചെറിഞ്ഞു എന്നാണ് മുന്‍ യുവജന ഭാരവാഹികള്‍ കരുതുന്നത്. ഇതിന് ശാശ്വതമായ ഒരു പരിഹാരം സമുദായ സംഘടനയിലൂടെയാണ് നാം കണ്ടെത്തേണ്ടത്. പൊതുരംഗത്തുള്ള ക്രിസ്ത്യന്‍ നാമധാരികള്‍ക്ക് സഭയോട് കൂറില്ല എന്ന് നാം പരാതി പറഞ്ഞിട്ട് കാര്യമില്ല. നാം വളര്‍ത്തിയാലെ അവര്‍ക്ക് നമ്മോട് കൂറുണ്ടാകുകയുള്ളൂ എന്ന വസ്തുത നാം തിരിച്ചറിയണം.

യുവജന സംഘടനയുടെ രൂപതാ ഭാരവാഹിത്വത്തിനുശേഷം യുവജനങ്ങള്‍ ശൂന്യതയിലേയ്ക്ക്

നമ്മുടെ യുവജന പ്രസ്ഥാനത്തിലെ ഒന്നോ രണ്ടോ വര്‍ഷത്തെ രൂപതാ ഭാരവാഹിത്വത്തിനുശേഷം യുവജനങ്ങള്‍ ശൂന്യതയിലേയ്ക്ക് പോകുന്നു. പിന്നീട് അവര്‍ക്ക് സഭയുമായോ സമുദായവുമായോ ഒരു പ്രവര്‍ത്തന ബന്ധവും ഉണ്ടാകുന്നില്ല. യുവജനങ്ങള്‍ നാളെയുടെ വാഗ്ദാനങ്ങളാണ് എന്ന് പറഞ്ഞ് പെട്ടിയില്‍ പൂട്ടി വെക്കേണ്ടവരല്ല. അവരെ ഇന്ന് തന്നെ സമുദായ സംഘടനയോടൊപ്പം ഉള്‍ച്ചേര്‍ക്കണം. രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന പൊതുപരിപാടികളില്‍, അവരുടെ എല്ലാ പോഷക സംഘടനാ ഭാരവാഹികളും അംഗങ്ങളും പങ്കെടുക്കും. രാഷ്ട്രീയ പാര്‍ട്ടിയും അവയുടെ പോഷക സംഘടനകളും പരസ്പരം ഉത്തരവാദിത്വങ്ങള്‍ പങ്കിട്ടുകൊണ്ടാണ് പ്രവര്‍ത്തിക്കുകയും വിവിധ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നത്. അതുപോലെ, യുവജന സംഘടനയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ സമുദായ സംഘടനയുമായി പ്രവര്‍ത്തന ബന്ധം ഉണ്ടായാല്‍ മാത്രമേ, നമ്മുടെ യുവാക്കള്‍ക്ക് സമുദായ സംഘടനയിലൂടെ തുടര്‍ച്ച സംഭവിക്കുകയുള്ളൂ.

അജോ വട്ടുകുന്നേൽ
(മുൻ രൂപത ജനറൽ സെക്രട്ടറി, കത്തോലിക്ക കോൺഗ്രസ്, പാലക്കാട് രൂപത)

Address

Palghat

Website

Alerts

Be the first to know and let us send you an email when Ajo Vattukunnel posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category