Arogyakeralam Palakkad

Arogyakeralam Palakkad നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്തം

ആരോഗ്യമേഖലയിൽ ഒരു പുതിയ തുടക്കം കുറിക്കുകയാണ് . ആദ്യഘട്ടം തിരുവനന്തപുരം, ഇടുക്കി ,മലപ്പുറം ജില്ലകളിൽ. …..കാത്തിരിക്കൂ …....
23/08/2026

ആരോഗ്യമേഖലയിൽ ഒരു പുതിയ തുടക്കം കുറിക്കുകയാണ് .
ആദ്യഘട്ടം തിരുവനന്തപുരം, ഇടുക്കി ,മലപ്പുറം ജില്ലകളിൽ.
…..കാത്തിരിക്കൂ …..

ലോക കൊതുകുദിനാചരണവും  ദേശീയ നേത്ര ദാന പക്ഷാചരണവുംകൊതുകുജന്യ രോഗങ്ങൾക്കെതിരെ ജാഗ്രതയും പ്രതിരോധവും ശക്തിപ്പെടുത്തുന്നതിനൊ...
20/08/2026

ലോക കൊതുകുദിനാചരണവും ദേശീയ നേത്ര ദാന പക്ഷാചരണവും

കൊതുകുജന്യ രോഗങ്ങൾക്കെതിരെ ജാഗ്രതയും പ്രതിരോധവും ശക്തിപ്പെടുത്തുന്നതിനൊപ്പം, നേത്രദാനത്തിന്റെ മഹത്തായ സന്ദേശം സമൂഹത്തിലെത്തിക്കുന്നതിന് നടപ്പാക്കുന്ന പ്രവർത്തനങ്ങളുടെ ജില്ലാതല ഉദ്‌ഘാടനം ഓഗസ്റ്റ് 21 ന് ബഹു. പട്ടികജാതി, പട്ടികവർഗ്ഗ, പിന്നോക്കക്ഷേമ വകുപ്പ് മന്ത്രി ശ്രീമതി കെ.എ തുളസി നിർവഹിക്കും.

പനി ഒരു രോഗലക്ഷണമാണ് .. സ്വയം ചികിത്സ ചെയ്ത് റിസ്ക് എടുക്കരുത് .പനിയും അനുബന്ധ ലക്ഷണങ്ങളും അനുഭവപ്പെട്ടാൽ അടുത്തുള്ള ആരോ...
19/08/2026

പനി ഒരു രോഗലക്ഷണമാണ് .. സ്വയം ചികിത്സ ചെയ്ത് റിസ്ക് എടുക്കരുത് .
പനിയും അനുബന്ധ ലക്ഷണങ്ങളും അനുഭവപ്പെട്ടാൽ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിലെത്തി ശാസ്ത്രീയചികിത്സ തേടുക.

12/08/2026

ആരോഗ്യ ശീലങ്ങൾ പാലിക്കാം ...
എലിപ്പനിയെ അകറ്റി നിർത്താം..

എലിപ്പനിക്കെതിരെ ജാഗ്രത...

"മൂഷികം"- എലിപ്പനി രോഗ നിയന്ത്രണ ബോധവത്കരണ പരിപാടി.

പനിയെ നിസ്സാരമായി കാണരുത്..  സ്വയം ചികിത്സയ്ക്ക് വലിയ വില കൊടുക്കേണ്ടി വരും. പനിയും അനുബന്ധ ലക്ഷണങ്ങളും കണ്ടാൽ ഉടൻ അടുത്...
08/08/2026

പനിയെ നിസ്സാരമായി കാണരുത്.. സ്വയം ചികിത്സയ്ക്ക് വലിയ വില കൊടുക്കേണ്ടി വരും. പനിയും അനുബന്ധ ലക്ഷണങ്ങളും കണ്ടാൽ ഉടൻ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടുക..

"മൂലയൂട്ടൽ: ജീവിതത്തിൻ്റെ സുസ്ഥിരമായ തുടക്കത്തിന്"ലോക മുലയൂട്ടൽ വാരാചരണത്തിൻ്റെ ജില്ലാതല ഉദ്‌ഘാടനം  പാലക്കാട് എം എൽ എ ശ്...
07/08/2026

"മൂലയൂട്ടൽ: ജീവിതത്തിൻ്റെ സുസ്ഥിരമായ തുടക്കത്തിന്"
ലോക മുലയൂട്ടൽ വാരാചരണത്തിൻ്റെ ജില്ലാതല ഉദ്‌ഘാടനം പാലക്കാട് എം എൽ എ ശ്രീ. രമേഷ് പിഷാരടി നിവഹിച്ചു. മനുഷ്യ ജീവിതത്തിൻ്റെ ആരോഗ്യകരമായ സുസ്ഥിര വികസനത്തിനും നിലനിൽപ്പിനും ഏറ്റവും അവിഭാജ്യമായ പ്രക്രിയയാണ് മുലയൂട്ടൽ എന്നും കുഞ്ഞുങ്ങൾക്ക് അത് സൗകര്യപ്രദമായ രീതിയിൽ നൽകുവാൻ അമ്മമാർക്ക് സാധ്യമായ സാഹചര്യം ഒരുക്കി കൊടുക്കേണ്ടത് നമ്മുടെ കർത്തവ്യമാണെന്നും മുലപ്പാലിൻ്റെ പ്രാധാന്യം സംബന്ധിച്ച ബോധവത്ക്കരണം ഏവരുടെയും ഉത്തരവാദിത്തമാണെന്നും എം എൽ എ പറഞ്ഞു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ശ്രീമതി ഷീലാ ദേവി ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. ബിന്ദു തോമസ് കെ മുഖ്യപ്രഭാഷണം നടത്തി.

ജില്ലാ ആർസിഎച്ച് ഓഫീസർ ഡോ. അനിത എ. കെ സ്വാഗതം പറഞ്ഞ പരിപാടിയിൽ പാലക്കാട് മുൻസിപ്പാലിറ്റി ആരോഗ്യ കാര്യ സ്ഥിരം സമിതി അധ്യക്ഷ ശ്രീമതി മീനാക്ഷി ടി എസ്, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. റിയാസ് ബി, പാലക്കാട് POGS പ്രസിഡൻ്റ് ഡോ. ഹേമ വാര്യർ, പാലക്കാട് IAP സെക്രട്ടറി ഡോ. അമുദ യു. വി, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി സൂപ്രണ്ട് ഡോ. മീനു മാത്യു എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു .

തനിച്ചല്ല.. നേരിടാം, ഒറ്റക്കെട്ടായി!മാനസികാരോഗ്യം വളരെ പ്രധാനപ്പെട്ടതാണ്. ടെലി മനസ് (14416) സേവനത്തിലൂടെ പരിശീലനം ലഭിച്ച...
07/08/2026

തനിച്ചല്ല.. നേരിടാം, ഒറ്റക്കെട്ടായി!
മാനസികാരോഗ്യം വളരെ പ്രധാനപ്പെട്ടതാണ്.

ടെലി മനസ് (14416) സേവനത്തിലൂടെ പരിശീലനം ലഭിച്ച മാനസികാരോഗ്യ വിദഗ്ധരുടെ സൗജന്യ കൗൺസിലിംഗ് സേവനം 24 x 7 ലഭ്യമാണ്.

വിളിക്കൂ - 14416

വെള്ളക്കെട്ട് നിറഞ്ഞ പ്രദേശങ്ങളിൽ അതീവ ജാഗ്രത പാലിക്കാം! മലിനജല സമ്പർക്കം പലവിധ സാംക്രമിക രോഗങ്ങൾക്ക് വഴിയൊരുക്കും.പാലിക...
06/08/2026

വെള്ളക്കെട്ട് നിറഞ്ഞ പ്രദേശങ്ങളിൽ അതീവ ജാഗ്രത പാലിക്കാം! മലിനജല സമ്പർക്കം പലവിധ സാംക്രമിക രോഗങ്ങൾക്ക് വഴിയൊരുക്കും.

പാലിക്കാം ആരോഗ്യജാഗ്രത... ഓരോ ചുവടിലും!

ലോക മുലയൂട്ടൽ വാരാചരണം (2026 ഓഗസ്റ്റ് 1 മുതൽ 7 വരെ ) ജില്ലാതല ഉദ്ഘാടനവും ബോധവൽക്കരണ സെമിനാറും
03/08/2026

ലോക മുലയൂട്ടൽ വാരാചരണം
(2026 ഓഗസ്റ്റ് 1 മുതൽ 7 വരെ )
ജില്ലാതല ഉദ്ഘാടനവും ബോധവൽക്കരണ സെമിനാറും

വെള്ളപ്പൊക്കബാധിത പ്രദേശങ്ങളിൽ സുരക്ഷിതരാകാം... ജാഗ്രത പാലിക്കാം !വെള്ളം കയറിയ പ്രദേശങ്ങളിലുവർക്കും രക്ഷാപ്രവർത്തനത്തിലേ...
03/08/2026

വെള്ളപ്പൊക്കബാധിത പ്രദേശങ്ങളിൽ സുരക്ഷിതരാകാം... ജാഗ്രത പാലിക്കാം !

വെള്ളം കയറിയ പ്രദേശങ്ങളിലുവർക്കും രക്ഷാപ്രവർത്തനത്തിലേർപ്പെട്ടിരിക്കുന്നവർക്കും എലിപ്പനി പോലുള്ള പകർച്ചവ്യാധികൾ പടരാനുള്ള സാധ്യത കൂടുതലാണ്. രോഗപ്രതിരോധത്തിനായി ശുചിത്വം പാലിക്കുന്നതോടൊപ്പം ഡോക്സിസൈക്ലിൻ ഗുളിക ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശപ്രകാരം കഴിക്കുക.

Address

Palghat

Telephone

+914912504695

Website

Alerts

Be the first to know and let us send you an email when Arogyakeralam Palakkad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Arogyakeralam Palakkad:

Shortcuts

Share