31/03/2020
പറയാതെ വയ്യ.. ക്ഷേത്ര ദർശനത്തിനായി വന്ന കർണാടക മുഖ്യമന്ത്രിയെ, ചില തെമ്മാടികൾ ആക്രമിക്കുന്നു ..രാഷ്ട്രീയ സമ്മർദ്ദത്താൽ കൈകൾ കെട്ടപ്പെട്ട,
കേരളത്തിലെ പോലീസുകാർ നോക്ക് കുത്തികളെപ്പോലെ നോക്കി നിൽക്കുന്നു.. ഗത്യന്തരമില്ലാതെ യെദിയൂരപ്പ ക്ഷേത്രദർശനം പോലും നടത്താനാകാതെ മടങ്ങുന്നു.. (ഇന്ത്യാ മഹാരാജ്യത്തെ ഒരു മുഖ്യമന്ത്രിയാണ് തിരിച്ചു പോയതെന്ന് ഓർക്കണം).
കേരള മുഖ്യൻ അന്ന് ഈ വിഷയത്തിൽ ഇടപെട്ട്, വിവരക്കേട് കാട്ടിയ അണികളെ തിരുത്തി, യദിയൂരപ്പയെ ഫോണിൽ എങ്കിലും വിളിച്ച്, ക്ഷമ പറഞ്ഞ്, അങ്ങേർക്ക് ക്ഷേത്ര ദർശനത്തിനുള്ള സൗകര്യം ഒരുക്കിയിരുന്നു എങ്കിൽ, ഇന്ന് കേരള മുഖ്യന്, ധൈര്യമായി കർണാടക മുഖ്യമന്ത്രിയെ വിളിക്കാമായിരുന്നു.
(ഇന്നലെ മുഴുവൻ വിളിച്ചിട്ട് യെദിയൂരപ്പ ഫോൺ എടുത്തത് പോലുമില്ല എന്നാണ് കേട്ടത്...സ്ഥിരമായി കേന്ദ്രത്തെയും പ്രധാനമന്ത്രിയെയും അവഹേളിക്കുക മാത്രം ചെയ്യുന്ന, കേരള മുഖ്യന്റെ അഭ്യർത്ഥനകൾ കേന്ദ്രവും കണക്കിലെടുത്തില്ല.. അവസാനം ഗതികെട്ട് ചീഫ് സെക്രട്ടറിമാർ തമ്മിൽ സംസാരിക്കുകയായിരുന്നു എന്നാണ് കേട്ടത്.)
ഇപ്പോഴത്തെ പ്രധാന വിഷയം ചികിത്സാ സൗകര്യത്തിന്റെ പ്രശ്നമാണല്ലോ.. കേരളത്തിൽ മറ്റെല്ലായിടത്തും ആവശ്യത്തിന് സർക്കാർ ആശുപത്രികൾ ഉണ്ടല്ലോ.
കാസർകോഡ് ഇത്രയും നാൾ M. P. യായിരുന്ന മാന്യൻ, P.കരുണാകരൻ, ഒരു നല്ല സർക്കാർ ആശുപത്രി, കാസർകോഡ് ജില്ലയിൽ, എവിടെയെങ്കിലും ഉണ്ടാക്കിയി രുന്നു എങ്കിൽ, കാസർകോട്കാർക്ക് ഇന്ന് ഈ ഗതി വരില്ലായിരുന്നു. വേറെയുമുണ്ട് പുലികൾ !!! കാഞ്ഞങ്ങാട്ടെ MLA സംസ്ഥാനത്തെ റവന്യൂ മന്ത്രിയാണ്. സംസ്ഥാന മന്ത്രിസഭയിൽ രണ്ടാമൻ? (എറണാകുളത്തെ രാജീവിനെപ്പോലെ ഉള്ളവരെയെങ്കിലും,P.കരുണാകരനും, E. ചന്ദ്രശേഖരനുമൊക്കെ മാതൃക ആക്കാമായിരുന്നു...എവിടെ !!!)
കരുണാകരനെപോലെയുള്ള മരപ്പാഴുകളെ മാത്രം,എംപിയായി കേവലം രാഷ്ട്രീയത്തിന്റെ പേരിൽ വീണ്ടും വീണ്ടും തിരഞ്ഞെടുത്തവർ, ഇന്ന് ഒരസുഖം വന്നാൽ രോഗിയുമായി, ചികിത്സക്ക് കർണാടകത്തിലേക്ക് വച്ച് പിടിക്കുന്നു !!! കേരളത്തിൽ മറ്റ് എല്ലാ ജില്ലകളിലുമുള്ള ചികിത്സാ സൗകര്യം തങ്ങളുടെ ജില്ലയിൽ ഇല്ലാത്തതിന് അവർക്ക് ഒരു പരാതി പോലുമില്ല എന്നതാണ് അത്ഭുതം !!!
(ഒരു അസുഖം വന്നാൽ തങ്ങളും ആശ്രയിക്കേണ്ട, കർണാടകത്തിലെ മുഖ്യമന്ത്രിക്കെതിരെ, ചില സിപിഎം അണികൾ നടത്തിയ ചെറ്റത്തത്തരം. ഇപ്പോൾ അനുഭവിക്കുന്നത് പാവങ്ങൾ. എന്നാലും, No1 കേരളം എന്ന് കേരള ഭരണക്കാരുടെ തള്ളിന് കുറവുമില്ല.)
ഇത് ഇപ്പോൾ സ്വയം കൃതിയുടെ ശിക്ഷ അനുഭവിക്കുക, അല്ലാതെ വേറെ വഴിയില്ല.. കാസർകോട്ട് ജില്ലയിൽ അടക്കം, സംസ്ഥാനത്ത് പല വീടുകളിലും " ബിജെപിക്കാർക്ക് പ്രവേശനമില്ല " എന്ന് എഴുതി വച്ചവർക്ക് വേണമെങ്കിൽ സംഘികളെ കുറെ തെറി പറയുകയും ചെയ്യാം..ഇത് പോലെയുള്ള അവസ്ഥകളിൽ, കേരളത്തിന് മറ്റുള്ളവരുടെ സഹായം കൂടി കിട്ടണമെങ്കിൽ, കേരളത്തിൽ രാഷ്ട്രീയം വിട്ട് വിഷയങ്ങൾ കാണുന്ന ഒരു ഭരണ സംവിധാനം വന്നേ തീരു..