CPIM Palakkad

CPIM Palakkad Official Page of Communist Party of India Marxist Palakkad District Committee

ജില്ലാ സെക്രട്ടറി : ഇ എൻ സുരേഷ്ബാബു
കേന്ദ്രകമ്മിറ്റി അംഗം : എ.കെ ബാലന്‍
സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍: സി.കെ. രാജേന്ദ്രന്‍ ,കെ എസ് സലീഖ , എം.ബി.രാജേഷ്‌, എന്‍.എന്‍ കൃഷ്ണദാസ്
ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ : ഇ എൻ സുരേഷ്ബാബു, സി കെ രാജേന്ദ്രൻ, പി കെ ശശി, പി മമ്മിക്കുട്ടി, വി കെ ചന്ദ്രൻ, വി ചെന്താമരാക്ഷൻ, എ പ്രഭാകരൻ, എൻ ഉണ്ണികൃഷ്ണൻ, ടി എം ശശി, എസ് അജയകുമാർ., കെ എസ് സലീഖ

യുപിയിലെ നോയിഡയിൽ കൂലിക്കൂടുതലിന് വേണ്ടിയുള്ള തൊഴിലാളി സമരത്തെ പിന്തുണച്ച വിദ്യാർത്ഥിനിയായ ആകൃതി ചൗധരിയെ കരുതൽ തടങ്കലിൽ ...
06/09/2026

യുപിയിലെ നോയിഡയിൽ കൂലിക്കൂടുതലിന് വേണ്ടിയുള്ള തൊഴിലാളി സമരത്തെ പിന്തുണച്ച വിദ്യാർത്ഥിനിയായ ആകൃതി ചൗധരിയെ കരുതൽ തടങ്കലിൽ അടച്ച കളക്ടറുടെ നടപടി റദ്ദാക്കുകയും, 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിറക്കുകയും ചെയ്ത അലഹബാദ് ഹൈക്കോടതിയുടെ ചരിത്രവിധി ശ്രദ്ധേയമാണ്.
തൊഴിലാളികൾ അടിമകളല്ല. അവരുടെ ന്യായമായ സമരം അടിച്ചമർത്തുന്ന സംഘപരിവാർ സർക്കാർ നടപടി പ്രാകൃതമാണ്. തൊഴിലാളികളെ അടിമകളാക്കുന്നതാണ് പുതിയ ലേബർ കോഡ്. സമരം ഭരണഘടനാ അവകാശമാണ്. സമരത്തെ പിന്തുണക്കുന്നത് ഭരണഘടനാ വിരുദ്ധമല്ലെന്ന് മാത്രമല്ല, അഭിപ്രായ പ്രകടനമെന്ന മൗലികാവകാശത്തിന്റെ പരിധിയിൽ പെടുന്നതുമാണ്. അത് ചെയ്തതിനാണ് ദേശീയ സുരക്ഷാ ഭീഷണിയിലായെന്നും പറഞ്ഞ് യുപിയിലെ ബിജെപി സർക്കാർ വിദ്യാർത്ഥിനിയെ തുറുങ്കിലടച്ചത്.
പൗരാവകാശം നിഷേധിച്ച് കരുതൽ തടങ്കലിൽ അടച്ചതിനെതിരെ സ്വന്തമായി കേസ് നടത്തിയ എ.കെ.ജിയെ നാം ഓർക്കുകയാണ്. അനീതിക്കെതിരെ നിയമത്തിലൂടെ പൊരുതിയ ആകൃതി ചൗധരിക്ക് റെഡ് സല്യൂട്ട്.
സ. എം.വി. ജയരാജൻ

ഗവ. മെഡിക്കൽ കോളേജിലെ ഹൗസ് സർജന്മാരുടെ സമരത്തിന് മുന്നിൽ മുട്ടുമടക്കി മെഡിക്കൽ കോളേജ് അധികൃതർ. മരുന്നും സൗകര്യങ്ങളും ഒരു...
06/09/2026

ഗവ. മെഡിക്കൽ കോളേജിലെ ഹൗസ് സർജന്മാരുടെ സമരത്തിന് മുന്നിൽ മുട്ടുമടക്കി മെഡിക്കൽ കോളേജ് അധികൃതർ. മരുന്നും സൗകര്യങ്ങളും ഒരുക്കണമെന്നാവശ്യപ്പെട്ട് തുടരുന്ന സമരം അഞ്ചു ദിവസം പിന്നിടുമ്പോൾ ഹൗസ് സർജൻ അസോസിയേഷന്റെ ആവശ്യങ്ങൾ മെഡിക്കൽ കോളേജ് അധികൃതർ അംഗീകരിച്ചു. ഇതു സംബന്ധിച്ച് മെഡിക്കൽ കോളേജ് അധികൃതർ പത്രക്കുറിപ്പ് പുറത്തിറക്കി. ഉത്തരവ് വിശദമായി പരിശോധിച്ച് സമരം തുടരുന്നത് സംബന്ധിച്ച് ഞായറാഴ്ച നടക്കുന്ന വാർത്താസമ്മേളനത്തിൽ അറിയിക്കാമെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. സമരത്തിന്റെ അഞ്ചാം ദിനമാണ് വകുപ്പ് മന്ത്രി വിഷയത്തിൽ ഇടപെട്ടത്.
മൂന്നാംദിവസം നടത്തിയ ചർച്ചയിൽ ഡയറക്ടർ ഒ കെ മണി ഹൗസ് സർജൻമാരുടെ ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് പറഞ്ഞു. എന്നാൽ, ഔദ്യോഗിക കുറിപ്പ് ഇറക്കാൻ അധികൃതർ തയ്യാറായിരുന്നില്ല. ഇതോടെ വിദ്യാർത്ഥികൾ സമരം കടുപ്പിക്കുകയായിരുന്നു. അത്യാഹിത വിഭാഗത്തിലേക്കാവശ്യമായ മരുന്നുകളെത്തിക്കുക, എക്സ്റേ, ഇസിജി, ഫാർമസി എന്നിവിടങ്ങളിൽ മൂന്ന് ജീവനക്കാരെ കൂടി നിയമിച്ച് പ്രവർത്തന സമയം വർദ്ധിപ്പിക്കുക, എക്സ്റേ മെഷീൻ പ്രവർത്തനക്ഷമമാക്കുക, രാജിക്കത്ത് നൽകിയ ആശുപത്രി അഡ്മിനിസ്ട്രേഷൻ അധികാരികളുടെ കത്തുകൾ സർക്കാരിലേക്ക് കൈമാറുക, അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനം മോണിറ്റർ ചെയ്യുന്നതിന് ഹൗസ് സർജൻ അസോസിയേഷന്റെയും പിടിഎയുടെ പ്രതിനിധികൾക്കുമുള്ള മേൽനോട്ട സമിതി രൂപീകരിക്കുക.തുടങ്ങിയ ആവശ്യങ്ങളാണ് അംഗീകരിച്ചത്. സമരത്തിന്റെ അഞ്ചാംനാൾ മെഡിക്കൽ കോളേജിൽനിന്ന് കലക്ടറേറ്റിലേക്ക് ഹൗസ് സർജൻമാർ മാർച്ച് നടത്തി. ആശുപത്രിയിൽ ആവശ്യമായ മരുന്നും സജ്ജീകരണങ്ങളും ഇല്ലാത്തതിൽ പ്രതിഷേധിച്ച് തുടങ്ങിയ സമരം ആളിക്കത്തുകയാണ്.
മൂന്ന് കിലോമീറ്റർ ദൂരം നടന്ന മാർച്ചിൽ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. കലക്ടർക്കും എസ്‌സി, എസ്ടി വകുപ്പ് ഓഫീസർക്കും നിവേദനം നൽകി.
കഴിഞ്ഞ തിങ്കളാഴ്ച കോളേജിലെ അത്യാഹിത വിഭാഗത്തിന് മുന്നിൽ സ്കൂട്ടർ കാറിലിടിച്ച് രണ്ട് ഹൗസ് സർജൻ വിദ്യാർത്ഥികൾക്ക് ഗുരുതര പരിക്കേറ്റിരുന്നു. അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും എക്സ്റേ സംവിധാനവും മരുന്നും ഇല്ലെന്ന് പറഞ്ഞ് തിരിച്ചയച്ചു. പിന്നീട് സ്വകാര്യ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്. ഇതേ തുടർന്നാണ് ഹൗസ് സർജൻസ് അസോസിയേഷൻ അനിശ്ചിതകാല സമരം തുടങ്ങിയത്.
എംബിബിഎസ് വിദ്യാർത്ഥികളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

സിപിഐ എം വിപുലീകൃത സംസ്ഥാന കമ്മിറ്റി, സെപ്റ്റംബർ 13-15, കോഴിക്കോട്
05/09/2026

സിപിഐ എം വിപുലീകൃത സംസ്ഥാന കമ്മിറ്റി, സെപ്റ്റംബർ 13-15, കോഴിക്കോട്

ഒരു ഭരണകക്ഷി വനിതാ എംഎൽഎക്ക് നേരെ കയ്യേറ്റം നടന്നതായി പരാതി ഉയർന്നിരിക്കുന്നു. ചിറയിൻകീഴ് എംഎൽഎ ആശുപത്രിയിൽ ചികിത്സ തേടു...
05/09/2026

ഒരു ഭരണകക്ഷി വനിതാ എംഎൽഎക്ക് നേരെ കയ്യേറ്റം നടന്നതായി പരാതി ഉയർന്നിരിക്കുന്നു. ചിറയിൻകീഴ് എംഎൽഎ ആശുപത്രിയിൽ ചികിത്സ തേടുകയും പൊലീസ് മൊഴിയെടുക്കുകയും ചെയ്തതായും റിപ്പോർട്ടുണ്ട്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ട ആഭ്യന്തരവകുപ്പിന് കീഴിൽ, ഭരണപക്ഷത്തുള്ള ഒരു വനിതാ ജനപ്രതിനിധി തന്നെ സംഘർഷത്തിനിരയായതായി പരാതി ഉയരുന്നത് ഗൗരവത്തോടെ കാണേണ്ട വിഷയമാണ്. ചിറയിൻകീഴ് MLA യും പ്രാദേശിക കോൺഗ്രസ് നേതാക്കളും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും നടന്നതായാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. MLAയും ജില്ലാ പഞ്ചായത്ത് അംഗവും പരസ്പരം ആരോപണങ്ങൾ ഉന്നയിച്ചിരിക്കുകയാണ്.
ഇവിടെ ഒരു കാര്യം പ്രത്യേകം ഓർമ്മിപ്പിക്കേണ്ടതുണ്ട്.
വന്ദേമാതരത്തിന്റെ പൂർണരൂപം ആലപിച്ചതിനെതിരെ നടന്ന പ്രതിഷേധത്തിൽ SFI നേതാക്കളെയും പ്രവർത്തകരെയും പോലീസ് ശക്തമായി നേരിട്ടിരുന്നു. പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെ പോലീസ് സ്വീകരിച്ച നടപടിയും അതിന്റെ രീതിയും ഏറെ ഗൗരവത്തോടെ കാണേണ്ടതാണ്.
പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളെ നേരിടാൻ കാണിച്ച അതേ വേഗത, ഇപ്പോൾ ഒരു കോൺഗ്രസ് വനിതാ എംഎൽഎയും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ കയ്യാങ്കളി നടന്നതായി പരാതി ഉയർന്നപ്പോഴും കാണിക്കുമോ?പ്രതിഷേധക്കാരുടെ മേൽ നിയമം പ്രയോഗിക്കാൻ കാണിച്ച വേഗത, ഭരണപക്ഷത്തെ ജനപ്രതിനിധികൾ തമ്മിലുള്ള സംഘർഷത്തിലും നിയമം നിഷ്പക്ഷമായി പ്രയോഗിക്കുന്നതിൽ കാണിക്കുമോ?
ചിറയിൻകീഴ് എംഎൽഎ യെ മർദ്ദിച്ചെന്ന പരാതി വസ്തുതാപരമാണെങ്കിൽ, ഉത്തരവാദികൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണം. അതേസമയം, എം എൽ എയാണ് ജില്ലാ പഞ്ചായത്ത് അംഗത്തെയോ മറ്റാരെയെങ്കിലുമോ ആക്രമിച്ചതെന്ന ആരോപണത്തിൽ വസ്തുതയുണ്ടെങ്കിൽ, എം എൽ എക്കെതിരെയും നിയമാനുസൃതമായ നടപടി സ്വീകരിക്കണം. കാരണം ആരോപണവിധേയരാകുന്നവരിൽ ഇരുപക്ഷത്തും ജനപ്രതിനിധികളുണ്ട് — ഒരു എം എൽ എയും ഒരു ജില്ലാ പഞ്ചായത്ത് അംഗവും. ജനപ്രതിനിധികൾ തമ്മിലുള്ള സംഘർഷത്തിൽ ആരെ സംരക്ഷിക്കണം എന്നതല്ല ചോദ്യം.
ആരാണ് തെറ്റ് ചെയ്തത് എന്നതാണ് ചോദ്യം. അതിന്റെ യഥാർത്ഥ വസ്തുത പുറത്തുകൊണ്ടുവരികയും, കുറ്റം ചെയ്തവർക്കെതിരെ രാഷ്ട്രീയ പക്ഷഭേദമില്ലാതെ നിയമനടപടി സ്വീകരിക്കുകയും ചെയ്യേണ്ടത് സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്വമാണ്.
സ. കെ. എസ്. സലീഖ

05/09/2026

ഇതിവിടെയിരിക്കട്ടെ...

ക്ഷേമ പെൻഷൻ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നൽകാൻ സർക്കാർ തീരുമാനമെടുത്തിട്ട് മാസം ഒന്നുകഴിഞ്ഞിട്ടും തുടർനടപടിയി...
05/09/2026

ക്ഷേമ പെൻഷൻ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നൽകാൻ സർക്കാർ തീരുമാനമെടുത്തിട്ട് മാസം ഒന്നുകഴിഞ്ഞിട്ടും തുടർനടപടിയില്ല. എന്തുചെയ്യണം, ആരെ സമീപിക്കണം എന്നറിയാതെ നട്ടംതിരിയുകയാണ് ഗുണഭോക്താക്കൾ. മുൻ എൽഡിഎഫ് സർക്കാർ പെൻഷൻ വീടുകളിൽ നേരിട്ടെത്തിച്ചിരുന്നു. ഇത് അട്ടിമറിച്ചാണ് യുഡിഎഫ് സർക്കാർ ബാങ്ക് അക്കൗണ്ടുവഴിയാക്കുമെന്ന് ജൂലൈ 27ന് പ്രഖ്യാപിച്ചത്.
ഓണം അടുത്തതോടെ, ഇതിനുള്ള ക്രമീകരണമാകാത്തതിൽ പെൻഷൻ വാങ്ങുന്നവരും വിതരണം ചെയ്യുന്ന ജീവനക്കാരും ആശങ്ക ഉയർത്തി. വിശദമായ മാർഗനിർദേശം തയ്യാറാക്കുമെന്നാണ് സർക്കാർ അറിയിച്ചത്. താൽക്കാലിക പരിഹാരമായി ജൂലൈയിലെ പെൻഷൻ വീട്ടിലെത്തിച്ചുനൽകുകയും ചെയ്‌തു. തുടർന്നുള്ള പെൻഷൻ വിതരണം സംബന്ധിച്ച് നിർദേശമൊന്നും നൽകിയിട്ടില്ല.
തദ്ദേശ സ്ഥാപനങ്ങളിലെത്തി വ്യക്തമായ മറുപടി കിട്ടാതെ മടങ്ങുകയാണ് ഗുണഭോക്താക്കൾ. എന്ത് മറുപടി നൽകണമെന്നറിയാതെ കുഴങ്ങുകയാണ് തദ്ദേശസ്ഥാപന മേധാവികളും ഉദ്യോഗസ്ഥരും. ബാങ്ക് അക്കൗണ്ട് ഇല്ലാത്തവരും ഗുണഭോക്താക്കളിലുണ്ട്. അക്കൗണ്ട് ഇല്ലെങ്കിൽ പെൻഷൻ റദ്ദാകുമെന്ന് ചിലർ പ്രചരിപ്പിക്കുന്നുണ്ട്.
ഇതിന്റെ ആശങ്കയുമുള്ളതുകൊണ്ടാണ് പലരും തദ്ദേശ സ്ഥാപനങ്ങളിലെത്തി അന്വേഷിക്കുന്നത്. ചില തദ്ദേശ സ്ഥാപന അധികൃതർ ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ് വാങ്ങിവയ്ക്കുന്നുമുണ്ട്. ബാങ്ക് അക്കൗണ്ട് മുഖേന പെൻഷൻ വിതരണത്തിന് ധനവകുപ്പ് തത്വത്തിൽ അനുമതി നൽകിയിട്ടുണ്ടെങ്കിലും തദ്ദേശ സ്വയംഭരണ വകുപ്പിൽനിന്നുള്ള അന്തിമ ഉത്തരവും ഔദ്യോഗിക വിജ്ഞാപനവും ഇതുവരെ പുറത്തിറക്കിയിട്ടില്ല.
പുതിയ ബാങ്ക് അക്കൗണ്ട് വേണോ, നിലവിലുള്ളത് മതിയോ എന്നതിലും പെൻഷൻ സൈറ്റിൽ വിവരങ്ങൾ പുതുക്കുന്നതിലും വ്യക്തതയില്ല. 23.14 ലക്ഷംപേരാണ് പെൻഷൻ വീട്ടിൽ വാങ്ങിയിരുന്നത്. അടുത്ത പെൻഷൻ വിതരണത്തിനുള്ള തീയതി കഴിഞ്ഞിട്ടും പുതുക്കിയ ഉത്തരവ് വന്നിട്ടില്ല. എൽഡിഎഫ് സർക്കാർ കൃത്യമായി വിതരണംചെയ്‌ത ക്ഷേമ പെൻഷൻ മുമ്പ് യുഡിഎഫ് സർക്കാർ കുടിശ്ശികയാക്കിയ സ്ഥിതി ആവർത്തിക്കുമോയെന്നാണ് ഗുണഭോക്താക്കളുടെ ആശങ്ക.

05/09/2026

അടി അടിയോടടി

സാമ്പത്തിക പ്രതിസന്ധിയിൽ ഉലഞ്ഞ് സംസ്ഥാന സർക്കാർ കടം വാങ്ങിക്കൂട്ടുമ്പോഴും മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫുകളുടെ നിയമനം റെ...
04/09/2026

സാമ്പത്തിക പ്രതിസന്ധിയിൽ ഉലഞ്ഞ് സംസ്ഥാന സർക്കാർ കടം വാങ്ങിക്കൂട്ടുമ്പോഴും മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫുകളുടെ നിയമനം റെക്കോഡിലേക്ക്. ഇതിനോടകം 489 പേഴ്‌സണൽ സ്റ്റാഫുകളെയാണ് വി ഡി സതീശൻ സർക്കാർ നിയമിച്ചത്. സ്റ്റാഫ് നിയമനം ഏഴുന്നൂറിലേക്ക് കടക്കും.
31 പേരെ നിയമിച്ച മുഖ്യമന്ത്രി തന്നെയാണ് പട്ടികയിൽ മുന്നിൽ. ആരോഗ്യമന്ത്രി കെ മുരളീധരനും പൊതുവിദ്യാഭ്യാസമന്ത്രി എൻ ഷംസുദ്ദീനും 27 വീതം സ്റ്റാഫുകളെ നിയമിച്ചിട്ടുണ്ട്. ചീഫ് വിപ്പിന് പോലും 16 പേഴ്‌സണൽ സ്റ്റാഫ് അം ഗങ്ങളുണ്ട്. അധികാരത്തിലെത്തിയാൽ സ്റ്റാഫിൻ്റെ എണ്ണത്തിൽ നിയന്ത്രണമുണ്ടാകുമെന്ന് വീരവാദം മുഴക്കിയവരാണ് റെക്കോഡ് നിയമനം നടത്തുന്നത്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 350 മുതൽ 400 വരെ സ്റ്റാഫ് അം ഗങ്ങളെയാണ് എൽഡിഎഫ് സർക്കാർ നിയമിച്ചത്.
ഉമ്മൻചാണ്ടി സർക്കാറിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുംകൂടി 612 പേഴ്സണൽ സ്‌റ്റാഫ് അംഗങ്ങളുണ്ടായിരുന്നു. ഇതേ മാതൃകയിൽ ജംബോ നിയമനത്തിലേക്കാണ് സതീശൻ സർക്കാരും നീങ്ങുന്നത്. പല മന്ത്രിമാരുടെയും സ്റ്റാഫിന്റെ എണ്ണം പകുതി പോലും ആയിട്ടില്ല. മന്ത്രി ടി സിദ്ദിഖിന് നിലവിൽ 12 സ്റ്റാഫ് അംഗങ്ങൾ മാത്രമാണുള്ളത്. ഇത്തരത്തിൽ എല്ലാ മന്ത്രിമാരുടെയും സ്റ്റാഫ് അംഗങ്ങളുടെ നിയമനം പൂർത്തിയാവുന്നതോടെ എണ്ണം എഴുന്നൂറിലേക്ക് ഉയരും.
നിലവിൽ ഗ്രൂപ്പ് സമവാക്യങ്ങളുടെ പേരിൽ പ്രത്യേക തസ്‌തികൾ ഉണ്ടാക്കിയാണ് പ്രവർത്തകരെ നിയമിച്ച് കൂട്ടുന്നത്. എന്നാൽ കെഎസ്‌, യൂത്ത് കോൺഗ്രസ്, എംഎസ്എഫ്, യൂത്ത് ലീഗ് തുടങ്ങിയ സംഘടനങ്ങൾക്ക് സ്റ്റാഫ് നിയമനത്തിൽ വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്ന പരാതിയുമുണ്ട്. ഇവരെ കൂടി തൃപ്തിപ്പെടുത്താൻ നിയമനങ്ങൾ നടക്കുന്നതോടെ പേഴ്‌സണൽ സ്റ്റാഫുകളുടെ എണ്ണം സർവകാല റെക്കോഡിലെത്തും.
നേരത്തെ മന്ത്രി സണ്ണി ജോസഫിൻ്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി സഹോദരി ഭർത്താവ് ബെന്നി തോമസിനെ നിയമിച്ചത് വിവാദമായിരുന്നു. അളിയൻ നിയമനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതോടെ ബെന്നി തോമസ് രാജിവെച്ചു. യുഡിഎഫിലെ സജീവ പ്രവർത്തകരെ ഒഴിവാക്കി ഉന്നത വിദ്യാഭ്യാസമന്ത്രി റോജി എം ജോണിൻ്റെയും മന്ത്രി എൻ ഷംസുദ്ദീന്റെയും സ്‌റ്റാഫിൽ ജമാഅത്തെ ഇസ്ലാമി നേതാക്കളെ നിയമിച്ചതും വിവാദമായിരുന്നു.

03/09/2026

"സമരക്കാരോട് ഇങ്ങനെയും സംസാരിക്കാം "

03/09/2026

സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ എ കെ ജി സെന്ററിൽ മാധ്യമങ്ങളെ കാണുന്നു.

Address

CPIM District Committee Office
Palghat
678001

Alerts

Be the first to know and let us send you an email when CPIM Palakkad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CPIM Palakkad:

Shortcuts

Share