ABVP NSS polytechic college pandalam unit

ABVP NSS polytechic college pandalam  unit || ᴏꜰꜰɪᴄɪᴀʟʟy ʜᴀɴᴅʟᴇᴅ ʙy ᴀʙᴠᴩ ɴꜱꜱ ᴩᴏʟyᴛᴇᴄʜɴɪᴄ ᴩᴀɴᴅᴀʟᴀᴍ ᴄᴏᴍᴍɪᴛᴛᴇᴇ ||
�ജ്ഞാനം�ശീലം�ഏകത�

സർവ്വകലാശാലകളിലെ സെനറ്റ് നോമിനികൾ സിപിഎമ്മിന് ആളുകളെ കയറ്റാനുള്ളതല്ല. അക്കാദമിക് മികവ് പുലർത്തിയവരെ ഗവർണർ നോമിനേറ്റ് ചെയ...
06/12/2023

സർവ്വകലാശാലകളിലെ സെനറ്റ് നോമിനികൾ സിപിഎമ്മിന് ആളുകളെ കയറ്റാനുള്ളതല്ല. അക്കാദമിക് മികവ് പുലർത്തിയവരെ ഗവർണർ നോമിനേറ്റ് ചെയ്യും, അതില്‍ എസ്എഫ്ഐ വിറളി പൂണ്ടിട്ട് കാര്യമില്ല -എബിവിപി

സർവ്വകലാശാലകളിലെ സെനറ്റ് നോമിനികൾ സിപിഎമ്മിന് ആളുകളെ തിരുകി കയറ്റാനുള്ളതല്ലെന്ന് എസ്എഫ്ഐ ഇനിയെങ്കിലും മനസ്സിലാക്കണമെന്ന് എബിവിപി കേന്ദ്ര പ്രവർത്തക സമിതി അംഗം എൻസിടി ശ്രീഹരി. സെനറ്റിലേക്ക് അക്കാദമിക് മികവ് പുലർത്തിയവരെയാണ് ഗവർണർ നോമിനേറ്റ് ചെയ്യേണ്ടത്, കാലങ്ങളായി എകെജി സെന്റ്റിൽ നിന്ന് എഴുതികൊടുക്കുന്ന പേരുകൾ തുറന്നുപോലും നോക്കാതെ നോമിനേറ്റ് ചെയ്യുന്ന കീഴ്‌വഴക്കം കഴിഞ്ഞുപോയി. അതില്‍ എസ്എഫ്ഐ വിറളി പൂണ്ടിട്ട് കാര്യമില്ല.

ഗവർണർ നോമിനേറ്റ് ചെയ്ത വിദ്യാർത്ഥികൾ അതാത് മേഖലയിൽ കഴിവുള്ളവരാണ്. പന്തളം NSS കോളേജിലെ സുധി സദൻ എന്ന വിദ്യാർത്ഥി മിസ്റ്റർ ആലപ്പുഴ ആയിരുന്നു. ബോഡി ബിൽഡിംഗ്‌ ഇന്റർ കോളേജ് മത്സരങ്ങളിൽ സിൽവർ മെഡലിസ്റ്റ് കൂടി ആണ്. മറ്റ് ആളുകളും അത്തരം മേഖലയിൽ നിപുണരാണെന്ന് മനസ്സിലാക്കുന്നു. ഒരു വിദ്യാർത്ഥി എബിവിപി പ്രവർത്താനായത് കൊണ്ട് മാറ്റി നിർത്തണമെന്നാണ് SFI അടക്കമുള്ള ഇടതുപക്ഷ സംഘടനകൾ പറയുന്നതെങ്കിൽ എല്ലാ തവണയും SFI ക്കാരന് മാത്രം ലഭിക്കുമെന്ന തെറ്റി ധാരണയാണ്. വ്യാജസർട്ടിഫിക്കേറ്റ് പിൻവാതിൽ നിയമനം തുടങ്ങിയ വിഷയങ്ങളിൽ ആഗ്രഗണ്യരായവർ ഇത്തരം വിഷയങ്ങളിൽ അഭിപ്രായം പറയുന്നത് തന്നെ അപഹാസ്യകരമാണ്. ഗവർണർ സെനറ്റ് അംഗങ്ങളെ നോമിനേറ്റ് ചെയ്യുന്നത് അദ്ദേഹത്തിന്റെ അധികാര പരിധിയാണ്. അതിൽ സിപിഎം പറയുന്നത് ചെയ്യണം എന്ന മനോഭാവത്തിന് മറുപടി കണ്ണൂർ വിസി നിയമനത്തിൽ സുപ്രീം കോടതിയുടെ വിധിയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു..

സ്വ. മുരുകാനന്ദന്റെ കലാലയം..ധനുവച്ചപുരം VTM NSS കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ 41ൽ 41 സീറ്റിലും ABVP സ്ഥാനാർത്ഥികൾ എതിരില്...
22/11/2023

സ്വ. മുരുകാനന്ദന്റെ കലാലയം..
ധനുവച്ചപുരം VTM NSS കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ 41ൽ 41 സീറ്റിലും ABVP സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു..

കാലിക്കറ്റ് സർവ്വകലാശാല സെനറ്റ് മെമ്പർമാരായി നോമിനേറ്റ് ചെയ്യപ്പെട്ട പി.എം അശ്വിൻരാജിനും (സാമൂതിരി ഗുരുവായൂരപ്പൻ കോളേജ്,...
21/11/2023

കാലിക്കറ്റ് സർവ്വകലാശാല സെനറ്റ് മെമ്പർമാരായി നോമിനേറ്റ് ചെയ്യപ്പെട്ട
പി.എം അശ്വിൻരാജിനും (സാമൂതിരി ഗുരുവായൂരപ്പൻ കോളേജ്, കോഴിക്കോട്) സി.സ്നേഹക്കും (ശ്രീനീലകണ്ഠ ഗവ. സംസ്കൃത കോളേജ്, പട്ടാമ്പി) അഭിനന്ദനങ്ങൾ...

ദേശീയതയുടെ എഴുപത്തിയഞ്ച് വർഷങ്ങൾ – ജൂലൈ 9 എബിവിപി സ്ഥാപനദിനം......https://janamtv.com/80715737
08/07/2023

ദേശീയതയുടെ എഴുപത്തിയഞ്ച് വർഷങ്ങൾ – ജൂലൈ 9 എബിവിപി സ്ഥാപനദിനം......
https://janamtv.com/80715737

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ അടിയന്തിര ഘട്ടങ്ങളിൽ സഹായമെത്തിക്കാൻ ABVP ഹെൽപ്പ്ലൈൻ സജ്ജം..
05/07/2023

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ അടിയന്തിര ഘട്ടങ്ങളിൽ സഹായമെത്തിക്കാൻ ABVP ഹെൽപ്പ്ലൈൻ സജ്ജം..

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കത്ത് വിവാദം; ആധുനിക കേരളത്തിന് നാണക്കേട്..!-എബിവിപിഓപ്പറേഷൻ തിയ്യറ്ററിൽ മതവസ്ത്രം അനുവദ...
30/06/2023

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കത്ത് വിവാദം; ആധുനിക കേരളത്തിന് നാണക്കേട്..!
-എബിവിപി

ഓപ്പറേഷൻ തിയ്യറ്ററിൽ മതവസ്ത്രം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഏഴോളം വിദ്യാർത്ഥികൾ പ്രിൻസിപ്പാളിന് കത്ത് നൽകിയ സംഭവം ആധുനിക കേരളത്തിന് നാണക്കേടാണെന്ന് ABVP സംസ്ഥാന ജോയിന്റ് സെക്രട്ടറി യദു കൃഷ്ണൻ. ആതുര സേവനത്തിൽ പ്രഥമ പരിഗണന നൽകേണ്ടത് രോഗിക്കാണെന്നിരിക്കെ അതിലേക്ക് മതവും മതചിഹ്നങ്ങളും തിരുകികയറ്റാൻ ചില സങ്കുചിത മനോഭാവമുള്ളവർ ശ്രമിക്കുന്നത് അപകടകരമാണ്. ഇതിന് കുട പിടിക്കുന്ന എസ്എഫ്ഐയും എംഎസ്എഫും ഏത് നൂറ്റാണ്ടിന്റെ പിന്നാമ്പുറങ്ങളിലേക്കാണ് കേരളത്തെ നയിക്കാൻ ശ്രമിക്കുന്നത്.?

ഓപ്പറേഷൻ തിയ്യറ്ററുകളിൽ ധരിക്കേണ്ട വസ്ത്രത്തെകുറിച്ചും ചെയ്യേണ്ട കര്യങ്ങളെകുറിച്ചും അന്തരാഷ്ട്ര തലത്തിൽ തന്നെ അംഗീകരിക്കപ്പെട്ട ധാരണകളുണ്ട്. ഇതിനെയൊന്നും മാനിക്കാതെ വെറും മതവാദത്തെ മാത്രം മുൻനിർത്തി രോഗികൾക്ക് ഒട്ടും സുരക്ഷിതമല്ലാത്ത ഈ ആവശ്യം പരിഗണന പോലും അർഹിക്കാത്തതാണ്. കത്തിനോടുള്ള ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ പ്രതികരണം സ്വാഗതാർഹമാണെന്നും അദ്ദേഹം പ്രസ്ഥാവനയിലൂടെ വ്യക്തമാക്കി.

"ലഹരിയോട് വിടപറയാം സമര യൗവനത്തിനായി.."
27/06/2023

"ലഹരിയോട് വിടപറയാം സമര യൗവനത്തിനായി.."

അധികാരത്തിന്റെ കോട്ടകൊത്തളങ്ങളെ ABVP തങ്ങളുടെ സംഘടിത ശക്തിയാൽ തകർത്തെറിഞ്ഞ നാൾവഴികൾ...നീതിയുടെ പോരാട്ട ഭൂമിയിൽ ഗുജറാത്തി...
25/06/2023

അധികാരത്തിന്റെ കോട്ടകൊത്തളങ്ങളെ ABVP തങ്ങളുടെ സംഘടിത ശക്തിയാൽ തകർത്തെറിഞ്ഞ നാൾവഴികൾ...

നീതിയുടെ പോരാട്ട ഭൂമിയിൽ ഗുജറാത്തിലേയും ബീഹാറിലേയും സർവ്വകലാശാലകളിൽ നിന്ന് ABVP എയ്തു വിട്ട ധർമ്മ മന്ത്രത്തിന്റെ രാമബാണങ്ങളേറ്റ് ഇന്ധിരാഗാന്ധി പടുത്തുയർത്തിയ ഏകാധിപത്യത്തിന്റെ രാവണൻ കോട്ടകൾ കിടുങ്ങിയ കാലങ്ങൾ..

കുതിച്ചുയരുന്ന സമര പ്രചണ്ഡ കൊടുങ്കാറ്റിനെ തടയാൻ 1975 ജൂണ്‍ 25 ന് അര്‍ദ്ധരാത്രിയിൽ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും ഉപജാപകവൃന്ദവും ഇന്ത്യയുടെ മേല്‍ അടിയന്തരാവസ്ഥ അടിച്ചേല്‍പ്പിച്ചു.
ഇന്ത്യയുടെ ചരിത്രത്തില്‍ മറക്കാനാകാത്ത ദിനങ്ങളായിരുന്നു പിന്നീട്. പക്ഷെ തളരുവതെങ്ങനെ സാക്ഷാൽ ജയപ്രകാശ് നാരായണൻ തന്നെ സമര നായകൻ. സംഘ പ്രസ്ഥാനങ്ങൾ പട നയിച്ചെത്തി. മൊറാർജി ദേശായി, അടൽ ബിഹാരി വാജ്പേയി, എൽ.കെ. അദ്വാനി ഉൾപ്പെടെ നിരവധി പ്രമുഖർ സമരമുന്നണിയിലെത്തി. 21 മാസം നീണ്ട പോരാട്ടത്തിനൊടുവിൽ അടിയന്തരാവസ്ഥ പിൻവലിക്കേണ്ടി വന്നു. പിന്നീട് നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ ജനം വോട്ടു കുത്തി തോൽപ്പിച്ചു. മോറാർജി ദേശായി പ്രധാനമന്ത്രിയായി അധികാരമേറ്റു. ജനാധിപത്യം പുനസ്ഥാപിച്ചു.

കേരളത്തിൽ കമ്മ്യൂണിസ്റ്റുകാർ ചതിച്ചു. പ്രസ്ഥാനങ്ങൾ പ്രക്ഷോഭത്തിനിറങ്ങില്ല എന്ന് EMS പ്രസ്താവിച്ചു. രാഷ്ടീയ ലേഖനങ്ങൾ എഴുത്ത് നിർത്തി. 1976 മാർച്ചിൽ ഇന്ധിരാഗാന്ധിയെ കണ്ടു. ജൂലൈ 9ന് EMS നേയും AKG യേയും ജയിൽ മോചിതരാക്കി. പാർട്ടി സമരം ചെയ്യാൻ തയ്യാറല്ല എന്ന് നെടുവീർപ്പുമായ് ജന കൃഷ്ണമൂർത്തിയോട് AKG സംസാരിച്ചു.
പക്ഷെ മലയാളിയായ പ്രശസ്ത സാഹിത്യകാരൻ ഓ.വി.വിജയന്റെ തൂലിക പടവാളായി. അദ്ദേഹത്തിന്റെ കാർട്ടൂണുകളും ലേഖനങ്ങളും ഭരണകൂടത്തിനെതിരെ ഗർജ്ജിച്ചു. ദേശീയ തലത്തിൽ കാർട്ടൂണിസ്റ്റ് ശങ്കർ വരച്ചു ചേർത്തതെല്ലാം പ്രക്ഷോഭത്തെ ആളിക്കതിച്ചു.

1975 ജൂൺ 25 ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച തൊട്ടടുത്ത ദിവസമായിരുന്നു RSS കേരള സംസ്ഥാന കാര്യാലയത്തിന്റെ ഉദ്ഘാടനം. നാലാം ദിവസം സംഘത്തെ നിരോധിച്ചു. RSS പൂജനീയ സർസംഘചാലക് ദേവറസ് ജിയുടെ ആഹ്വാനം രണ്ടാം സ്വാതന്ത്ര്യ സമരത്തിനിറങ്ങുക എന്നായിരുന്നു. RSS പ്രവർത്തകർ ഭാരതമാസകലം സമരം ആരംഭിച്ചു. 175000 ആളുകളേയാണ് മിസ തടവു പ്രകാരം സർക്കാർ ജയിലിലാക്കിയത്. ക്രൂരമായ പീഡനങ്ങളും നടന്നു. കേരളത്തിലെ ആദ്യത്തെ അറസ്റ്റ് അന്നത്തെ ABVP സംസ്ഥാന സംഘടനാ സെക്രട്ടറി കെ.ജി. വേണുഗോപാൽജി യുടെ തായിരുന്നു. ഓരോ വീടും ഒളിത്താവളമായി, പേരുകൾ മാറ്റി, വാർത്തകൾ അറിയാൻ കുരുക്ഷേത്ര വ്യാപകമായി പ്രചരിപ്പിച്ചു. കേരളത്തിൽ ലോക സംഘർഷസമിതിയുടെ അദ്ധ്യക്ഷൻ പ്രമുഖ സമൂഹിക പ്രവർത്തകനായിരുന്ന പ്രൊ. എം.പി മന്മഥൻ ആയിരുന്നു. അക്ഷരാർത്ഥത്തിൽ രണ്ടാം സ്വാതന്ത്ര്യ സമരം തന്നെയായിരുന്നു.

അത്യുജ്ജ്വലമായ സമര വിജയത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പിൽ സമരാനുകൂലികൾ വൻ വിജയം നേടി. ഈ അവസരത്തിൽ സമരത്തിൽ മുന്നിൽ നിന്ന ABVP പ്രവർത്തകരോട് രാഷ്ട്രീയ പ്രവർത്തനങ്ങളിലേക്ക് ഇറങ്ങാൻ വ്യാപകമായ ക്ഷണം ഉണ്ടായി. ABVP പ്രവർത്തകർ അതെല്ലാം നിരാകരിച്ച്‌ തങ്ങളുടേതായ പ്രവർത്തനങ്ങളിലേക്ക് പിൻവാങ്ങി എന്നത് ലോകത്തിലെ അധികാര സംഘടനാ പ്രവർത്തന ചരിത്രത്തിലെ അപുർവ്വമായ ഇടപെടലുകളിലൊന്നായി രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തി. തൊട്ടടുത്ത മൂന്നു വർഷങ്ങളിൽ നടന്ന കലാലയ തിരഞ്ഞെടുപ്പിൽ നിന്നും ABVP വിട്ടു നിൽക്കുകയും ചെയ്തു.

കാലം ഏറെ കഴിഞ്ഞു. വര്‍ഷങ്ങള്‍ക്കുമുമ്പ് ആ കരിനിയമങ്ങളുടെയും അതിന്‍റെ മറവില്‍ നടമാടിയ പൈശാചികതാണ്ഡവത്തിന്‍റെയും തിക്താനുഭവങ്ങള്‍ പേറി മരിച്ചവര്‍ ഏറെ, മരിച്ചു ജീവിക്കുന്നവര്‍ അതിനെക്കാള്‍ ഏറെ! അവരില്‍ ചിലര്‍ ജീവിക്കുന്ന രക്തസാക്ഷികളായി നമ്മുടെയിടയില്‍ ഇന്നുമുണ്ട്. മരണം മുന്നില്‍കണ്ട് അടിയന്തരാവസ്ഥക്കെതിരെ ചെറുത്തുനിന്ന് ജനാധിപത്യത്തെ കാത്തു സൂക്ഷിച്ചവരാണവര്‍. അതുകൊണ്ടുതന്നെ ആ ദിനം നാം മറക്കരുത്, ജനാധിപത്യ സംരക്ഷണ ദിനമാണിന്ന്..


ലേക്‌ഷോർ അവയവ കച്ചവടം സമഗ്ര അന്വേഷണം നടത്തുക..കുറ്റക്കാരായ ഡോക്ടർമാരെ അയോഗ്യരാക്കുക..ABVP പ്രതിഷേധ മാർച്ച്17-06-2023 ശനി...
17/06/2023

ലേക്‌ഷോർ അവയവ കച്ചവടം സമഗ്ര അന്വേഷണം നടത്തുക..
കുറ്റക്കാരായ ഡോക്ടർമാരെ അയോഗ്യരാക്കുക..

ABVP പ്രതിഷേധ മാർച്ച്
17-06-2023 ശനിയാഴ്ച..

സർവ്വകലാശാലകളെ പാർട്ടി ഓഫീസുകളാക്കുന്ന ഇടതുപക്ഷ സ്വജനപക്ഷപാതത്തിനെതിരെ..ഭരണകൂടത്തിന് വിടുപണി ചെയ്യുന്ന പോലീസ് നിഷ്ക്രിയത...
16/06/2023

സർവ്വകലാശാലകളെ പാർട്ടി ഓഫീസുകളാക്കുന്ന ഇടതുപക്ഷ സ്വജനപക്ഷപാതത്തിനെതിരെ..
ഭരണകൂടത്തിന് വിടുപണി ചെയ്യുന്ന പോലീസ് നിഷ്ക്രിയത്വത്തിനെതിരെ.. സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തിയ ABVP സംസ്ഥാന സെക്രട്ടറി NCT ശ്രീഹരി ഉൾപ്പെടെയുള്ള പ്രവർത്തകർക്ക് നേരെ നടന്ന പോലീസിന്റെ നരനായാട്ടിൽ പ്രതിഷേധിക്കുക..

Address

Pandalam
690103

Website

Alerts

Be the first to know and let us send you an email when ABVP NSS polytechic college pandalam unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share