C Muhammed Faizi

C Muhammed Faizi Official page of C Muhammed Faizi.

Member - Samastha Kerala Jem-iyyathul Ulama
Director General - Markazu Saquafathi Sunniyya
Chancellor - Jamia Markaz Islamic University
Member - Central Haj Committee of India

27/05/2026

ബലിപെരുന്നാൾ സന്ദേശം | സി. മുഹമ്മദ്‌ ഫൈസി

Eid al-Adha Mubarak!
27/05/2026

Eid al-Adha Mubarak!

23/05/2026

അൽഹംദുലില്ലാഹ്, പരിശുദ്ധ ഹജ്ജ് കർമത്തിനായി ഇന്നലെ രാത്രിയോടെ മക്കയിലെത്തി. ഈ മാസം 16 നാണ് നാട്ടിൽ നിന്നും ഹജ്ജുദ്ദേശിച്ച് യാത്ര തിരിച്ചത്. മസ്ജിദുന്നബവിയിലെ സിയാറത്തും പുണ്യസ്ഥലങ്ങളിലെയും ചരിത്ര സ്മാരകങ്ങളിലെയും സന്ദർശനവുമൊക്കെയായി ഇന്നലെ ജുമുഅ വരെ മദീനയിലായിരുന്നു.

എനിക്കും എന്നോടൊപ്പമുള്ള സംഘത്തിനും ഹജ്ജും അനുബന്ധ കർമങ്ങളും പൂർണമായി നിർവഹിക്കാൻ സാധിക്കുന്നതിനും സ്വീകാര്യമാവുന്നതിനും നിങ്ങളുടെ ഏവരുടെയും പ്രാർഥനയുണ്ടാവണമെന്ന് വസ്വിയ്യത്ത് ചെയ്യുന്നു. പുണ്യ സ്ഥലങ്ങളിലും വിശേഷ സമയങ്ങളിലും ഞങ്ങളുടെ പ്രാർഥനയിൽ നിങ്ങളുമുണ്ടാവും, ഇൻശാ അല്ലാഹ്.

പശ്ചിമേഷ്യയിൽ ഉടലെടുത്ത യുദ്ധസാഹചര്യം ലോകത്തെയൊന്നാകെ ബാധിച്ച ഈ വേളയിൽ ശാന്തിയും സമാധാനവും നിലനിൽക്കുന്നതിനും യുദ്ധഭീതി അവസാനിക്കുന്നതിനും ദുൽഹിജ്ജയിലെ പവിത്രമേറിയ വരും ദിവസങ്ങളിൽ നാമെല്ലാം പ്രാർഥിക്കണമെന്ന് ഉണർത്തുന്നു. ഈ വിശുദ്ധ ഭൂമിയിലെത്തി ഹജ്ജ് നിർവഹിക്കാനും തിരുനബി(സ്വ)യെ സിയാറത്ത് ചെയ്യാനും സമീപഭാവിയിൽ തന്നെ എല്ലാവരെയും അല്ലാഹു അനുഗ്രഹിക്കട്ടെ.

22/05/2026

മക്കയിലേക്ക് മനസ്സൊരുങ്ങുന്ന കാലം
Velli Velicham EP : 82

മലപ്പുറം വെള്ളിലയിൽ ഇടിമിന്നലേറ്റ് മരണപ്പെട്ട എസ് എസ് എഫ് അൻസാറാബാദ് യൂണിറ്റ് ജനറൽ സെക്രട്ടറി ബഹാസ്, പ്രവർത്തകരായ സിയാദ്...
15/05/2026

മലപ്പുറം വെള്ളിലയിൽ ഇടിമിന്നലേറ്റ് മരണപ്പെട്ട എസ് എസ് എഫ് അൻസാറാബാദ് യൂണിറ്റ് ജനറൽ സെക്രട്ടറി ബഹാസ്, പ്രവർത്തകരായ സിയാദ്, റഹീസ്, ഫഹദ് എന്നിവരുടെ വീട് സന്ദർശിച്ച്‌ പ്രാർഥന നടത്തി. സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദിന്റെ പ്രത്യേക നിർദേശത്തെ തുടർന്നാണ് കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ് ജില്ലാ നേതാക്കൾക്ക് ഒപ്പം വെള്ളിലയിലെ വീടുകളിലെത്തിയത്. സുഹൃത്തുക്കൾക്ക് കൂടെ ഒഴിവുവേളയിൽ തങ്ങളുടെ നാട്ടിലെ തന്നെ മനോഹരമായ സ്ഥലത്ത് സന്തോഷത്തോടെ ഒരുമിച്ചു കൂടിയിരുന്നത് വലിയ ദുരന്തത്തിൽ പര്യവസാനിച്ചതിന്റെ ഞെട്ടലിൽ നിന്ന് ആ പ്രദേശവും നാട്ടുകാരും ഇപ്പോഴും മുക്തമായിട്ടില്ല.

ബന്ധുക്കളെയും സ്നേഹജനങ്ങളെയും ആശ്വസിപ്പിക്കാൻ ഏറെ പ്രയാസപ്പെട്ടു. സന്ദർശനത്തിനിടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും മരണാനന്തര ചടങ്ങുകൾക്കും നേതൃത്വം നൽകിയ സന്നദ്ധപ്രവർത്തകരുമായും പ്രദേശവാസികളുമായും ആശയവിനിമയം നടത്തി. ചികിത്സയിൽ കഴിയുന്നവരുടെ പുരോഗതിയും അന്വേഷിച്ചു. മരണപ്പെട്ടവരുടെ കുടുംബങ്ങളുടെയും പ്രിയപെട്ടവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. ചികിത്സയിൽ കഴിയുന്നവർ അതിവേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർഥിക്കുന്നു. ദുരന്തങ്ങളിൽ നിന്നും അപകട മരണങ്ങളിൽ നിന്നും അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ.

14/05/2026

ഫാമിലി സാഹിത്യോത്സവ്; പ്രതിഭ പിറക്കുന്ന വേദി
Velli Velicham EP : 81 | C Muhammed Faizi

പെരിന്തൽമണ്ണ എംഎൽഎ ആയി രണ്ടാമതും തിരഞ്ഞെടുക്കപ്പെട്ട നജീബ് കാന്തപുരത്തെ ഇന്ന് മർകസിൽ സ്വീകരിച്ചു. വിജയ സന്തോഷം പങ്കുവെക്...
08/05/2026

പെരിന്തൽമണ്ണ എംഎൽഎ ആയി രണ്ടാമതും തിരഞ്ഞെടുക്കപ്പെട്ട നജീബ് കാന്തപുരത്തെ ഇന്ന് മർകസിൽ സ്വീകരിച്ചു. വിജയ സന്തോഷം പങ്കുവെക്കാനെത്തിയതായിരുന്നു അദ്ദേഹം.

അടുത്ത നാട്ടുകാരായ ഞങ്ങൾക്കിടയിൽ നേരത്തെ തന്നെ വ്യക്തിബന്ധമുണ്ട്. നിയമസഭാ അംഗമെന്ന നിലയിൽ കേരളത്തിന്റെ മികച്ച ഭാവിക്കായി നല്ല രൂപത്തിൽ പ്രവർത്തിക്കാൻ സാധിക്കട്ടെയെന്ന് ആശംസിച്ചു.

ഒരു പ്രദേശമൊന്നാകെ ഒരുമിച്ചു കൂടിയ അതിവിശിഷ്ട പരിപാടിക്കാണ് കഴിഞ്ഞ ദിവസം ഞങ്ങളുടെ നാടായ പന്നൂർ സാക്ഷ്യം വഹിച്ചത്. ഈ നാട്...
04/05/2026

ഒരു പ്രദേശമൊന്നാകെ ഒരുമിച്ചു കൂടിയ അതിവിശിഷ്ട പരിപാടിക്കാണ് കഴിഞ്ഞ ദിവസം ഞങ്ങളുടെ നാടായ പന്നൂർ സാക്ഷ്യം വഹിച്ചത്. ഈ നാട്ടിലെ തലമുറകളെ ആരോഗ്യപരമായും ശൈലിപരമായും ചിട്ടപ്പെടുതുന്നതിൽ വലിയ പങ്കുവഹിച്ച അഭിവന്ദ്യ ഗുരു കോയകുട്ടി ഹാജി കുരിക്കൾക്കുള്ള ആദരവും പന്നൂർ ചൂരക്കൊടി കളരിസംഘം 36-ാംവാര്‍ഷികവും രാഷ്ട്രീയ-സംഘടനാ വ്യത്യാസമില്ലാതെ എല്ലാവരും ഒന്നിച്ചാണ് ആഘോഷിച്ചത്.

കോയക്കുട്ടി കുരിക്കൾ ഞങ്ങളുടെ നാട്ടിലെ ഒട്ടനേകം പേരെ കളരിയഭ്യസിപ്പിച്ചിട്ടുണ്ട്. കളരിയഭ്യാസവും അതോടനുബന്ധിച്ചുള്ള മർമ ചികിത്സയും ഒരുകാലത്ത് ഈ നാടുകളിലെ പ്രധാന ആരോഗ്യ സംരക്ഷണ മാർഗങ്ങളിലൊന്നായിരുന്നു. 1963 ലാണ് കോയക്കുട്ടി ഉസ്താദ് പന്നൂർ മഹല്ലിൽ കളരി പരിശീലനവുമായി എത്തുന്നത്. പുളിയറക്കൽ പറമ്പിൽ ഷെഡ് കെട്ടിയായിരുന്നു കളിച്ചിരുന്നത്. മഹല്ലിലെ ജനങ്ങൾ അവരുടെ മക്കളെയും പേരമക്കളെയും പ്രായ ചെറിയ പ്രായത്തിൽ തന്നെ ഇതിലേക്ക് അയക്കും. കളരിയിലൂടെ നല്ല ജീവിത ചിട്ടകളും മര്യാദകളും ഇവർ പഠിപ്പിച്ചു നൽകി. പ്രകൃതിയോട് യോജിച്ച ആരോഗ്യ പരിരക്ഷയും ഇതിലൂടെ സാധ്യമായി.

കോയക്കുട്ടി കുരിക്കളെ കൂടാതെ സീതിഹാജിയും ഇവിടെ കളരി അഭ്യസിപ്പിച്ചു. ആ സമയത്താണ് ഞാൻ ഈ കളരിയുടെ ഭാഗമായത്. ഇന്നിപ്പോൾ കോഴിക്കോട് ജില്ലയുടെയും മറ്റും വിവിധ ഭാഗങ്ങളിൽ കോയക്കുട്ടി ഉസ്താദിന്റെ ശിഷ്യർ കളരി നടത്തുന്നു. ഒട്ടേറെ പേർ ഇതിലൂടെ ജീവിത ചിട്ടകളും ആരോഗ്യ സംരക്ഷണവും സാധിച്ചെടുക്കുന്നു.

ജീവിതശൈലി രോഗങ്ങൾ എല്ലാവരെയും ബാധിച്ചിരിക്കുന്ന കാലത്ത് കളരി പോലുള്ള പരമ്പരാഗത വൈദ്യ രീതിയെ കൂടി പരിഗണിച്ച് മുന്നോട്ട് പോകുന്നത് നന്നായിരിക്കും. അതെ സമയം തന്നെ ഈ മേഖലയിൽ കൂടുതൽ ഗവേഷണങ്ങളും വളർന്ന് വരേണ്ടതുണ്ട്. പുതിയ തലമുറയെ കളരി പോലുള്ള നല്ല സംസ്കാരത്തിലേക്ക് അടുപ്പിക്കാനും പരിചയപ്പെടുത്താനും ഈ പരിപാടി സഹായിച്ചിട്ടുണ്ട് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.

നന്മകൾ ചെയ്യുന്നവരെ ആദരിക്കാൻ പന്നൂരിലെ ജനതയൊന്നാകെ മുന്നിൽ ഉണ്ടാകുമെന്ന സന്ദേശം കൂടി നൽകുന്നതായിരുന്നു പരിപാടി. ബഹുമാനിക്കേണ്ട വ്യക്തികളെ ബഹുമാനിക്കാൻ മറന്നുപോകുന്ന ഈ തലമുറയിൽ തികച്ചും മാതൃകാപരമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. ഉസ്താദിനെ സ്നേഹിക്കുന്ന ധാരാളം യുവാക്കളുടെ സാന്നിധ്യവും വിവിധ തുറകളിൽ പ്രവർത്തിക്കുന്ന ശിഷ്യരുടെ പങ്കാളിത്തവും അതിന്റെ ശോഭ വർധിപ്പിച്ചു.

നാടിന്റെ ഐക്യവും വിളിച്ചോതുന്നതായിരുന്നു ഈ ചടങ്ങ്. പഴയ കാലം മുതൽ നമ്മുടെ നാടിന്റെ രീതി ഒന്നിച്ചു മുന്നേറുകയും നന്മകൾ ചെയ്യുന്നവരെ എല്ലാവരും ആദരിക്കുകയുമെന്നതാണ്. ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും വലിയ മാതൃകയായി പന്നൂർ മഹല്ല് നിലനിൽക്കുന്നതിന്റെ കാരണം നല്ല കാര്യങ്ങളിൽ നാം പരസ്പരം സഹകരിക്കുന്നത് കൊണ്ടാണ്. ഈ മാതൃക എല്ലാ നാട്ടിലും ഉണ്ടാകണം. നന്മകളെ മുഖവിലക്കെടുക്കുകയും അർഹിക്കുന്ന ആദരവും ബഹുമാനവും നൽകുകയും വേണം.

കോയക്കുട്ടി ഉസ്താദ്, സീതിഹാജി ഉൾപ്പെടെ ഒരു തലമുറയെ കളരിയഭ്യസിപ്പിച്ച ഗുരുക്കന്മാർക്കെല്ലാം ആരോഗ്യവും ആയുസ്സും ദീർഘകാലം അല്ലാഹു പ്രദാനം ചെയ്യട്ടെ എന്ന് പ്രാർഥിക്കുന്നു. നന്മകളിൽ സഹകരിക്കാനും മുന്നിട്ടിറങ്ങാനും അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ,

30/04/2026

തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ..
Velli Velicham EP : 79

1974 ൽ കാന്തപുരത്ത് പഠനത്തിനായി ചേർന്ന കാലത്ത് എസ്എസ്എഫിന്റെ കോഴിക്കോട് താലൂക്ക് ജോയിന്റ് സെക്രട്ടറിയായാണ് സംഘടന ചുമതലകള...
29/04/2026

1974 ൽ കാന്തപുരത്ത് പഠനത്തിനായി ചേർന്ന കാലത്ത് എസ്എസ്എഫിന്റെ കോഴിക്കോട് താലൂക്ക് ജോയിന്റ് സെക്രട്ടറിയായാണ് സംഘടന ചുമതലകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. അതിന് മുമ്പ് കൊടുവള്ളി കേന്ദ്രീകരിച്ച് പ്രാദേശിക കൺവെൻഷനുകളിലും ഭാഗമായിരുന്നു. ആദരണീയരായ ചെറിയേപ്പി ഉസ്താദ് പ്രസിഡന്റും എകെസി മുഹമ്മദ് ഫൈസി ജനറൽ സെക്രട്ടറിയുമായ താലൂക്ക് കമ്മിറ്റിയാണത്. പ്രസിഡന്റ് എന്ന നിലയിൽ അതുമായി ബന്ധപ്പെട്ട രേഖകളും കടലാസുകളും സീലുകളുമെല്ലാം ഒരുദിവസം ബഹുമാനപ്പെട്ട ഉസ്താദ് എന്നെ ഏൽപ്പിച്ചു. മതവിദ്യാർഥിയായ എന്റെ സജീവ പങ്കാളിത്തം സംഘടനയിൽ ഉറപ്പുവരുത്താനായിരുന്നു അത്.

സംഘടനാ പ്രവർത്തനം മത പഠനത്തിന് തടസ്സമല്ല എന്ന ഏറ്റവും വലിയ സന്ദേശം അന്ന് കേരളക്കരയിൽ നൽകിയത് എപി ഉസ്താദും ചെറിയേപ്പി ഉസ്താദുമാണ്. ആ കാലത്ത് പള്ളിദർസുകളിൽ പഠിക്കുന്ന മുതഅല്ലിമീങ്ങൾ എസ്എസ്എഫിൽ പ്രവർത്തിക്കാൻ പാടുണ്ടോ ഇല്ലേ എന്ന ചർച്ചയുണ്ടായിരുന്നു. അതിൽ അധികപേരുടെയും അഭിപ്രായം പഠനം കഴിഞ്ഞ് മതി സംഘടനാ പ്രവർത്തനം എന്നാണ്. എന്നാൽ കിതാബോതി പഠിക്കുമ്പോൾ തന്നെ സംഘടനാ പ്രവർത്തനം ശീലിക്കണം എന്നാണ് ഈ രണ്ടു ഗുരുനാഥന്മാർ ഞങ്ങൾക്ക് നൽകിയ സന്ദേശം. അന്നത് പറയാൻ നല്ല ആർജ്ജവം വേണം. അതുപറയുമ്പോൾ ഏറ്റുപിടിക്കാൻ പലരും അന്ന് തയ്യാറായിരുന്നില്ല. ആക്കോട് ടിസി മുഹമ്മദ് മുസ്‌ലിയാർ അടക്കമുള്ള കുറെ ആളുകൾ അന്ന് സുൽത്വാനുൽ ഉലമയുടെ അഭിപ്രായത്തോടൊപ്പം ചേർന്ന് നിൽക്കുകയും 1973 ൽ രൂപീകൃതമായ എസ്എസ്എഫിന്റെ വളർച്ചക്ക് ആ കാലഘട്ടത്തിൽ കുറെ മുതഅല്ലിംകൾ അണിചേർന്ന് പിന്തുണ നൽകുകയുമുണ്ടായി. ആത്മീയതയുള്ള ഒരു വിദ്യാർഥി പ്രസ്ഥാനമായി എസ്എസ്എഫ് മാറാൻ കാരണം ആ കാലത്തുതന്നെ മതപണ്ഡിതരും മതവിദ്യാർഥികളും അതിന്റെകൂടെ നിന്നു എന്നതാണ്.

എസ്എസ്എഫിൽ ചേർന്നതോട് കൂടി, അതിന്റെ പ്രവർത്തനം ആരംഭിച്ചതോടുകൂടി ധാരാളം പ്രസംഗ വേദികൾ ഉണ്ടാവുകയും അതിൽ പ്രഭാഷണം നടത്താൻ അവസരം ലഭിക്കുകയും ചെയ്തു. അതിലൂടെ വലിയ വ്യക്തിവികാസവും സാധ്യമായി. മതപഠനത്തിനോ ചിട്ടകൾക്കോ അതൊന്നും തടസ്സമായതുമില്ല. ഇന്നും എസ്എസ്എഫ് നമുക്ക് നൽകുന്ന സാധ്യതകൾ വലുതാണല്ലോ. പിന്നീട് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ചുമതലയും 1983 കാലയളവിൽ സംസ്ഥാന പ്രസിഡന്റ് എന്ന അവസരവും തേടിയെത്തി. തുടക്കകാലം മുതൽ തന്നെ ധാർമിക മുദ്രാവാക്യം ഉയർത്തിപ്പിടിക്കുന്ന വിവിധ ഇടപെടലുകളിലൂടെ എസ്എസ്എഫ് തങ്ങളുടെ സാന്നിധ്യം സമൂഹത്തിൽ ഉറപ്പിച്ചു കഴിഞ്ഞിരുന്നു. പൊതുസമൂഹം ആഗ്രഹിച്ച അനിവാര്യ മുദ്രാവാക്യങ്ങളിലൂടെ ജനമനസ്സുകളിൽ ഇടംനേടി. അക്രമരഹിത സമരങ്ങളിലൂടെ, മൂർച്ചയുള്ള മുദ്രാവാക്യങ്ങളിലൂടെ, കൃത്യമായ സംബോധനകളിലൂടെ അനവധി കാര്യങ്ങളിൽ എസ്എസ്എഫ് മാറ്റം കൊണ്ടുവന്നു.

വിദ്യാർഥികളെ മാത്രമല്ല, സമൂഹത്തെ അപകടപ്പെടുത്തുന്ന വിഷയങ്ങളും എസ്എസ്എഫിന്റെ ആശയ പരിസരം തന്നെയായിരുന്നു. ആൾബലത്തേക്കാൾ ഉപരി ആശയബലമായിരുന്നു എന്നും സംഘടനയുടെ കരുത്ത്. 53 വർഷം പൂർത്തിയാകുന്ന ഈ വേളയിൽ പുതുതലമുറക്കിടയിൽ നിവർന്നും നിറഞ്ഞും പ്രവർത്തിക്കാൻ സാധിക്കട്ടെ എന്നാശംസിക്കുന്നു. കൂടുതൽ തിളക്കമുള്ള ഭാവിയിലേക്ക് അല്ലാഹു നമ്മെ നയിക്കട്ടെ.

Address

Pannur

Alerts

Be the first to know and let us send you an email when C Muhammed Faizi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to C Muhammed Faizi:

Share