CPIM Pappinisseri East

CPIM Pappinisseri East Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from CPIM Pappinisseri East, Political Party, AKG Centre, Pappinisseri.

19/08/2026
ആഗസ്ത് 19 ന് കൃഷ്ണപിള്ള ദിനത്തിൽ കിടപ്പ് രോഗികളെ സന്ദർ ശിച്ച് സ്വാന്തനമേകാൻ നേതാക്കൾ വീടുകയറി.പാപ്പിനിശ്ശേരി ഈസ്റ്റ്‌ ലോ...
19/08/2026

ആഗസ്ത് 19 ന് കൃഷ്ണപിള്ള ദിനത്തിൽ കിടപ്പ് രോഗികളെ സന്ദർ ശിച്ച് സ്വാന്തനമേകാൻ നേതാക്കൾ വീടുകയറി.
പാപ്പിനിശ്ശേരി ഈസ്റ്റ്‌ ലോക്കലിൽ പാർട്ടി ഏരിയ സെക്രട്ടറി കെ നാരായണൻ, പാപ്പിനിശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ പ്രദീപ് കുമാർ,CPIM പാപ്പിനിശ്ശേരി ഈസ്റ്റ് ലോക്കൽ സെക്രട്ടറി ടി.വി രാജീവൻ , ലോക്കൽ കമ്മറ്റി മെമ്പർ മാരായ കെ.പി വത്സലൻ , പി.ബിജോയി , പാപ്പിനിശ്ശേരി ഈസ്റ്റ് ലോക്കൽ ഗ്രൂപ്പ് ചെയർമാൻ പി പ്രസാദ്, കൺവീനർ ടി മധുസൂദ്ദനൻ എന്നിവർ നേതൃത്വം നൽകി

പാപ്പിനിശ്ശേരിയിലെ കർഷക തൊഴിലാളി യൂണിയന്റെ സമുന്നത നേതാവും മുൻ പാപ്പിനിശ്ശേരി ഈസ്റ്റ്‌ ലോക്കൽ കമ്മിറ്റി മെമ്പറും ആയിരുന്...
17/08/2026

പാപ്പിനിശ്ശേരിയിലെ കർഷക തൊഴിലാളി യൂണിയന്റെ സമുന്നത നേതാവും മുൻ പാപ്പിനിശ്ശേരി ഈസ്റ്റ്‌ ലോക്കൽ കമ്മിറ്റി മെമ്പറും ആയിരുന്ന ചുള്ളേരി ഗോവിന്ദൻ അനുസ്മരണം സിപിഐഎം പാപ്പിനിശ്ശേരി ഏരിയ സെക്രട്ടറി കെ നാരായണൻ ഉദ്ഘാടനം ചെയ്തു.

ഏരിയ കമിറ്റി മെമ്പർ കെ പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു.
ഏരിയ കമ്മിറ്റി മെമ്പർ പി പി ഷാജിർ സംസാരിച്ചു.
ലോക്കൽ സെക്രട്ടറി ടി വി രാജീവൻ സ്വാഗതം പറഞ്ഞു.
ചുള്ളേരി ഗോവിന്ദന്റെ കുടുംബം IRPC ക്ക് നൽകുന്ന ധനസഹായം കെ നാരായണൻ ഏറ്റുവാങ്ങി

ആഗസ്ത് 17സഖാവ് ചുള്ളേരി ഗോവിന്ദൻ ദിനം
16/08/2026

ആഗസ്ത് 17
സഖാവ് ചുള്ളേരി ഗോവിന്ദൻ ദിനം

കണ്ണൂർ സർവ്വകലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ തുടർച്ചയായി 27-ാം തവണയും ഉജ്വല വിജയം നേടിയ എസ്.എഫ്.ഐക്ക് അഭിവാദനങ്ങൾ.കേന്ദ്ര സർ...
14/08/2026

കണ്ണൂർ സർവ്വകലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ തുടർച്ചയായി 27-ാം തവണയും ഉജ്വല വിജയം നേടിയ എസ്.എഫ്.ഐക്ക് അഭിവാദനങ്ങൾ.

കേന്ദ്ര സർക്കാർ സർവ്വകലാശാലകളിൽ ആർ.എസ്.എസ് അജണ്ട നടപ്പിലാക്കാൻ ശ്രമിക്കുകയും, അതിന് കേരള സർക്കാർ കൂട്ടുനിൽക്കുകയും ചെയ്യുമ്പോൾ, ശക്തമായ പ്രതിരോധം തീർത്തുകൊണ്ട് സർവ്വകലാശാലയെ സർഗാത്മകവും സജീവവുമാക്കാൻ പുതിയ യൂണിയൻ ഭാരവാഹികൾക്ക് സാധിക്കട്ടെ.

വിഴിഞ്ഞത്ത് കാണാതായ മത്സ്യത്തൊഴിലാളി ജോണിന്റെ വീട് പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ സന്ദർശിച്ചു. കുടുംബത്തോടൊപ്പം എന്നു...
10/08/2026

വിഴിഞ്ഞത്ത് കാണാതായ മത്സ്യത്തൊഴിലാളി ജോണിന്റെ വീട് പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ സന്ദർശിച്ചു. കുടുംബത്തോടൊപ്പം എന്നുമുണ്ടാകുമെന്നും ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്നും കുടുംബാംഗങ്ങൾക്ക് അദ്ദേഹം ഉറപ്പ് നൽകി.

ഒപ്പമുണ്ടാകും നെഞ്ചോട് ചേർത്ത്
10/08/2026

ഒപ്പമുണ്ടാകും
നെഞ്ചോട് ചേർത്ത്

സവർക്കറെ പുകഴ്ത്തിയുള്ള ചോദ്യാവലിയും വന്ദേമാതരം മുഴുവനായി ആലപിക്കുവാനുള്ള ഉത്തരവും യുഡിഎഫ് സർക്കാരിന്റെ  സമ്പൂർണ ആർഎസ്എസ...
08/08/2026

സവർക്കറെ പുകഴ്ത്തിയുള്ള ചോദ്യാവലിയും വന്ദേമാതരം മുഴുവനായി ആലപിക്കുവാനുള്ള ഉത്തരവും യുഡിഎഫ് സർക്കാരിന്റെ സമ്പൂർണ ആർഎസ്എസ് വിധേയത്വമാണ് വ്യക്തമാക്കുന്നത്. സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേ മാതരം മുഴുവനായും ആലപിക്കണമെന്ന് ഉത്തരവിറക്കിയ യുഡിഎഫ് സർക്കാരിന്റെ നിലപാട് ആർഎസ്എസ് മനസ്സിൻ്റെ പ്രതിഫലനമാണ്. വന്ദേമാതരം മുഴുവനായും ആലപിക്കണമെന്നത് ആർഎസ്എസ് നയമാണ്. ഇത് രാജ്യം അംഗീകരിച്ചതല്ല. ഗാനത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രമാണ് ദേശീയഗീതമായി അംഗീകരിച്ചിരുന്നത്. എല്ലാ വിഭാഗം ജനങ്ങളെയും ഉൾക്കൊള്ളുന്നതിനും മതേതര സ്വഭാവം നിലനിർത്താനുമായിരുന്നു ഇ‍ൗ തീരുമാനം. വന്ദേമാതരം നിർബന്ധമാക്കാനുള്ള കേന്ദ്ര തീരുമാനത്തിന് പിന്നാലെ ഈ നിർദ്ദേശവുമായി തദ്ദേശ വകുപ്പ് സെക്രട്ടറിക്ക് ചീഫ് സെക്രട്ടറി നൽകിയ കത്ത് മതനിരപേക്ഷ സമൂഹത്തെ വെല്ലുവിളിക്കുന്നതാണ്.
ദേശീയ ഗാനത്തെ അവഗണിച്ചുകൊണ്ടാണ് വന്ദേമാതരം പൂർണ്ണമായി ആലപിക്കാൻ ഉത്തരവിട്ടത്. കേന്ദ്രം വന്ദേമാതരം ആലപിക്കണമെന്നാണ് ഉത്തരവിട്ടതെങ്കിൽ കേരള ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ വന്ദേമാതരം മുഴുവനായും ആലപിക്കണമെന്ന് നിർബന്ധിക്കുന്നു. ആർഎസ്എസ് നയം നടപ്പിലാക്കാൻ കേന്ദ്രവും സംസ്ഥാനവും മത്സരിക്കുകയാണ്.
പ്രൈമറി സ്‌കൂളുകളിലെ വിദ്യാർഥികളുടെ ക്വിസ് മത്സരത്തിൽ ഹിന്ദുത്വവാദി വി ഡി സവർക്കറെ പുകഴ്ത്തുന്ന ചോദ്യാവലി തയ്യാറാക്കിയത് കേരളത്തെ കാവിവൽക്കരിക്കുവാനുള്ള സംഘപരിവാർ ശ്രമങ്ങൾക്ക് യുഡിഎഫ് സർക്കാരിന്റെ അകമഴിഞ്ഞ പിന്തുണയുണ്ടെന്ന് വ്യക്തമാക്കുന്നതാണ്.
ബ്രിട്ടീഷുകാരുടെ കയ്യിൽ നിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്രസമരസേനാനി ആര് എന്ന ചോദ്യത്തിനാണ് സവർക്കറെ ഉത്തരമായി നൽകിയത്. ബ്രിട്ടീഷുകാർക്ക് നിരവധി തവണ മാപ്പെഴുതിക്കൊടുത്ത് സ്വാതന്ത്ര്യ സമരത്തെ ഒറ്റിയ സവർക്കർ ബ്രിട്ടീഷ് അനുകൂല നിലപാട് സ്വീകരിച്ച രാഷ്ട്രീയ ധാരയുടെ ഭാഗമായിരുന്നു. വി ഡി സവർക്കറെ പുകഴ്ത്തിയുള്ള ചോദ്യാവലിയും വന്ദേ മാതരം മുഴുവനായി ആലപിക്കുവാനുള്ള ഉത്തരവും യുഡിഎഫ് സർക്കാരിന്റെ ആർഎസ്എസ് പ്രീണനത്തിൻ്റെ ഭാഗമാണ്. ഇതിനെതിരെ എല്ലാ മതനിരപേക്ഷവാദികളും മുന്നോട്ടുവരണം.
സ. എം വി ഗോവിന്ദൻ മാസ്റ്റർ
സിപിഐ എം സംസ്ഥാന സെക്രട്ടറി

ചികിൽസയിൽ കഴിയുന്ന മുതിർന്ന കമ്യൂണിസ്റ്റ്- ട്രേഡ് യൂണിയൻ നേതാവ് കെ പി സഹദേവനെ പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ കണ്ണൂർ എ...
08/08/2026

ചികിൽസയിൽ കഴിയുന്ന മുതിർന്ന കമ്യൂണിസ്റ്റ്- ട്രേഡ് യൂണിയൻ നേതാവ് കെ പി സഹദേവനെ പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ കണ്ണൂർ എകെജി ആശുപത്രിയിൽ സന്ദർശിച്ചു.

ആദരാഞ്ജലികൾ
04/08/2026

ആദരാഞ്ജലികൾ

Address

AKG Centre
Pappinisseri
670561

Website

Alerts

Be the first to know and let us send you an email when CPIM Pappinisseri East posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share