Parappanangadi Municipality

Parappanangadi Municipality പരപ്പനങ്ങാടി മുൻസിപാലിറ്റി

05/02/2015

പൊതുവിവരങ്ങള്‍
ജില്ല
:

മലപ്പുറം
ബ്ളോക്ക്
:

തിരൂരങ്ങാടി
വിസ്തീര്‍ണ്ണം
:

22.25 ച.കി.മീ
വാര്‍ഡുകളുടെ എണ്ണം
:

23
ജനസംഖ്യ
:

53979
പുരുഷന്‍മാര്‍
:

26195
സ്ത്രീകള്‍
:

27784
ജനസാന്ദ്രത
:

2426
സ്ത്രീ : പുരുഷ അനുപാതം
:

1061
മൊത്തം സാക്ഷരത
:

85.69
സാക്ഷരത (പുരുഷന്‍മാര്‍)
:

90.96
സാക്ഷരത (സ്ത്രീകള്‍)
:

83.61

04/02/2015

പരപ്പനങ്ങാടി - 2010

1961-നാണ് പരപ്പനങ്ങാടി ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്. മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിലെ തിരൂരങ്ങാടി ബ്ളോക്കിലാണ് പരപ്പനങ്ങാടി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. മൊത്തം 22.25 ച.കി.മീ വിസ്തൃതിയുള്ള പഞ്ചായത്തിനെ 15 വാര്‍ഡുകളായി വിഭജിച്ചിരിക്കുന്നു. 62,781 വരുന്ന ജനസംഖ്യയില്‍ 32,455 പേര്‍ സ്ത്രീകളും, 30,326 പേര്‍ പുരുഷന്മാരുമാണ്. 85.48% സാക്ഷരത കൈവരിച്ച പഞ്ചായത്താണ് പരപ്പനങ്ങാടി. വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന സ്ഥലങ്ങളായ കെട്ടുങ്ങല്‍ ബീച്ച് (പരപ്പനങ്ങാടി ബീച്ച്), കീരനല്ലൂര്‍ ന്യൂ കെട്ട് എന്നീ സ്ഥലങ്ങള്‍ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്നു. പോത്താം കുന്ന്, പരപ്പനങ്ങാടിയിലെ കുന്നിന്‍ പ്രദേശമാണ്. 140 പൊതുകുടിവെള്ള ടാപ്പുകളേയും, 16 പൊതുകിണറുകളേയും പഞ്ചായത്തിലെ ജനങ്ങള്‍ ശുദ്ധജലത്തിനായി ആശ്രയിക്കുന്നു. പഞ്ചായത്തിന്റെ പൊതുവിതരണ മേഖലയില്‍ 15 റേഷന്‍കടകളും, 2-മാവേലി സ്റ്റോറുകളും പ്രവര്‍ത്തിക്കുന്നു. 480 തെരുവുവിളക്കുകള്‍ സ്ഥാപിച്ചിരിക്കുന്നത് പഞ്ചായത്തിന്റെ വീഥികള്‍ രാത്രികാലങ്ങളിലും സഞ്ചാരയോഗ്യമാക്കുന്നു.
കാര്‍ഷികരംഗം
ഭൂപ്രകൃതിയനുസരിച്ച് തീരദേശം മേഖലയില്‍ സ്ഥിതി ചെയ്യുന്ന പരപ്പനങ്ങാടി പഞ്ചായത്തിനെ തീരസമതലം, സമതലം, ഉയര്‍ന്ന സമതലം, ചതുപ്പ് നിലം, ഇടത്തരം ചരിവുകള്‍ എന്നിങ്ങനെ അഞ്ചായി തരംതിരിക്കാം. പടിഞ്ഞാറ് അറബിക്കടലും, കിഴക്ക്-ചാലിയാറും, തെക്ക്-പൂരപ്പുഴയും, വടക്ക്-വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തുമാണ് പരപ്പനങ്ങാടിയുടെ അതിര്‍ത്തികള്‍. മണല്‍മണ്ണ്, ചെമ്മണ്ണ്, കളിമണ്ണ് എന്നിവയാണ് പഞ്ചായത്തില്‍ കാണപ്പെടുന്ന പ്രധാന മണ്‍തരങ്ങള്‍. നെല്ല്, വാഴ, മരച്ചീനി എന്നിവയാണ് പഞ്ചായത്തില്‍ പ്രധാനമായും കൃഷി ചെയ്യപ്പെടുന്നത്. ചാലിയാര്‍ പുഴ പഞ്ചായത്തിലെ മുഖ്യ ജലസ്രോതസ്സാണ്. കൂടാതെ, കാലശ്ശേരി താഴം കനാല്‍, 15 പൊതുകുളങ്ങള്‍ എന്നിവയും പഞ്ചായത്തിന്റെ മറ്റു ജലസ്രോതസ്സുകളാണ്. ഈ ജലസേചനസൌകര്യങ്ങള്‍ വേണ്ടവിധം പരിപാലിച്ച് ഉപയോഗപ്പെടുത്തുന്നത് പഞ്ചായത്തിന്റെ കാര്‍ഷികമേഖലയ്ക്ക് ഗുണം ചെയ്യും.
വ്യാവസായിക രംഗം
എടുത്തുപറയത്തക്ക വന്‍കിട വ്യവസായങ്ങള്‍ പരപ്പനങ്ങാടി പഞ്ചായത്തില്‍ ഇല്ലെങ്കിലും, ചില പരമ്പരാഗത വ്യവസായങ്ങളും, ഇടത്തരം വ്യവസായങ്ങളും, ചെറുകിടവ്യവസായങ്ങളും പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു. മത്സ്യബന്ധനം, മണ്‍പാത്ര നിര്‍മ്മാണം എന്നീ പരമ്പരാഗത വ്യവസായങ്ങളും, ടയര്‍ റീട്രെഡിങ്ങ് യൂണിറ്റ് തുടങ്ങിയ ചെറുകിട വ്യവസായങ്ങളും കൊപ്ര സംസ്കരണ യൂണിറ്റ് എന്നീ ഇടത്തരം വ്യവസായങ്ങളും പരപ്പനങ്ങാടി പഞ്ചായത്തിന്റെ പലഭാഗങ്ങളിലായി സ്ഥിതി ചെയ്യുന്നു. കൂടാതെ, 3 പെട്രോള്‍ പമ്പുകളും, 1 ഗ്യാസ് ഏജന്‍സിയും പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു. മീന്‍വളം നിര്‍മ്മാണം, മത്സ്യ എണ്ണ സംസ്കരണം, കാലിത്തീറ്റ നിര്‍മ്മാണം, അലുമിനിയം പാത്ര നിര്‍മ്മാണം, ചെരിപ്പ് നിര്‍മ്മാണം, കളിപ്പാട്ട നിര്‍മ്മാണം, റെഡിമെയ്ഡ് വസ്ത്ര നിര്‍മ്മാണം തുടങ്ങി നിരവധി ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ക്ക് വളരെ സാധ്യതകളുള്ള പഞ്ചായത്താണ് പരപ്പനങ്ങാടി. കൂടുതല്‍ വ്യവസായ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നത് ഈ പ്രദേശത്തെ വികസനത്തിന് ഏറെ സഹായകരമായിരിക്കും.
വിദ്യാഭ്യാസരംഗം
ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ 1904-ല്‍ ആരംഭിച്ച പരപ്പനങ്ങാടി അപ്പര്‍ പ്രൈമറി സ്കൂളാണ് പഞ്ചായത്തിലെ ആദ്യത്തെ ഔപചാരിക വിദ്യാലയം. ഇന്ന് ബി.ഇ.എം സ്കൂള്‍ എന്ന പേരിലാണ് ഈ വിദ്യാലയം പ്രവര്‍ത്തിക്കുന്നത്. പഞ്ചായത്തിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയമാണ് ബി.ഇ.എം സ്കൂള്‍. നിലവില്‍ പഞ്ചായത്തില്‍ 22 സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നു. അതില്‍ 15 സ്കൂളുകള്‍ സര്‍ക്കാര്‍ മേഖലയിലും, 7 സ്കൂളുകള്‍ സ്വകാര്യമേഖലയിലും പ്രവര്‍ത്തിക്കുന്നു. കൂടാതെ, 5 പാരലല്‍ കോളേജുകളും പരപ്പനങ്ങാടി പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മലബാറിന്റെ വിദ്യാഭ്യാസ ചരിത്രത്തില്‍ പരപ്പനങ്ങാടിക്ക് മഹത്തായ സ്ഥാനമാണുള്ളത്. അതില്‍ മഹത്തായ പങ്ക് വഹിച്ചത് ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷനാണ്. കോളേജ് വിദ്യാഭ്യാസ മേഖലയിലും, സാങ്കേതിക വിദ്യാഭ്യാസ മേഖലയിലും കൂടുതല്‍ സ്ഥാപനങ്ങള്‍ ഈ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നത് ഇവിടുത്തെ വിദ്യാഭ്യാസരംഗത്ത് കാതലായ മാറ്റങ്ങള്‍ക്ക് വഴി തെളിക്കും.
സ്ഥാപനങ്ങള്‍
മൃഗസംരക്ഷണ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു മൃഗാശുപത്രി പഞ്ചായത്തിലെ പുത്തിരിക്കലില്‍ സ്ഥിതി ചെയ്യുന്നു. റെയില്‍വേ ഓഫീസ്, ബി.എസ്.എന്‍.എല്‍.ഓഫീസ്, 4 തപാല്‍ ഓഫീസുകള്‍, സബ് രജിസ്ട്രാര്‍ ഓഫീസ്, വാട്ടര്‍ അതോറിറ്റി ഓഫീസ്, മുനിസിപ്പല്‍ കോടതി, ഇറിഗേഷന്‍ ഓഫീസ്, വില്ലേജ് ഓഫീസ്, കൃഷിഭവന്‍, മത്സ്യഭവന്‍, പോലീസ് സ്റ്റേഷന്‍, ടെലഫോണ്‍ എക്സ്ചേഞ്ച് മുതലായവ പരപ്പനങ്ങാടി പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന സര്‍ക്കാര്‍ കാര്യാലയങ്ങളാണ്. സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 3-സിനിമാ തീയേറ്ററുകളും പഞ്ചായത്തിലുണ്ട്. എസ്.ബി.റ്റി, എസ്.ബി.ഐ, സൌത്ത് ഇന്ത്യന്‍ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, എം.ഡി.സി, കോ-ഓപ്പറേറ്റീവ് ബാങ്ക്, മുത്തൂറ്റ് ഫിനാന്‍സ്, സൌഭാഗ്യ ഫിനാന്‍സ് എന്നിവ പഞ്ചായത്തിലെ ധനകാര്യ സ്ഥാപനങ്ങളാണ്.
ഗതാഗതരംഗം
പരപ്പനങ്ങാടി-കടലുണ്ടി റോഡ്, കോര്‍ട്ട് റോഡ്, ചേളാരി-ചെട്ടിപ്പടി റോഡ് എന്നീ ജില്ലാ റോഡുകള്‍ പഞ്ചായത്തിലൂടെ കടന്നു പോകുന്നു. പരപ്പനങ്ങാടി ബസ്സ്റ്റാന്റ് പഞ്ചായത്തിലെ റോഡ് ഗതാഗതം കേന്ദ്രീകരിച്ചിരിക്കുന്ന ഒരു പ്രധാന സ്ഥലമാണ്. പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനാണ് പഞ്ചായത്തിന്റെ ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍. വിദേശയാത്രക്കായി പഞ്ചായത്ത് നിവാസികള്‍ ആശ്രയിക്കുന്നത് ഏറ്റവും അടുത്ത വിമാനത്താവളമായ കോഴിക്കോട്-കരിപ്പൂര്‍ വിമാനത്താവളത്തെയാണ്. തുറമുഖം എന്ന നിലയില്‍ ബേപ്പൂര്‍ തുറമുഖമാണ് പഞ്ചായത്തിനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്നത്. പൂരപ്പുഴ പാലം, കുണ്ടംകടവ് പാലം, പാലത്തിങ്ങള്‍ പാലം എന്നിവ ഇവിടുത്തെ പ്രധാന പാലങ്ങളാണ്. ആവശ്യത്തിനു ഗതാഗത സൌകര്യങ്ങള്‍ പരപ്പനങ്ങാടിക്ക് ഉണ്ടെങ്കിലും, പഞ്ചായത്തിന്റെ വികസനപദ്ധതികള്‍ക്ക് കൂടുതല്‍ ഗതാഗത സൌകര്യങ്ങള്‍ അത്യന്താപേക്ഷിതമാണ്.
വാണിജ്യരംഗം
പഞ്ചായത്തിലെ പ്രധാന വ്യാപാരകേന്ദ്രങ്ങളാണ് പരപ്പനങ്ങാടി, ചെട്ടിപ്പടി എന്നീ സ്ഥലങ്ങള്‍. പരപ്പനങ്ങാടിയില്‍ 4 ഷോപ്പിങ് കോംപ്ളക്സുകളുണ്ട്. പരപ്പനങ്ങാടി, അഞ്ചപ്പുര എന്നിവിടങ്ങളില്‍ മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നു.
സാംസ്കാരികരംഗം
നിരവധി ആരാധനാലയങ്ങള്‍ ഈ പഞ്ചായത്തിലുണ്ട്. 5 ക്ഷേത്രങ്ങളും, 11-മസ്ജിദുകളും, ഒരു ക്രിസ്ത്യന്‍ ദേവാലയവും പഞ്ചായത്തിന്റെ പലഭാഗങ്ങളിലായി നില കൊള്ളുന്നു. വെളിച്ചംകാവ് ഉത്സവം, അയ്യപ്പന്‍കാവ് ഉത്സവം, തട്ടാങ്കണ്ടി ഉത്സവം, കാളികാവ് ഉത്സവം, കാരക്കുളങ്ങര ഉത്സവം എന്നിവ പഞ്ചായത്തിലെ മുഖ്യ ആഘോഷങ്ങളാണ്. പ്രദേശത്തെ ജനവിഭാഗത്തിന്റെ സാംസ്കാരിക തനിമ വിളിച്ചോതുന്നവയാണ് ഇവിടുത്തെ ഉത്സവങ്ങള്‍.
മുന്‍ ഉപമുഖ്യമന്ത്രി, അവുക്കാദര്‍കുട്ടി നഹ, രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്ന സി.പി.കുഞ്ഞാലിക്കുട്ടി കേയി, സുപ്രസിദ്ധ എഴുത്തുകാരന്‍ ചന്തുമേനോന്‍, സാഹിത്യകാരന്‍ എന്‍.പി.മൊയ്തീന്‍ എന്നിവര്‍ പരപ്പനങ്ങാടി പഞ്ചായത്തില്‍ ജീവിച്ചിരുന്ന മഹാരഥന്‍മാരാണ്. എം.എല്‍.എ. അബ്ദുറബ്ബ്, സ്വാതന്ത്ര്യസമര സേനാനി കോയകുഞ്ഞി നഹ, ചരിത്രപണ്ഡിതന്‍ ഡോ.എം.ഗംഗാധരന്‍ എന്നിവര്‍ പഞ്ചായത്തിലെ പ്രമുഖരാണ്.
ചിലമ്പ് കലാ-സാംസ്കാരിക വേദി പരപ്പനങ്ങാടിയിലെ കലാ-സാംസ്കാരിക മേഖലയെ പരിപോഷിപ്പിക്കുന്ന പ്രധാന സ്ഥാപനമാണ്. ഷാഡോസ്, കിക്കേഴ്സ്, ഹെഡ്ജ്, ഇംപാക്ട് തുടങ്ങിയ സ്പോര്‍ട്സ് ക്ളബ്ബുകള്‍ പഞ്ചായത്തിലെ കായികരംഗത്തെ പുഷ്ഠിപ്പെടുത്തുന്നു. ഫുട്ബോള്‍ കളിക്ക് ഏറെ പ്രാധാന്യം നല്‍കുന്ന ഒരു പഞ്ചായത്താണ് പരപ്പനങ്ങാടി. എസ്.മുഹമ്മദ് ഗ്രന്ഥശാല, പഞ്ചായത്ത് ഗ്രന്ഥശാല എന്നിവ പഞ്ചായത്തിലെ പ്രധാന ഗ്രന്ഥശാലകളാണ്. 4 കല്ല്യാണമണ്ഡപങ്ങളും, ഒരു കമ്മ്യൂണിറ്റി ഹാളും പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്നു.
ആരോഗ്യരംഗം
ആരോഗ്യപരിപാലനരംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന വിവിധ ആരോഗ്യകേന്ദ്രങ്ങള്‍ പഞ്ചായത്തിനകത്തുണ്ട്. ചങ്ങമ്പള്ളിയിലും, പരപ്പനങ്ങാടിയിലും ആയുര്‍വ്വേദ ആശുപത്രികള്‍ സ്ഥിതി ചെയ്യുന്നു. കൂടാതെ, ഉള്ളണത്ത് സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്പെന്‍സറിയും പ്രവര്‍ത്തിക്കുന്നു. ചിറമംഗലത്ത് സര്‍ക്കാര്‍ ഹോമിയോ ഡിസ്പെന്‍സറി പ്രവര്‍ത്തിക്കുന്നു. എ.കെ.ജി. ഹോസ്പിറ്റല്‍, നഹാസ് ഹോസ്പിറ്റല്‍, നസിയ ഹോസ്പിറ്റല്‍, പ്രശാന്ത് ഹോസ്പിറ്റല്‍ എന്നിവ പ്രാഥമിക ചികിത്സാ സൌകര്യങ്ങള്‍ ലഭ്യമാക്കുന്ന കേന്ദ്രങ്ങളാണ്. നെടുവയിലും, പരപ്പനങ്ങാടിയിലും ഓരോ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളും, ചാപ്പപ്പടിയിലും, കെട്ടുങ്ങലും പ്രാഥമിക ആരോഗ്യ ഉപകേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നു. പഞ്ചായത്തിലെ എ.കെ.ജി. ഹോസ്പിറ്റല്‍, പ്രശാന്ത് ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ ആംബുലന്‍സ് സേവനം ലഭ്യമാണ്.

http://www.pgdicoopcollege.com/
04/02/2015

http://www.pgdicoopcollege.com/

On the south there is Parappanangadi- Malappuram Road, on the North Panchayath Stadium Road, on the East a natural water channel and on west stadium ground, and doted in the midst of lush green paddy fields and greenary on the south and west the gentle breeze wafting all the time in the eco-friendly…

http://ml.wikipedia.org/wiki/%E0%B4%AA%E0%B4%B0%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B4%BE%...
04/02/2015

http://ml.wikipedia.org/wiki/%E0%B4%AA%E0%B4%B0%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B4%BE%E0%B4%9F%E0%B4%BF_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D

Coordinates: 11°02′59″N 75°51′27″E / 11.04972°N 75.85750°E / 11.04972; 75.85750അറബിക്കടലിനോട് ചേർന്ന് കിടക്കുന്ന മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിലെ ഒരു ചെറിയ പട്ടണമാണ്‌ പരപ്പനങ്ങാടി.പരപ്പനങ്ങാടി പഞ്ചായത്തിലെ പ്രധാന അങ്ങാടിയും ഇതുതന്നെ.മുൻ കാലത്ത് മലബാറിലെ പ്രമുഖ വാണിജ്യ കേന്ദ്രങ്ങളിൽ ഒന്നാ…

Address

Parappanangadi
Parappanangadi
676303

Telephone

+918089993099

Website

Alerts

Be the first to know and let us send you an email when Parappanangadi Municipality posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Parappanangadi Municipality:

Share