Indian National Congress Parathod Mandalam

Indian National Congress Parathod Mandalam Indian National Congress Parathod Mandalam Committe mundakkayam Block Poonjar Legislative Kottayam District Kerala India

Permanently closed.
17/11/2024

ഉരുൾ പൊട്ടലിൽ സർവ്വവും നഷ്ടപ്പെട്ട ദുരന്തബാധിതരെ സഹായിക്കുന്നതിനായി പ്രത്യേക പാക്കേജ് വേണമെന്നത് കേരളത്തിന്റെ പൊതു ആവശ്യമാണ്. കേരളം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളിലൊന്നാണ് വയനാട് മുണ്ടക്കൈയിലും , ചൂരല്‍മരയിലും ഉണ്ടായ ഉരുള്‍പൊട്ടല്‍. 450 ൽ അധികം മനുഷ്യരുടെ ജീവനെടുത്ത ആ പ്രകൃതിദുരന്തത്തിൽ സർവ്വവും നഷ്ടപ്പെട്ട ദുരന്തബാധിതരുടെ അതിജീവനത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിന് പകരം കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണ്.

ദുരന്തമുഖം സന്ദര്‍ശിച്ച പ്രധാനമന്ത്രി വയനാടിന്റെ പുനരധിവാസത്തിന് പണം തടസ്സമല്ലെന്ന് ഉറപ്പ് നല്കിയിരുന്നു. എന്നിട്ട് ഇപ്പോള്‍ ഒരു രൂപപോലും അധികം നല്‍കില്ലെന്ന് പറയുന്നത് ചതിയാണ്. ബിജെപിക്ക് താല്‍പ്പര്യമുള്ള സംസ്ഥാനങ്ങള്‍ക്ക് സാമ്പത്തിക പാക്കേജുകള്‍ വാരിക്കോരി നല്‍കുന്ന മോഡി , രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയും കര്‍മ്മ ഭൂമിയായതിനാലാണ് വയനാടിനോട് അവഗണനയോടെ പെരുമാറുന്നത്.

ദുരന്തം നടന്ന് നൂറുദിനം കഴിഞ്ഞിട്ടും പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കാത്ത കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിനെ ചോദ്യം ചെയ്യാന്‍ പോലും മുഖ്യമന്ത്രി പിണറായി വിജയന് ശബ്ദമില്ല. കേന്ദ്രത്തില്‍ നിന്നും അര്‍ഹമായ ആനുകൂല്യം നേടിയെടുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാർ പരാജയപ്പെട്ടിരിക്കുന്നു. സംസ്ഥാന ദുരന്തനിവാരണ ഫണ്ടില്‍ 394 കോടി രൂപ ഇനിയും ചിലവഴിക്കാതെ കെട്ടിക്കിടക്കുന്നു എന്നത് സംസ്ഥാന സര്‍ക്കാരിന്റെ ഗുരുതരമായ വീഴ്ചയാണ്. ഈ തുക അടിയന്തരമായി ദുരിതബാധിതരെ സഹായിക്കുന്നതിനായി വിനിയോഗിക്കാൻ സർക്കാർ തയ്യാറാവണം.

വയനാട് ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ പറ്റില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിനെതിരെയും കേന്ദ്രസഹായം നിഷേധിച്ചതിനെതിരെയും കോണ്‍ഗ്രസ് ശക്തമായ പ്രക്ഷോഭം ആരംഭിക്കും.

17/11/2024

Cute Photography 😍😍😍😍😍











































Photography!🌿💜🌿
IPL matches highlights HighlightsNepal

രാജധാനി എക്സ്പ്രസ്സ് ഇന്ത്യയിലെ ഏറ്റവും വേഗത കൂടിയ ട്രെയിനാണ്, 1969 ൽ തുടങ്ങിയതാണ്.അന്ന് ഇന്ത്യയുടെ പ്രധാനമന്ത്രി ഇന്ദിര...
25/04/2023

രാജധാനി എക്സ്പ്രസ്സ് ഇന്ത്യയിലെ ഏറ്റവും വേഗത കൂടിയ ട്രെയിനാണ്, 1969 ൽ തുടങ്ങിയതാണ്.
അന്ന് ഇന്ത്യയുടെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായിരുന്നു.
രാജ്യ തലസ്ഥാനത്തെ സംസ്ഥാനങ്ങളുടെ തലസ്ഥാനവുമായി ബന്ധിപ്പിക്കുന്ന 48 രാജധാനികൾ ഇപ്പോഴും സർവ്വീസ് നടത്തുന്നുണ്ട്.

കുറഞ്ഞ നിരക്കും കൂടിയ വേഗതയുമായി ശതാബ്ദി എക്സ്പ്രസുകൾ ആരംഭിച്ചത് 1988 ലാണ്. അന്ന് രാജീവ് ഗാന്ധിയായിരുന്നു പ്രധാനമന്ത്രി, 42 ശതാബ്ദി ട്രെയിനുകൾ ഇന്ത്യയിൽ സർവ്വീസ് നടത്തുന്നുണ്ട്.

സാധാരണക്കാർക്കും എസി ട്രയിൻ യാത്ര ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2006 ൽ തുടങ്ങിയതാണ് ഗരീബ് രഥ്. മൻമോഹൻ സിംഗായിരുന്നു അന്ന് പ്രധാനമന്ത്രി. 50 ഗരീബ് രഥങ്ങൾ ഇന്ത്യയിൽ സർവ്വിസ് നടത്തി കൊണ്ടിരിക്കുന്നു.

ലോങ്ങ് ഡിസ്റ്റൻസ് നോൺ സ്റ്റോപ് ട്രെയിൻ സർവ്വീസായ Duronto Express കൾ സർവ്വീസ് തുടങ്ങിയത് 2009 മുതലാണ്, അന്ന് മൻമോഹൻ സിംഗായിരുന്നു പ്രധാനമന്ത്രി. 52 Duronto കൾ ഇന്ത്യയിൽ സർവ്വീസ് നടത്തിക്കൊണ്ടിരിക്കുന്നു.

ലോകത്തെ ഏറ്റവും മികച്ച ലക്ഷ്വറി ട്രെയിൻ സർവ്വീസിനുള്ള അവാർഡ് പല തവണ വാങ്ങിയ ട്രയിൻ സർവ്വീസാണ് മഹാരാജ എക്സ് പ്രസ്സ്, 2010 ൽ തുടങ്ങിയതാണ്. അന്ന് മൻമോഹൻസിംഗായിരുന്നു പ്രധാനമന്ത്രി.

ലിസ്റ്റ് ഇനിയും നീളും...
ഇന്ത്യയിലുടനീളം ഓടിക്കൊണ്ടിരിക്കുന്ന നൂറു കണക്കിന് ട്രെയിൻ സർവ്വീസുകൾ തുടങ്ങിയപ്പോഴൊക്കെ ഇന്ത്യക്ക് പ്രധാനമന്ത്രിമാരുണ്ടായിരുന്നു. ലോകം ആദരിച്ചിരുന്ന വിവരവും അന്തസ്സുമുള്ള പ്രധാനമന്ത്രിമാർ, ടെലിപ്രോംപ്റ്റ് ഇല്ലാതെ ലോകത്തോടും സ്വന്തം രാജ്യത്തെ ജനങ്ങളോടും പ്രസംഗിക്കാൻ ശേഷിയുണ്ടായിരുന്ന, ലോകത്തെവിടെ ചെന്നാലും പ്രസ്മീറ്റുകൾ നടത്തി മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ കഴിവുണ്ടായിരുന്ന പ്രധാനമന്ത്രിമാർ, അവർ അൽപൻമാരല്ലാത്തത് കൊണ്ട് ഏത് ട്രയിൻ ആര് തുടങ്ങി എന്ന് രാജ്യം ഓർത്തു വെക്കേണ്ട കാര്യമില്ലായിരുന്നു.

എന്റയർ ഫോട്ടോഷൂട്ടിൽ മാസ്റ്റർ ഡിഗ്രിയുള്ള പ്രധാനമന്ത്രിയുണ്ടായ ശേഷം കോടികൾ വാരിയെറിഞ്ഞ് മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും പബ്ലിക് ടോയ്ലറ്റുകൾ മുതൽ തീവണ്ടികൾ വരെ സ്വന്തം പേരിൽ ബ്രാൻഡ് ചെയ്ത് തളളാൻ തുടങ്ങുന്നതിന് മുമ്പ് ഒരിന്ത്യയുണ്ടായിരുന്നു, ആ ഇന്ത്യ നിർമിച്ച ട്രാക്കിലാണ് ഇന്നും അൽപൻമാർ തള്ളിക്കൊണ്ടിരിക്കുന്നത്.

Copied

ചിരി നിലച്ചുമലയാളത്തിന്റെ മഹാനായ നടനവിസ്മയവും മുൻ എംപിയുമായ ഇന്നസെന്റിന് ആദരാഞ്ജലികൾ...
26/03/2023

ചിരി നിലച്ചു
മലയാളത്തിന്റെ മഹാനായ നടനവിസ്മയവും മുൻ എംപിയുമായ ഇന്നസെന്റിന് ആദരാഞ്ജലികൾ...

രാ​ഹു​ലി​ന് ഇ​തും  യോ​ഗ്യ​ത​യാ​കുംഡൽഹിഡയറി / ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽThe rocket speed of the expulsion of Rahul Gandhi ...
25/03/2023

രാ​ഹു​ലി​ന് ഇ​തും യോ​ഗ്യ​ത​യാ​കും

ഡൽഹിഡയറി / ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ

The rocket speed of the expulsion of Rahul Gandhi from Lok Sabha makes it more evident how BJP fears him and opposition voices. Will it help Rahul?
Read my article in today's Deepika daily.

രാ​ഹു​ൽ​ ഗാ​ന്ധി​യെ ഇ​ന്ത്യ​ൻ രാ​ഷ്‌ട്രീ​യ​ത്തി​ലെ വ​ൻ താ​ര​മാ​ക്കി​യേ അ​ട​ങ്ങൂ എ​ന്ന വാ​ശി​യി​ലാ​ണ് ബി​ജെ​പി​യും സം​ഘപ​രി​വാ​ർ സം​ഘ​ട​ന​ക​ളും. ലോ​ക്സ​ഭ​യി​ൽ​നി​ന്ന് രാ​ഹു​ലി​നെ അ​യോ​ഗ്യ​നാ​ക്കി​യ അ​നാ​വ​ശ്യ തി​ടു​ക്ക​വും രീ​തി​യും രാ​ഹു​ലി​നാ​കും ഗു​ണം ചെ​യ്യു​ക. അ​ഞ്ചു മാ​സം നീ​ണ്ട ഭാ​ര​ത് ജോ​ഡോ പ​ദ​യാ​ത്ര​യി​ലൂ​ടെ പ്ര​തി​ച്ഛാ​യ മെ​ച്ച​പ്പെ​ടു​ത്തി​യ രാ​ഹു​ലി​ന്‍റെ ശ​ബ്ദം കൂ​ടു​ത​ൽ ഉ​റ​ക്കെ കേ​ൾ​ക്കാ​നേ പു​തി​യ സം​ഭ​വം കാ​ര​ണമാ​കൂ.

കൂ​ടു​ത​ൽ ധീ​ര​നും ജ​ന​ഹി​ത​മ​റി​ഞ്ഞ് പോ​രാ​ടു​ന്ന​വ​നു​മാ​യി രാ​ഹു​ലി​ന്‍റെ പ്ര​തി​ച്ഛാ​യ മാ​റി​ക്ക​ഴി​ഞ്ഞു. കേ​ന്ദ്രസ​ർ​ക്കാ​രും ബി​ജെ​പി​യും വ​ള​ഞ്ഞി​ട്ട് ആ​ക്ര​മി​ക്കു​ന്പോ​ൾ സാ​ധാ​ര​ണ​ക്കാ​ർ​ക്കി​ട​യി​ൽ രാ​ഹു​ലി​ന് അ​നു​കൂ​ല​മാ​യ സ​ഹ​താ​പ​ത​രം​ഗം രൂ​പ​പ്പെ​ട്ടേ​ക്കും. രാ​ഹു​ൽ​ ഗാ​ന്ധി​യെ എം​പി സ്ഥാ​ന​ത്തു​നി​ന്ന് അ​യോ​ഗ്യ​നാ​ക്കി​യ​തു ജ​നാ​ധി​പ​ത്യ​ത്തി​ന് ഭൂ​ഷ​ണ​മ​ല്ല. വ​യ​നാ​ട്ടി​ലെ ജ​ന​വി​ധി അ​ട്ടി​മ​റി​ക്ക​പ്പെ​ട്ട​ത് അ​പ​ക​ട​ക​ര​മാ​കും. വ​ൻ അ​ഴി​മ​തി​ക്കാ​രും കൊ​ല​പാ​ത​കി​ക​ളും വ​ർ​ഗീ​യ ക​ലാ​പ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളു​മാ​യ​വ​ർ സ്വ​ത​ന്ത്ര​മാ​യി വി​ല​സു​ന്പോ​ഴാ​ണ് ഒ​രു പ​രാ​മ​ർ​ശ​ത്തെ വ്യാ​ഖ്യാ​നം ചെ​യ്തു രാ​ഹു​ലി​ന്‍റെ ലോ​ക്സ​ഭാം​ഗ​ത്വം റ​ദ്ദാ​ക്കി​യ​ത്!

അ​നാ​വ​ശ്യ തി​ടു​ക്കം

ലോ​ക്സ​ഭാം​ഗ​ത്വ​ത്തി​ൽ​നി​ന്ന് രാ​ഹു​ലി​നെ അ​യോ​ഗ്യ​നാ​ക്കി​ക്കൊ​ണ്ടു ലോ​ക്സ​ഭാ സെ​ക്ര​ട്ടേ​റി​യ​റ്റ് ഇ​ന്ന​ലെ വി​ജ്ഞാ​പ​നം ഇ​റ​ക്കി​യ​തി​ലെ അ​നാ​വ​ശ്യ തി​ടു​ക്കം ശ​രി​യ​ല്ല. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​ മോ​ദി പ​തി​വി​ല്ലാ​തെ ലോ​ക്സ​ഭാ സ്പീ​ക്ക​ർ ഓം ​ബി​ർ​ല​യെ വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​നു​ശേ​ഷം സ്പീ​ക്ക​റു​ടെ മു​റി​യി​ൽ ചെ​ന്നു​ക​ണ്ട​തു വെ​റു​തേ​യാ​യി​ല്ല. സൂ​റ​ത്തിലെ മ​ജി​സ്ട്രേ​റ്റ് കോ​ട​തി വി​ധി പ്ര​ഖ്യാ​പി​ച്ചു മ​ണി​ക്കൂ​റു​ക​ൾ​ക്ക​ക​മാ​ണ് മു​തി​ർ​ന്ന മ​ന്ത്രി​മാ​രെ​യും കൂ​ട്ടി മോ​ദി സ്പീ​ക്ക​റു​ടെ ചേം​ബ​റി​ൽ ചെ​ന്ന​ത്. ആ ​ച​ർ​ച്ച​യു​ടെ ല​ക്ഷ്യം ഇ​ന്ന​ല​ത്തെ ഉ​ത്ത​ര​വി​ലൂ​ടെ വ്യ​ക്ത​മാ​യി.

പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്, പാ​ർ​ല​മെ​ന്‍റ​റി​കാ​ര്യ മ​ന്ത്രി പ്ര​ഹ്ലാ​ദ് ജോ​ഷി, നി​യ​മ​മ​ന്ത്രി കി​ര​ണ്‍ റി​ജിജു എ​ന്നി​വ​രെ​യും കൂ​ട്ടി പ്ര​ധാ​ന​മ​ന്ത്രി സ്പീ​ക്ക​റെ ക​ണ്ട​പ്പോ​ൾ​ത്ത​ന്നെ രാ​ഹു​ലി​ന്‍റെ കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മാ​യെ​ന്ന് ആ​രോ​പി​ച്ചാ​ൽ കു​റ്റ​പ്പെ​ടു​ത്താ​നാ​കി​ല്ല. ശി​ക്ഷ വി​ധി​ച്ച കോ​ട​തി പോ​ലും അ​പ്പീ​ലി​നാ​യി 30 ദി​വ​സ​ത്തേ​ക്കു വി​ധി മ​ര​വി​പ്പി​ച്ച​തു ക​ണ​ക്കി​ലെ​ടു​ക്കാ​ൻ ത​യാ​റാ​യി​ല്ല. സ്വാ​ഭാ​വി​ക നി​യ​മ​ന​ട​പ​ടി​യെ​ന്നു ബി​ജെ​പി എ​ത്ര തൊ​ടു​ന്യാ​യം പ​റ​ഞ്ഞാ​ലും സാ​ധാ​ര​ണ​ക്കാ​ർ പോ​ലും വി​ശ്വ​സി​ക്കാ​നി​ട​യി​ല്ല.

വ​ള​ഞ്ഞ വ​ഴി​ക​ൾ

രാ​ജ്യ​ത്തെ ഏ​റ്റ​വും പ്ര​ധാ​ന പ്ര​തി​പ​ക്ഷ നേ​താ​വും അ​ദാ​നി, റ​ഫാ​ൽ അ​ട​ക്കം മോ​ദി​ക്കെ​തി​രേ ആ​രോ​പ​ണം ശ​ക്ത​മാ​യി ഉ​ന്ന​യി​ക്കു​ക​യും ചെ​യ്ത രാ​ഹു​ലി​നെ നി​ശ​ബ്ദ​നാ​ക്കാ​നു​ള്ള വ​ള​ഞ്ഞ വ​ഴി​ക​ളോ​ടു മാ​ന്യ​ന്മാ​ർ യോ​ജി​ക്കി​ല്ല. പ്ര​തി​പ​ക്ഷ​ത്തെ നി​ശ​ബ്ദ​മാ​ക്കാ​നും ജ​ന​വി​ധി​യെ അ​ട്ടി​മ​റി​ക്കാ​നു​മു​ള്ള വ​ഴി​വി​ട്ട ശ്ര​മ​ങ്ങ​ൾ ന​ല്ല​തി​ന​ല്ല. സാ​ങ്കേ​തി​ക​ത്വ​ത്തി​ന്‍റെ മ​റ​പി​ടി​ച്ച് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജ​ന​പ്ര​തി​നി​ധി​യെ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ശ്രീ​കോ​വി​ലി​ൽ​നി​ന്നു പു​റ​ത്താ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​ൽ ആ​പ​ത്തു​ണ്ട്. ഉ​ന്ന​ത​കോ​ട​തി​ക​ളി​ലെ അ​പ്പീ​ലി​നു കാ​ത്തു​നി​ൽ​ക്കാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജ​ന​പ്ര​തി​നി​ധി​യെ പു​റ​ത്താ​ക്കാ​മെ​ന്ന നി​ല അ​പ​ക​ട​ക​ര​മാ​ണ്.

വി​ധി​യി​ലും പി​ഴ​വ്

ഗു​ജ​റാ​ത്തി​ലെ സൂ​റ​ത്ത് സി​ജെ​എം കോ​ട​തി വി​ധി​യി​ൽ അ​പാ​ക​ത​ക​ളും പി​ഴ​വു​ക​ളു​മു​ണ്ട്. ക​ർ​ണാ​ട​ക​യി​ലെ കോ​ലാ​റി​ൽ 2019 ഏ​പ്രി​ൽ 13ന് ​ന​ട​ത്തി​യ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​സം​ഗ​ത്തി​ന്‍റെ പേ​രി​ലാ​ണു ന​ട​പ​ടി! ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ക്കാ​തെ​യാ​ണ് അ​ധി​കാ​ര​പ​രി​ധി​ക്കു പു​റ​ത്തു​ള്ള കോ​ട​തി ഇ​ട​പെ​ട​ലെ​ന്നാ​ണ് ആ​രോ​പ​ണം.

വ്യ​ക്തി​പ​ര​മ​ല്ലാ​ത്ത വി​ശാ​ല പ​രാ​മ​ർ​ശം ക്രി​മി​ന​ൽ മാ​ന​ന​ഷ്ട​ത്തി​ന്‍റെ പ​രി​ധി​യി​ൽ വ​രാ​നി​ട​യി​ല്ല. ല​ക്ഷ്യ​മി​ട്ട വ്യ​ക്തിയായി​രി​ക്ക​ണം പ​രാ​തി​ക്കാ​ര​ൻ എ​ന്ന​തു മാ​ന​ന​ഷ്ട നി​യ​മ​ത്തി​ന്‍റെ ആ​ദ്യത​ത്വ​മാ​ണ്. രാ​ഹു​ലി​ന്‍റെ പ്ര​സം​ഗ​ത്തി​ൽ ല​ക്ഷ്യം വ​ച്ച ന​രേ​ന്ദ്ര മോ​ദി, നീ​ര​വ് മോ​ദി, ല​ളി​ത് മോ​ദി എ​ന്നി​വ​ർ പ​രാ​തി ന​ൽ​കി​യി​ട്ടേ​യി​ല്ല. നി​യ​മ​ത്തി​ൽ ഒ​രു വ്യ​ക്തി​ക്കെ​തി​രേ പ്ര​ത്യേ​കം അ​പ​കീ​ർ​ത്തി​ക​ര​മാ​യ ആ​രോ​പ​ണം ആ​വ​ശ്യ​മാ​ണ്. പൊ​തു​വാ​യ ആ​രോ​പ​ണം ഈ ​നി​ർ​വ​ച​ന​ത്തി​ൽ വ​രി​ല്ല. വി​ല​ക്ക​യ​റ്റ​ത്തെ​ക്കു​റി​ച്ചു പ​റ​യു​ന്ന​തി​നി​ട​യി​ലെ ചെ​റി​യൊ​രു ഭാ​ഗ​മാ​ണ് മോ​ദി പ​രാ​മ​ർ​ശം. ‘എ​ല്ലാ ക​ള്ള​ന്മാ​ർ​ക്കും എ​ങ്ങ​നെ മോ​ദി എ​ന്ന പേ​രു​ണ്ടാ​യി’ എ​ന്ന പ​രാ​മ​ർ​ശ​ത്തി​ൽ പ​രാ​തി​ക്കാ​ര​നെ​തി​രേ കൃ​ത്യ​മാ​യ ദു​രു​ദ്ദേ​ശ്യം തെ​ളി​യി​ക്കു​ക പ്ര​യാ​സ​മാ​കും. ക​ള്ള​ന്മാ​ര​ല്ലാ​ത്ത​വ​ർ​ക്കു പ​രാ​തി ഉ​ണ്ടാ​കി​ല്ല.
അ​തി​ലേ​റെ, 2019ൽ ​ഫ​യ​ൽ ചെ​യ്ത പ​രാ​തി നേ​ര​ത്തേ മ​റ്റൊ​രു മ​ജി​സ്ട്രേ​റ്റ് പ​രി​ഗ​ണി​ച്ചി​രു​ന്നു​വെ​ന്നാ​ണ് കോ​ണ്‍ഗ്ര​സ് വ​ക്താ​വും നി​യ​മ​ജ്ഞ​നു​മാ​യ അ​ഭി​ഷേ​ക് സിം​ഗ്വി പ​റ​യു​ന്ന​ത്. ഉ​യ​ർ​ന്ന കോ​ട​തി​യി​ൽ പോ​യി മു​ഴു​വ​ൻ കേ​സും പ​രാ​തി​ക്കാ​ര​ൻ സ്റ്റേ ​ചെ​യ്തു. ഏ​താ​നും ആ​ഴ്ച മു​ന്പു നി​യ​മി​ച്ച ഇ​പ്പോ​ഴ​ത്തെ മ​ജി​സ്ട്രേ​റ്റ് വ​ന്ന​ശേ​ഷ​മാ​ണു ന​ട​പ​ടി​ക​ൾ പു​ന​രു​ജ്ജീ​വി​പ്പി​ച്ചു വി​ധി സ​ന്പാ​ദി​ച്ച​തെ​ന്ന ആ​രോ​പ​ണ​വും ഗു​രു​ത​ര​മാ​ണ്.

പ​ക്ഷ​പാ​ത നീ​തി

മോ​ദി​യെ​ന്ന​ത് സ​ർ​നെ​യിം ആ​യ​തി​നാ​ൽ സ​ർ​നെ​യിം വി​വാ​ദ​ത്തി​ന്‍റെ മ​റു​വ​ശ​വും പ​രി​ശോ​ധി​ക്കേ​ണ്ട​തു​ണ്ട്. നെ​ഹ്റു​വി​ന്‍റെ കൊ​ച്ചു​മ​ക​ൻ നെ​ഹ്റു എ​ന്ന സ​ർ​നെ​യിം ഉ​പ​യോ​ഗി​ക്കു​ന്നി​ല്ലെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി മോ​ദി ആ​ക്ഷേ​പി​ച്ച​തു പാ​ർ​ല​മെ​ന്‍റി​ലാ​ണ്. ഫി​റോ​സ് ഗാ​ന്ധി​യു​ടെ ഭാ​ര്യ ഇ​ന്ദി​ര​യും മ​ക​ൻ രാ​ജീ​വും കൊ​ച്ചു​മ​ക​ൻ രാ​ഹു​ലും നെ​ഹ്റു​വി​ന്‍റെ സ​ർ​നെ​യിം ഉ​പ​യോ​ഗി​ച്ചാ​ലാ​ണ് അ​പാ​ക​ത​യെ​ന്ന് അ​ദ്ദേ​ഹ​ത്തി​നു പ​റ​ഞ്ഞു​കൊ​ടു​ക്കേ​ണ്ട​തി​ല്ല. ഇ​തി​നെ​തി​രേ സൂ​റ​ത്തി​ലെ കോ​ട​തി​യി​ൽ രാ​ഹു​ൽ അ​പ​കീ​ർ​ത്തിക്കേ​സ് കൊ​ടു​ത്താ​ൽ ഫ​ല​മെ​ന്താ​കു​മെ​ന്ന ചോ​ദ്യം ബാ​ക്കി.

വ​യ​നാ​ട്ടി​ൽ ഉ​ട​ൻ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ഖ്യാ​പി​ച്ചാ​ലും അ​ദ്ഭു​ത​പ്പെ​ടാ​നി​ല്ല. ല​ക്ഷ​ദ്വീ​പ് എം​പി മു​ഹ​മ്മ​ദ് ഫൈ​സ​ലി​നെ അ​യോ​ഗ്യ​നാ​ക്കി മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച​തു ഞെ​ട്ടി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ജ​നു​വ​രി 13നാ​ണ് ഫൈ​സ​ലി​നെ കോ​ട​തി അ​യോ​ഗ്യ​നാ​ക്കി​യ​ത്. ജ​നു​വ​രി 14ന് ​ത​ന്നെ ല​ക്ഷ​ദ്വീ​പി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ചു. എ​ത്ര വേ​ഗ​ത! ആ​റു മാ​സ​ത്തി​ന​കം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ത്തി​യാ​ൽ മ​തി​യെ​ന്നാ​ണു ച​ട്ടം. ഫെ​ബ്രു​വ​രി 27ന് ​ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​നു​ള്ള തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ തീ​രു​മാ​നം കേ​ര​ള ഹൈ​ക്കോ​ട​തി വി​ല​ക്കി​യ​തോ​ടെ ക​ള്ള​ക്ക​ളി വെ​ളി​ച്ച​ത്താ​യി.

രാ​ഹു​ൽ​ഗാ​ന്ധി​യെ ലോ​ക്സ​ഭ​യി​ൽ​നി​ന്നു പു​റ​ത്താ​ക്കാ​നു​ള്ള റോ​ക്ക​റ്റ് വേ​ഗ​ത​യും സ​മാ​ന​മാ​ണ്. രാ​ഷ്്‌ട്രീയ പ്ര​തി​യോ​ഗി​ക​ളെ രാ​ഷ്‌ട്രീ​യ​മാ​യി എ​തി​രി​ടു​ക​യും മോ​ദി-​അ​ദാ​നി ബ​ന്ധം സം​ബ​ന്ധി​ച്ച ചോ​ദ്യ​ങ്ങ​ൾ​ക്കു മാ​ന്യ​മാ​യി ഉ​ത്ത​രം ന​ൽ​കു​ക​യും ജെ​പി​സി അ​ന്വേ​ഷ​ണ​ത്തി​നു ത​യാ​റാ​കു​ക​യും ചെ​യ്യാ​തെ​യാ​ണ് പാ​ർ​ല​മെ​ന്‍റി​ലെ രാ​ഹു​ലി​ന്‍റെ ശ​ബ്ദം ഇ​ല്ലാ​യ്മ ചെ​യ്യാ​നു​ള്ള തി​ടു​ക്കം!

മു​ഖം മ​റ​യ്ക്കാ​ൻ

പ​ത്തുല​ക്ഷം കോ​ടി​യി​ലേ​റെ ഡോ​ള​റി​ന്‍റെ ന​ഷ്ടം സം​ഭ​വി​ച്ച അ​ദാ​നി-​ഹി​ൻ​ഡ​ൻ​ബ​ർ​ഗ് പ്ര​ശ്ന​ത്തി​ൽ ജെ​പി​സി അ​ന്വേ​ഷ​ണ​ത്തി​ൽ​നി​ന്നു കേ​ന്ദ്ര​സ​ർ​ക്കാ​രും മോ​ദി​യും ഒ​ളി​ച്ചോ​ടി​യ​തി​ന്‍റെ ല​ക്ഷ്യം ര​ഹ​സ്യ​മാ​കി​ല്ല. അ​ദാ​നി വി​ഷ​യ​ത്തി​ൽ ച​ർ​ച്ച ഒ​ഴി​വാ​ക്കാ​നും ജെ​പി​സി അ​ന്വേ​ഷ​ണം ഒ​ഴി​വാ​ക്കാ​നു​മാ​ണു ലോ​ക്സ​ഭ​യി​ലും രാ​ജ്യ​സ​ഭ​യി​ലും ഭ​ര​ണ​പ​ക്ഷം തു​ട​ർ​ച്ച​യാ​യി ബ​ഹ​ളം കൂ​ട്ടി സ്തം​ഭി​പ്പി​ച്ച​തെ​ന്ന പ്ര​തി​പ​ക്ഷ ആ​രോ​പ​ണം തീ​ർ​ത്തും ത​ള്ളാ​നാ​കി​ല്ല.

ഇം​ഗ്ല​ണ്ടി​ൽ മാ​തൃ​വി​ദ്യാ​ല​യ​മാ​യ കേം​ബ്രിജി​ലെ പ്ര​സം​ഗ​ത്തി​ൽ ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യം വെ​ല്ലു​വി​ളി നേ​രി​ടു​ന്നു എ​ന്ന രാ​ഹു​ലി​ന്‍റെ പ​രാ​മ​ർ​ശ​ത്തി​ൽ തൂ​ങ്ങി മാ​പ്പു പ​റ​യ​ണ​മെ​ന്ന ആ​വ​ശ്യം ഒ​രു മ​റ​യാ​ണെ​ന്നാ​ണ് ആ​ക്ഷേ​പം. ഇ​ന്ത്യ​യി​ലെ ആ​ഭ്യ​ന്ത​രപ്ര​ശ്ന​ത്തി​ൽ ഒ​രു വി​ദേ​ശ​രാ​ജ്യ​ത്തി​ന്‍റെ​യും ഇ​ട​പെ​ട​ൽ ആ​വ​ശ്യ​മി​ല്ലെ​ന്ന ശ​രി​യാ​യ ഉ​റ​ച്ച നി​ല​പാ​ട് കേം​ബ്രി​ജി​ലെ മ​റു​പ​ടി​ക്കി​ടെ രാ​ഹു​ൽ വ്യ​ക്ത​മാ​ക്കി​യ​താ​ണ്. ചൈ​ന​യി​ല​ട​ക്കം വി​ദേ​ശ​ങ്ങ​ളി​ൽ പോ​യി ന​രേ​ന്ദ്ര​ മോ​ദി ന​ട​ത്തി​യ പ്ര​സം​ഗ​ങ്ങ​ൾ ഇ​തി​ലേ​റെ രാ​ജ്യ​വി​രു​ദ്ധ​മാ​ണെ​ന്നാ​ണ് കോ​ണ്‍ഗ്ര​സി​ന്‍റെ പ​രാ​തി.

നി​യ​മ​ത്തി​ന്‍റെ മ​റ​വി​ൽ

ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യു​ടെ അ​നു​ച്ഛേ​ദം 19 (1) (എ) ​അ​നു​സ​രി​ച്ച് എ​ല്ലാ പൗ​ര​ന്മാ​ർ​ക്കും അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​ത്തി​നും അ​തി​ന്‍റെ പ്ര​ക​ട​ന​ത്തി​നും അ​വ​കാ​ശ​മു​ണ്ട്. ഈ ​ആ​ർ​ട്ടി​ക്കി​ളി​നു പി​ന്നി​ലെ ത​ത്വ​ശാ​സ്ത്രം ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖ​ത്തി​ലാ​ണ്. സ്വ​ത​ന്ത്ര​ചി​ന്ത, അ​ഭി​പ്രാ​യം, ആ​വി​ഷ്കാ​രം തു​ട​ങ്ങി​യ​വ എ​ല്ലാ പൗ​ര​ന്മാ​ർ​ക്കും സു​ര​ക്ഷി​ത​മാ​ക്കാ​ൻ ഇ​വി​ടെ ദൃ​ഢ​നി​ശ്ച​യം ചെ​യ്യു​ന്നു.

ഏ​തു വി​ഷ​യ​ത്തി​ലും ത​ന്‍റെ അ​ഭി​പ്രാ​യ​ങ്ങ​ളും വീ​ക്ഷ​ണ​ങ്ങ​ളും ഏ​തു മാ​ധ്യ​മ​ത്തി​ലൂ​ടെ​യും പ്ര​ക​ടി​പ്പി​ക്കാ​ൻ എ​ല്ലാ​വ​ർ​ക്കും അ​വ​കാ​ശ​മു​ണ്ട്. വാ​ക്കു​ക​ൾ, എ​ഴു​ത്ത്, അ​ച്ച​ടി, ടെ​ലി​വി​ഷ​ൻ, ചി​ത്ര​ങ്ങ​ൾ, സി​നി​മ, ഡോ​ക്യു​മെ​ന്‍റ​റി, പോ​സ്റ്റ​റു​ക​ൾ തു​ട​ങ്ങി​യ​വ​യെ​ല്ലാം ഇ​തി​ലു​ണ്ടെ​ന്നു കോ​ട​തി​ക​ൾ വി​ശ​ദീ​ക​രി​ച്ചി​ട്ടു​ണ്ട്. അ​ഭി​പ്രാ​യ, ആ​വി​ഷ്കാ​ര സ്വാ​ത​ന്ത്ര്യ​ത്തി​നു​ള്ള മൗ​ലി​കാ​വ​കാ​ശം ഉ​റ​പ്പു​ന​ൽ​കാ​ൻ ഭ​ര​ണ​കൂ​ടം പ​രാ​ജ​യ​പ്പെ​ടു​ന്ന​ത് ആ​ർ​ട്ടി​ക്കി​ൾ 19(1)(എ)​യു​ടെ ലം​ഘ​ന​മാ​ണ്.

ഭ​ര​ണ​ഘ​ട​ന​യു​ടെ അ​നു​ച്ഛേ​ദം 19 (2) പ്ര​കാ​രം ചു​മ​ത്തു​ന്ന ചി​ല നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കു വി​ധേ​യ​മാ​ണി​ത്. ഇ​ന്ത്യ​യു​ടെ പ​ര​മാ​ധി​കാ​രം, അ​ഖ​ണ്ഡ​ത, സു​ര​ക്ഷ, വി​ദേ​ശ​രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള ബ​ന്ധം, പൊ​തു​ക്ര​മം, മ​ര്യാ​ദ, ധാ​ർ​മി​ക​ത, കോ​ട​തി​യ​ല​ക്ഷ്യം എ​ന്നി​വ​യി​ൽ ന്യാ​യ​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​ന് നി​യ​മ​ങ്ങ​ൾ രൂ​പീ​ക​രി​ക്കാ​ൻ ഇ​തു സ​ർ​ക്കാ​രി​നെ അ​നു​വ​ദി​ക്കു​ന്നു. ഇ​തി​ന്‍റെ മ​റ​വി​ലാ​ണു കാ​ല​ഹ​ര​ണ​പ്പെ​ട്ട അ​പ​കീ​ർ​ത്തിക്കേ​സു​ക​ൾ.

ഒ​റ്റ​ക്കെ​ട്ടാ​യി മ​റി​ക​ട​ക്ക​ണം

രാ​ഹു​ൽ​ഗാ​ന്ധി​യെ ആ​രു ഭ​യ​പ്പെ​ടു​ന്നു? ഉ​ത്ത​രം ക​ണ്ടെ​ത്താ​ൻ പ്ര​യാ​സ​മി​ല്ല. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ബി​ജെ​പി​യും മു​ന്പെ​ങ്ങു​മി​ല്ലാ​ത്ത​പോ​ലെ രാ​ഹു​ലി​നെ ഭ​യ​ക്കു​ന്നു. പ്ര​ത്യേ​കി​ച്ച് അ​ദാ​നി- മോ​ദി ബ​ന്ധം തു​റ​ന്നു​കാ​ട്ടി​യ​തു സ​ഹി​ക്കാ​നാ​കി​ല്ല. ഭാ​ര​ത് ജോ​ഡോ യാ​ത്ര​യി​ലൂ​ടെ രാ​ഹു​ൽ നേ​ടി​യ ജ​ന​പി​ന്തു​ണ​യും മെ​ച്ച​പ്പെ​ട്ട പ്ര​തി​ച്ഛാ​യ​യും ഭ​ര​ണ​ക്കാ​രു​ടെ ഉ​റ​ക്കം കെ​ടു​ത്തും. രാ​ഹു​ലി​നെ മാ​ത്ര​മ​ല്ല, എ​തി​ർ​ശ​ബ്ദ​ങ്ങ​ളെ​യെ​ല്ലാം നി​ശ​ബ്ദ​മാ​ക്കാ​ൻ പ​ല വ​ഴി​ക​ളും കേ​ന്ദ്രം തേ​ടു​ന്നു.
സി​ബി​ഐ, ഇ​ഡി, ആ​ദാ​യ​നി​കു​തി അ​ട​ക്ക​മു​ള്ള കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളെ പ്ര​തി​പ​ക്ഷ​ത്തി​നെ​തി​രാ​യ ആ​യു​ധ​മാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ ഉ​പ​യോ​ഗി​ക്കു​ക​യാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി 14 രാ​ഷ്്‌ട്രീയ പാ​ർ​ട്ടി​ക​ൾ ഇ​ന്ന​ലെ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചി​ട്ടു​ണ്ട്. കോ​ണ്‍ഗ്ര​സ്, ഡി​എം​കെ, ആ​ർ​ജെ​ഡി, ശി​വ​സേ​ന, സി​പി​എം, ജെ​ഡി​യു, എ​ൻ​സി​പി, സി​പി​ഐ, ജെ​എം​എം എ​ന്നി​വ​യ്ക്കു പു​റ​മെ തൃ​ണ​മൂ​ൽ കോ​ണ്‍ഗ്ര​സും സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി​യും ഭാ​ര​തീ​യ രാ​ഷ്‌ട്രസ​മി​തി​യും ഹ​ർ​ജി​ക്കാ​രാ​ണ്. ഭ​ര​ണ​ക്കാ​ർ​ക്ക് ഒ​രു നീ​തി, പ്ര​തി​പ​ക്ഷ​ത്തി​നു മ​റ്റൊ​രു നീ​തി എ​ന്ന​തു തീ​ർ​ത്തും തെ​റ്റാ​ണ്. ജ​നാ​ധി​പ​ത്യ​ത്തി​നും ഭ​ര​ണ​ഘ​ട​ന​യ്ക്കു​മെ​തി​രാ​യ വെ​ല്ലു​വി​ളി​ക​ളെ രാഷ്‌ട്രീ​യ, മ​ത വ്യ​ത്യാ​സ​ങ്ങ​ളി​ല്ലാ​തെ ഒ​ന്നി​ച്ചു നേ​രി​ടേ​ണ്ട​തു​ണ്ട്.

https://www.deepika.com/feature/Leader_Page.aspx?topicid=31&ID=23649

24/03/2023

This man has become the symbol of love.

You can try to disqualify him from parliament but never from peoples heart.

History since the independence movement has proved that intimidation and silence is not within the fabric of congress party nor the Gandhi family.

The harder you try the stronger we become, the stronger he becomes.

Blatant and bizarre attempts to silence Rahul Gandhi and the congress party just proves how desperate the BJP has gotten.

24/03/2023
24/03/2023
24/03/2023

രാഹുൽജി ...

ഇന്ത്യ ഒരു ജനാധിപത്യ മതേതര രാഷ്ട്രമായി ലോകത്തിലെ വൻ ശക്തിയായി നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന ഈ രാജ്യത്തെ മുഴുവൻ ജനങ്ങളും നിങ്ങൾക്കൊപ്പം ഉണ്ട് .

തനിച്ചല്ല രാഹുൽ !

ഇന്ത്യൻ പാർലമെന്റിൽ സാധാരണക്കാരുടെ ശബ്ദമാണ് രാഹുൽ ജി. സാധാരണക്കാർക്ക് വേണ്ടി ആരും ശക്തമായി സംസാരിക്കേണ്ട എന്നാണ് മോദി വ്യക്തമാക്കുന്നത്.

സകല രാഷ്ട്രീയ മര്യാദകളും കാറ്റിൽ പറത്തിക്കൊണ്ട് രാഹുൽ ഗാന്ധിയ്ക്ക് അയോഗ്യത കൽപ്പിച്ച ബിജെപിയുടെ നാണംകെട്ട രാഷ്ട്രീയത്തിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധങ്ങൾക്ക് കെപിസിസി ആഹ്വാനം ചെയ്യുന്നു.

Address

PARATHODU
Parathodu

Alerts

Be the first to know and let us send you an email when Indian National Congress Parathod Mandalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share