പത്തനംതിട്ട ജില്ലയുടെ കിഴക്ക്, പ്രകൃതി അനുഗ്രഹിച്ചുനല്കിയ മനോഹരങ്ങളായ മലനിരകളും, കുഞ്ഞരുവികളും നിറഞ്ഞ ശാന്തസുന്ദരമായ ഒരു ഗ്രാമം,
പച്ചപ്പ്‌പുതച്ച മലനിരകൾ, കളകളാരവത്തോടെ പതഞ്ഞൊഴുകുന്ന അരുവികൾ, കാതുകൾക്ക് ഇമ്പം ഉണർത്തുന്ന മനോഹരഗാനങ്ങളുമായി പറന്നുയരുന്ന ചെറുകിളികൾ, മലനിരകളുടെ ഇടയിൽ വലിയ പരവതാനിപൊലെ പടർന്നുകിടക്കുന്ന ജലസംഭരണികളിലെ സ്ഫടിക ജലശേഖരം, ചെറുകുടിലുകൾ മുതൽ കൊട്ടാരസമാനമായ ബംഗ്ലാവുകൾ വരെ വഴിയുടെ
ഇരുവശങ്ങളിലും, അങ്ങനെ അങ്ങനെ എണ്ണിയാലും പറഞ്ഞാലും തീരാത്തത്ര സുന്ദരിയായ ഒരു ഗ്രാമം.
ഐതീഹ്യ കഥകളിലെ പുണ്യദേശങ്ങളും, വിശ്വാസികളുടെ പ്രധാന തീർഥാടന കേന്ദ്രങ്ങളും ഉൾകൊള്ളുന്ന ഒരു സുന്ദര ദേശം, ശ്രീരാമ ലക്ഷ്മണന്മ്മാരുടെയും സീതാദേവിയുടെയും പാദസ്പര്ശം ഏറ്റുവാങ്ങിയ പുണ്യഭൂമി, യേശുദേവന്റെ ശിഷ്യനായ തോമാശ്ലീഹ വന്നെത്തിയ പുണ്യദേശം, ഈ ഗ്രാമത്തിന്റെ അടുത്തുതന്നെ എരുമേലിയിലെ വാവരുപള്ളിയും, ശബരിമല അയ്യപ്പക്ഷേത്രവും സ്ഥിതി ചെയ്യുന്നു.
സഞ്ചാരികളുടെ പറുദീസയായ ഈ നാട്ടിൽ മൂഴിയാറും കക്കിയും പമ്പയും ഗവിയും അങ്ങനെ നയനമനോഹരങ്ങളായ പ്രകൃതിഭംഗിയുടെ ഈറ്റില്ലങ്ങൾ നിറഞ്ഞു നില്ക്കുന്നു.
പത്തനംതിട്ടയിൽനിന്നും വടശ്ശേരിക്കരവഴി മണിയാറിലൂടെയോ പെരുന്നാട്ടിലൂടെയോ സീതത്തോട്ടിലേക്കുള്ള യാത്രതന്നെ മനസ്സിനെ ശാന്തമാക്കുന്നതാണ്.
ആമാമല നാട് ഇന്ന് കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടിയുടെ ഉരുക്കുകോട്ടയാണ്
നാനാവിഭാഗം ജനങ്ങളും ചെങ്കൊടി നെഞ്ചെട്ടിയിരിക്കുന്നു.
ഏത് പ്രതിസന്ധിയിലും ജനങ്ങളുടെ കരുത്തായി സിപിഐഎം സീതത്തോട് ലോക്കൽ കമ്മിറ്റി ഉണ്ട്