SDPI Perinthalmanna

SDPI Perinthalmanna ഭയത്തിൽ നിന്നും മോചനം
വിശപ്പിൽ നിന്നും മോചനം

യൂത്തിന്റെ പുതിയ  മുഖം  Young democrats
20/05/2026

യൂത്തിന്റെ പുതിയ മുഖം Young democrats

പുതിയ മുഖം യങ് ഡാമോക്രറ്റ്
20/05/2026

പുതിയ മുഖം യങ് ഡാമോക്രറ്റ്

16/05/2026

ഇന്ധനവില വര്‍ധന: ജനങ്ങളോടുള്ള മോദിയുടെ വെല്ലുവിളി- പി കെ ഉസ്മാൻ

തിരുവനന്തപുരം: ഇന്ധനവില അന്യായമായി വര്‍ധിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഉസ്മാൻ. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞപ്പോള്‍ അതിന്റെ ഗുണം ജനങ്ങള്‍ക്ക് കൈമാറാന്‍ തയ്യാറാകാതിരുന്ന കേന്ദ്രം, ഇപ്പോള്‍ എണ്ണക്കമ്പനികളുടെ നഷ്ടം മറയാക്കി പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്ന് രൂപ വീതം വര്‍ധിപ്പിച്ചത് സാധാരണക്കാരുടെ മേല്‍ അമിതഭാരം അടിച്ചേല്‍പ്പിക്കുന്നതാണ്. തെറ്റായ സാമ്പത്തിക നയങ്ങള്‍ മൂലം രാജ്യത്തുണ്ടായ പാചകവാതക ക്ഷാമവും അമിതവിലയും ഇതിനകം തന്നെ ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. ജനങ്ങള്‍ക്ക് ആശ്വാസം നല്‍കേണ്ട സര്‍ക്കാര്‍, വീണ്ടും വിലവര്‍ധനയുടെ ഭാരം അടിച്ചേല്‍പ്പിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് ഈ വര്‍ധനവ് ആക്കം കൂട്ടും. ലോജിസ്റ്റിക്‌സ്, ഗതാഗത മേഖലകളെ ഇത് സാരമായി ബാധിക്കുന്നത് വഴി സാധാരണക്കാരുടെ കുടുംബ ബജറ്റ് പൂര്‍ണ്ണമായും തകര്‍ക്കും. നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അവസാനിച്ചതിന് പിന്നാലെ വില വര്‍ധിപ്പിച്ചത് ജനങ്ങളെ വഞ്ചിക്കുന്നതിന് തുല്യമാണ്. രാജ്യത്തെ പാവപ്പെട്ട ജനങ്ങള്‍ പട്ടിണി കിടന്ന് മരിച്ചാലും കോര്‍പറേറ്റുകള്‍ക്ക് ലാഭം കുറയുന്നത് മോദിയ്ക്കും കേന്ദ്ര സര്‍ക്കാരിനും സഹിക്കാന്‍ കഴിയില്ലെന്നാണ് ഈ വിലവര്‍ധന നല്‍കുന്ന പാഠം. ജനങ്ങളെ കൊള്ളയടിച്ച് കോര്‍പ്പറേറ്റുകളെ സംരക്ഷിക്കുന്ന ഈ അന്യായമായ തീരുമാനം കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Real Hero
16/05/2026

Real Hero

14/05/2026
08/05/2026

വി ഡി സതീശൻ ആർ എസ് എസ് വേദിയിൽ പോകും, ഗോൾവർക്കറെ ആദരിക്കും, എൻ ഡി എ നേതാവിന്റെ മീഡിയേഷനിൽ അദാനിയുമായി ഡീലുറപ്പിക്കും, ബി ജെ പിയുടെ വിജയം കേവലം ഒരു പാർട്ടിയുടെ വിജയമായി നിസ്സാരവത്കരിക്കും. ഇതൊന്നും ലീഗിനോ, സതീശന്റെ കൊട്ടേഷൻ സ്വീകരിച്ച ചാനൽ പ്രമാണികൾക്കോ പ്രശ്‌നമേ അല്ല..... ഒറ്റ ലക്ഷ്യമേ ഉള്ളൂ ... സതീശൻ മുഖ്യമന്ത്രിയാകണം

Address

Perintalmanna

Website

Alerts

Be the first to know and let us send you an email when SDPI Perinthalmanna posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share