CPIM വാഴക്കുളം LC

CPIM വാഴക്കുളം LC ഇടതുപക്ഷ൦ ഹൃദയപക്ഷം �

03/09/2026
03/09/2026

ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അതികായനും സിപിഐഎം മുൻ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയുമായിരുന്ന സ. സീതാറാം യെച്ചൂരിയുടെ അനുസ്മരണത്തോടനുബന്ധിച്ച് ജില്ലയിൽ സെപ്റ്റംബർ 5 മുതൽ 12 വരെ 500 കേന്ദ്രങ്ങളിൽ “ഹിന്ദുത്വ - കോർപ്പറേറ്റ് അജണ്ടയും മാധ്യമ പ്രതിരോധവും” എന്ന വിഷയത്തിൽ ജനകീയ പ്രതിരോധ
പാഠശാല സംഘടിപ്പിക്കും.

വിദ്യാർത്ഥി രാഷ്ട്രീയത്തിൽ നിന്ന് തുടങ്ങി, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതൃനിരയിലേക്കുയർന്ന് ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെയും സംഘപരിവാറിനെതിരെയും അടിയുറച്ച നിലപാടെടുക്കുകയും, കർഷക ബഹുജനങ്ങളെ ചേർത്തുനിർത്തി വിവിധ സമരങ്ങൾക്ക് നേതൃത്വം നൽകുകയും, പ്രായോഗിക രാഷ്ട്രീയത്തിൽ തന്ത്രപ്രധാനമായ തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്ത സൗമ്യനായ കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു സ. സീതാറാം യെച്ചൂരി.

സെപ്റ്റംബർ 5 ന് ജനകീയ പ്രതിരോധ പാഠശാല ഏരിയ തല ഉദ്ഘാടന ചടങ്ങിൽ കോതമംഗലം ഏരിയയിൽ പങ്കെടുക്കും. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.എം. ദിനേശ് മണി എറണാകുളം ഏരിയയിലും, എസ്. ശർമ കളമശ്ശേരി ഏരിയയിലും, എം. അനിൽകുമാർ ആലുവയിലും പങ്കെടുക്കും.

കോലഞ്ചേരിയിൽ പി.ആർ. മുരളീധരൻ, പറവൂരിൽ ജോൺ ഫെർണാണ്ടസ്,തൃപ്പൂണിത്തുറയിൽ സി.ബി. ദേവദർശനൻ, തൃക്കാക്കരയിൽ കെ.എൻ. ഉണ്ണികൃഷ്ണൻ, വൈപ്പിനിൽ സി.കെ. പരീത്, കൂത്താട്ടുകുളത്ത് പുഷ്പദാസ്, പെരുമ്പാവൂരിൽ ഷാജി മുഹമ്മദ്, പള്ളുരുത്തിയിൽ ടി.സി. ഷിബു, മൂവാറ്റുപുഴയിൽ ആർ. അനിൽകുമാർ, കൊച്ചിയിൽ കെ.എസ്. അരുൺകുമാർ, കവളങ്ങാട് നിഖിൽ ബാബു, അങ്കമാലിയിൽ എം.ബി. ഷൈനി തുടങ്ങിയവർ വിവിധ ഏരിയകളിൽ പങ്കെടുക്കും.

03/09/2026

കേരള സർവകലാശാലയിൽ സംഘപരിവാർ അജണ്ടയുടെ ഭാഗമായി വന്ദേമാതരം പൂർണമായും ആലപിച്ചതിനെതിരെ ഉയർന്ന ജനാധിപത്യ പ്രതിഷേധങ്ങളെ ചോരയിൽ മുക്കുന്ന യുഡിഎഫ് സർക്കാർ നടപടി തുടരുകയാണ്. പോലീസ് വിദ്യാർത്ഥികൾക്കു നേരെ ക്രൂരമായ ലാത്തിച്ചാർജ്ജാണ് നടത്തിയത്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവിന്റെ നെഞ്ചിലാണ് ലാത്തികൊണ്ട് ആഞ്ഞടിച്ചത്. ഗുരതരമായ പരിക്കാണ് ഏറ്റിട്ടുള്ളത്. ബോധപൂർവം സഞ്ജീവിനെ ആക്രമിച്ചാതാണെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. കഴിഞ്ഞ ദിവസം ഒരു വിദ്യാർത്ഥിനിയുടെ കണ്ണിന് തൊട്ടുതാഴെ ആഴത്തിൽ മുറിവേൽപ്പിക്കുകയും മറ്റൊരു പെൺകുട്ടിയുടെ തലയ്ക്കടിക്കുകയും ചെയ്തു. വിദ്യാര്‍ത്ഥികളുടെ ജീവനുതന്നെ അപകടമുണ്ടാകും വിധത്തിലും അംഗഭംഗം വരുത്തുന്ന നിലയിലുമാണ് പോലീസിന്റെ ആക്രമണം. ന്യായമായ സമരങ്ങളെ ചോരയിൽ മുക്കാനുള്ള സർക്കാരിന്റെ തീരുമാനമാണ് മുഖ്യമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും ന്യായീകരണങ്ങളിലൂടെ പുറത്തുവരുന്നത്. സമരകാരണം പരിഹാസത്തോടെ ചോദിക്കുന്നവർ, വിദ്യാർത്ഥികൾ ഉന്നയിക്കുന്ന ആവശ്യങ്ങളോട് ജനാധിപത്യപരമായി പ്രതികരിക്കാനാണ് തയ്യാറാകേണ്ടത്. ബഹുസ്വര സമൂഹത്തിന് ഉൾക്കൊള്ളാൻ കഴിയാത്ത വരികൾ ഉൾക്കൊള്ളുന്ന വന്ദേമാതരത്തിന്റെ മുഴുവൻ ഭാഗവും പാടുന്നത് അംഗീകരിക്കാൻ കഴിയില്ല. നിയമപരമായ യാതൊരു നിർബന്ധവുമില്ലാത്ത ഈ കാര്യം, കേവലം ആർഎസ്എസിനെ പ്രീണിപ്പിക്കാൻ വേണ്ടി മാത്രമാണ് കേരളത്തിലെ യുഡിഎഫ് സർക്കാർ അടിച്ചേൽപ്പിക്കുന്നത്. സർക്കാരിന്റെ ഈ സംഘപരിവാർ വിധേയത്വത്തെ ചോദ്യം ചെയ്യുന്ന വിദ്യാർത്ഥികളെ ശത്രുക്കളെപ്പോലെ കണ്ടാണ് പോലീസ് ക്രൂരമായി മർദ്ദിക്കുന്നത്. നിയമവാഴ്ച നടപ്പാക്കേണ്ട പോലീസിനെ തികച്ചും നിയമവിരുദ്ധമായാണ് സർക്കാർ ഉപയോഗിക്കുന്നത്. വിദ്യാർത്ഥികൾക്ക് നേരെയുള്ള ഈ നരവേട്ട അവസാനിപ്പിച്ചില്ലെങ്കിൽ സർക്കാർ വലിയ വില നൽകേണ്ടിവരും.

സ. പിണറായി വിജയൻ
പ്രതിപക്ഷ നേതാവ്

02/09/2026

സംഘപരിവാറിനോട്
സമരസപ്പെടാത്ത
സമരവീര്യം!

02/09/2026

കേരള സർവകലാശാല ആസ്ഥാനത്ത് പ്രതിഷേധിക്കാനെത്തിയ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണമാണ്.

ഒരു പ്രകോപനവും കൂടാതെയാണ് വിദ്യാർത്ഥികളെ പോലീസ് അതിക്രൂരമായി നേരിട്ടത്. പെൺകുട്ടികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾക്ക് ഗുരുതരമായി പരിക്കേറ്റു. വിദ്യാർത്ഥിനിയുടെ കണ്ണിൽ പോലും പോലീസ് ലാത്തികൊണ്ട് അടിച്ചെന്നത് ഞെട്ടിപ്പിക്കുന്നതാണ്. വനിതാ പോലീസുകാരുടെ സാന്നിധ്യം പോലുമില്ലാതെയാണ് പെൺകുട്ടികളെ ഉൾപ്പെടെ പോലീസ് ക്രൂരമായി മർദ്ദിച്ചത്.

ജനാധിപത്യപരമായി പ്രതിഷേധിക്കാനുള്ള അവകാശമാണ് വിദ്യാർത്ഥികൾ വിനിയോഗിച്ചത്. അവരുടെ പ്രതിഷേധത്തെ നേരിടേണ്ടത് ചർച്ചയിലൂടെയും ജനാധിപത്യപരമായ മാർഗങ്ങളിലൂടെയുമാണ്. അതിനു പകരം ലാത്തിയും ബലപ്രയോഗവും ഉപയോഗിച്ച് പ്രതിഷേധത്തെ അടിച്ചമർത്താനുള്ള സർക്കാർ ശ്രമം അംഗീകരിക്കാനാവില്ല.

എതിർശബ്ദങ്ങളെ മർദ്ദിച്ചൊതുക്കുക എന്നതാണ് യു.ഡി.എഫ് സർക്കാരിന്റെ സമീപനമെങ്കിൽ അതിനെ ശക്തമായി ചെറുക്കും. സർക്കാരിന്റെ സംഘപരിവാർ വിധേയത്വത്തിനെതിരെ ഉയരുന്ന പ്രതിഷേധങ്ങളോടുള്ള അസഹിഷ്ണുതയാണ് ഈ പോലീസ് അതിക്രമത്തിന് പിന്നിൽ.

വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണം.

വിദ്യാർത്ഥികളെ തല്ലിയൊതുക്കി ജനാധിപത്യ ശബ്ദങ്ങളെ ഇല്ലാതാക്കാമെന്ന് ഒരു സർക്കാരും കരുതേണ്ടതില്ല. കേരളത്തിലെ വിദ്യാർത്ഥി സമൂഹത്തിന്റെ ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കാൻ എല്ലാ ജനാധിപത്യ ശക്തികളും ഒറ്റക്കെട്ടായി രംഗത്തിറങ്ങണം.

02/09/2026
02/09/2026
19/08/2026

ഇന്ന് സഖാവ് പി. കൃഷ്ണപിള്ളയുടെ ഓർമ്മദിനം. കേരളത്തിലെ നവോത്ഥാന പ്രസ്ഥാനങ്ങളുടെ തുടർച്ച ഏറ്റെടുത്ത്, തൊഴിലാളിവർഗ രാഷ്ട്രീയത്തിലൂടെ നമ്മുടെ നാടിന്റെ വിമോചനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച മഹാനായ വിപ്ലവകാരിയാണ് സഖാവ്.

​ദേശീയ സ്വാതന്ത്ര്യസമര പോരാട്ടങ്ങളിൽ ആവേശജ്ജ്വലമായി പങ്കെടുത്തുകൊണ്ട് പൊതുരംഗത്തേക്ക് കടന്നുവന്ന സഖാവ് കൃഷ്ണപിള്ള, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് കേരളത്തിൽ അടിത്തറയിടുന്നതിൽ നിർണായക പങ്കാണ് വഹിച്ചത്. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ രൂപീകരണത്തിലും തുടർന്ന് 1939 ൽ പിണറായി-പാറപ്രത്ത് വെച്ച് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേരള ഘടകം നിലവിൽ വന്നപ്പോഴുണ്ടായ സംഘടനാ മുന്നേറ്റത്തിലും അദ്ദേഹം നൽകിയ നേതൃത്വം ചരിത്രപ്രധാനമാണ്.

​ജന്മിത്വത്തിനും സാമ്രാജ്യത്വ ഭരണത്തിനുമെതിരെ ജനങ്ങളെ ഒന്നിച്ചു അണിനിരത്താനും അവകാശബോധമുള്ള ഒരു തൊഴിലാളിവർഗത്തെ വാർത്തെടുക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. നാടിന്റെ നാനാഭാഗങ്ങളിൽ അഹോരാത്രം സഞ്ചരിച്ച് പ്രസ്ഥാനത്തെ പടുത്തുയർത്തിയ അദ്ദേഹം, 'സഖാവ്' എന്ന വാക്കിനെ മനുഷ്യസ്നേഹത്തിന്റെയും നിസ്വാർത്ഥതയുടെയും പര്യായമാക്കി മാറ്റി. സംഘടനാപാടവം കൊണ്ടും അപാരമായ ജനകീയത കൊണ്ടും പ്രസ്ഥാനത്തിന്റെയും ജനങ്ങളുടെയും മനസ്സിൽ 'സഖാക്കളുടെ സഖാവായി' അദ്ദേഹം അമരത്വം നേടി.

വർഗീയ ശക്തികൾ നാടിന്റെ ഐക്യത്തെ തകർക്കാൻ ശ്രമിക്കുകയും നവലിബറൽ നയങ്ങൾ സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ, സഖാവ് പി. കൃഷ്ണപിള്ള ഉയർത്തിപ്പിടിച്ച മനുഷ്യസ്നേഹത്തിന്റെയും മതനിരപേക്ഷതയുടെയും സമത്വത്തിന്റെയും മൂല്യങ്ങൾ കൂടുതൽ കരുത്തോടെ നാം നെഞ്ചിലേറ്റേണ്ടതുണ്ട്.

ചൂഷണരഹിതമായ ഒരു സമൂഹസൃഷ്ടിക്കായി മുൻപോട്ടുപോകാൻ സഖാവ് കൃഷ്ണപിള്ളയുടെ ഓർമ്മ നമുക്ക് വഴികാട്ടിയാകട്ടെ. സഖാവ് പി. കൃഷ്ണപിള്ളയുടെ അനശ്വര സ്മരണകൾക്ക് മുന്നിൽ വിപ്ലവാഭിവാദ്യങ്ങൾ.

Address

Perumbavoor

Website

Alerts

Be the first to know and let us send you an email when CPIM വാഴക്കുളം LC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share