SDPI കീഴ്മാട്

SDPI കീഴ്മാട് SDPI is a party founded for the advancement and uniform development of all the citizenry including Muslims, Dalits, Backward Classes and Adivasis.

Its objective is to share the power fairly among all the citizens.

15/08/2026

"ജനാധിപത്യത്തെ ശക്തിപ്പെടുത്തുക
സ്വാതന്ത്ര്യം സംരക്ഷിക്കുക"
ഇന്ത്യയുടെ എൺപതാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി SDPI കീഴ്‌മാട്‌ പഞ്ചായത്ത് കമ്മിറ്റിയുടെ സ്വാതന്ത്ര്യ ദിന സംഗമം മുള്ളൻകുഴിയിൽ ജില്ലാ സെക്രട്ടറി കെഎം ലത്തീഫ് പതാക ഉയർത്തി.

"ജനാധിപത്യത്തെ ശക്തിപ്പെടുത്തുകസ്വാതന്ത്ര്യം സംരക്ഷിക്കുക"ഇന്ത്യയുടെ എൺപതാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി SDPI കീഴ...
15/08/2026

"ജനാധിപത്യത്തെ ശക്തിപ്പെടുത്തുക
സ്വാതന്ത്ര്യം സംരക്ഷിക്കുക"
ഇന്ത്യയുടെ എൺപതാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി SDPI കീഴ്‌മാട്‌ പഞ്ചായത്ത് കമ്മിറ്റിയുടെ സ്വാതന്ത്ര്യ ദിന സംഗമം മുള്ളൻകുഴിയിൽ ജില്ലാ സെക്രട്ടറി കെഎം ലത്തീഫ് പതാക ഉയർത്തി.

03/08/2026
*ഇന്ധനവില വർദ്ധനവിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചു*:  എസ്ഡിപിഐ കീഴ്മാട് പഞ്ചായത്ത് കമ്മിറ്റി.കീഴ്മാട് :- ഇന്ധന വില വർദ്ധനവ...
26/05/2026

*ഇന്ധനവില വർദ്ധനവിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചു*:
എസ്ഡിപിഐ കീഴ്മാട് പഞ്ചായത്ത് കമ്മിറ്റി.

കീഴ്മാട് :- ഇന്ധന വില വർദ്ധനവിനെതിരെ സംസ്ഥാനത്തുടനീളം പ്രാദേശിക തലങ്ങളിൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന കമ്മീറ്റിയുടെ തീരുമാനത്തിന്റ ഭാഗമായി കീഴ്മാട് പഞ്ചായത്തിൽ ആഭിമുഖ്യത്തിൽ കുട്ടമശ്ശേരി ജംഗ്ഷന് പ്രകടനം നടത്തി. കഴിഞ്ഞ
10 ദിവസത്തിനുള്ളിൽ അഞ്ചു രൂപയോളം ആണ് പെട്രോളിനും ഡീസലിനും വില കൂടിയത്. പാചകവാതക സിലിണ്ടറിനുള്ള വില വർദ്ധിപ്പിച്ച് ദിവസങ്ങൾ കഴിയുമ്പോഴാണ് ഇരുട്ടടിയായി പെട്രോൾ ഡീസൽ വിലവർധനവ് ഉണ്ടാകുന്നത്.
ഇത് ജനങ്ങളോടുള്ള നരേന്ദ്രമോദി സർക്കാരിന്റെ യുദ്ധപ്രഖ്യാപനമാണ്. പെട്രോൾ ഡീസൽ വിലവർധനവ് കടുത്ത ആഘാതമാണ് ജനജീവിതത്തിലു ണ്ടാക്കുന്നത്. ഗതാഗത ചെലവുകൾ വർധിക്കുന്നതിനൊപ്പം നിത്യോപയോഗ സാധനങ്ങളുടെ വിലവർധനവിനും ഇന്ധന വിലവർധനവ് കാരണമാകും. മോദി സർക്കാരിന്റെ പ്രതിബദ്ധത ജനങ്ങളോടല്ല, കോർപ്പറേറ്റുകളോടാണ്. പ്രതിഷേധ പ്രകടനം എസ്ഡിപിഐ കീഴ്മാട് പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി ഫെമീർ ഉമ്മർ, വൈസ് പ്രസിഡന്റ്‌ പ്രൊ. അൻവർ സാദത്ത് കമ്മറ്റി അംഗങ്ങളായ മജീദ് ചാലക്കൽ, ശിഹാബ് തറയിൽ എന്നിവർ നേതൃത്വം നൽകി.

*SDPI എടയപ്പുറം ബ്രാഞ്ചും ആലുവ ബ്ലഡ് ബാങ്കും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.കീഴ്മാട് :- നിലവിലെ സാഹചര്യത്തിൽ...
09/05/2026

*SDPI എടയപ്പുറം ബ്രാഞ്ചും ആലുവ ബ്ലഡ് ബാങ്കും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

കീഴ്മാട് :- നിലവിലെ സാഹചര്യത്തിൽ ആലുവ ബ്ലഡ് ബാങ്കിൽ രക്തത്തിന്റെ ക്ഷാമം രൂക്ഷമായതിനാൽ, രോഗികളും അവരുടെ ബന്ധുക്കളും വലിയ പ്രതിസന്ധി നേരിടുകയാണ്. ഈ അടിയന്തരാവസ്ഥ പരിഗണിച്ചുകൊണ്ട്, കഴിഞ്ഞ 16 വർഷത്തോളമായി നിരന്തരമായി രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചു വരുന്ന SDPI എടയപ്പുറം ബ്രാഞ്ചിന്റെ സഹകരണത്തോടെ ആലുവ ബ്ലഡ് ബാങ്ക് ഈ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുകയുണ്ടായി.
പരിപാടിയുടെ ഉദ്ഘാടനം MAK ബഷീർ രക്തം ദാനം ചെയ്ത് നിർവഹിച്ചു.
ചുരുങ്ങിയ സമയം കൊണ്ട് ക്രമീകരിച്ച പരിപാടിയായിരുന്നിട്ടും, വലിയ ജനപങ്കാളിത്തം ലഭിക്കുകയും, നിരവധി പേർ രക്തം ദാനം ചെയ്യുകയും ചെയ്തു. പരിപാടിയുടെ വിജയത്തിനായി തങ്ങളുടെ വിലമതിക്കാനാവാത്ത സമയം ചെലവഴിച്ച് സഹകരിച്ച എടയപ്പുറം നിവാസികൾക്കും, സന്നദ്ധപ്രവർത്തകർക്കും, എല്ലാ സഹായികളും SDPI എടയപ്പുറം ബ്രാഞ്ച് ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.
ഇത്തരത്തിലുള്ള മനുഷ്യസ്നേഹ പ്രവർത്തനങ്ങൾ സമൂഹത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഭാവിയിലും ഇത്തരം പ്രവർത്തനങ്ങൾ കൂടുതൽ വ്യാപിപ്പിക്കാനുള്ള പ്രതിബദ്ധതയും SDPI എടയപ്പുറം ബ്രാഞ്ച് ഉറപ്പുനൽകുന്നു.
എന്ന്,
പ്രോഗ്രാം കമ്മിറ്റി കൺവീനർ
മുഹമ്മദ് അഷ്കർ

25/02/2026

കീഴ്മാട് ഗ്രാമ പഞ്ചായത്ത്‌ 13 വാർഡ്‌ മെമ്പർ കെ എം അബു ബഡ്ജറ്റ് അവതരണത്തിൽ സംസാരിക്കുന്നു.

കീഴ്മാട് പഞ്ചായത്തിലെ പത്താം വാർഡിൽ വ്യവസായമേഖലയിലെ കമ്പനികൾ പുറത്തുവിടുന്ന രാസമാലിന്യങ്ങളും മലിനജലവും തൊട്ടുതാഴെയുള്ള പ...
13/02/2026

കീഴ്മാട് പഞ്ചായത്തിലെ പത്താം വാർഡിൽ വ്യവസായമേഖലയിലെ കമ്പനികൾ പുറത്തുവിടുന്ന രാസമാലിന്യങ്ങളും മലിനജലവും തൊട്ടുതാഴെയുള്ള പാടശേഖരങ്ങളിലേക്ക് തുറന്നു വിടുന്നത് ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. ഇതിന് എതിരെ എസ് ഡി പി ഐ നാലാംമൈൽ ബ്രാഞ്ച് തുടങ്ങിയ പ്രതിഷേധത്തിന്റെ ഭാഗമായി ജനകീയ ഒപ്പ് ശേഖരണം നടത്തി. SDPI ആലുവ മണ്ഡലം കമ്മിറ്റി പ്രസിഡന്റ്‌ അഷീഖ് നാലാംമൈൽ, SDPI കീഴ്മാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്‌ അബ്ദുൽ സാത്തർ, SDPI കീഴ്മാട് പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി ഫെമീർ ഉമ്മർ, SDPI നാലാംമൈൽ ബ്രാഞ്ച് പ്രസിഡന്റ്‌ ശിഹാബ് തറയിൽ, ബ്രാഞ്ച് അംഗം സിദീഖ് എന്നിവർ നേതൃത്വം നൽകി.

കീഴ്മാട് പഞ്ചായത്തിലെ പത്താം വാർഡിൽ അനധികൃതമായി കയ്യേറിയ പുറമ്പോക്ക് ഭൂമിയും പഞ്ചായത്ത് കിണറും വീണ്ടെടുക്കുവാൻ ആവശ്യപ്പെ...
13/02/2026

കീഴ്മാട് പഞ്ചായത്തിലെ പത്താം വാർഡിൽ അനധികൃതമായി കയ്യേറിയ പുറമ്പോക്ക് ഭൂമിയും പഞ്ചായത്ത് കിണറും വീണ്ടെടുക്കുവാൻ ആവശ്യപ്പെട്ട് SDPI ആലുവ മണ്ഡലം പ്രസിഡന്റ്‌ അഷീഖ് നാലാംമൈൽ, പാർട്ടി പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി ഫെമീർ ഉമ്മർ, നാലാംമൈൽ ബ്രാഞ്ച് അംഗം സിദീഖ് പന്തലാകാടൻ എന്നിവർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമായി സംസാരിക്കുന്നു.

കീഴ്മാട് ഗ്രാമപഞ്ചായത്ത്13-ാം വാര്‍ഡില്‍SDPI സ്ഥാനാര്‍ത്ഥി*അബു കെ.എം വിജയിച്ചു..*❤️💚
03/01/2026

കീഴ്മാട് ഗ്രാമപഞ്ചായത്ത്
13-ാം വാര്‍ഡില്‍
SDPI സ്ഥാനാര്‍ത്ഥി
*അബു കെ.എം വിജയിച്ചു..*❤️💚

SDPI കീഴ്മാട് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ഷാൻ രക്തസാക്ഷി ദിനവും പ്രവർത്തക കൺവെൻഷനും നടന്നു. ജില്ലാ പ്രസിഡന്റ്‌ ...
03/01/2026

SDPI കീഴ്മാട് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ഷാൻ രക്തസാക്ഷി ദിനവും പ്രവർത്തക കൺവെൻഷനും നടന്നു. ജില്ലാ പ്രസിഡന്റ്‌ അജ്മൽ കെ മുജീബ് ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിന്
കീഴ്മാട് പഞ്ചായത്ത് പ്രസിഡൻ്റ് ആഷീഖ് നാലാംമൈൽ അദ്യക്ഷത വഹിക്കുകയും പഞ്ചായത്ത് സെക്രട്ടറി ഫെമീർ ഉമ്മർ സ്വാഗതം പറഞ്ഞു ജില്ലാ സെക്രട്ടറിയേറ്റ് അംഗം സിറാജ് കോയ മണ്ഡലം പ്രസിഡൻ് കെ എം അബു മണ്ഡലം സെക്രട്ടറി സഫീർ ശ്രീമുലനഗരം ഓർഗനൈസിംഗ് സെക്രട്ടറി മുഹമ്മദ്‌ റാഫി, സമദ് ആലുവ തുടങ്ങയവർ അഭിവാദ്യം അർപ്പിച്ചു സംസാരിച്ചു. തുടർന്ന് പുതിയതായി പാർട്ടിയിലേക്ക് വന്ന പ്രവർത്തകന് മെമ്പർഷിപ്പ് നൽകി. ചെങ്ങാമനാട് പഞ്ചായത്ത് പ്രസിഡന്റ്‌ ബഷീർ മൗലവി ചടങ്ങിന് നന്ദി പറഞ്ഞു.

Address

KEEZHMAD
Perumbavoor
683105

Website

Alerts

Be the first to know and let us send you an email when SDPI കീഴ്മാട് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share