SDPI punalur mandalam

SDPI  punalur mandalam Shamnad basha

15/05/2026
*മോഷണക്കുറ്റം ആരോപിച്ച്  ആറാം ക്ലാസ് വിദ്യാർത്ഥിയെ  തലകീഴായി കെട്ടിത്തൂക്കി മർദ്ദിച്ച സംഭവം ;* *കർശന നടപടി സ്വീകരിക്കണം ...
03/05/2026

*മോഷണക്കുറ്റം ആരോപിച്ച് ആറാം ക്ലാസ് വിദ്യാർത്ഥിയെ തലകീഴായി കെട്ടിത്തൂക്കി മർദ്ദിച്ച സംഭവം ;*
*കർശന നടപടി സ്വീകരിക്കണം : അൻസാരി ഏനാത്ത്*
പുനലൂരിൽ മോഷണക്കുറ്റം ആരോപിച്ചുകൊണ്ട് ആറാം ക്ലാസ് വിദ്യാർത്ഥിയെ പാചക തൊഴിലാളിയും ഡ്രൈവറും ചേർന്ന് തലകീഴായി കെട്ടിത്തൂക്കി മർദ്ദിച്ച സംഭവത്തിൽ കുറ്റക്കാർക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി അൻസാരി ഏനാത്ത് ആവശ്യപ്പെട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സാമൂഹ്യ ക്ഷേമ വകുപ്പിന്റെ കർശനമായ നിരീക്ഷണം ഉണ്ടാകണം. ഇത്തരം സംഭവങ്ങൾ ഒറ്റപ്പെട്ടതല്ല. സാക്ഷരതയിൽ രാജ്യത്ത് തന്നെ മുന്നിൽ നിൽക്കുന്ന ഒരു സംസ്ഥാനത്ത് സ്കൂൾതലം മുതൽ ഉന്നത വിദ്യാഭ്യാസ രംഗത്ത് വരെ വിദ്യാർത്ഥികൾ ശാരീരികവും മാനസികവുമായ പീഡനങ്ങൾ ഏറ്റുവാങ്ങുന്നത് തുടർച്ചയാവുകയാണ്. കണ്ണൂർ ദന്തൽ കോളജിൽ അധ്യാപകരുടെ മാനസിക പീഡനത്തെ തുടർന്ന് ഒരു വിദ്യാർത്ഥി ആത്മഹത്യ ചെയ്തിരുന്നു. അതിനെ തുടർന്നുണ്ടായ വെളിപ്പെടുത്തലിലാണ് ഇത്തരം മാനസിക പീഡനങ്ങൾ കാലങ്ങളായി നടന്നിരുന്നു എന്നു പുറത്തുവന്നത്. ഇവിടെ മോഷണക്കുറ്റം ആരോപിക്കപ്പെട്ടു കൊണ്ട് വിദ്യാർത്ഥി മർദ്ദനത്തിനിരയായ സ്കൂൾ അധികൃതർക്ക് എതിരെയും നിരവധി പരാതികൾ നിലനിൽക്കുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾ പഠിക്കുന്ന ഈ സ്കൂളിൽ വിദ്യാർഥികളെ കൊണ്ട് മറ്റ് കഠിനമായ ജോലികൾ ചെയ്യി ക്കുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നുണ്ട്. നിർഭയത്വത്തോടെ പരാതി നൽകാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതിനാൽ ആറുമാസത്തിലൊരിക്കലെങ്കിലും സാമൂഹ്യ ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ സ്കൂൾ കോളേജ് തലങ്ങളിൽ പരിശോധന നടത്തുകയും വിദ്യാർത്ഥികൾക്ക് ഏതെങ്കിലും തരത്തിലുള്ള പരാതികൾ ഉണ്ടോ എന്ന് അന്വേഷിക്കുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. FB https://www.facebook.com/share/p/1CS3CbuugS/ INSTA https://www.instagram.com/p/DX4FhzmDwea/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA== X https://x.com/SDPIKeralam/status/2050914198671249873?s=20

ഹൃദയഭേദകം 💔💔പുനലൂർ വെട്ടിത്തിട്ട ലിവിംഗ് വാട്ടർ എന്ന ചിൽഡ്രൻസ് ഹോമിൽ പണം കാണാനില്ലെന്ന് ആരോപിച്ച് വിദ്യാർത്ഥിയെ ഫാനിൽ കെ...
03/05/2026

ഹൃദയഭേദകം 💔💔

പുനലൂർ വെട്ടിത്തിട്ട ലിവിംഗ് വാട്ടർ എന്ന ചിൽഡ്രൻസ് ഹോമിൽ പണം കാണാനില്ലെന്ന് ആരോപിച്ച് വിദ്യാർത്ഥിയെ ഫാനിൽ കെട്ടിത്തൂക്കിയ സംഭവത്തിൽ കുട്ടിയുടെ വീട് എസ് ഡി പി ഐ പത്തനംതിട്ട ജില്ലാ പ്രസിഡന്റ്‌ മുഹമ്മദ്‌ അനീഷ് അടൂർ മണ്ഡലം കമ്മിറ്റി അംഗങ്ങളായ തഫ്സീർ മുഹമ്മദ്, അനീഷ് പറക്കോട്,താജുദ്ദീൻ,ഇന്തിയാസ് എന്നിവർ സന്ദർശിച്ചു.

മാതാവ് കഴിഞ്ഞ ഏഴു വർഷമായി ആമവാതം പിടിപെട്ട് കിടക്കയിൽ തന്നെയാണ്. അമ്മൂമ്മയും അതേ അവസ്ഥയിൽ കഴിഞ്ഞ ആറു വർഷമായി കിടപ്പിലാണ്. പിതാവ് സുനിലുമായി സംസാരിക്കുന്ന വേളയിൽ നാല് കുട്ടികളുള്ള ഇവർ വീട്ടിൽ നിർത്താൻ കഴിയാത്ത സാഹചര്യത്തിലാണ് രണ്ടുവർഷം മുൻപ് രണ്ട് കുട്ടികളെ ചിൽഡ്രൻസ് ഹോമിൽ ചേർക്കുന്നത്.

കുട്ടിയുമായി സംസാരിക്കുമ്പോൾ കൊടും പീഡനത്തിന്റെ കഥകളാണ് കുട്ടിക്ക് പറയാനുള്ളത്. നിരന്തരം ശാരീരികമായി ഉപദ്രവിക്കുകയും, വെട്ടുകല്ല് ചിമ്മുന്നത് അടക്കം നിരവധി ജോലികളാണ് കുട്ടികളെക്കൊണ്ട് ചിൽഡ്രൻസ് ഹോമിൽ ചെയ്യിപ്പിക്കാറുള്ളത്. കുടുംബത്തിന് നിയമപരമായ എല്ലാ സഹായങ്ങളും പാർട്ടി ഇടപെട്ട് ചെയ്യുമെന്ന് ജില്ലാ പ്രസിഡന്റ്‌ ഉറപ്പു നൽകി.

ഏറത്ത് പഞ്ചായത്തിലെ വയലത്തല വാർഡ് മെമ്പറുമായി സംസാരിച്ചു കുട്ടിയുടെ മാതാവിനെ ചികിത്സ നടത്താനുള്ള ഇടപെടൽ നടത്തി.

02/05/2026
02/05/2026

എസ്ഡിപിഐ ഡിജിറ്റല്‍ മീഡിയ സമ്മിറ്റ് സംഘടിപ്പിച്ചു

ആലുവ: എസ്ഡിപിഐ ഡിജിറ്റല്‍ മീഡിയ സമ്മിറ്റ് സംഘടിപ്പിച്ചു. ആലുവ സൂര്യ ടവറില്‍ നടന്ന പ്രോഗ്രാം പാര്‍ട്ടി ദേശീയ പ്രസിഡന്റ് എം കെ ഫൈസി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി അന്‍സാരി ഏനാത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ്, യങ് ഡെമോക്രാറ്റ്‌സ് ദേശീയ ജോയിന്റ് കണ്‍വീനര്‍ എം ജയരാജ് ജയന്‍, എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി എം എം താഹിര്‍, സംസ്ഥാന പ്രവര്‍ത്തകസമിതി അംഗം എസ് പി അമീറലി, എറണാകുളം ജില്ലാ പ്രസിഡന്റ് അജ്മല്‍ കെ മുജീബ്, ബി നൗഷാദ്, ഇര്‍ഷാദ് മൊറയൂര്‍ എന്നിവര്‍ സംസാരിച്ചു.

02/05/2026
02/05/2026

SDPI ബേപ്പൂർ മണ്ഡലം കൺവെൻഷൻ,
പാർട്ടി യിലേക്ക് പുതുതായി കടന്ന് വന്നവർ മെമ്പർഷിപ്പ് സ്വീകരിച്ചവർ

Address

Punalur
Punalur

Website

Alerts

Be the first to know and let us send you an email when SDPI punalur mandalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share