CPI RANNI MC

CPI RANNI MC Political party

വിദ്യാഭ്യാസരംഗത്തെ വർഗീയവൽക്കരണത്തിനെതിരെ ഉയർന്നുവരുന്ന വിദ്യാർത്ഥി സമരത്തെ ചോരയിൽ മുക്കിക്കൊല്ലാൻ ഉള്ള നീക്കം കേരളം അനു...
03/09/2026

വിദ്യാഭ്യാസരംഗത്തെ വർഗീയവൽക്കരണത്തിനെതിരെ ഉയർന്നുവരുന്ന വിദ്യാർത്ഥി സമരത്തെ ചോരയിൽ മുക്കിക്കൊല്ലാൻ ഉള്ള നീക്കം കേരളം അനുവദിക്കില്ല. പെൺകുട്ടികളടക്കമുള്ള എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ നടന്ന ക്രൂരമായ പോലീസ് മർദ്ദനത്തെ അപലപിക്കുകയും പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്യുന്നു.
വിദ്യാഭ്യാസരംഗത്തെയും നാടിനെയും ബാധിക്കുന്ന വിഷയങ്ങളിലെല്ലാം സമരരംഗത്തിറങ്ങിയ പാരമ്പര്യമാണ് കേരളത്തിലെ വിദ്യാർത്ഥിപ്രസ്ഥാനത്തിനുള്ളത്. കൊടിയ മർദ്ദനങ്ങളും ത്യാഗങ്ങളും അതിന് പുത്തരിയല്ല.RSS-ബി.ജെ പി യൂണിയൻ സർക്കാരിൻ്റെ വിദ്യാഭ്യാസവർഗ്ഗീയവത്ക്കരണ അജണ്ടകളോട് സമരസപ്പെട്ട് നീങ്ങാനാണ് യു.ഡി എഫ് സർക്കാർ തെരുവിൽ വിദ്യാർത്ഥികളുടെ ചോര ഒഴുക്കുന്നത്.
ദേശീയ പ്രസ്ഥാനത്തിന്റെ കാലത്ത് തന്നെ വന്ദേമാതരത്തിന്റെ മതേതര വിരുദ്ധമായ ഉള്ളടക്കത്തെപ്പറ്റി ചർച്ചകൾ ഉണ്ടായിട്ടുണ്ട്.അതുകൊണ്ടുതന്നെയാണ് തർക്കവിഷയമായ ചരണങ്ങൾ ദേശീയഗീതമായി അംഗീകരിക്കേണ്ടതില്ല എന്ന നിലപാട് ഗാന്ധിയും നെഹ്റുവും അടങ്ങുന്ന ദേശീയ നേതാക്കൾ കൈക്കൊണ്ടത്. രാജ്യത്ത് അധികാരത്തിൽ വന്ന ഹിന്ദുത്വ ശക്തികൾ ആഭ്യന്തര ശത്രുക്കളായി കണക്കാക്കുന്ന മതന്യൂനപക്ഷങ്ങളെ അരികുവത്ക്കരിക്കാനും അപരവത്ക്കരിക്കാനുംവേണ്ടിയാണ് വന്ദേമാതരം പൂർണ്ണമായി ആലപിക്കണമെന്ന പുതിയ ചട്ടവുമായി വരുന്നത്. എല്ലാ ജനാധിപത്യ മതേതര ശക്തികളും ഒരുമിച്ച് പ്രതിരോധിക്കേണ്ടതാണ് ഈ നീക്കം.
എന്നാൽ കേന്ദ്ര സർക്കാരിൻ്റെ മുമ്പിൽ നല്ല പിള്ള ചമയാൻ ദേശീയ പ്രസ്ഥാനത്തിൻ്റെ മഹനീയ പാരമ്പര്യം അടിയറ വെച്ച വി.ഡി. സതീശൻ സർക്കാർ വിദ്യാർത്ഥികളുടെ ചോര കൊണ്ടാണ് യൂണിയൻ സർക്കാരിനോടുള്ള കൂറ് തെളിയിക്കുന്നത്

01/09/2026
ഡല്‍ഹി രാംലീലാ മൈതാനി അണിഞ്ഞൊരുങ്ങി CPI സഖാക്കളെ സ്വീകരിക്കാന്
31/08/2026

ഡല്‍ഹി രാംലീലാ മൈതാനി അണിഞ്ഞൊരുങ്ങി CPI സഖാക്കളെ സ്വീകരിക്കാന്

ബദലാവ് സരൂരി ഹെഡല്‍ഹി രാംലീലാ മൈതാനിയിലെ സമരത്തില്‍ റാന്നിയില്‍ നിന്നു പങ്കെടുക്കുന്ന സഖാക്കള്
31/08/2026

ബദലാവ് സരൂരി ഹെ
ഡല്‍ഹി രാംലീലാ മൈതാനിയിലെ സമരത്തില്‍ റാന്നിയില്‍ നിന്നു പങ്കെടുക്കുന്ന സഖാക്കള്

റാന്നിയില്‍ നിന്നും സെപ്റ്റംബര്‍ 1ന് ഡല്‍ഹി രാംലീലാ മൈതാനിയില്‍ നടക്കുന്ന സമരത്തില്‍ പങ്കെടുക്കുന്ന മണ്ഡലം ആക്ടിംങ് സെക്...
30/08/2026

റാന്നിയില്‍ നിന്നും സെപ്റ്റംബര്‍ 1ന് ഡല്‍ഹി രാംലീലാ മൈതാനിയില്‍ നടക്കുന്ന സമരത്തില്‍ പങ്കെടുക്കുന്ന മണ്ഡലം ആക്ടിംങ് സെക്രട്ടറി സ. എം.വി പ്രസന്നകുമാര്‍,ജില്ലാ കൗണ്‍സിലംഗവും സ. സന്തോഷ് കെ.ചാണ്ടി,മണ്ഡലം സെക്രട്ടറിയേറ്റംഗം സ. ടി.പി അനില്‍കുമാര്‍,നാറാണംമൂഴി ലോക്കല്‍ സെക്രട്ടറി സ. എം ശ്രീജിത്ത് എന്നിവര്‍....
സഖാക്കള്‍ക്ക് അഭിവാദ്യങ്ങള്‍💪💪💪

AIYF റാന്നി മണ്ഡലം കമ്മറ്റി വൈസ് പ്രസിഡന്‍റും CPI വെച്ചൂച്ചിറ ലോക്കല്‍ കമ്മറ്റിയംഗവുമായ സ. M.K ജയപ്രകാശിന്‍റെ പിതാവ് പരു...
30/08/2026

AIYF റാന്നി മണ്ഡലം കമ്മറ്റി വൈസ് പ്രസിഡന്‍റും CPI വെച്ചൂച്ചിറ ലോക്കല്‍ കമ്മറ്റിയംഗവുമായ സ. M.K ജയപ്രകാശിന്‍റെ പിതാവ് പരുവ മുട്ടത്തുകോണത്ത് ശ്രീ കെ കുഞ്ഞുമോന്‍ അന്തരിച്ചു....
സംസ്ക്കാരം നാളെ(31.08.26) രാവിലെ 11.30ന് കനകപ്പലം PRDS സെമിത്തേരിയില്‍ നടക്കും...
പരേതന് ആദരാഞ്ജലികള്‍🌹🌹🌹

30/08/2026

ബദലാവ് സരൂരി ഹെ
ഡല്‍ഹി ചലോ
മാറ്റം അനിവാര്യമാണ്...!

23/08/2026

വിഴിഞ്ഞത്ത് നിന്ന് ആദ്യം കയറ്റിവിട്ട കപ്പലില്‍ മുഖ്യമന്ത്രി പറഞ്ഞതുപോലെ ഇഡ്ഡലിയുമില്ല സാമ്പാറുമില്ല....
കിലുക്കം സിനിമയില്‍ രേവതി പറഞ്ഞതുപോലെയായി.....
പൂക്കി മുഖ്യനെ ഉപമിക്കാന്‍ വാക്കുകളില്ല

സി.പി.ഐ മുന്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ സ്മരിച്ചു കൊണ്ട് കാനം രാജേന്ദ്രന്‍ സ്മാരക സമിതി തയ്യാറാക്കിയ കാനം കനലോ...
21/08/2026

സി.പി.ഐ മുന്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ സ്മരിച്ചു കൊണ്ട് കാനം രാജേന്ദ്രന്‍ സ്മാരക സമിതി തയ്യാറാക്കിയ കാനം കനലോര്‍മ്മ സി പി. ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുന്‍ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന് നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു. ഡി രാജ , ബിനോയ് വിശ്വം, മുഖ്യമന്ത്രി വി.ഡി സതീശന്‍ , പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, എ. കെ. ആന്റണി, ഗോവിന്ദന്‍ മാസ്റ്റര്‍, രമേശ് ചെന്നിത്തല, സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ. പ്രകാശ് ബാബു , പന്ന്യന്‍ രവീന്ദ്രന്‍, കെ ഇ ഇസ്മയില്‍, വിനയന്‍ , സച്ചിദാനന്ദന്‍ തുടങ്ങി രാഷ്ട്രീയ സാംസ്‌കാരിക സാമൂഹ്യ രംഗത്തെ പ്രമുഖര്‍ എഴുതിയ ലേഖനങ്ങളും കാനത്തിന്റെ പൊതു രംഗത്തെ ഇടപെടലുകളുടെ സചിത്ര വിവരണങ്ങളും സ്മരണികയിലുണ്ട്.
ജി. ആര്‍. അനില്‍ എഡിറ്ററും ജയശ്ചന്ദ്രന്‍ കല്ലിംഗല്‍ കണ്‍വീനറുമായി തയ്യാറാക്കിയ സുവനീറില്‍ 280 പേജുണ്ട്. കളര്‍ ട്രാക്കാണ് ഡിസൈന്‍ ചെയ്തത്. പ്രകാശന ചടങ്ങില്‍ കാനം രാജേന്ദ്രന്റെ സഹധര്‍മ്മിണിയും കുടുംബാംഗങ്ങളും സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളും പങ്കെടുത്തു.

CPI പെരിങ്ങനാട് തെക്ക് ലോക്കല്‍ സെക്രട്ടറി സഖാവ് ബൈജു മുണ്ടപ്പള്ളിക്ക് വിട......ആദരാജ്ഞലികൾ❤️❤️❤️❤️❤️🌹🌹🌹
20/08/2026

CPI പെരിങ്ങനാട് തെക്ക് ലോക്കല്‍ സെക്രട്ടറി സഖാവ്
ബൈജു മുണ്ടപ്പള്ളിക്ക് വിട......

ആദരാജ്ഞലികൾ❤️❤️❤️❤️❤️🌹🌹🌹

Address

Ranni

Telephone

+919847817896

Website

Alerts

Be the first to know and let us send you an email when CPI RANNI MC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CPI RANNI MC:

Shortcuts

Share