14/06/2020
മംഗലാപുരത്തു നിന്നും വന്ന മെഡിക്കൽ വിദ്യാർത്ഥിക്ക് ക്വാറൻന്റെയിൻ സൗകര്യം ഒരുക്കാത്ത ഉദയംപേരൂർ പഞ്ചായത്ത് അധികൃതർക്കെ തീരെ നിയമനടപടി സ്വികരിക്കുക... ബഹുമാനപ്പെട്ട കേരള സർക്കാർ കോവിഡ്- 19 നെ പ്രതിരോധിക്കുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കുമ്പോൾ അതിനെ തുരങ്കം വയ്ക്കുന്ന രീതിയിൽ പ്രവർത്തിച്ച പഞ്ചായത്ത് ഭരണാധികൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് CPI - AIYF പ്രവർത്തകർ പഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രതിഷേധം പ്രകടിപ്പിച്ചു. തെക്കൻ പറവൂർ സ്വദേശികളായ ബിജു -പ്രസി ദമ്പതികളുടെ മകനായ സൈജു മംഗലാപുരത്ത് ഹോസ്റ്റൽ അടച്ചത് കൊണ്ട് വീട്ടിൽ വരത്തെ നിർവാഹം ഇല്ലാത്തതിനാൽ ഓൺലൈൻ പാസ്സ് എടുക്കുകയും അതിന് ശേഷം പഞ്ചായത്തു പ്രസിഡന്റ്, മെമ്പർ ബന്ധപ്പെടുകയും ക്വാറൻന്റെയിൻ സൗകര്യം ലദ്യമാക്കി തരുകയും വേണം എന്ന് ആവിശ്യപ്പെടുകയും ചെയ്തു വീട്ടിലെ സാഹചര്യം കണക്കിലെടുതാണ് ഇങ്ങനെ ആവിശ്യപ്പെട്ടത്, എന്നാൽ ഇന്ന് രാവിലെ 11 മണി മുതൽ ക്വാറൻന്റെയിൻ സൗകര്യം ഒരുക്കം എന്ന് പറഞ്ഞവർ പിന്നീട് അത് ചെയ്യാൻ സാധിക്കില്ല എന്ന് പറയുകയും, അതെ തുടർന്ന് അവർ പോലീസ് സ്റ്റേഷനിൽ പോകുകയും, അതിനു ശേഷം cpi പാർട്ടി പ്രവർത്തകരെ ബിജു ബന്ധപ്പെടുകയും, അഡ്വ: പ്രകാശൻ, aiyf ഭാരവഹികളായ ജിഷ്ണു, അതുൽ എന്നിവർ പോലീസുമായി സംസാരിക്കുകയും അവർക്ക് വേണ്ട സഹായങ്ങൾ ചെയ്യണം എന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. ഉദയംപേരൂർ പോലീസ് പല രീതിയിൽ ക്വാറ ൻന്റെയിൻ സൗകര്യം ഒരുക്കുന്നത്തിന് ശ്രമങ്ങൾ നടത്തിയേങ്കിലും അവസാനം പോലീസ് നിസ്സഹായതാപ്രകടിപ്പിക്കുകയും ചെയ്തതഓടെ അവർ പഞ്ചായത്ത് ഓഫീസിൽ വരുകയും സെക്രട്ടറിയെ കാണുകയും സെക്രട്ടറിയും നിസ്സഹായത പ്രകടിപ്പികുകയുo, പ്രസിഡന്റും, മെമ്പറും ഫോൺ എടുക്കാതിരിക്കുകയും ചെയ്തതോടെ ബിജു മാധ്യമങ്ങളെ വിളിക്കുകയും പിന്നീട് ജില്ലാ കളക്ടർ ഇടപെട്ടു പുതിയകാവ് ഗവ. ആയുർവേദ കോളേജിൽ എത്തിക്കുകയും ചെയ്തുപ്രതിഷേധത്തിന് അഡ്വ.പി.വി.പ്രകാശൻ, ആൽവിൻ സേവ്യർ, കെ.എസ്.പവിത്രൻ, പി.ആർ. തങ്കപ്പൻ, ജോർഡി അഗസ്റ്റിൻ,പി.കെ.ഷാജി, പി.എ.ദിനു, പ്രജിത് പ്രകാശൻ, അതുൽസത്യൻ, മിഥുൻ അപ്പുക്കുട്ടൻ, എന്നിവർ നേതൃത്വം നല്കി.