07/09/2026
DYFI യുടെ പൊതിച്ചോറും ബാനറും ഒക്കെയാണല്ലോ എവിടെയും.....
ഞാനും ഇക്കയും ഒഴികെ വീട്ടിലുള്ളവർ ഒക്കെയും കോൺഗ്രസ് ആണെന്ന് ഞാൻ മുൻപിവിടെ എഴുതിയിരുന്നല്ലോ. പഞ്ചായത്ത് ഇലക്ഷനിൽ വ്യക്തിയെ നോക്കിയാണ് വോട്ട് ചെയ്യുക എന്നുമാത്രം.
DYFI പോലുള്ള സംഘടനകളുടെ ബാനറും കൊടികളും ഇഷ്ടമാണെങ്കിലും അത് പൊതിച്ചോറ് വിതരണം നടത്തുമ്പോൾ വേണമോ എന്ന് ഞാൻ മിനിയാന്ന് വരെ സംശയിച്ചിരുന്നു. ഇന്ന് എനിക്കാ സംശയം ഒട്ടുമില്ല.
പനിയായിരുന്നല്ലോ എനിക്ക്, അതറിയാനാണ് ഉമ്മി വീട്ടിലേക്ക് വന്നത്. സംസാരത്തിനിടയിൽ DYFI യുടെ പൊതിച്ചോറും സുധാകരൻ പറഞ്ഞതുമൊക്കെ കയറിവന്നു..... അപ്പോൾ ഉമ്മി പറഞ്ഞാ ചില കാര്യങ്ങളുണ്ട്,
" DYFI യുടെ പിള്ളേരെ കാണുമ്പോൾ വല്ലാത്തൊരു ധൈര്യമാണ്.അവന്മാർ പൊതിച്ചോറിന്റെ നോട്ടീസ് തരാൻ വരുമ്പോൾ ഞാനോർക്കും ഇന്ന് പുതിയ മക്കളാണല്ലോ, ചോറ് എടുക്കാൻ വരുമ്പോഴും വേറെ പിള്ളേർ ആയിരിക്കും.എന്നാൽ അവരുടെ വണ്ടിയിലെ ബാനർ കാണുമ്പോൾ അറിയാം അതവർ ആണെന്ന്, പൊതിച്ചോറ് കൊടുക്കാൻ കാത്തിരിക്കുന്ന ഓരോ അമ്മമാർക്കും അത് വാങ്ങാൻ കാത്തിരിക്കുന്ന ഓരോ മനുഷ്യർക്കും dyfi യുടെ ബാനറും കൊടിയുമൊക്കെ ഒരു ആശ്വാസമാകും എന്ന് ഞാൻ വിശ്വസിക്കുന്നുണ്ട്."
അത് ശരിയാണ് എന്ന് ഞാനും വീട്ടിലെ ചേച്ചിയും സമ്മതിച്ചു,
അപ്പോഴാണ് ചേച്ചി പറയുന്നത്, "പൊതിച്ചോറ് വാങ്ങി കഴിഞ്ഞാലും അവിടെ ചുറ്റിപ്പറ്റി നിന്ന് ബ്ലഡ് മുതൽ മറ്റ് സഹായങ്ങൾ വരെ പറയുന്ന മനുഷ്യരുണ്ട്. അവരോട് പറയുന്ന ഒരു കാര്യവും നടക്കാതിരിക്കില്ലെന്ന വിശ്വാസമാണത്. ആ ബാനറും കൊടിയും ഇല്ലെങ്കിൽ ആരാണ് അവരെന്നത് ആരും അറിയില്ല. Dyfi എന്ന പേര് കാണുമ്പോൾ നമ്മുടെ പ്രശ്നങ്ങളുടെ സൊല്യൂഷൻ എന്ന് കരുതുന്ന എത്രയോ മനുഷ്യരുണ്ട്..... "
നമ്മുടെ പ്രദേശത്ത് dyfi യുടെ യൂണിറ്റ് കുറച്ചൂടെ സ്ട്രോങ്ങ് ആകാനുണ്ട്.
ചേച്ചി പറഞ്ഞ് നിർത്തി.
കൊറോണയിലും പ്രളയത്തിലും വയനാട് ദുരന്തത്തിലും അവരോട് ചേർന്ന് പ്രവർത്തിച്ചതുകൊണ്ട് തന്നെ പിന്നെയും മനുഷ്യർ അതിലേക്ക് ചേർന്നുനിൽക്കേണ്ടതിന്റെ ആവശ്യകത എനിക്ക് അറിയാമായിരുന്നു.
മുൻപ് നോട്ടീസ് കിട്ടിക്കഴിയുമ്പോൾ എന്റുമ്മാക്ക് ഒരു വെപ്രാളമാണ്, അതിലേക്ക് കൂട്ടേണ്ട കറികൾ എന്തൊക്കെയാണ് എന്നാണ് ചിന്ത. അത് കഴിഞ്ഞാൽ അഞ്ചു പൊതികളിലും ഒരു ഫോയിൽ പേപ്പറിൽ മടക്കിവെച്ച് 100 രൂപയും വെയ്ക്കും.....അത് കൊടുത്തുകഴിയുമ്പോൾ ആ മുഖത്ത് വല്ലാത്തൊരു ആശ്വാസമാണ്. ഇന്നുവരെ അത് മുടക്കിയിട്ടുമില്ല. ഞാനും അത് അനുകരിക്കാറുണ്ട്.
ഓരോ സ്ത്രീകളും പാർട്ടിഭേദമെന്യേ പൊതിച്ചോറ് കൊടുക്കാനായി dyfi യെ കാത്തിരിക്കുന്നു എങ്കിൽ ഒരു നേരത്തെ മറ്റുള്ളവരുടെ വിശപ്പ് ശമിപ്പിക്കുക എന്ന നന്മയിൽ dyfi ഞങ്ങളെയും പങ്കാളിയാക്കി എന്നതിൽ അവർ നന്ദിയുള്ളവരാണ്.....
പിന്നെയും ചേച്ചി പറഞ്ഞു,
കോൺഗ്രസുകാരും പിഡിപി ക്കാരും sdpi ക്കാരും ബിജെപി ക്കാരും ഒക്കെയും അവരെയും കാത്തിരിക്കാറുണ്ട്, കൊടുക്കാനും വാങ്ങാനും, ആവശ്യങ്ങൾ പറയാനും. DYFI ക്കാർ ഒരിക്കലും നിങ്ങളെതാ പാർട്ടിയെന്ന് ചോദിക്കാറില്ല മോളെ, എന്നാൽ അവരെ കാത്തിരിക്കുന്നവർക്ക് അവർ DYFI ക്കാർ എന്ന് തിരിച്ചറിയേണ്ടത് അവരുടെ ആവശ്യമാണ്.....
നമ്മിൽനിന്നും രക്തമൂറ്റുമ്പോൾ അതേത് മതത്തിലെ ആളിനാ, അവർ ഏത് gender, ഏത് രാഷ്ട്രീയം, എന്ന് ഞങ്ങൾക്കറിയില്ല,ചോദിക്കാറില്ല.ഇന്ന് ജീവനോടെയിരിക്കുന്ന പലരുടെയും ജീവന്റെ ഞരമ്പുകൾ തുടിക്കുന്നത് DYFI കാരുടെ ചോര കൊണ്ട് കൂടിയാണ്, ഒരു അമ്മയെ അച്ഛനെ എടുത്തുയർത്തി ഹോസ്പിറ്റലിൽ എത്തിക്കുമ്പോൾ അവർ ആരാണെന്ന് ഞങ്ങൾ അന്വേഷിക്കാറില്ല, അവർക്കെന്താണ് വേണ്ടതെന്നാണ് അന്വേഷിക്കുക.
സത്യമാണ്, ഓരോ മനുഷ്യരും മനുഷ്യരാകുന്നത് ചെറിയ നന്മകളിലൂടെയാണ്,ഈ ലോകത്തെ ഏറ്റവും വലിയ രാഷ്ട്രീയമായ വിശപ്പിനും ദുരിതങ്ങൾക്കും എന്ത് രാഷ്ട്രീയമാണ് പറയാനുള്ളത്, നമ്മളെ ശമിപ്പിക്കൂ എന്നല്ലാതെ.
അതുകൊണ്ട് തന്നെ ഇനിയും ബാനർ കെട്ടും, കൊടി ഉയർത്തും,ഫ്ലെക്സ് വെയ്ക്കും, പൊതിച്ചോർ കൊടുക്കും, രക്തം കൊടുക്കും, ഓരോ ജീവനും നിലനിൽക്കാൻ ആവശ്യമായ എന്തും നമ്മിൽ ഒരാൾ ജീവിച്ചിരിക്കുന്നത് വരെ ആരെതിർത്താലും എത്തിച്ചിരിക്കും. കൊ.ല്ലാ.നാകും തളർത്താനാകില്ല.....
കൊന്നാലും വേരിൽനിന്നും കൊഴിഞ്ഞടർന്ന ഇലയിൽനിന്നും ഞങ്ങൾ പുനർജനിക്കും.
ലാൽസലാം 🔥✊🏼
കടപ്പട് :
സഫി അലി താഹ.
ചിത്രം :പ്രളയകാലത്ത് ഏതൊക്കെയോ അമ്മമാർ ഉണ്ടാക്കിയ പൊതികൾ ആരിലൊക്കെയോ എത്തിക്കാൻ പോകുന്ന രണ്ട് മനുഷ്യർ, ആ കയ്യിലിരിക്കുന്ന പൊതികളിൽ വിശപ്പ് ശമിപ്പിക്കുക എന്ന രാഷ്ട്രീയം മാത്രമാണുള്ളത്.....അവർക്കെന്ത് പ്രളയം, എന്ത് മഴ, എന്ത് കൊറോണ, എന്ത് ഓഖി, എന്ത് മണ്ണിടിച്ചിൽ, ചുഴലിക്കാറ്റ്, ഉരുൾപൊട്ടൽ ‼️‼️
#ഹൃദയപൂർവ്വം #ഹൃദയപൂർവ്വംDYFI