Adv Vibitha Babu

Adv Vibitha Babu Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Adv Vibitha Babu, Thiruvalla.

15/08/2026
25/07/2026
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ വിലയിരുത്തലിനായി രൂപീകരിച്ച അഞ്ചംഗ സമിതിയിൽ നിന്ന് കേരളത്തിന്റെ പ്രതിനിധി ടി.കെ. ശി...
23/06/2026

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ വിലയിരുത്തലിനായി രൂപീകരിച്ച അഞ്ചംഗ സമിതിയിൽ നിന്ന് കേരളത്തിന്റെ പ്രതിനിധി ടി.കെ. ശിവരാജനെ സംസ്ഥാന സർക്കാരുമായി കൂടിയാലോചിക്കാതെ നീക്കം ചെയ്ത കേന്ദ്ര സർക്കാരിന്റെ നടപടി ആശങ്കാജനകമാണ്.
പ്രതിനിധിയെ മാറ്റിയത് അണക്കെട്ട് സുരക്ഷാ വിലയിരുത്തൽ പ്രക്രിയയുടെ സുതാര്യതയെയും വിശ്വാസ്യതയെയും ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി ജലവിഭവ പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി അംഗം എന്ന നിലയിൽ ജലവിഭവ പാർലമെൻ്ററി കമ്മിറ്റി ചെയർമാൻ രാജീവ് പ്രതാപ് റൂഡിക്ക് കത്ത് നൽകി.
ടി.കെ. ശിവരാജനെ സമിതിയിൽ പുനഃസ്ഥാപിക്കാൻ കമ്മിറ്റി ശുപാർശ ചെയ്യണം. ജൂൺ 29 മുതൽ ജൂലൈ 1 വരെ സംസ്ഥാനത്ത് സന്ദർശനം നടത്തുന്ന പാർലമെൻ്ററി കമ്മിറ്റി മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിക്കണം. സുരക്ഷാ പ്രശ്നവും ബലക്ഷയവും ആദ്യകമ്മിറ്റി യോഗത്തിൽ തന്നെ ഉന്നയിക്കുകയും അണക്കെട്ട് സന്ദർശിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നതാണ്.
ഡാം സേഫ്റ്റി റിവ്യൂ പാനലിന്റെ സമീപകാല കണ്ടെത്തലുകളുടെ പശ്ചാത്തലത്തിൽ 129 വർഷം പഴക്കമുള്ള അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച ആശങ്കകൾ കൂടുതൽ ശക്തമായിരിക്കുകയാണ്. 35 ലക്ഷത്തിലധികം ജനങ്ങളുടെ ജീവനും സ്വത്തിനും അണക്കെട്ടിന്റെ ബലക്ഷയം ഭീഷണിയാകുമെന്നും കത്തിൽ ചൂണ്ടിക്കാട്ടി.
‘കേരളത്തിലെ ജനങ്ങളുടെ സുരക്ഷയും തമിഴ്‌നാടിന് ആവശ്യമായ വെള്ളവും ഉറപ്പാക്കുക’ എന്ന സംസ്ഥാന നയം മുൻനിർത്തിയാകണം പരിഹാരസാധ്യതകൾ ആരായേണ്ടത്. Adv Jebi Mather

രാഹുൽ ജി പ്രഖ്യാപിച്ച 5 ഇന്ദിര ഗ്യാരണ്ടികളിലെ സുപ്രധാന ഗ്യാരണ്ടിയായ സ്ത്രീകൾക്ക് KSRTC യിൽ സൗജന്യ യാത്ര പ്രിയദർശിനി പദ്ധ...
13/06/2026

രാഹുൽ ജി പ്രഖ്യാപിച്ച 5 ഇന്ദിര ഗ്യാരണ്ടികളിലെ സുപ്രധാന ഗ്യാരണ്ടിയായ സ്ത്രീകൾക്ക് KSRTC യിൽ സൗജന്യ യാത്ര പ്രിയദർശിനി പദ്ധതിയിലൂടെ ജൂൺ 15 മുതൽ യാഥാർത്ഥ്യമാകുകയാണ്. ഈ സ്വപ്നപദ്ധതി നടപ്പിലാക്കിയ യുഡിഎഫ് സർക്കാരിന് അഭിവാദ്യങ്ങൾ…

നിയുക്ത ആഭ്യന്തരമന്ത്രിക്കു ആശംസകൾ Ramesh Chennithala 😍😍😍😍
16/05/2026

നിയുക്ത ആഭ്യന്തരമന്ത്രിക്കു ആശംസകൾ Ramesh Chennithala 😍😍😍😍

കേരളം നയിക്കാൻനിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ അവറുകൾ ... അഭിവാദ്യങ്ങൾ V D Satheesan
14/05/2026

കേരളം നയിക്കാൻനിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ അവറുകൾ ... അഭിവാദ്യങ്ങൾ V D Satheesan

Pazhakulam Madhu Adv Varghese Mammen Abin Varkey Kodiyattu C V Santhakumar Kallely 🩵🩵🩵🩵🩵🩵🩵🩵💪🏼💪🏼💪🏼💪🏼💪🏼
07/05/2026

Pazhakulam Madhu Adv Varghese Mammen Abin Varkey Kodiyattu C V Santhakumar Kallely 🩵🩵🩵🩵🩵🩵🩵🩵💪🏼💪🏼💪🏼💪🏼💪🏼

മാധ്യമങ്ങൾ കാണുന്നത് റേറ്റിംഗ്, ഞങ്ങൾ കാണുന്നത് ഐക്യം!മാധ്യമ സുഹൃത്തുക്കളുടെ ശ്രദ്ധയ്ക്ക്,​നിങ്ങൾക്കറിയില്ല ഇന്ത്യൻ നാഷണ...
06/05/2026

മാധ്യമങ്ങൾ കാണുന്നത് റേറ്റിംഗ്, ഞങ്ങൾ കാണുന്നത് ഐക്യം!

മാധ്യമ സുഹൃത്തുക്കളുടെ ശ്രദ്ധയ്ക്ക്,
​നിങ്ങൾക്കറിയില്ല ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്താണെന്ന്!

ഓരോ വാർത്തയും റേറ്റിങ്ങിനു വേണ്ടി കോൺഗ്രസിന്റെ നെഞ്ചത്തേക്ക് വെക്കുന്നതിന് മുൻപ് ഒന്നു ചിന്തിക്കുക.
പ്രതിപക്ഷ നേതാവ് ആരാണെന്നോ
? കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അപചയം എന്താണെന്ന് പറയാൻ പോലും ഇന്നത്തെ മാധ്യമപ്രവർത്തകർക്ക് സമയമില്ല
മറിച്ച് കോൺഗ്രസിന്റെ
, അടുത്ത മുഖ്യമന്ത്രി ആരാണെന്നോ ഉള്ള നിങ്ങളുടെ വ്യാകുലതകൾക്ക് ഉത്തരം തരാൻ ഞങ്ങൾ ബാധ്യസ്ഥരല്ല.

​കോൺഗ്രസിനെ പഴി പറഞ്ഞാൽ റേറ്റിംഗ് കൂടുമെന്ന നിങ്ങളുടെ തെറ്റിദ്ധാരണ മാറ്റിവെച്ചോളൂ. മാധ്യമ സുഹൃത്തുക്കളെ ..

ഇത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആണ്. ഈ പ്രസ്ഥാനത്തിന് കൃത്യമായ ഘടനയുണ്ട്, നിയമങ്ങളുണ്ട്, വ്യവസ്ഥാപിതമായ മാർഗങ്ങളുണ്ട്.

ജനങ്ങൾ യുഡിഎഫിനെയും കോൺഗ്രസിനെയും തെരഞ്ഞെടുത്തത് നിങ്ങളുടെ ചർച്ചകൾ കണ്ടല്ല

ഈ നാട് രക്ഷപ്പെടണം എന്നുണ്ടെങ്കിൽ അത് യുഡിഎഫിന് ആകു എന്നുള്ള തിരിച്ചറിവ് കൊണ്ടാണ്
ഈ നാടിനെ നയിക്കാൻ ഞങ്ങൾക്കാകുമെന്ന വിശ്വാസത്തിലാണ്. കേരള ജനത ഞങ്ങളെ തിരഞ്ഞെടുത്തു

​മൂന്ന് പേരുകൾ ഉയർത്തിക്കാട്ടി കോൺഗ്രസിൽ വലിയ പ്രശ്നങ്ങളാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ:
​ശ്രീ. വി.ഡി. സതീശൻ * ശ്രീ. കെ.സി. വേണുഗോപാൽ * ശ്രീ. രമേശ് ചെന്നിത്തല ഇവരാര് വന്നാലും ഞങ്ങളുടെ പ്രിയപ്പെട്ട നേതാവായിരിക്കുമെന്ന് കോൺഗ്രസ് പ്രവർത്തകരും യുഡിഎഫും ഒരുപോലെ പ്രഖ്യാപിക്കുന്നു.

നിങ്ങൾ തിരയുന്ന "പ്രശ്നങ്ങൾ" ഞങ്ങളുടെ കരുത്താണ്. ഐക്യത്തിന്റെ കരുത്ത് എന്താണെന്ന് ജനങ്ങളും ഇന്ത്യൻ നാഷണൽ കോൺഗ്രസും ചേർന്ന് കാണിച്ചുതരും.

​മാധ്യമ വിചാരണകൾക്ക് തളർത്താൻ കഴിയുന്നതല്ല ഈ പ്രസ്ഥാനം!

​അഡ്വ. വിബിത ബാബു സംസ്ഥാന സെക്രട്ടറി, മഹിളാ കോൺഗ്രസ്.. K.C. Venugopal V D Satheesan Ramesh Chennithala Adv Jebi Mather

Address

Thiruvalla

Website

Alerts

Be the first to know and let us send you an email when Adv Vibitha Babu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share