23/04/2026
യുദ്ധം ( ഡോ. വിജയൻ കെ )
പിറന്നു വീണിരിക്കുന്നു ഒരു യുദ്ധം നമുക്കടുത്തു രണ്ടു രാജ്യങ്ങൾക്കിടയിൽ
ആദർശമില്ലിവിടെ പ്രതിരോധവും, അഹന്ത പൂണ്ട സ്വാർത്ഥ ലാഭാർജ്ജന മോഹം ഉണർത്തിയ ആക്രമണോത്സുകതയും കീഴ്പ്പെടുത്തലുമല്ലേ കാരണം.
അകറ്റിടും യുദ്ധമേതും ഇണക്കമേറും അയൽ രാജ്യങ്ങളിൽ അധിവസിക്കും ജന മനസ്സുകളെയത്രയും പിന്നീടൊരിക്കലും തമ്മിൽ അടുക്കാനാകാത്ത മനോഗതിയിലേക്കു അതിശീഘ്രം തള്ളിവീഴ്ത്തിയും.
വ്യഥയിലാഴ്ത്തും യുദ്ധം അനേകം മനുഷ്യ ജീവിതങ്ങൾ മൃത്യു മാർഗേണയും പലരെ അംഗവിഹീനരാക്കിയും
തമ്മിൽ വേർപെടുത്തിയും മറക്കാനാകാത്ത സ്നേഹബന്ധങ്ങളിൽ നിന്നുമെന്നേക്കും അടർത്തി മാറ്റിയും.
നശിക്കും നിശ്ശേഷം ഇതുവരെ ഇരു രാജ്യങ്ങളും പടുത്തുയർത്തിയ പലതും യുദ്ധവഴികളിൽ പക മൂത്ത ശത്രുപക്ഷ വ്യാപാര ഉപരോധങ്ങളാൽ, അതിക്രൂര ആക്രമണങ്ങളാൽ,
അഭിമാനമാർന്ന പ്രതിരോധ ക്രിയകളാലും എന്നതാർക്കും അറിയാത്തതോ?
രണ്ടു രാജ്യങ്ങൾക്കുള്ളിൽ മാത്രമൊതുങ്ങും ആക്രമണമെന്നാകിലും യുദ്ധക്കെടുതികളിൽ തൊട്ടയൽക്കാരുൾപ്പെടും ഭൂലോകമത്രയും വലയുന്നതു എത്ര സ്വാഭാവികം?
ഊർജസ്രോതസ്സുകൾ നിറയും യുദ്ധഭൂമിയിലെ സംഘർഷം അകലാതെ പുലരുമെങ്ങനെ സമാധാനം ലോകമെങ്ങും വലയും
ഊർജ്ജ പ്രതിസന്ധിയിൽ?
ഏറെ നാശം സുനിശ്ചിതം ഇരുപക്ഷ സൈനികർക്കും യുദ്ധസാമഗ്രികൾക്കും
ഒപ്പം ആയിരിക്കില്ല സുരക്ഷിതം സ്വത്തും
അവശ്യ സേവനങ്ങളും
അടിസ്ഥാനസൗകര്യങ്ങളും .
ആരുണ്ടിവിടെ തടയാൻ അടിച്ചമർത്തലുകൾ
എവിടെയാണീ യൂ യെൻ സംഘടന ലോകമെങ്ങും അന്യായാതിക്രമങ്ങൾ ചെറുക്കാൻ അല്ലോ
അതു ഇവിടെ രൂപവൽക്രുതം?
എങ്കിലും അതെന്തേ നിഷ്‌ക്രിയം അനിർവ്വചനീയ ജനദുരിതം ഒഴിവാക്കാൻ അതല്ലേ നിൽപ്പൂ പ്രതിജ്ഞാബദ്ധം രാജ്യങ്ങൾക്കു മുന്നിലായി ?
അധിനിവേശമെന്യേ അവകാശ സംരക്ഷണത്തിനും ലോകശാന്തി നിലനിർത്താനും അഭിഷിക്തമായതല്ലേ ഐക്യ രാഷ്ട്രമെന്ന തത്വം രാജ്യങ്ങൾക്കു കാവലായി ?
0-0-0