Kerala Health Services

Kerala Health Services Platform to get scientific and useful health information. Official page of Kerala Health Services, Managed by Director of Health Services, Govt.

of Kerala.

മുലപ്പാൽ ആണ് ആദ്യ സൂപ്പർഫൂഡ്
02/08/2026

മുലപ്പാൽ ആണ് ആദ്യ സൂപ്പർഫൂഡ്

ശക്തമായ മഴ: ജില്ലകളിലെ സ്ഥിതി വിലയിരുത്തി, ജാഗ്രതാ നിർദേശം നൽകി മന്ത്രി കെ.മുരളീധരൻശക്തമായ മഴയെ തുടർന്നുള്ള അടിയന്തര സാഹ...
01/08/2026

ശക്തമായ മഴ: ജില്ലകളിലെ സ്ഥിതി വിലയിരുത്തി, ജാഗ്രതാ നിർദേശം നൽകി മന്ത്രി കെ.മുരളീധരൻ

ശക്തമായ മഴയെ തുടർന്നുള്ള അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിന് ആരോഗ്യ
വകുപ്പ് ഉദ്യോഗസ്ഥർക്ക് ജാഗ്രതാ നിർദ്ദേശം മന്ത്രി കെ മുരളീധരൻ. ഏത് സാഹചര്യവും നേരിടാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ ആരോഗ്യവകുപ്പ് ഡയറക്ടർക്കും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കും നിർദ്ദേശം നൽകി. ആരോഗ്യവകുപ്പ് ഡയറക്ടറോട് ജില്ലാ മെഡിക്കൽ ഓഫീസർമാരുടെയും (ഡി.എം.ഒ) എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജർമാരുടെയും (ഡി.പി.എം) അടിയന്തരയോഗം വിളിച്ച് സ്ഥിതി വിലയിരുത്താൻ ആവശ്യപ്പെട്ടു. ആരോഗ്യവിദ്യാഭ്യാസ ഡയറക്ടറോട് എല്ലാ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽമാർക്കും സൂപ്രണ്ടുമാർക്കും ആവശ്യമായ നിർദ്ദേശങ്ങൾ നൽകി ഏകോപനം ഉറപ്പാക്കാനും നിർദ്ദേശിച്ചു.

ഇന്ന് രാവിലെ 11ന് ഓൺലൈനായി ആരോഗ്യവകുപ്പ് ഡയറക്ടർ വിളിച്ചുചേർത്ത ഡി.എം.ഒ, ഡി.പി.എംമാരുടെ യോഗത്തിൽ ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ ആവശ്യമായ ക്രമീകരണം നടത്താൻ നിർദ്ദേശം നൽകി. താഴ്ന്ന മേഖലകളിൽ സ്ഥിതി ചെയ്യുന്ന വെള്ളപ്പൊക്ക ഭീഷണിയുള്ള ആരോഗ്യ സ്ഥാപനങ്ങളിലെ ഉപകരണങ്ങളും മരുന്നുകളും സുരക്ഷിതമായ സ്ഥാനങ്ങളിലേക്ക് മാറ്റേണ്ടതാണ്. ആരോഗ്യപ്രവർത്തകരും ആംബുലൻസും സജ്ജമായിരിക്കണം. ഒഴിവാക്കാനാകാത്ത അടിയന്തരാവശ്യങ്ങൾക്കല്ലാതെ ദീർഘകാല അവധിയിൽ പോയിട്ടുള്ള ജീവനക്കാരെ തിരികെ വിളിക്കും. മഴക്കാലക്കെടുതി മുൻനിർത്തിയുള്ള സാഹചര്യങ്ങൾ കണക്കിലെടുത്ത് ജീവനക്കാർ പൊതുജനങ്ങളോട് ഇടപെടുന്നതിൽ പ്രത്യേകം ശ്രദ്ധിക്കണം. ആശുപത്രികളിൽ ആവശ്യത്തിന് കിടക്കകൾ ഉറപ്പുവരുത്തേണ്ടതാണ്. ടെറ്റനസ് ഇഞ്ചക്ഷൻ, ഒസൾട്ടാമിവീർ ഗുളിക, ഒ.ആർ.എസ്, ഡോക്സിസൈക്ലിൻ എന്നിവയുടെ സ്റ്റോക്ക് ഉറപ്പുവരുത്തേണ്ടതാണ്. കടുത്ത ജലദോഷം, ചുമ, ശ്വാസം മുട്ട് എന്നിവയുള്ള രോഗികൾക്ക് ഒസൾട്ടാമിവീർ മരുന്ന് നൽകേണ്ടതാണ്. ജലദോഷ ലക്ഷണങ്ങളുള്ള എല്ലാ ഗർഭിണികൾക്കും ഒസൾട്ടാമിവീർ മരുന്ന് നിർബന്ധമായും നൽകണം.

ക്യാമ്പുകളിൽ താമസിക്കുന്നവർക്ക് എലിപ്പനി മുൻകരുതൽ മരുന്ന് നൽകേണ്ടതാണ്. പാമ്പുകടിക്കും പേവിഷബാധയ്ക്കും എതിരെയുള്ള കുത്തിവെപ്പുകൾ നൽകാൻ സൗകര്യം ഏർപ്പെടുത്തിയിട്ടുള്ള ആശുപത്രികൾ ആവശ്യമുള്ള സാഹചര്യങ്ങളിൽ വാക്‌സിനുകൾ നിർബന്ധമായും നൽകണം. ഇതിനുള്ള മരുന്നുകളുടെ സ്റ്റോക്ക് ഉറപ്പുവരുത്തേണ്ടതാണ്. ജലജന്യ രോഗങ്ങളും കൊതുകുജന്യ രോഗങ്ങളും പടർന്നു പിടിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ദുരിതാശ്വാസ ക്യാമ്പുകളിലുള്ള ജീവിതശൈലി രോഗങ്ങൾക്ക് മരുന്ന് കഴിക്കുന്ന രോഗികൾ അതിനും മുടക്കം വരുത്തരുത്. ജില്ലാതലത്തിലും ആരോഗ്യ സ്ഥാപനത്തിലും റാപ്പിഡ് റെസ്പോൺസ് സെൽ രൂപീകരിക്കണം. ക്യാമ്പിൽ ജലദോഷവും പനിയുമുള്ളവർക്ക് മാസ്ക് നൽകണം. അതോടൊപ്പം തന്നെ ഇവരെ മാറ്റി പാർപ്പിക്കാനുള്ള സൗകര്യവും കണ്ടെത്തണം. ദുരിതാശ്വാസ ക്യാമ്പുകളിലെ കുടിവെള്ള സ്രോതസ്സുകൾ സൂപ്പർ ക്ലോറിനേറ്റ് ചെയ്യേണ്ടതാണ്. ഇതിന് ബ്ലീച്ചിംഗ് പൗഡറോ, ക്ലോറിൻ ടാബ്ലറ്റുകളോ, ക്ലോറിൻ ലിക്വിഡോ ഉപയോഗിക്കാം.

ക്യാമ്പുകളിൽ താമസിക്കുന്ന ഗർഭിണികൾക്കും കുട്ടികൾക്കും ആവശ്യം വേണ്ട പ്രതിരോധ കുത്തിവെപ്പുകൾ മുടങ്ങാതെ നൽകേണ്ടതാണ്. ആശുപത്രികളിൽ സംഭരിച്ചിരിക്കുന്ന എല്ലാ വാക്സിനുകളുടെയും അവ സൂക്ഷിക്കുന്ന ഉപകരണങ്ങളുടെയും സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ടതാണ്. ആവശ്യമെങ്കിൽ വാക്‌സിൻ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റേണ്ടതാണ്.
സ്ഥാപനങ്ങളിലെ പവർ ബാങ്കുകളും ഇൻവർട്ടുകളും മുഴുവനായി ചാർജ് ചെയ്തു സൂക്ഷിക്കേണ്ടതാണ്. കുടിക്കാനുള്ള വെള്ളം തിളപ്പിച്ച് ആറ്റിയതും ഭക്ഷണം അടച്ച് സൂക്ഷിക്കേണ്ടതും അനിവാര്യമാണ്. കാലാവസ്ഥ വ്യതിയാനം മൂലം നിരവധി പകർച്ചവ്യാധികൾക്ക് സാധ്യതയുള്ളതിനാൽ അവയ്ക്കെതിരെ ജാഗ്രത പുലർത്തേണ്ടതാണ്. പൊതുജനങ്ങൾ അനാവശ്യമായ യാത്രകൾ ഒഴിവാക്കേണ്ടതാണ്. നടപടികളിൽ തദ്ദേശ സ്വയംഭരണ വകുപ്പുമായും റവന്യൂ വകുപ്പുമായും ഏകോപനം ഉറപ്പുവരുത്തേണ്ടതാണ്.

പൊതുജനങ്ങൾക്കുള്ള കൂടുതൽ മാർഗ്ഗനിർദേശങ്ങൾ https://dhs.kerala.gov.in/en/animal-bite/ എന്ന ലിങ്കിൽ ലഭിക്കുന്നതാണ്.

01/08/2026
വീഴ്ചകളെ ന്യായീകരിക്കില്ല, നടപടിയാണ് പരിഹാരം : മന്ത്രി കെ.മുരളീധരൻആരോഗ്യവകുപ്പിന്റെ സിസ്റ്റത്തിലുള്ള വീഴ്ചകളെ ന്യായീകരിക...
29/07/2026

വീഴ്ചകളെ ന്യായീകരിക്കില്ല, നടപടിയാണ് പരിഹാരം : മന്ത്രി കെ.മുരളീധരൻ

ആരോഗ്യവകുപ്പിന്റെ സിസ്റ്റത്തിലുള്ള വീഴ്ചകളെ ന്യായീകരിക്കില്ലെന്നും അടിയന്തരമായ നടപടികളാണ് പരിഹാരമെന്നും ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരൻ പറഞ്ഞു. പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ജനകീയമാക്കുന്നതിനായി മാധ്യമപ്രവർത്തകർക്കായി സംഘടിപ്പിച്ച ശില്പശാല സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആരോഗ്യമേഖലയിൽ എല്ലാം ഭദ്രമാണെന്ന് കള്ളം പറയില്ല. പ്രത്യേകിച്ച് പകർച്ചവ്യാധികളുടെ കാര്യത്തിൽ. പകർച്ചവ്യാധികളുടെ കണക്കിൽ കള്ളം കാണിച്ചാൽ അത് അപകടമുണ്ടാക്കും. എല്ലാം ശരിയാണെന്ന് നമ്മൾ പ്രചരിപ്പിക്കുമ്പോൾ ജനങ്ങൾ ഇക്കാര്യത്തെ ലാഘവത്തോടെ കാണും. അത് പാടില്ല. അതുകൊണ്ടാണ് പകർച്ചവ്യാധികളുടെ പരിശോധന ശക്തിപ്പെടുത്താനും മരണസംഖ്യയുൾപ്പെടെ ആരോഗ്യവകുപ്പിന്റെ പോർട്ടലിൽ കൃത്യമായി നൽകാനും നിർദ്ദേശം നൽകിയത്. മാധ്യമവിമർശനങ്ങളെ മുഖവിലയ്ക്ക് എടുത്താണ് ആരോഗ്യവകുപ്പ് മുന്നോട്ടുപോകുന്നത്. വിമർശനങ്ങളിൽ അസഹിഷ്ണുതയില്ലെന്നും മന്ത്രി കെ.മുരളീധരൻ വ്യക്തമാക്കി.

പകർച്ചവ്യാധി പ്രതിരോധം കുറ്റമറ്റ രീതിയിൽ നടത്തുന്നതിനായി സർക്കാർ നിയോഗിച്ച ഉന്നതാധികാര സമിതിയുടെ ആഭിമുഖ്യത്തിലാണ് ശില്പശാല സംഘടിപ്പിച്ചത്. എലിപ്പനി വളരെ പെട്ടെന്ന് മരണത്തിലേക്ക് നയിക്കാൻ സാധ്യതയുള്ളതിനാൽ മറ്റ് രോഗങ്ങളുള്ളവരും പ്രായമായവരും കുട്ടികളും ഉൾപ്പെടെയുള്ള ഹൈറിസ്ക് വിഭാഗത്തിൽപ്പെട്ടവർ പനി ബാധിച്ചാൽ എത്രയും പെട്ടെന്ന് ചികിത്സ തേടണമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു. തുടക്കം മുതൽ ഡോക്സിസൈക്ലിൻ ഗുളികകൾ കഴിയ്ക്കുന്നത് മരണനിരക്ക് വളരെയധികം കുറയ്ക്കും.

ഡെങ്കിപ്പനിയിലെ അപകടസൂചനകളായ ശക്തമായ വയറുവേദന, ഛർദ്ദി, മയക്കം ബ്ലഡ് പ്രഷറിലെ കുറവ് ബ്ലീഡിംഗ് ലക്ഷണങ്ങൾ എന്നിവ പ്രത്യേകം ശ്രദ്ധിക്കണമെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി.

ഉന്നതാധികാര സമിതി ചെയർമാൻ ഡോ.എസ്.എസ്.ലാൽ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ.മീനാക്ഷി.വി, അഡീഷണൽ ഡോ.റീത്ത.കെ.പി, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ബിന്ദുമോഹൻ, ആരോഗ്യകേരളം ഡി.പി.എം ഡോ.അർണോൾഡ് ദീപക്, ഉന്നതാധികാര സമിതി കൺവീനർ ഡോ.ശ്രീജിത്ത്.എൻ.കുമാർ, അംഗങ്ങളായ ഡോ.സുൽഫി നൂഹു, ഡോ.എ.അൽത്താഫ്, ഡോ.അരവിന്ദ്, തുടങ്ങിയവർ പകർച്ചവ്യാധി പ്രതിരോധവുമായി ബന്ധപ്പെട്ട വിഷയങ്ങളെ കുറിച്ച് സംസാരിച്ചു.

പകർച്ചവ്യാധികളുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നത് ഒഴിവാക്കാനും ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ കൃത്യമായി ജനങ്ങളിലെത്തുന്നതിനും മാധ്യമങ്ങളുടെ പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ശില്പശാല സംഘടിപ്പിച്ചത്.

സർക്കാർ ആശുപത്രികളിലെ മരുന്ന് ക്ഷാമം ഉടൻ പരിഹരിക്കും  : മന്ത്രി കെ.മുരളീധരൻസർക്കാർ ആശുപത്രികളിലെ മരുന്ന് ക്ഷാമം എത്രയും ...
29/07/2026

സർക്കാർ ആശുപത്രികളിലെ മരുന്ന് ക്ഷാമം ഉടൻ പരിഹരിക്കും : മന്ത്രി കെ.മുരളീധരൻ

സർക്കാർ ആശുപത്രികളിലെ മരുന്ന് ക്ഷാമം എത്രയും വേഗം പരിഹരിക്കുമെന്നും പുതിയതായി മരുന്നുകൾ വാങ്ങുന്നതിന് ആരോഗ്യ വകുപ്പിന് 500 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ പറഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടന്ന ലോക ഹെപ്പറ്റൈറ്റിസ് ദിന പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. രോഗപ്രതിരോധത്തിനും നിയന്ത്രണത്തിനും ഐക്യത്തോടെ എല്ലാവരും പ്രവർത്തിക്കുമ്പോൾ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ പ്രചരിപ്പിക്കരുത്. ജീവനക്കാർ രോഗികളോട് നല്ല രീതിയിൽ പെരുമാറണം. ഹെപ്പറ്റൈറ്റിസ്-ബി, ഹെപ്പറ്റൈറ്റിസ്-സി പോലുള്ള മാരകരോഗങ്ങൾ എത്രയും വേഗം കണ്ടെത്താനും വാക്‌സിനേഷൻ വ്യാപകമാക്കാനും നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

വി. മുരളീധരൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. വി. മീനാക്ഷി മുഖ്യപ്രഭാഷണം നടത്തി. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. കെ. വി. വിശ്വനാഥൻ, ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. കെ. പി. റീത്ത, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ബിന്ദു മോഹൻ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. രഞ്ചു രവീന്ദ്രൻ, സൂപ്രണ്ട് ഡോ. ജയചന്ദ്രൻ, അസിസ്റ്റന്റ്‌ ഡയറക്ടർ ഡോ. എസ്. ഹരികുമാർ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അർനോൾഡ് ദീപക്, സ്റ്റേറ്റ് മാസ് മീഡിയ ഓഫീസർ ഡോമി ജോൺ, ജില്ലാ ടി.ബി ഓഫീസർ ഡോ രഞ്ജി രാജൻ, സംസ്ഥാന എയിഡ്‌സ് നിയന്ത്രണ സമിതി ഡെപ്യൂട്ടി ഡയറക്ടർ ബാല മഞ്ചു തുടങ്ങിയവർ സംസാരിച്ചു. ബോധവൽക്കരണ സെമിനാർ മെഡിക്കൽ കോളേജ് അഡീഷണൽ പ്രൊഫസർ ഡോ. എസ്. ശ്രീജയ നയിച്ചു. പരിപാടിയുടെ ഭാഗമായി നടന്ന ഹെപ്പറ്റൈറ്റിസ്-ബി പരിശോധനയിലും വാക്‌സിനേഷനിലും 100 ലധികം പേർ പങ്കെടുത്തു.

കരളിനെ ഓര്‍ക്കാതെ ജീവിക്കരുത്, പണികിട്ടും
28/07/2026

കരളിനെ ഓര്‍ക്കാതെ ജീവിക്കരുത്, പണികിട്ടും

കരള്‍ രോഗങ്ങള്‍ ലക്ഷണങ്ങള്‍ കാണിക്കുമ്പോഴേക്കും വളരെ വൈകിയിരിക്കും.  കരളിനു നമ്മടെ ശ്രദ്ധയും പരിചരണവുമാണ് ആവശ്യം.
28/07/2026

കരള്‍ രോഗങ്ങള്‍ ലക്ഷണങ്ങള്‍ കാണിക്കുമ്പോഴേക്കും വളരെ വൈകിയിരിക്കും. കരളിനു നമ്മടെ ശ്രദ്ധയും പരിചരണവുമാണ് ആവശ്യം.

എയിംസ്; കോട്ടയത്തെ സാധ്യതകളും പരിഗണിക്കുംകേരളത്തില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്(എയിംസ്) സ്...
25/07/2026

എയിംസ്; കോട്ടയത്തെ സാധ്യതകളും പരിഗണിക്കും

കേരളത്തില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്(എയിംസ്) സ്ഥാപിക്കുന്നതിനായി വെള്ളൂര്‍ ന്യൂസ് പ്രിന്‍റ് ഫാക്ടറിയുടെ സ്ഥലവും പരിഗണിക്കുമെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരന്‍. കായകല്‍പ്പം ജനസമ്പർക്ക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വെള്ളൂരില്‍ 700 ഏക്കല്‍ സ്ഥലം ലഭ്യമാണെന്ന് വൈക്കം എം.എല്‍.എ കെ. ബിനിമോന്‍ അറിയിച്ചിരുന്നു. ഇക്കാര്യം കേന്ദ്ര സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ പെടുത്തും.

കോട്ടയം മെഡിക്കല്‍ കോളജിന്‍റെ കൈവശമുള്ള സ്ഥലവും പരിഗണിക്കാവുന്നതാണ്. ഏതു സ്ഥലത്തായാലും സംസ്ഥാനത്ത് എയിംസ് വേണമെന്നതാണ് സര്‍ക്കാരിന്‍റെ നിലപാട്-അദ്ദേഹം വ്യക്തമാക്കി.

സര്‍ക്കാര്‍ ആശുപത്രികളില്‍ റോബോട്ടിക് സര്‍ജ്ജറി വിഭാഗം സജ്ജമാക്കുന്നത് പരിഗണനയിലുണ്ട്. 17 കോടിയോളം രൂപ ചെലവിട്ടാല്‍ ഈ സംവിധാനം ഏര്‍പ്പെടുത്താനാകുമെന്നാണ് മനസിലാക്കുന്നത്. വിശദമായ പഠനത്തിനുശേഷം നടപടി സ്വീകരിക്കും.

സ്വന്തം നിയോജക മണ്ഡലത്തിലെ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ജനപ്രതിനിധികള്‍ നേരിട്ടും നിവേദനങ്ങളിലൂടെയും മന്ത്രിയെ അറിയിക്കുന്നതിന് പകരം വകുപ്പ് നേരിട്ട് ജനപ്രതിനിധികളുടെ പക്കലേക്ക് എത്തുന്ന സംവിധാനമാണ് കായകല്‍പ്പം. കോട്ടയം ജില്ലയിലെ ആരോഗ്യ മേഖലയില്‍ ആവശ്യമായ ഇടപെടലുകള്‍ സംബന്ധിച്ച് മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയ വിഷയങ്ങളും ഗൗരവമായി പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പരിപാടിയില്‍ മന്ത്രി നടത്തിയ മറ്റു പ്രധാന പ്രഖ്യാപനങ്ങള്‍

🔹കോട്ടയം മെഡിക്കല്‍ കോളജില്‍ കാന്‍സര്‍ ചികിത്സയ്ക്ക് മെഡിക്കല്‍ ലീനിയര്‍ ആക്സിലറേറ്റര്‍ യന്ത്രം അനുവദിക്കും.

🔹പാമ്പാടി താലൂക്ക് ആശൂപത്രിക്ക് ഉമ്മന്‍ ചാണ്ടിയുടെ പേരു നല്‍കും.ഇവിടെ കൂടുതല്‍ ജീവനക്കാരെ നിയമിച്ച് പ്രവര്‍ത്തനം കാര്യക്ഷമമാക്കും.

🔹ചങ്ങനാശേരി ജനറൽ ആശുപത്രിക്കായി 80 കോടി രൂപ ചെലവിൽ നിർമിക്കുന്ന പുതിയ കെട്ടിടം 2027 ഏപ്രിലിൽ പൂർത്തിയാക്കും.

🔹വൈക്കം താലൂക്ക് ആശുപത്രിയുടെ 95 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ ഈ സെപ്റ്റംബറിൽ പൂർത്തിയാക്കും.

🔹ഉഴൂവൂര്‍ കെ.ആര്‍. നാരായണന്‍ മെമ്മോറിയല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ അഞ്ചാം നിലയില്‍ പേ വാര്‍ഡ് സജ്ജീകരിക്കും.

🔹സര്‍ക്കാരിന്‍റെ നൂറുദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി മണിമല കുടുംബരോഗ്യ കേന്ദ്രത്തിനും ചെമ്മല, കറുകച്ചാൽ, മാങ്ങാനം, അച്ചിനകം , കല്ലം എന്നീ ജനകീയ ആരോഗ്യ കേന്ദ്രങ്ങൾക്കും പുതിയ കെട്ടിടങ്ങൾ നിര്‍മിക്കും.

🔹പുതിയ ആശുപത്രികള്‍ക്കും നിലവിലെ ആശുപത്രികളില്‍ പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിനും തറക്കല്ലിടുമ്പോള്‍ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിരിച്ച് പൂര്‍ണതോതില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ഉറപ്പാക്കും.സമയപരിധി പാലിക്കാത്ത കരാറുകാർക്കെതിരെ കർശന നടപടി സ്വീകരിക്കും.

🔹സ്ഥലം ലഭ്യമാക്കിയാല്‍ പതിനഞ്ചാം ധനകാര്യ കമ്മീഷന്‍റെ ഗ്രാന്‍റ് ഉപയോഗിച്ച് പുതുപ്പള്ളി പി.എച്ച്.സിക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കും.

ആരോഗ്യവകകുപ്പുമന്ത്രി കെ. മുരളീധരൻ നടത്തുന്ന  #കായകൽപ്പം ജനസമ്പർക്ക പരിപാടി കോട്ടയം സി.എം.എസ്. കോളജിൽ നടന്നപ്പോൾ, ചിത്രങ...
25/07/2026

ആരോഗ്യവകകുപ്പുമന്ത്രി കെ. മുരളീധരൻ നടത്തുന്ന #കായകൽപ്പം ജനസമ്പർക്ക പരിപാടി കോട്ടയം സി.എം.എസ്. കോളജിൽ നടന്നപ്പോൾ, ചിത്രങ്ങൾ

Address

Thiruvananthapuram

Alerts

Be the first to know and let us send you an email when Kerala Health Services posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Kerala Health Services:

Shortcuts

Share