CPI M Mangalapuram AC

CPI M Mangalapuram AC Official Page Of The Communist Party Of India (Marxist) Mangalapuram Area Committee

പ്രിയ സഖാവിന് അഭിവാദ്യങ്ങൾ.... ✊    കർഷകസംഘം തിരുവനന്തപുരം ജില്ലാ ജോ: സെക്രട്ടറിയായി തെരഞ്ഞെടുത്ത സഖാവ് എം. ജലീലിന് അഭിവ...
07/08/2026

പ്രിയ സഖാവിന് അഭിവാദ്യങ്ങൾ.... ✊
കർഷകസംഘം തിരുവനന്തപുരം ജില്ലാ ജോ: സെക്രട്ടറിയായി തെരഞ്ഞെടുത്ത സഖാവ് എം. ജലീലിന് അഭിവാദ്യങ്ങൾ... ✊

28/07/2026
25/07/2026

സിപിഐ(എം) വെഞ്ഞാറമൂട് ഏരിയ കമ്മിറ്റിയുടെ പുതിയ ഓഫീസ് മന്ദിരം (കല്ലറ വാസുദേവൻപിള്ള സ്മാരക മന്ദിരം) പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു.

21/07/2026

കാട്ടായിക്കോണം വി. ശ്രീധർ പഠന ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ സിപിഐ(എം) സ്ഥാപക നേതാവും കേരളത്തിന്റെ സമരസൂര്യനുമായ സഖാവ് വി. എസിന്റെ അനുസ്മരണ സമ്മേളനം.

സിപിഐ(എം) തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി അഡ്വ. വി. ജോയി തുടരും. മാധ്യമ പ്രചാരണങ്ങൾ അടിസ്ഥാനരഹിതം.സെക്രട്ടറി തെരഞ്ഞെ...
10/06/2026

സിപിഐ(എം) തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി അഡ്വ. വി. ജോയി തുടരും. മാധ്യമ പ്രചാരണങ്ങൾ അടിസ്ഥാനരഹിതം.

സെക്രട്ടറി തെരഞ്ഞെടുപ്പ് എന്ന രൂപത്തിൽ ഒരു വിഭാഗം മാധ്യമങ്ങൾ പ്രചരിപ്പിച്ച വാർത്തകൾ യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്തതാണ്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുവാൻ തീരുമാനിച്ചതിന്റെ ഭാഗമായി വി. ജോയിയെ താൽക്കാലികമായി ജില്ലാ സെക്രട്ടറിയുടെ ചുമതലയിൽ നിന്ന് ഒഴിവാക്കുകയും സിപിഐ(എം) സംസ്ഥാന കമ്മിറ്റി അംഗം എ. എ. റഹിമിന് സെക്രട്ടറിയുടെ ചുമതല നൽകുകയും ചെയ്തിരുന്നു.

ഇന്ന് ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ്, ജില്ലാ കമ്മിറ്റി യോഗങ്ങൾ നിലവിലുണ്ടായിരുന്ന സെക്രട്ടറി വി. ജോയിയെ സെക്രട്ടറി സ്ഥാനത്ത് തുടരാൻ ഐകകണ്ഠേന തീരുമാനിക്കുകയായിരുന്നു. ഇത് വളരെ സാധാരണ രീതിയിലുള്ള ഒരു നടപടിക്രമം മാത്രമാണ്. സമ്മേളനം തെരഞ്ഞെടുത്ത സെക്രട്ടറിമാർ വിവിധ കാരണങ്ങളാൽ വിവിധ സന്ദർഭങ്ങളിൽ സെക്രട്ടറി ചുമതല താൽക്കാലികമായി ഒഴിയുകയും തിരികെ ചുമതലയിൽ പ്രവേശിക്കുന്നതും സ്വാഭാവിക നടപടി മാത്രമാണ്. ഇത് സംബന്ധിച്ച് പുറത്തുവന്ന വാർത്തകൾ തെറ്റിദ്ധാരണാജനകമാണ്.

ജില്ലാ സെക്രട്ടറിയേറ്റ് അംഗം എൻ. രതീന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ മാസ്റ്റർ, കേന്ദ്ര കമ്മിറ്റി അംഗം പുത്തലത്ത് ദിനേശൻ എന്നിവർ പങ്കെടുത്തു.

Address

Mangalapuram
Thiruvananthapuram
695584

Website

Alerts

Be the first to know and let us send you an email when CPI M Mangalapuram AC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share