AIYF Keralam

AIYF Keralam All India Youth Federation Kerala State Committee All India Youth Federation is the youth wing of Communist Party of India. Vasudevan Nair among others, in 1959

AIYF is a member of World Federation of Democratic Youth. AIYF was started by Balraj Sahni, Sarda Mitra and P.K.

ഗതാഗത മന്ത്രിയുടെ പ്രസ്താവന അപക്വവും, സ്ത്രീ സമൂഹത്തെ അപമാനിക്കുന്നതിന് തുല്യം;മന്ത്രി മാപ്പ് പറയണം – എ.ഐ.വൈ.എഫ്      ബസ...
04/08/2026

ഗതാഗത മന്ത്രിയുടെ പ്രസ്താവന അപക്വവും, സ്ത്രീ സമൂഹത്തെ അപമാനിക്കുന്നതിന് തുല്യം;
മന്ത്രി മാപ്പ് പറയണം – എ.ഐ.വൈ.എഫ്

ബസിന് കാശില്ലാത്ത സ്ത്രീകൾ കുട്ടികളെ സ്വകാര്യ സ്‌കൂളിൽ പഠിപ്പിക്കുകയും ദാരിദ്ര്യം അഭിനയിക്കുകയും ചെയ്യുന്നുവെന്ന തരത്തിൽ ഗതാഗത മന്ത്രി സി. പി. ജോൺ നടത്തിയ പരാമർശം അത്യന്തം അപക്വവും സ്ത്രീ സമൂഹത്തെ ഒന്നടങ്കം അപമാനിക്കുന്നതുമാണെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന എക്‌സിക്യൂട്ടിവ് പ്രസ്താവനയിൽ പറഞ്ഞു.
സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും മക്കൾക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കണമെന്ന ആഗ്രഹത്തോടെ മാതാപിതാക്കൾ കഷ്ടപ്പെട്ട് ജീവിക്കുന്ന യാഥാർഥ്യത്തെ പരിഹസിക്കുന്ന സമീപനമാണ് മന്ത്രിയുടെ പ്രസ്താവനയിൽ പ്രകടമായിരിക്കുന്നതെന്ന് എ.ഐ.വൈ.എഫ് കുറ്റപ്പെടുത്തി. ബസിൽ യാത്ര ചെയ്യാൻ പണമില്ലാത്തതിനാൽ കുറഞ്ഞ നിരക്കുള്ള പൊതുഗതാഗതം തിരഞ്ഞെടുക്കുന്നവരെയും, ചികിത്സാ ചെലവിന്റെ ഭാരത്തിൽ സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്നവരെയും 'ദാരിദ്ര്യം അഭിനയിക്കുന്നവർ' എന്ന രീതിയിൽ ചിത്രീകരിക്കുന്നത് സാമൂഹിക യാഥാർഥ്യങ്ങളോടുള്ള അവഗണനയാണ്.
പൊതുഗതാഗതവും സർക്കാർ ആശുപത്രികളും പൊതുവിദ്യാഭ്യാസവും ജനങ്ങളുടെ അവകാശങ്ങളാണ്. അവ ഉപയോഗിക്കുന്നതിനെ ദാരിദ്ര്യത്തിന്റെ അഭിനയമായി ചിത്രീകരിക്കുന്നത് ജനങ്ങളെ അപമാനിക്കുന്ന സമീപനമാണ്. ഭരണഘടനാപരമായ ഉത്തരവാദിത്തമുള്ള ഒരു മന്ത്രിയിൽ നിന്ന് ഇത്തരം പരാമർശങ്ങൾ ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തതാണ്.
ജനങ്ങളുടെ ജീവിത യാഥാർഥ്യങ്ങളെ മനസ്സിലാക്കാതെ നടത്തിയ ഈ പ്രസ്താവന കേരളത്തിന്റെ സാമൂഹിക ബോധത്തിനും പുരോഗമന മൂല്യങ്ങൾക്കും അപമാനകരമാണെന്നും അതിനാൽ ഗതാഗത മന്ത്രി സി. പി. ജോൺ പ്രസ്താവന പിൻവലിച്ച് കേരള ജനതയോട് പരസ്യമായി മാപ്പ് പറയണമെന്നും എ.ഐ.വൈ.എഫ് സംസ്ഥാന
പ്രസിഡന്റ് കെ. ഷാജഹാൻ, സെക്രട്ടറി ടി.ടി. ജിസ്‌മോൻ എന്നിവർ
ആവശ്യപ്പെട്ടു.

ഈരാറ്റുപേട്ടയിലുണ്ടായ ഉരുൾ പൊട്ടിയ പ്രദേശത്ത്  രക്ഷാപ്രവർത്തനത്തിനെത്തിയ ഫയർഫോഴ്സ് വാഹനം നിന്നുപോയപ്പോൾ AIYF  ഭഗത് സിംഗ്...
01/08/2026

ഈരാറ്റുപേട്ടയിലുണ്ടായ ഉരുൾ പൊട്ടിയ പ്രദേശത്ത് രക്ഷാപ്രവർത്തനത്തിനെത്തിയ ഫയർഫോഴ്സ് വാഹനം നിന്നുപോയപ്പോൾ AIYF ഭഗത് സിംഗ് യൂത്ത് ഫോഴ്സ് പ്രവർത്തകർ രക്ഷാ ദൗത്യവുമായി മുന്നിട്ടിറങ്ങിയപ്പോൾ.

പ്രളയകാലത്ത് പോലും ദർശിച്ചിട്ടിച്ചാത്ത തരത്തിലുള്ള വെള്ളപ്പൊക്കമാണ് ഈരാറ്റുപേട്ടയിലും, പരിസര പ്രദേശങ്ങളിലും . ടൗണിലെ കടകൾ മുഴുവൻ വെള്ളത്തിനടിയിൽ ആകുന്ന സാഹചര്യം ആണ് നിലവിലുളളത്.

01/08/2026
വിദ്വേഷ പരാമർശം നടത്തിയ ടി ജി മോഹൻദാസിനെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട്ടി.ജി മോഹൻദാസിൻ്റെവസതിയിലേക്ക് നടത്തിയ മാർച്ച...
29/07/2026

വിദ്വേഷ പരാമർശം നടത്തിയ ടി ജി മോഹൻദാസിനെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട്
ടി.ജി മോഹൻദാസിൻ്റെ
വസതിയിലേക്ക് നടത്തിയ മാർച്ചും ഉപരോധവും
എ. ഐ. വൈ എഫ് സംസ്ഥാന സെക്രട്ടറി
ടി.ടി. ജിസ്മോൻ ഉദ്ഘാടനം ചെയ്യുന്നു.

നീറ്റ് സമരക്കാർക്കെതിരായ പ്രതികാരനടപടികൾ അവസാനിപ്പിക്കണം: എ.ഐ.വൈ.എഫ്      ജന്തർ മന്തറിൽ നടന്ന നീറ്റ് പരീക്ഷാ ക്രമക്കേടുക...
28/07/2026

നീറ്റ് സമരക്കാർക്കെതിരായ പ്രതികാരനടപടികൾ അവസാനിപ്പിക്കണം: എ.ഐ.വൈ.എഫ്

ജന്തർ മന്തറിൽ നടന്ന നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരായ സമരം അവസാനിച്ചതിന് പിന്നാലെ പ്രക്ഷോഭത്തിൽ പങ്കെടുത്തവർക്കെതിരെ പൊലീസ് സ്വീകരിച്ചുവരുന്ന പ്രതികാര നടപടികൾ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന എക്‌സിക്യൂട്ടിവ് ആവശ്യപ്പെട്ടു.
സമരം അവസാനിപ്പിക്കുന്ന ഘട്ടത്തിൽ പ്രക്ഷോഭകർക്കെതിരെ യാതൊരുവിധ പ്രതികാര നടപടികളും സ്വീകരിക്കില്ലെന്ന് നൽകിയ ഉറപ്പിന് വിരുദ്ധമായാണ് ഇപ്പോൾ സമരത്തിന് നേതൃത്വം നൽകിയ എ.ഐ.വൈ.എഫ്, എ.ഐ.എസ്.എഫ് ദേശീയ നേതാക്കൾക്കും മറ്റ് ഇടതുപക്ഷ യുവജന-വിദ്യാർത്ഥി സംഘടനാ നേതാക്കൾക്കളടക്കമുള്ളവർക്കുമെതിരെ കേസുകളും നടപടികളും സ്വീകരിക്കുന്നതെന്ന്
എ ഐ വൈ എഫ് ആരോപിച്ചു.
സമാധാനപരമായ പ്രതിഷേധം ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശമാണെന്നും, സമരം നടന്നുവെന്ന കാരണത്താൽ മാത്രം പൊലീസ് അതിക്രമങ്ങളെ ന്യായീകരിക്കാനാകില്ലെന്നും
നീറ്റ് പരീക്ഷാ ക്രമക്കേടുകളും ചോദ്യപ്പേപ്പർ ചോർച്ചയും സംബന്ധിച്ച പ്രതിഷേധങ്ങൾക്കിടെയുണ്ടായ പൊലീസ് നടപടികൾ ചോദ്യം ചെയ്ത ഹർജികൾ പരിഗണിക്കുന്നതിനിടെ സുപ്രീം കോടതി തന്നെ നിരീക്ഷിച്ചിട്ടുണ്ട്.
വിദ്യാഭ്യാസ മേഖലയിലെ ഗുരുതരമായ വീഴ്ചകൾക്കെതിരെ രാജ്യത്തുടനീളം ഉയർന്ന പ്രതിഷേധത്തെ അവഗണിക്കാനും അപഹസിക്കാനും ബലപ്രയോഗത്തിലൂടെ അടിച്ചമർത്താനും ശ്രമിച്ച ഭരണകൂടം, ജനാധിപത്യത്തിന്റെ ശക്തിക്ക് മുന്നിൽ പരാജയപ്പെട്ടിട്ടും ഇപ്പോൾ സമരക്കാർക്കെതിരെ പ്രതികാര നടപടി സ്വീകരിക്കുന്നത് തികച്ചും ജനാധിപത്യവിരുദ്ധമാണ്.
സമരത്തിൽ പങ്കെടുത്തവരെ വേട്ടയാടാനുള്ള നീക്കം കേന്ദ്ര സർക്കാർ അവസാനിപ്പിക്കണമെന്നും പ്രക്ഷോഭകർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യില്ലെന്നു നൽകിയ ഉറപ്പ് പാലിക്കണമെന്നും എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് കെ. ഷാജഹാനും സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്‌മോനും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

28/07/2026

AIYF സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോൻ എറണാകുളത്ത് മാധ്യമങ്ങളെ കാണുന്നു.

ഭരണഘടനാ മൂല്യങ്ങളെ വെല്ലുവിളിക്കുന്ന വിദ്വേഷ പരാമർശം: ടി.ജി. മോഹൻദാസിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആഭ...
27/07/2026

ഭരണഘടനാ മൂല്യങ്ങളെ വെല്ലുവിളിക്കുന്ന വിദ്വേഷ പരാമർശം: ടി.ജി. മോഹൻദാസിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിക്കും ഡിജിപിക്കും പരാതി നൽകി.

ജന്തർ മന്തറിൽ സമരം നടത്തിയ വിദ്യാർഥികൾക്കെതിരെ ആർ.എസ്.എസ് നേതാവ് ടി.ജി. മോഹൻദാസ് നടത്തിയ അത്യന്തം ആഭാസകരവും മനുഷ്യത്വവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ പരാമർശങ്ങൾ കേവലം ഒരു വ്യക്തിയുടെ വൈകാരിക പ്രതികരണമെന്നതിലുപരി നവോത്ഥാന മൂല്യങ്ങളെയും ഭരണഘടന ഉറപ്പുനൽകുന്ന ജനാധിപത്യ അവകാശങ്ങളെയും നിരാകരിക്കുന്ന, മനുഷ്യജീവന്റെ വിലയെപ്പോലും അവഗണിക്കുന്ന പ്രതിലോമപരമായ പ്രത്യയശാസ്ത്രത്തിന്റെ യഥാർത്ഥ മുഖമാണെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന എക്‌സിക്യൂട്ടിവ് ആരോപിച്ചു.
കേന്ദ്ര സർക്കാരിന്റെ സ്ഥാനത്ത് താനായിരുന്നുവെങ്കിൽ സമരസ്ഥലത്ത് കർഫ്യൂ പ്രഖ്യാപിച്ച് വെടിവെപ്പിന് ഉത്തരവിടുമായിരുന്നുവെന്നും, അതിലൂടെ നിരവധി പേർ കൊല്ലപ്പെടുകയും പലർക്കും അംഗഭംഗം സംഭവിക്കുമെന്നും, ശവങ്ങൾ ആശുപത്രിയിലേക്ക് കൊണ്ടുപോകുമായിരുന്നുവെന്നുമാണ് മോഹൻദാസ് ഒരു വീഡിയോയിൽ പറയുന്നത്. ഇത്തരത്തിലുള്ള പ്രസ്താവനകൾ സമാധാനപരമായ ജനാധിപത്യ പ്രതിഷേധങ്ങളെ അക്രമത്തിലൂടെ അടിച്ചമർത്തണമെന്ന ഫാസിസ്റ്റ് മനോഭാവത്തിന്റെ പ്രകടനമാണ്.
അതോടൊപ്പം, സമരത്തിൽ പങ്കെടുക്കുന്ന വിദ്യാർഥികളെ ക്രിമിനലുകളായും ബലാത്സംഗം ചെയ്യുന്നവരായും ചിത്രീകരിക്കാൻ നടത്തിയ ശ്രമം പ്രതിഷേധിക്കുന്ന ആയിരക്കണക്കിന് വിദ്യാർഥികളെയും യുവജനങ്ങളെയും അപമാനിക്കുന്നതും സാമൂഹിക വിദ്വേഷം വളർത്തുന്നതുമാണ്.
സമരം ചെയ്യുന്നവരെ സമൂഹത്തിന് മുന്നിൽ കളങ്കപ്പെടുത്തി പ്രതിഷേധാവകാശത്തെ കുറ്റവൽക്കരിക്കാനുള്ള ബോധപൂർവമായ നീക്കമാണ് ഇവിടെ ടി.ജി. മോഹൻദാസ് നടത്തുന്നത്.
മനുഷ്യാവകാശങ്ങളെയും ഭരണഘടനാ മൂല്യങ്ങളെയും വെല്ലുവിളിക്കുന്ന ഇത്തരം പ്രസ്താവനകൾ ഒരു പരിഷ്കൃത സമൂഹത്തിനും അംഗീകരിക്കാനാവില്ലെന്നും, അഭിപ്രായവ്യത്യാസങ്ങളെ സംവാദത്തിലൂടെയല്ല അക്രമഭീഷണിയിലൂടെയും വെടിവെപ്പിലൂടെയും നേരിടണമെന്ന നിലപാട് ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധമാണെന്നും എ.ഐ.വൈ.എഫ് ആരോപിച്ചു.
മാനവികതയ്ക്കും പ്രതിഷേധാവകാശത്തിനുമെതിരെ ഇത്തരം വിദ്വേഷപരമായ പ്രസ്താവനകൾ നടത്തിയ ടി.ജി. മോഹൻദാസിനെതിരെ കേസെടുത്ത് കർശനമായ നിയമനടപടികൾ സ്വീകരിക്കണമെന്നും എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് കെ. ഷാജഹാനും സെക്രട്ടറി ടി.ടി. ജിസ്‌മോനും ആവശ്യപ്പെട്ടു.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വെക്കുക..സോനം വാങ്ചുക്ന് വിട്ടയക്കുകഡൽഹിയിലെ വിദ്യാർത്ഥി യുവജന പ്രക്...
24/07/2026

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വെക്കുക..
സോനം വാങ്ചുക്ന് വിട്ടയക്കുക
ഡൽഹിയിലെ വിദ്യാർത്ഥി യുവജന പ്രക്ഷോഭത്തിന് ഐക്യദാർഢ്യം..
നീതി നിഷേധത്തിന്റെ ഇരുട്ടിനെതിരെ പത്തനംതിട്ടയിൽ സംഘടിപ്പിച്ച നൈറ്റ് മാർച്ച്.

Address

Jayaprakash Smarakom AIYF State Committee Office, Model School Junction, Sangeeth Nagar, Thycaud, Kerala-
Thiruvananthapuram
695014

Alerts

Be the first to know and let us send you an email when AIYF Keralam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to AIYF Keralam:

Shortcuts

Share