Poonthura Sreekumar പൂന്തുറ ശ്രീകുമാർ

Poonthura Sreekumar പൂന്തുറ ശ്രീകുമാർ BJP STATE SECRETARY KERALA

ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ ആയുഷ്മാൻ ഭാരത് - പിഎംജെഎവൈ (AB-PMJAY) വഴി സാമ്പത്തികമായി പിന്നാക്കം നിൽ...
26/07/2026

ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ ആയുഷ്മാൻ ഭാരത് - പിഎംജെഎവൈ (AB-PMJAY) വഴി സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഓരോ കുടുംബത്തിനും പ്രതിവർഷം 5 ലക്ഷം രൂപ വരെ തികച്ചും സൗജന്യമായ ചികിത്സ ഉറപ്പാക്കുന്നു.

പദ്ധതിയുടെ മികച്ച നടത്തിപ്പിലൂടെ കേരളത്തിൽ മാത്രം ഇതുവരെ 85 ലക്ഷത്തിലധികം ആയുഷ്മാൻ കാർഡുകൾ വിതരണം ചെയ്യുകയും, ഉന്നത നിലവാരത്തിലുള്ള ചികിത്സാ സൗകര്യങ്ങൾക്കായി സംസ്ഥാനത്തെ 612 പ്രമുഖ ആശുപത്രികളെ പദ്ധതിയുടെ ഭാഗമായി എംപാനൽ ചെയ്യുകയും ചെയ്തിട്ടുണ്ട്.

76 ലക്ഷത്തോളം ആശുപത്രി അഡ്മിഷനുകൾക്ക് അനുമതി നൽകിക്കൊണ്ട് സാധാരണക്കാരുടെ ചികിത്സാ ഭാരം ലഘൂകരിച്ച പദ്ധതിക്കായി, 2019 മുതൽ 2024 വരെയുള്ള കാലയളവിൽ മാത്രം 689 കോടി രൂപയാണ് കേന്ദ്ര സർക്കാർ കേരളത്തിന് സഹായധനമായി കൈമാറിയത്.

എല്ലാവർക്കും മികച്ച ചികിത്സ ലഭ്യമാക്കുന്നതിലൂടെ, മോദി സർക്കാർ വികസനത്തിന്റെയും സാമൂഹിക സുരക്ഷയുടെയും പുതിയ പാതയിലൂടെ വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് അതിവേഗം മുന്നേറുന്നു.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടി മൻ കി ബാത്ത്, ഇന്ന് തിരുവനന്തപുരം വെസ്റ്റ്‌ മണ്ഡലം,217-ാം ന...
26/07/2026

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടി മൻ കി ബാത്ത്, ഇന്ന് തിരുവനന്തപുരം വെസ്റ്റ്‌ മണ്ഡലം,217-ാം നമ്പർ ബൂത്തിൽ പ്രീയപ്പെട്ട പ്രവർത്തകർക്കൊപ്പം.

മന്ത്രിസ്ഥാനം രാജിവെച്ചുകൊണ്ട് ധർമേന്ദ്ര പ്രധാൻ പുറത്തിറക്കിയ പ്രസ്താവനയുടെ സമ്പൂർണരൂപം...എൻ്റെ പ്രിയപ്പെട്ട യുവസുഹൃത്തു...
25/07/2026

മന്ത്രിസ്ഥാനം രാജിവെച്ചുകൊണ്ട് ധർമേന്ദ്ര പ്രധാൻ പുറത്തിറക്കിയ പ്രസ്താവനയുടെ സമ്പൂർണരൂപം...

എൻ്റെ പ്രിയപ്പെട്ട യുവസുഹൃത്തുക്കളേ,
നാലു പതിറ്റാണ്ടിലേറെയായി വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും വിദ്യാഭ്യാസ പരിഷ്‌കരണങ്ങളുടെയും ലക്ഷ്യത്തിനായി ഞാൻ പ്രവർത്തിച്ചുവരികയാണ്. ശക്തവും എല്ലാവരെയും ഉൾക്കൊള്ളുന്നതും ദീർഘവീക്ഷണമുള്ളതുമായ ഒരു വിദ്യാഭ്യാസ സംവിധാനമാണ് ശക്തമായ ഒരു രാഷ്ട്രത്തിന്റെ അടിത്തറയെന്ന് ഞാൻ എന്നും വിശ്വസിച്ചിട്ടുണ്ട്.
രാജ്യത്തെ യുവജനങ്ങളുടെ ആഗ്രഹങ്ങളെയും വികാരങ്ങളെയും ന്യായമായ പ്രതീക്ഷകളെയും ഞാൻ അങ്ങേയറ്റം ബഹുമാനിക്കുന്നു. ഇന്ത്യയിലെ യുവതലമുറയുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുക എന്നത് നമ്മുടെ രാഷ്ട്രീയ-സാമൂഹിക ജീവിതത്തിലെ ഒരു ധാർമ്മിക പ്രതിബദ്ധതയായിരുന്നു. ദീർഘവീക്ഷണമുള്ള നേതൃത്വത്തിൽ രാജ്യത്തെ സേവിക്കാൻ അവസരം നൽകിയ ബഹുമാനപ്പെട്ട പ്രധാനമന്ത്രിയോട് ഞാൻ ആത്മാർത്ഥമായ നന്ദി രേഖപ്പെടുത്തുന്നു.
എന്നാൽ, 2026 മെയ് 3-ന് നടന്ന NEET-UG പരീക്ഷയുമായി ബന്ധപ്പെട്ട് ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെട്ടു. ഇതിനെത്തുടർന്ന് കേന്ദ്രസർക്കാർ ഉടൻ തന്നെ അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറുകയും പരീക്ഷ റദ്ദാക്കി വീണ്ടും പരീക്ഷ നടത്താൻ തീരുമാനിക്കുകയും ചെയ്തു. കൂടാതെ, അടുത്ത വർഷം മുതൽ ഈ പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷാ (CBT) രീതിയിൽ നടത്താനും തീരുമാനിച്ചു.
ഈ കാലയളവിലുടനീളം 20 ലക്ഷത്തിലധികം വിദ്യാർത്ഥികൾക്കായുള്ള പരീക്ഷ സുഗമമായി നടത്തുക എന്നതായിരുന്നു ഞങ്ങളുടെ ഏറ്റവും വലിയ മുൻഗണന. കേന്ദ്രസർക്കാർ, സംസ്ഥാന സർക്കാരുകൾ, പ്രത്യേകിച്ച് ജില്ലാ ഭരണകൂടങ്ങൾ എന്നിവയുടെ സംയുക്ത പരിശ്രമത്തിലൂടെയാണ് അത് സാധ്യമായത്. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെ 2026 ജൂൺ 21-ന് പരീക്ഷ വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞു.
ആദ്യദിവസം മുതൽ തന്നെ ഈ വിഷയത്തിന്റെ പൂർണ ഉത്തരവാദിത്തം ഞാൻ ഏറ്റെടുത്തു. ഒരു ഘട്ടത്തിലും ഞാൻ അതിൽ നിന്ന് ഒഴിഞ്ഞുമാറിയില്ല. ‘പരീക്ഷാ മാഫിയ’യുടെ പ്രവർത്തനങ്ങൾ മൂലം കഴിവുള്ള ഒരു വിദ്യാർത്ഥിയുടെയും ഭാവി നശിക്കരുതെന്നും, ഒരു വിദ്യാർത്ഥിക്കും അനീതി സംഭവിക്കരുതെന്നും ഞാൻ ഉറച്ച തീരുമാനത്തിലായിരുന്നു.
ജൂലൈ 16-ന് പ്രഖ്യാപിച്ച NEET-UG പരീക്ഷാഫലം തൃപ്തികരമായിരുന്നു. പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ള നിരവധി മിടുക്കരായ വിദ്യാർത്ഥികൾ മികച്ച വിജയം കൈവരിച്ചു.
എന്നിരുന്നാലും, ഈ ഘട്ടത്തിലും ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്ന ചിലർ വിദ്യാർത്ഥികളെ തെറ്റിദ്ധരിപ്പിക്കാനും അനാവശ്യ തടസ്സങ്ങൾ സൃഷ്ടിക്കാനും ശ്രമിച്ചു. അത് എന്നെ അതീവ വേദനിപ്പിച്ചു.
നമ്മുടെ ജനാധിപത്യത്തിന്റെ ശക്തിയിൽ എനിക്ക് എന്നും അചഞ്ചലമായ വിശ്വാസമുണ്ട്. രാജ്യത്തെ യുവജനങ്ങളുടെ സ്വപ്നങ്ങളെയും പ്രതീക്ഷകളെയും ഞാൻ എന്നും ആദരിച്ചിട്ടുണ്ട്. അവർ ഇന്ത്യയുടെ ഭാവി മാത്രമല്ല; പുതിയതും വികസിതവുമായ ഇന്ത്യയെ സൃഷ്ടിക്കുന്ന ശിൽപ്പികളും വഴികാട്ടികളുമാണ്. കഴിഞ്ഞ പത്ത് ദിവസങ്ങളിലെ സംഭവവികാസങ്ങൾ എന്നെ അതീവ ദുഃഖിപ്പിച്ചിട്ടുണ്ട്. ഇത് എനിക്ക് വ്യക്തിപരമായ അഭിമാനത്തിന്റെ വിഷയമല്ല.
ഇന്ത്യയുടെ യഥാർത്ഥ ശക്തി നമ്മുടെ യുവജനങ്ങളാണ്.
രാജ്യത്തെ യുവതലമുറ ആശയക്കുഴപ്പത്തിന്റെ വലയത്തിൽ അകപ്പെടാൻ ഞാൻ ഒരിക്കലും അനുവദിക്കില്ല എന്നതാണ് എന്റെ പ്രതിജ്ഞ.
ജന്തർ മന്തറിലെയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെയും നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത്, രാജ്യവിരുദ്ധ ശക്തികൾ ഈ സാഹചര്യം മുതലെടുക്കാതിരിക്കാനും, ദേശീയ ഐക്യം സംരക്ഷിക്കാനും, ഒരു ഇന്ത്യൻ വിദ്യാർത്ഥിയുടെയും ഭാവി നിയമസങ്കീർണതകളിൽ കുടുങ്ങാതിരിക്കാനും, നമ്മുടെ മക്കൾ അവരുടെ പഠനത്തിലും ഭാവി കെട്ടിപ്പടുക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കാനുമായി, ഞാൻ ബഹുമാനപ്പെട്ട പ്രധാനമന്ത്രിക്ക് എൻ്റെ രാജിക്കത്ത് സമർപ്പിച്ചിരിക്കുന്നു.
എനിക്ക് എന്നും മാർഗനിർദേശവും വിശ്വാസവും അചഞ്ചലമായ പിന്തുണയും നൽകിയ ബഹുമാനപ്പെട്ട പ്രധാനമന്ത്രിയോട് ഞാൻ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. മന്ത്രിസഭയിലെ എൻ്റെ സഹപ്രവർത്തകർക്കും, വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും, എനിക്കൊപ്പം പ്രവർത്തിക്കാൻ അവസരം ലഭിച്ച എല്ലാവർക്കും ഞാൻ നന്ദി രേഖപ്പെടുത്തുന്നു.
രാജ്യസേവനമാണ് എൻ്റെ ജീവിതത്തിലെ ഏറ്റവും ഉയർന്ന ദൗത്യം. അതിനായി ഞാൻ എന്നും സമർപ്പിതനായിരിക്കും.
ഭഗവാൻ ജഗന്നാഥന്റെ അനുഗ്രഹത്തോടെ, മാതൃഭൂമിയായ ഇന്ത്യയുടെ, ഒഡീഷയിലെ ജനങ്ങളുടെ, രാജ്യത്തെ യുവജനങ്ങളുടെ പ്രതീക്ഷകൾ സഫലമാക്കുന്നതിനായി ഭാവിയിലും എനിക്ക് കഴിയുന്ന എല്ലാ വിധത്തിലും ഞാൻ പ്രവർത്തിച്ചുകൊണ്ടിരിക്കും.

ആലപ്പുഴ ജില്ലാ നേതൃയോഗം ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. സുരേഷ് ഉദ്ഘാടനം ചെയ്തു. ബിജെപി ആലപ്പുഴ നോർത്ത് ജില്ലാ ...
25/07/2026

ആലപ്പുഴ ജില്ലാ നേതൃയോഗം ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. സുരേഷ് ഉദ്ഘാടനം ചെയ്തു. ബിജെപി ആലപ്പുഴ നോർത്ത് ജില്ലാ അധ്യക്ഷൻ അഡ്വ. പി. കെ. ബിനോയ്‌ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന സെക്രട്ടറിയും ജില്ലാ പ്രഭാരിയുമായ പൂന്തുറ ശ്രീകുമാർ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി എം. വി
ഗോപകുമാർ, ജില്ലാ ജനറൽ സെക്രട്ടറിമാരായ
പി. കെ. വാസുദേവൻ, റ്റി. സജീവ് ലാൽ എന്നിവർ സംസാരിച്ചു.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പ്രക്ഷേപണ പരിപാടി മൻകിബാത്ത്, ജൂലൈ 26 രാവിലെ 11 മണിക്ക്.
25/07/2026

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പ്രക്ഷേപണ പരിപാടി മൻകിബാത്ത്, ജൂലൈ 26 രാവിലെ 11 മണിക്ക്.

*കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ സംസ്ഥാന സർക്കാർ മതവത്കരിക്കുന്നു -    അഡ്വ എസ്. സുരേഷ്*ആലപ്പുഴ -: ഉസ്ബക്കിസ്ഥാനിൽ ഹരിപ്പാ...
25/07/2026

*കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ സംസ്ഥാന സർക്കാർ മതവത്കരിക്കുന്നു - അഡ്വ എസ്. സുരേഷ്*

ആലപ്പുഴ -: ഉസ്ബക്കിസ്ഥാനിൽ ഹരിപ്പാട് സ്വദേശിനിയായ മെഡിക്കൽ വിദ്യാർത്ഥിനി സാവരിയ ബസന്തിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ സംരക്ഷിക്കുവാൻ സംസ്ഥാന ഭരണ നേതൃത്വത്തിനുള്ളിൽ ശക്തമായ ശ്രമം നടക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. സുരേഷ് ആരോപിച്ചു. മത പരിവർത്തനത്തിന് വഴങ്ങാത്തതിനെ തുടർന്നാണ് മലപ്പുറം സ്വദേശിയായ സഹപാഠിയാൽ സാവരിയ കൊല ചെയ്യപ്പെട്ടത്. കൊലപാതക സംഭവത്തിൽ സംസ്ഥാന ആഭ്യന്തര മന്ത്രി ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ച് രണ്ടാഴ്ച കഴിഞ്ഞിട്ടും അന്വേഷണ സംഘത്തെപ്പോലും രൂപീകരിക്കുവാൻ കഴിഞ്ഞിട്ടില്ല. കൊലപാതകം നടന്നതും, കൊലപാതക കേസിലെ പ്രതി ഇപ്പോഴുള്ളതും ഉസ്ബക്കിസ്ഥാനിലാണ് എന്നുള്ളതുകൊണ്ടും ക്രൈംബ്രാഞ്ച് അന്വേഷണം പര്യാപ്‌തമല്ലാത്ത സാഹചര്യത്തിൽ സി. ബി. ഐ. അന്വേഷണം പ്രഖ്യാപിക്കേണ്ടത് അനിവാര്യമാണ് എന്നും അദ്ദേഹം പറഞ്ഞു
സാവരിയ ബസന്തിൻ്റെ കൊലപാതകം സി ബി ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ബിജെപി ആലപ്പുഴ നോർത്ത് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച കളക്ട്രേറ്റ് ധർണ്ണ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ മതവത്കരിക്കുന്ന സമീപനത്തിലൂടെ മത താല്പര്യങ്ങൾ സംരക്ഷിക്കുവാനുള്ള പരിശ്രമങ്ങൾക്കാണ് സംസ്ഥാന സർക്കാർ നേതൃത്വം നൽകുന്നതെന്നും അഡ്വ. എസ്. സുരേഷ് ആരോപിച്ചു. നീറ്റ് പരീക്ഷാ ക്രമക്കേടിൻ്റെ പേരിൽ രാജ്യ തലസ്ഥാനത്ത് നടക്കുന്ന അക്രമ സമരങ്ങൾ ജനാധിപത്യത്തിൻ്റെ സകല സീമകളെയും ലംഘിച്ചിരിക്കുകയാണ്. ഭരണഘടനയെയും ജനാധിപത്യത്തെയും തകർത്ത് കേന്ദ്ര സർക്കാരിനെ അട്ടിമറിക്കാനുള്ള പരിശ്രമങ്ങളാണ് ദില്ലിയിൽ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു
രാജ്യത്തിൻ്റെ വിദ്യാഭ്യാസ മേഖലയിൽ ഇത്രയേറെ ഉയർച്ച ഉണ്ടായ ഒരു കാലഘട്ടം നരേന്ദ്ര മോദിയുടെ ഭരണത്തിൻ കീഴിലല്ലാതെ നാളിതുവരെ ഉണ്ടായിട്ടില്ല എന്നും വിദ്യാർത്ഥികളെയും യുവാക്കളെയും ചേർത്ത് പിടിച്ച് ജീവിത സുരക്ഷിതത്തിലേക്കും ഉയർച്ചയിലേക്കും നയിക്കുന്ന ഭരണത്തിനാണ് നരേന്ദ്ര മോദി സർക്കാർ നേതൃത്വം നൽകുന്നതെന്നും അഡ്വ എസ്.സുരേഷ് പറഞ്ഞു
ആലപ്പുഴ കളക്ട്രേറ്റ് പടിക്കൽ നടന്ന ധർണ്ണ യിൽ ബിജെപി ആലപ്പുഴ നോർത്ത് ജില്ലാ അദ്ധ്യക്ഷൻ അഡ്വ പി.കെ ബിനോയി അദ്ധ്യക്ഷത വഹിച്ചു
സംസ്ഥാന സെക്രട്ടറിമാരായ പൂന്തുറ ശ്രീകുമാർ, എം.വി. ഗോപകുമാർ ജില്ലാ ജനറൽ സെക്രട്ടറിമാരായ പി.കെ. വാസുദേവൻ, ടി സജീവ് ലാൽ എന്നിവർ പ്രസംഗിച്ചു. മേഖലാ സെക്രട്ടറി ജി. വിനോദ് കുമാർ , കൊട്ടാരം ഉണ്ണികൃഷ്ണൻ ജില്ലാ ഭാരവാഹികളായ ടി.കെ.അരവിന്ദാക്ഷൻ, കെ.പി പരീക്ഷിത്ത് വിമൽ രവീന്ദ്രൻ , ഷെൽമ സുരേഷ്, അരുൺ അനിരുദ്ധൻ, സുമി ഷിബു, ജയലത, സജി പി. ദാസ് , ആർ ഉണ്ണികൃഷ്ണൻ, പി. എസ്. ശ്രീകുമാർ, വി.കെ. ഗോപിദാസ് , ബൈജു തിരുനല്ലൂർ , ഡി സുഭാഷ്, വി ബാബുരാജ്,ജി.ഹരിനാരായണൻ തുടങ്ങിയവർ നേതൃത്വം നൽകി.

രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാൻ, ഡൽഹിയിൽ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ്‌ നടത്തിയ അക്രമ നീക്കത്തിൽ പ്രതിഷേധി...
22/07/2026

രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാൻ, ഡൽഹിയിൽ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ്‌ നടത്തിയ അക്രമ നീക്കത്തിൽ പ്രതിഷേധിച്ച് തിരുവനന്തപുരം കെപിസിസി ഓഫീസിലേക്ക്, ബിജെപി മാർച്ച് സംഘടിപ്പിക്കുന്നു.

ഇന്ന് ഉച്ചയ്ക്ക് 12:30ന് മാനവീയം വീഥിയിൽ നിന്നും മാർച്ച് ആരംഭിക്കും.

ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ് ചന്ദ്രശേഖർ MLA ഉദ്ഘാടനം ചെയ്യും.

പണ്ഡിറ്റ് ദീനദയാൽ ഉപാദ്ധ്യായ പ്രശിക്ഷൺ മഹാ അഭിയാൻമാരാരിക്കുളം മണ്ഡലം രണ്ടാം ദിനത്തിൽ സമാപന സമ്മേളനത്തിൽ മണ്ഡലം പ്രസിഡന്റ...
21/07/2026

പണ്ഡിറ്റ് ദീനദയാൽ ഉപാദ്ധ്യായ പ്രശിക്ഷൺ മഹാ അഭിയാൻ
മാരാരിക്കുളം മണ്ഡലം രണ്ടാം ദിനത്തിൽ സമാപന സമ്മേളനത്തിൽ മണ്ഡലം പ്രസിഡന്റ് സനീഷ് മാളിയേക്കൽ അധ്യക്ഷത വഹിച്ചു..മണ്ഡലം ജനറൽ സെക്രട്ടറി അരുൺ കണക്കൂർ സ്വാഗതം ആശംസിച്ചു. ചടങ്ങിൽ മണ്ഡലം ശിബിരാധികാരി ബാബുരാജ് ആമുഖ പ്രസംഗം നടത്തി. സംസ്ഥാന സെക്രട്ടറി പൂന്തുറ ശ്രീകുമാർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ജില്ലാ പ്രസിഡന്റ് അഡ്വ. പി. കെ. ബിനോയ്‌ മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ ജില്ലാ ജനറൽ സെക്രട്ടറി സജീവ് ലാൽ, ജില്ലാ വൈസ് പ്രസിഡന്റ് കെ പി പരീക്ഷിത്ത്, സംസ്ഥാന സമിതി അംഗം ലിമി രാജേഷ്, മഹിളാ മോർച്ച സംസ്ഥാന സെക്രട്ടറി ആശാ മുകേഷ്‌, ജില്ലാ സെക്രട്ടറി ജയലത എന്നിവർ പങ്കെടുത്തു..മണ്ഡലം സെക്രട്ടറി ശിവജി ചാരങ്കാട്ട് കൃതജ്ഞത രേഖപ്പെടുത്തി...

Address

പൂന്തുറ
Thiruvananthapuram
695001

Alerts

Be the first to know and let us send you an email when Poonthura Sreekumar പൂന്തുറ ശ്രീകുമാർ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share