BJP chanthavila ബി.ജെ.പി ചന്തവിള

BJP chanthavila ബി.ജെ.പി ചന്തവിള �വികസിത ചന്തവിള �

കേരളത്തിൽ അതിതീവ്ര മഴയെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന സഹോദരങ്ങൾക്ക് സഹായഹസ്തം നീട്ടുന്നതിനായി ബിജെപി പ്രവർത...
08/08/2026

കേരളത്തിൽ അതിതീവ്ര മഴയെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന സഹോദരങ്ങൾക്ക് സഹായഹസ്തം നീട്ടുന്നതിനായി ബിജെപി പ്രവർത്തകർ കഴക്കൂട്ടത്ത് നിന്ന് അവശ്യസാധനങ്ങളുടെ ശേഖരണം നടത്തുന്നു.....

08/08/2026

സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന പി എസ് സി റാങ്ക് ഹോൾഡേഴ്സ് വിദ്യാർത്ഥികൾക്ക് നേരിട്ട് എത്തി ഐക്യദാർഢ്യവുമായി ിരുവനന്തപുരം ഡെപ്യട്ടി മേയർ ആശാനാഥ്

06/08/2026
സേവാഭാരതി ചന്തവിളയിലെ പ്രവത്തകർ സമാഹരിച്ച പഠനോപകരണ സാധനങ്ങൾ സേവാഭാരതി സെക്രട്ടറി ഉദയ കുമാറിന്റെയും സൈനികസ്കൂൾ വാർഡ് കൗൺസ...
23/06/2026

സേവാഭാരതി ചന്തവിളയിലെ പ്രവത്തകർ സമാഹരിച്ച പഠനോപകരണ സാധനങ്ങൾ സേവാഭാരതി സെക്രട്ടറി ഉദയ കുമാറിന്റെയും സൈനികസ്കൂൾ വാർഡ് കൗൺസിലർ സുദേവൻ നായരുടെയും ചന്തവിള വാർഡ് കൗൺസിലർ അനു ജി പ്രഭയുടെയും നേതൃത്വത്തിൽ സേവാഭാരതി പ്രവർത്തകർ ഗവണ്മെന്റ് എൽ പി എസ് സൈനിക സ്കൂൾ,ചന്തവിള യു പി എസ് എന്നിവിടങ്ങളിലെ പ്രധാന അധ്യാപകർക്ക് കൈമാറി.....
പഠനോപകരണ സാധനങ്ങൾ തന്നു സഹായിച്ച എല്ലാ വ്യക്തികൾക്കും സേവാഭാരതിയുടെ നന്ദി അറിയിക്കുന്നു.....

21/06/2026
ഇന്ത്യൻ ഭരണചരിത്രത്തിൽ സുവർണ്ണ ലിപികളിൽ രേഖപ്പെടുത്തേണ്ട പുതിയൊരു നാഴികക്കല്ല് കുറിച്ചിരിക്കുകയാണ് പ്രധാനമന്ത്രി ശ്രീ നര...
10/06/2026

ഇന്ത്യൻ ഭരണചരിത്രത്തിൽ സുവർണ്ണ ലിപികളിൽ രേഖപ്പെടുത്തേണ്ട പുതിയൊരു നാഴികക്കല്ല് കുറിച്ചിരിക്കുകയാണ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് തിരഞ്ഞെടുക്കപ്പെട്ട്, തുടർച്ചയായി ഏറ്റവും കൂടുതൽ കാലം ഭാരതത്തിൻ്റെ പ്രധാനമന്ത്രി പദത്തിൽ സേവനമനുഷ്ഠിച്ച വ്യക്തിയെന്ന ചരിത്ര റെക്കോർഡ് ഇനി അദ്ദേഹത്തിന് മാത്രം സ്വന്തം. 2014-ൽ ആരംഭിച്ച ഈ യാത്ര, ഭാരതത്തിലെ ജനകോടികൾ അദ്ദേഹത്തിലർപ്പിച്ച അചഞ്ചലമായ വിശ്വാസത്തിന്റെ കൂടി അടയാളമാണ്.

സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്‌റുവിന്റെ ദീർഘകാലത്തെ റെക്കോർഡാണ് ജൂൺ 10-ഓടെ ശ്രീ നരേന്ദ്ര മോദി പിന്തള്ളിയത്. ജനാധിപത്യ പ്രക്രിയയിലൂടെ ജനങ്ങളുടെ പൂർണ്ണ പിന്തുണയോടെ തുടർച്ചയായി ഇത്രയും കാലം രാജ്യത്തെ നയിക്കുക എന്നത് സമാനതകളില്ലാത്ത ഒരു രാഷ്ട്രീയ നേട്ടമാണ്.

'വികസിത ഭാരതം' എന്ന മഹാത്തായ ആശയത്തിലേക്കും ലക്ഷ്യത്തിലേക്കുമുള്ള ഈ രാജ്യത്തിൻ്റെ ജൈത്രയാത്രയ്ക്ക്, ഒരു 'പ്രധാനസേവകൻ' എന്ന നിലയിലുള്ള നരേന്ദ്ര മോദിയുടെ ഈ ഭരണ കാലയളവ് പകരംവെക്കാനില്ലാത്ത സംഭാവനകളാണ് നൽകിയിട്ടുള്ളത്. അടിസ്ഥാന സൗകര്യ വികസനം, ഡിജിറ്റൽ മുന്നേറ്റം, ദാരിദ്ര്യ നിർമ്മാർജ്ജനം, രാജ്യരക്ഷ എന്നിവയിലെല്ലാം കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി ഭാരതം കൈവരിച്ച വൻമുന്നേറ്റങ്ങൾ ഇതിന് അടിവരയിടുന്നു. സുസ്ഥിരവും ശക്തവുമായ ഒരു ഭരണകൂടത്തിന്റെ കരുത്തിൽ, ഇന്ത്യയെ ഒരു ആഗോള ശക്തിയായി ഉയർത്തുന്നതിലും ഈ സുദീർഘമായ സേവനകാലയളവ് വലിയ പങ്കുവഹിച്ചിട്ടുണ്ട്.

ഈ ചരിത്ര നേട്ടം സ്വന്തമാക്കിയ നമ്മുടെ പ്രിയ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! 140 കോടി ഭാരതീയരുടെ സ്വപ്നങ്ങൾക്ക് നിറംനൽകി, രാജ്യത്തെ പുരോഗതിയുടെ പുതിയ പടവുകളിലേക്ക് നയിക്കുന്ന അദ്ദേഹത്തിന്റെ അർപ്പണബോധത്തിനുള്ള അംഗീകാരം കൂടിയാണിത്. വരും കാലങ്ങളിലും ഭാരതത്തെ കൂടുതൽ ഉജ്ജ്വലമായ ഭാവിയിലേക്കും ആഗോള തലത്തിലെ പുതിയ ഉയരങ്ങളിലേക്കും നയിക്കാൻ അദ്ദേഹത്തിന് സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു.



Address

Chanthavila
Thiruvananthapuram

Website

Alerts

Be the first to know and let us send you an email when BJP chanthavila ബി.ജെ.പി ചന്തവിള posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share