BJP TVPM WEST

BJP TVPM WEST BJP West Mandalam – Stronger Together!

Proudly representing the vibrant coastal heartbeat of Thiruvananthapuram – our seven dynamic wards: Chackai, Vettukadu,Valiyathura,
Vallakadavu,Beemapally,Poonthura,
Puthenpally.

22/05/2026

നേമത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന MLA ഓഫിസ് ജൂൺ ആദ്യം : രാജീവ് ചന്ദ്രശേഖർ

നേമം മണ്ഡലത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ആമ്പുലൻസ് സേവന സൗകര്യം ഉൾപ്പടെയുള്ള MLA ഓഫിസ് ജൂൺ ആദ്യവാരം പ്രവർത്തനം ആരംഭിക്കുമെന്നും
വികസന കാര്യത്തിൽ സംസ്ഥാന സർക്കാർ ബിജെപി യുടെ മണ്ഡലങ്ങളോട് വിവേചനം കാണിച്ചാൽ ശക്തമായ പ്രതികരണം ഉണ്ടാവുമെന്നും നേമത്തെ ജനങ്ങൾ തന്നെ MLA ആക്കിയത് അവരുടെ ജീവതത്തിൽ വിത്യാസം കൊണ്ടു വരാനാണന്നും നേമം MLA രാജീവ് ചന്ദ്രശേഖർ പറഞ്ഞു. നേമം മണ്ഡലത്തിലെ എസ്‌റ്റേറ്റ്, കരുമം, കാലടി വാർഡുകളിൽ നടന്ന നന്ദി നേമം എന്ന പൗര സ്വീകരണ പരിപാടിയിൽ സംസാരിക്കുക ആയിരുന്നു രാജീവ് ചന്ദ്രശേഖർ. എല്ലാ ആഴ്ചയും രണ്ടു ദിവസം MLA ഓഫിസിലും, ഒരു ദിവസം ബിജെപി സംസ്ഥാന ഓഫിസിലും ജനങ്ങൾക്ക് നേരിട്ട് കാണാനുള്ള സൗകര്യമുണ്ടായിരിക്കുന്നതിന് പുറമെ ഫോണിലൂടെയും ഈമെയിലിലൂടെയും തന്നെ ബന്ധപ്പെടാനാവുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ രണ്ടു മാസം കൂടും തോറും വാർഡ്തല ജന സമ്പർക്കങ്ങൾ മേയറെയും, ഡെപ്യുട്ടി മേയറെയും അതാത് വാർഡ് കൗൺസിലർമാരെയും ഉൾപ്പെടുത്തി നടത്തുമെന്നും, നേമത്ത് വികസനം കൊണ്ടു വരാൻ തിരുവനന്തപുരം നഗരസഭ, സംസ്ഥാന സർക്കാർ, കേന്ദ്ര സർക്കാർ എന്നിവകളോട് ചേർന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.

നേമം മണ്ഡലത്തിലെ കുടിവെള്ള പ്രശ്‌നം, മാലിന്യ പ്രശ്‌നം, വെള്ളക്കെട്ടിനുള്ള പരിഹാരം എന്നിവയിലായിരിക്കും തൻ്റെ ആദ്യ ഇടപെടൽ ഉണ്ടാവുക എന്നും രാജിവ് ചന്ദ്രശേഖർ കൂട്ടി ചേർത്തു.

ജനാധിപത്യത്തിൽ പൂട്ടും താക്കോലും ജനങ്ങളുടെ പക്കലാണന്നും, നേമത്ത് വരാനിരിക്കുന്നത് വികസനത്തിൻ്റെ നാൾ വഴികളായിരിക്കുമെന്നും, തിരുവനന്തപുരം സിറ്റി ജില്ലയിൽ നിന്ന് രണ്ടു MLA മാർ ഉണ്ടായതും, കോർപ്പറേഷൻ ഭരണം ലഭിച്ചതും തിരുവനന്തപുരം നഗരവാസികളിൽ ബിജെപിയിൽ അർപ്പിച്ച വലിയ വിശ്വാസത്തിൻ്റെ തെളിവാണന്ന് പരിപാടിയിൽ സംസാരിച്ച ബിജെപി സിറ്റി ജില്ലാ അദ്ധ്യക്ഷൻ കരമന ജയൻ പറഞ്ഞു.

ബിജെപി സംസ്ഥാന സമിതി അംഗം മഹേശ്വരൻ നായർ, കരുമം വാർഡ് കൗൺസിലറും ഡെപ്യൂട്ടി മേയറുമായ ആശാനാഥ്, കാലടി വാർഡ് കൗൺസിലറും നഗരസഭാ പൊതു മരാമത്ത് ചെയർ പേഴ്സണുമായ മഞ്ജു ജി എസ്സ്, എസ്റ്റേറ്റ് വാർഡ് കൗൺസിലർ അഭിലാഷ്, ആറ്റുകാൽ മണ്ഡലം പ്രസിടണ്ട് കോളിയൂർ രാജേഷ്, കാലടി വാർഡ് ഇലക്ഷൻ കമ്മിറ്റി ചെയർമാൻ ലിജു നായർ എന്നിവർ പ്രസംഗിച്ചു

22/05/2026

കേരളത്തിൽ ചരിത്രവിജയം സമ്മാനിച്ച ബഹുമാനപ്പെട്ട NDA എം.എൽ.എമാരായ ശ്രീ രാജീവ് ചന്ദ്രശേഖർ , ശ്രീ വി. മുരളീധരൻ , ശ്രീ ബി.ബി. ഗോപകുമാർ എന്നിവർ ഇന്ന് കേരള നിയമസഭയിലേക്ക് സത്യപ്രതിജ്ഞ ചെയ്ത് ചുമതല ഏൽക്കുകയാണ്.
നിയമസഭയിലെ ശക്തമായ പ്രതിപക്ഷമായി കേരള ജനതയുടെ ശബ്‍ദമായി മാറാൻ കഴിയട്ടെ. ബിജെപി തിരുവനന്തപുരം സിറ്റി ജില്ലയുടെ അഭിനന്ദനങ്ങൾ ....


22/05/2026

കേരള രാഷ്ട്രീയത്തിൽ പുതു ചരിത്രം സൃഷ്ടിച്ച് ബിജെപിയുടെ 3 കരുത്തുറ്റ നേതാക്കൾ എംഎൽഎ മാരായി സത്യപ്രതിജ്ഞ ചെയ്തു.

വികസിത കേരളം എന്ന ആശയത്തിലൂന്നി നാടിൻ്റെ സമഗ്ര പുരോഗതിക്കായാണ് ഇനിയുള്ള പ്രവർത്തനം.

ക്രിയാത്മക പ്രതിപക്ഷമാകുന്നതോടൊപ്പം നിയമസഭയിൽ ദേശീയതയുടെ ശബ്ദമായി നാം മാറും.

15/05/2026

06/05/2026

05/05/2026

നേമം നമ്മൾ തൂക്കി 💪💪💪💪

26/04/2026

26/04/2026

23/04/2026

23/04/2026

Address

Mararji Smrithi Mandiram, KG Marar Road, Thycaud PO
Thiruvananthapuram
695014

Alerts

Be the first to know and let us send you an email when BJP TVPM WEST posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share