LDF Vembayam

LDF Vembayam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from LDF Vembayam, Political Party, vembayam, Thiruvananthapuram.

സിഐടിയു ചുമട്ടുതൊഴിലാളിയും ഇടതുപക്ഷ പ്രവർത്തകനുമായ സുനിലിനെ ബിജെപി പ്രവർത്തകർ വീടുകയറി ആക്രമിച്ച സംഭവത്തിൽ പ്രതിഷേധവും ഐ...
08/04/2026

സിഐടിയു ചുമട്ടുതൊഴിലാളിയും ഇടതുപക്ഷ പ്രവർത്തകനുമായ സുനിലിനെ ബിജെപി പ്രവർത്തകർ വീടുകയറി ആക്രമിച്ച സംഭവത്തിൽ പ്രതിഷേധവും ഐക്യദാർഢ്യവുമായി മന്ത്രി ജി.ആർ. അനിൽ അദ്ദേഹത്തിന്റെ വസതിയിലെത്തി.
​ആക്രമണത്തിന് ഇരയായ സുനിലിനെ നേരിൽ കണ്ട് മന്ത്രി ആശ്വസിപ്പിച്ചു. സംഭവത്തെക്കുറിച്ചുള്ള വിവരങ്ങൾ ചോദിച്ചറിഞ്ഞ മന്ത്രി, കുറ്റവാളികൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് ഉറപ്പുനൽകി.

17/03/2026

G R അല്ലാതെ പിന്നെ ആര്

DYFI മാണിക്കൽ മേഖലാ കമ്മിറ്റി ഇന്നി ഇവർ നയിക്കും🔥🔥🔥
23/02/2026

DYFI മാണിക്കൽ മേഖലാ കമ്മിറ്റി ഇന്നി ഇവർ നയിക്കും🔥🔥🔥

13/02/2026
വീടുമില്ല രേഖയുമില്ല നഷ്ടപരിഹാരവുമില്ല
30/12/2025

വീടുമില്ല രേഖയുമില്ല നഷ്ടപരിഹാരവുമില്ല

കേരളത്തിനെതിരായ കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ ജനുവരി 12 ന്‌ തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിൽ മുഖ്യമന...
30/12/2025

കേരളത്തിനെതിരായ കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ ജനുവരി 12 ന്‌ തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉപവാസ സമരം സംഘടിപ്പിക്കും. തൊഴിലുറപ്പ്‌ പദ്ധതി തകർക്കുന്നതിരെ ജനുവരി 05 ന് കേരളത്തിലെ 23000 വാർഡുകളിൽ എൻആർഇജി വർക്കേഴ്‌സ്‌ യൂണിയൻ തൊഴിലുറപ്പ്‌ സംരക്ഷണ അസംബ്ലി സംഘടിപ്പിക്കുന്നു. ഇ‍ൗ അസംബ്ലിയിൽ കേന്ദ്രത്തിനെതിരെ കുറ്റപത്രം തയ്യാറാക്കും. ജനുവരി 15ന്‌ ലോക്ഭവനിലേക്കും ജില്ലാ കേന്ദ്രങ്ങളിലേക്കും നടക്കുന്ന മാർച്ചിന്റെ പ്രഖ്യാപനവും അസംബ്ലിയിൽ നടക്കും. ഫെബ്രുവരി 01മുതൽ 15വരെ എൽഡിഎഫ്‌ സംസ്ഥാന ജാഥകൾ സംഘടിപ്പിക്കും.

ഒരൊറ്റ സ്റ്റേറ്റ്മെന്റ്…24 മണിക്കൂറിനപ്പുറം വാർത്തകളിൽ പോലും ഇടം പിടിക്കാതിരുന്ന ഒരു വിഷയം ദേശീയ ശ്രദ്ധയിലേയ്ക്ക് കൊണ്ടു...
30/12/2025

ഒരൊറ്റ സ്റ്റേറ്റ്മെന്റ്…

24 മണിക്കൂറിനപ്പുറം വാർത്തകളിൽ പോലും ഇടം പിടിക്കാതിരുന്ന ഒരു വിഷയം ദേശീയ ശ്രദ്ധയിലേയ്ക്ക് കൊണ്ടുവരുന്നു.
മാധ്യമങ്ങൾ ഏറ്റുപിടിക്കുന്നു.
ആകെ ചർച്ചാ വിഷയമാകുന്നു.
വിവിധ ദേശീയ രാഷ്ട്രീയ പാർട്ടികൾ അവിടെ എത്തുന്നു.

ന്യൂനപക്ഷ വോട്ട് ബാങ്കിൽ കേന്ദ്രീകൃതമായ കോൺഗ്രസ് വിയർക്കുന്നു.
യുപിയിലെ ബുൾഡോസർ രാജ് മോശവും, കർണാടകയിലെ ബുൾഡോസർ രാജ് വല്യ കുഴപ്പമില്ലെന്നും മുസ്ലിം ലീഗ് പതിവുപോലെ പിടിച്ചുനിൽക്കാൻ ശ്രമിച്ചു.

എന്നാൽ സംഗതി പണി പാളുമെന്ന് AICC നേതൃത്വത്തിന് നന്നേ ബോധ്യമായതിനാൽ, എത്രയും വേഗം പുനരധിവാസ പാക്കേജുകൾ പ്രഖ്യാപിക്കാൻ കർണാടക കോൺഗ്രസിനോട് ആവശ്യപ്പെടുന്നു.

തണുത്തുറഞ്ഞ തെരുവുകളിലേയ്ക്ക് ചവുട്ടിയിറക്കിയ ആയിരത്തോളം പേർക്ക് പുനരധിവാസ പാക്കേജ് ഉണ്ടാവുമെന്ന് അല്പം മുൻപ് കർണാടക പ്രഖ്യാപിച്ചു.
ഇന്നുച്ച വരെ ഈ ബുൾഡോസർ രാജിനെ ന്യായീകരിച്ച മുസ്ലിം ലീഗ്, ഇന്ന് വൈകുന്നേരം ഇത് ‘സംഘ വിജയം’ എന്ന് പറഞ്ഞു രംഗത്തെത്തിയിട്ടുണ്ട്.
അല്പം മുൻപ് കർണാടക ന്യൂനപക്ഷ ക്ഷേമ മന്ത്രി പിണറായി വിജയനോടുള്ള കലിപ്പ് തീർത്തത്.

“കേരള സിഎം മിസ്റ്റർ വിജയന് അത്ര വിഷമം ഉണ്ടെങ്കിൽ വീടുകൾ പോയവർക്ക് വീടുകൾ പണിത് കൊടുക്കട്ടെ” എന്നാണ്.
സമീറേ…
വിജയന്റെ ഗവൺമെന്റ് പണിതു കൊടുത്ത വീടുകളുടെ എണ്ണം നോക്കിയാൽ, സമീറിന്റെ പാർട്ടിക്ക് അത് ജന്മത്ത് നടക്കുമെന്ന് തോന്നുന്നില്ല.

വിജയൻ കാരണം അവിടെയും അത് സംഭവിച്ചതിൽ സന്തോഷം. ❤️

===

എസ്‌ഐആറിന്റെ ഭാഗമായി വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവായവരെ സഹായിക്കുന്നതിന് സര്‍ക്കാര്‍ ഹെല്‍പ്പ് ഡസ്‌കുകള്‍ ആരംഭിക്കുന...
26/12/2025

എസ്‌ഐആറിന്റെ ഭാഗമായി വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവായവരെ സഹായിക്കുന്നതിന് സര്‍ക്കാര്‍ ഹെല്‍പ്പ് ഡസ്‌കുകള്‍ ആരംഭിക്കുന്നു.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്പദ്ധതിക്ക്‌ മരണമണി മുഴങ്ങുന്പോൾ കേരളത്തിൽ ദുരിതത്തിലാകുക 22 ലക്ഷം കുടുംബങ്ങൾ. വർഷ...
20/12/2025

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്പദ്ധതിക്ക്‌ മരണമണി മുഴങ്ങുന്പോൾ കേരളത്തിൽ ദുരിതത്തിലാകുക 22 ലക്ഷം കുടുംബങ്ങൾ. വർഷം 4000 കോടി രൂപയാണ്‌ സംസ്ഥാനത്ത്‌ പദ്ധതിയിൽ ചെലവഴിക്കുക. ഇതിൽ 3000 കോടി രൂപയിലധികവും കൂലിയനത്തിൽ നൽകുന്നതിലൂടെ തൊഴിലാളികളുടെ കൈയിലെത്തും. പദ്ധതി തകരുന്നതോടെ കുടുംബങ്ങളുടെ വരുമാനത്തിൽ വലിയ ഇടിവുണ്ടാകും.

2020–21 മുതല്‍ ഇതുവരെ 53.5 കോടി തൊഴില്‍ ദിനങ്ങള്‍ സൃഷ്‌ടിച്ചു. 17,216.57 കോടി രൂപ വേതന ഇനത്തില്‍ തൊഴിലാളികള്‍ക്ക് നല്‍കി. ദേശീയതലത്തിൽ തന്നെ തൊഴിലുറപ്പുപദ്ധതിയിൽ കേരളം മാതൃകയായിരുന്നു. മുഴുവന്‍ പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കും 200 ദിവസത്തെ തൊഴില്‍ ദിനങ്ങൾക്കുള്ള തുക സംസ്ഥാന ബജറ്റില്‍ നീക്കിവച്ച്‌ കേരള ട്രൈബല്‍ പ്ലസ്‌ പദ്ധതി നടപ്പാക്കി. സുഭിക്ഷകേരളം, ശുചിത്വകേരളം എന്നിവയുമായി തൊഴിലുറപ്പ്‌ പദ്ധതിയെ ബന്ധിപ്പിച്ച്‌ ഭൂവികസനം, ജലസേചനം, വര്‍ക്ക്‌ ഷെഡ്‌ നിര്‍മാണം, തൊഴുത്ത്‌, ആട്ടിന്‍കൂട്‌, കോഴിക്കൂട്‌, മത്സ്യക്കുളം നിര്‍മാണം, തീറ്റപ്പുല്‍ക്കൃഷി, കമ്പോസ്റ്റിങ്‌ സംവിധാനം, മിനി എംസിഎഫ്‌ തുടങ്ങിയവ ഏറ്റെടുത്ത്‌ നടപ്പാക്കുന്നു.

കേന്ദ്രം പദ്ധതിതുക വെട്ടിച്ചുരുക്കിയ സാഹചര്യത്തിലും കൂടുതൽ കുടുംബങ്ങൾക്ക് 100 തൊഴിൽ ദിനങ്ങൾ ലഭിക്കുന്നത്‌ കേരളത്തിൽ മാത്രം. കോൺഗ്രസും ബിജെപിയും ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും പദ്ധതി നിലച്ച മട്ടാണ്. ​

ഇടതുപക്ഷ പിന്തുണയോടെ 2004ൽ അധികാരത്തിൽ വന്ന ഐക്യപുരോഗമന മുന്നണി സർക്കാരാണ്‌ തൊഴിലുറപ്പ്‌ പദ്ധതി നടപ്പാക്കിയത്‌. രാജ്യത്താകെ അതിദാരിദ്ര്യവും പട്ടിണിയും പിടിമുറുക്കിയ കാലത്തായിരുന്നു ചരിത്രപരമായ നിയമനിർമാണം. ഇടതുപക്ഷ പാർടികൾ പാർലമെന്റിൽ ഏറ്റവും ശക്തമായ സാന്നിധ്യമായ 2004–2009 കാലത്തു തന്നെയാണ്‌ തൊഴിലുറപ്പു നിയമത്തോളം തന്നെ പ്രാധാന്യമുള്ള വനാവകാശനിയമവും വിവരാകാശ നിയമവും നടപ്പാക്കിയത്‌. സർക്കാരിൽ ചേരാനുള്ള ക്ഷണം നിരസിച്ച്‌ പുറമെ നിന്ന്‌ പിന്തുണ നൽകുകയായിരുന്നു ഇടതുപക്ഷം.

Address

Vembayam
Thiruvananthapuram
695615

Website

Alerts

Be the first to know and let us send you an email when LDF Vembayam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share