17/08/2026
പ്രിയപ്പെട്ടവരെ.....
; ദേവനെന്നല്ല ആര് സ്ഥലം വിട്ടാലും ഈ പ്രസ്ഥാനം ഇതേ പോലെ നിങ്ങളുടെ മുന്നിൽ ഇവിടെ തല ഉയർത്തി പിടിച്ച് നിലനിൽക്കും..
കാരണം
ഇത് ഏതെങ്കിലും അധികാരസ്ഥാനങ്ങൾ കണ്ട് കൊതിച്ച് എത്തിയവരെ കണ്ടല്ല പകരം ഏറെ മഹത്തായ ഒരു ആശയം നെഞ്ചേറ്റിയവർ ചേർന്ന് പടുത്തുയർത്തിയ പ്രസ്ഥാനമാണ്......ഭാരതീയ ജനതാ പാർട്ടി.🔥
ജനാതിപത്യത്തിൻ്റെ നാലാം തൂണുകളായി രാഷ്ട്രീയാതീത നിക്പക്ഷരായി നിൽക്കേണ്ട മാധ്യമങ്ങളായ ഉൾപ്പെടെ
ഈ സമൂഹത്തിൽ അന്നും ഇന്നും BJPക്കെതിരെ രാഷ്ട്രീയ തൊട്ടു കൂടായ്മ പ്രചരിപ്പിച്ച് കേരളത്തിൻ്റെ രാഷ്ട്രീയ സാംസ്കാരിക വേദികളിൽ ഭ്രഷ്‌ട് കൽപ്പിച്ച് അകറ്റി നിർത്തിയ ഒരു കൂട്ടം സാധാരണക്കാർ തളരാതെ പോരാടി നേടിയതൊക്കെയേ ഈ പാർട്ടിക്ക് സ്വന്തമായി ഉള്ളൂ....
സ്വന്തം വീട്ടിലെ പട്ടിണിയും ദാരിദ്രത്തിനും പുറമെ രാഷ്ട്രീയ പരിഹാസവും വർഗീയവാദി വിളികളും പരസ്യ അപമാനവും കൂകി വിളികളും സഹിച്ച് പ്രവർത്തിച്ച സാധാരണ പ്രവർത്തകർ വിയർപ്പ് തുന്നി ഉണ്ടാക്കിയ അടിത്തറയാണ് BJP യുടെ അടിയുറപ്പ്...
രാത്രികൾ പകലാക്കി ബക്കറ്റിൽ മൈദ കലക്കി പോസ്റ്റർ ഒട്ടിച്ചവനും ഒറ്റക്ക് കൊടിപിടിച്ചവനും മൂന്നും നാലും പേരുമായി പ്രകടനം നടത്തുമ്പോഴും ലക്ഷം ലക്ഷം പിന്നാലെ എന്ന സ്വപ്നം ഒരു നാൾ തങ്ങളെയും അംഗീകരിക്കപ്പെടും എന്ന് ആത്മവിശ്വാസം കൈമുതലാക്കി കാഴ്ചക്കാരുടെ പരിഹാസ നോട്ടങ്ങളെ ഭേദിച്ച് ഉച്ചത്തിൽ വിളിക്കുന്നവനും
( സോഷ്യൽ മീഡിയയിലൂടെ പ്രവർത്തിക്കുന്നവരുടെ കാര്യമല്ല...)
ഇടതൻ്റെയും വലതൻ്റെയും രാഷ്ട്രീയഗുണ്ടകൾക്ക് പുറമെ ഭരണകൂടത്തിൻ്റെ ആജ്ഞാനുവർത്തികളായ പോലീസും എല്ലാം കിട്ടുന്ന അവസരങ്ങളിലൊക്കെ വളഞ്ഞിട്ട് അടിക്കുമ്പോൾ നിസഹായരായി ഒറ്റക്ക് പൊരുതിയവനും
ശരീരം നിറയെ തല്ലു കൊണ്ടവനും ജയിലറകളിൽ രാത്രികൾ പകലാക്കിയവരും കോടതിയിൽ ജീവിതാവസാനം വരെ വ്യവഹാരം നടത്തിയവരും ജീവൻ ബലിയർപ്പിച്ചവരും സ്വന്തം ജീവിതം ഹോമിച്ചവരും ഒക്കെ ചേർന്ന ഈ പ്രസ്ഥാനത്തിന് ഒരൊറ്റ ഊർജ്ജമേ ഉള്ളൂ...
അത് ഈ രാജ്യത്തോടുള്ള കൂറും സ്‌നേഹവും നിറഞ്ഞ ഈ മഹത്തായ ആശയത്തിന് വേണ്ടി ജീവൻ നഷ്ടപ്പെട്ട ബലിദാനികളോടുള്ള കടപ്പാട്..!
അത് മാത്രം...🔥
BJP എന്ന പ്രസ്ഥാനത്തിൻ്റെ ആശയവും ആദർശ്ശവും ഉൾക്കൊണ്ട സാധാരണ ജനത എത്ര വലിയ സ്ഥാനമാനങ്ങൾ വച്ച് നീട്ടിയാലും ഈ പ്രസ്ഥാനം വിട്ട് പോവില്ല..
അതാണ് BJP യുടെ കാതലും RSS എന്ന വൃക്ഷത്തിൻ്റെ ഫലത്തിൽ നിന്ന് മുളച്ച ഗുണമുള്ള തൈകളും....
അതുകൊണ്ട് മാപ്രകൾ ദേവനെ ചാരി വച്ച ആ വെള്ളം വാങ്ങി വച്ചേക്കൂ എന്ന് വ്യക്തമായി പറയുകയാണ്.
വ്യാമോഹങ്ങളുമായി വഴിതെറ്റി വന്നവരെ ഉപേക്ഷിക്കാതെ കൂടാരം നൽകിയിട്ടുണ്ടാവും പക്ഷേ.. ആ കൂടാരം വിട്ട് മോഹഭംഗവും ആയി ആര് പോയാലും ഈ പ്രസ്ഥാനം അതേപോലെ RSS എന്ന മഹാ വൃക്ഷത്തിൻ്റെ തണലിൽ കേരളത്തിലും ദേശീയതയുടെ അലയൊലികളുമായി നിലകൊള്ളുക തന്നെ ചെയ്യും...
ഇത് രാഷ്ട്രീയമാണ്
BJP രാഷ്ട്രീയ പാർട്ടിയുമാണ്..🔥
അതുകൊണ്ട് തന്നെ പ്രതിസന്ധികളെ തരണം ചെയ്ത് കാലാനുസൃത രാഷ്ട്രീയ വളർച്ചയുടെ പാതയിൽ പല പ്രമുഖരും സിനിമാതാരങ്ങളും , റിയാലിറ്റി ഷോ താരങ്ങളും സെലിബ്രിറ്റികളും ഒക്കെ കടന്നുവരും.,.വിജയ സാധ്യത മുൻനിർത്തി മത്സര രംഗത്ത് ഉണ്ടായി എന്നും വരും എന്ന് വച്ച് അവർ നാളെകളിൽ ഇവിടം വിട്ട് പോയാൽ പ്രസ്ഥാനം തകർന്നു എന്ന് ചിന്തിക്കുന്നവർക്ക്
ഈ പ്രസ്ഥാനത്തെ പറ്റി ഒരു ചുക്കും അറിഞ്ഞൂട അത്ര തന്നെ..
പ്രശസ്തി, പദവി, പണം, തുടങ്ങിയ ലക്ഷ്യങ്ങളുമായി കടന്നുവരുന്നവർ തീർച്ചയായും മോഹഭംഗവും പേറി തിരിച്ച് പോകും....
എത്രപേർ കടന്നുപോയിരിക്കുന്നു..
മായാ വിശ്വനാഥ്
വിനു മോഹൻ
അലി അക്ബർ
ഭീമൻ രഘു
രാജസേനൻ
കൊല്ലം തുളസി
അഖിൽ മാരാർ
ഒടുവിൽ ഇപ്പോ ദേവനും
അതേ സമയം BJP മുന്നോട്ട് വക്കുന്ന മഹത്തായ ആശയം ഉൾക്കൊണ്ട് കടന്ന് വന്ന് സജീവമായി തന്നെ പ്രസ്ഥാനത്തോടൊപ്പം
നിരവധി പേർ ഇപ്പോഴും മുൻനിരയിൽ തന്നെ ഉണ്ട് താനും.....
അവർ പബ്ലിക് ആയിട്ട് തന്നെ കേരളത്തിൽ രാഷ്ട്രീയ രംഗത്ത് BJP യുടെ ആശയത്തിൽ അടി ഉറച്ച് നിൽക്കുന്നുണ്....... നിരവധിപ്പേർ BJP യുടെ രാഷ്ട്രീയ ആശയത്തോട് ഹൃദയം കൊണ്ടു് അനുഭാവ പൂർവ്വം നിലകൊള്ളുന്നു...
ഇവരും ഇവർക്കപ്പുറം മറ്റു പലരും BJPയിലേക്ക് വരുംകാല ഇടവേളകളിൽ വന്നു ചേരുന്നവരാണ്
ചിലപ്പോ BJP പാനലിൽ ഇവരിൽ പലർക്കും തെരഞ്ഞെടുപ്പിൽ മത്സരിക്കാനും അവസരം കിട്ടും...
വന്നുചേരുന്നവരിൽ ചിലരുടെ എങ്കിലും ഉള്ളിൻ്റെ ഉള്ള്ളിൽ ആ കാലയളവിൽ ദേശീയതയുടെ മഹത്തായ ആദർശ്ശവും ആശയവും വേരുന്നി വളരും
അത്തരക്കാർക്ക് അങ്ങനെ വിട്ടു പോവാൻ പറ്റാതെ ഇഴ ചേർന്ന് നിലനിൽക്കും
അവരെ ഈ പ്രസ്ഥാനം എക്കാലവും ചേർത്ത് പിടിക്കും...
അപ്പോ പറഞ്ഞു വന്നത് ഇതാണ്
ദേശീയതയിൽ ഊന്നിയ ആദർശത്തിന്റെ രാഷ്ട്രീയം ആണ് ഉള്ളിലെങ്കിൽ അവിടെ സ്ഥാനമാനങ്ങൾക്ക് പ്രസക്തിയില്ല..
അടിതട്ട് മുതൽ പണിയെടുക്കുന്ന ദേശീയത നെഞ്ചേറ്റിയ BJPയുടെ സാധാരണ പ്രവർത്തകർക്ക് വെള്ളിത്തിരയിലെ താരങ്ങളുടെ പകിട്ടൊന്നും കാണില്ല പക്ഷെ ഉള്ളിൽ അടി ഉറച്ച ആത്മാർത്ഥ കാണും ആരൊക്കെ തള്ളി പറഞ്ഞാലും, എത്ര പ്രശ്നങ്ങൾ ഉണ്ടായാലും അവർ ഇവിടെ തന്നെ നിൽക്കും
പ്രസ്ഥാനത്തെ തള്ളി പറയാനോ മറ്റൊരു കൊടി പിടിക്കാനോ മറ്റൊരു മുദ്രാവാക്യം വിളിക്കേനോ അവർക്ക് സാധിക്കില്ല
കൈ വിറക്കും തൊണ്ട ഇടറും
കാരണം
ഈ പ്രസ്ഥാനം തന്നെയാണ് അവരുടെ ജീവിതവും ജീവനും തുടിപ്പും...
അവർ വിയർപ്പൊഴുക്കി ഉണ്ടാക്കിയത് മാത്രമാണ് ഈ പ്രസ്ഥാനത്തിൻ്റെ അടിത്തറ...
പ്രസ്ഥാനത്തിന് വേണ്ടി രാപകൽ കഷ്ടപ്പെടുന്നവർ അർഹിക്കുന്ന പരിഗണന കിട്ടിയില്ല എന്ന് പരിതപിക്കുന്നവർ സ്വയം ചിന്തിക്കുക.... നമ്മൾ എന്തുവന്നാലും പാർട്ടിക്കുവേണ്ടി സമയം കളയും കാര്യങ്ങൾ ചെയ്യും... ചുമതലകൾ ഏറ്റെടുക്കാൻ പറയുമ്പോൾ മാത്രം പിന്നോട്ട് പോകും... പറയാൻ കാരണങ്ങൾ ഒരുപാടുണ്ടാകും..
മത്സരിച്ച് ഓടിവരുന്നവന് മാത്രമേ ജയം ഉണ്ടാകൂ എന്നുള്ള കാര്യം മറക്കരുത്.... നമ്മൾ ഓരോ പ്രവർത്തകനും നമ്മളെ മാറ്റി നിർത്താൻ പറ്റാത്ത രീതിയിൽ സമൂഹത്തിൽ വളരുവാനും അതിനോടൊപ്പം പ്രസ്ഥാനത്തെ വളർത്തുവാനും ശ്രമിച്ചാൽ.....
നമ്മൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും പ്രസ്ഥാനം മുന്നോട്ടു തന്നെ പോകും എന്ന് അടിയുറച്ച് നിൽക്കുന്ന ഓരോ പ്രവർത്തകനും വിശ്വാസമുണ്ട്... ഇത് സത്യമുള്ള പ്രസ്ഥാനമാണ് ഇതിൽ സത്യം മാത്രമേ നിലനിൽക്കുകയുള്ളൂ.
വന്ദേ . മാതരം
ജയ്ഹിന്ദ്