CPI-M തമ്പാനൂർ മേഖല കമ്മിറ്റി

CPI-M തമ്പാനൂർ മേഖല കമ്മിറ്റി cpi-m തമ്പാനൂർ മേഖല കമ്മിറ്റി

UDF സർക്കാരിന്റെ ജനദ്രോഹ പവർ കട്ടിനെതിരെ CPI (M) തമ്പാനൂർ ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പരിപാടി CPI(M) പാളയം ഏര...
26/07/2026

UDF സർക്കാരിന്റെ ജനദ്രോഹ പവർ കട്ടിനെതിരെ CPI (M) തമ്പാനൂർ ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പരിപാടി CPI(M) പാളയം ഏര്യാ സെക്രട്ടറി ജെ.പി ജഗദീഷ് ഉദ്ഘാടനം നിർവ്വഹിച്ചു. ഏര്യാകമ്മിറ്റി അംഗം R. പ്രദീപ് അഭിവാദ്യം ചെയ്തു സംസാരിച്ചു

സി.പി.ഐ.(എം) തമ്പാനൂർ ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച വി.എസ്സ് അനുസ്മരണ പൊതുയോഗം Ex.MP എ.സമ്പത്ത് ഉദ്ഘാടനം നിർവ്വഹിച്ചു. പ...
22/07/2026

സി.പി.ഐ.(എം) തമ്പാനൂർ ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച വി.എസ്സ് അനുസ്മരണ പൊതുയോഗം Ex.MP എ.സമ്പത്ത് ഉദ്ഘാടനം നിർവ്വഹിച്ചു. പ്രസ്തുത യോഗത്തിൽ പ്രദേശത്തെ പാലിയേറ്റീവ് കെയർ രോഗികൾക്ക് ഭഷ്യ കിറ്റ് വിതരണം ഏര്യാകമ്മിറ്റി അംഗം ആർ.പ്രദീപ് നിർവ്വഹിച്ചു. ലോക്കൽ കമ്മിറ്റി അംഗം കെ.സുരേഷ്കുമാർ അദ്ധ്യഷത വഹിച്ച യോഗത്തിൽ ലോക്കൽ കമ്മിറ്റി സെകട്ടറി എം.സുരേഷ് കുമാർ സ്വാഗതവും, ലോക്കൽ കമ്മിറ്റി അംഗം ശിവപ്രസാദ് നന്ദിയും പറഞ്ഞു

20/07/2026
സി പി ഐ (എം) തമ്പാനൂർ ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച സായാഹന ധർണ്ണ ജില്ലാ കമ്മറ്റി അംഗം സ:S. P ദീപക് ഉദ്ൽഘാടനം നിർവ്വഹിച്ച...
07/07/2026

സി പി ഐ (എം) തമ്പാനൂർ ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച സായാഹന ധർണ്ണ ജില്ലാ കമ്മറ്റി അംഗം സ:S. P ദീപക് ഉദ്ൽഘാടനം നിർവ്വഹിച്ചു.

19/05/2026

ജനലക്ഷങ്ങളുടെ ഹൃദയത്തിൽ സ്ഥാനമുള്ള മഹാനായ കമ്യൂണിസ്റ്റ് വിപ്ലവകാരി ഇ കെ നായനാരുടെ സ്‌മരണദിനമാണ് മെയ് 19. മൂന്നുതവണ എൽഡിഎഫ് ഭരണത്തെ നയിച്ച അദ്ദേഹം, നമ്മെ വിട്ടുപിരിഞ്ഞിട്ട് 22 വർഷം പൂർത്തിയാകുന്നു. കേരളജനതയുടെ ജീവിതത്തെ പുതുക്കിപ്പണിത കമ്യൂണിസ്റ്റ് നേതാക്കളിൽ പ്രധാനിയും മികച്ച ഭരണാധികാരിയുമായിരുന്നു നായനാർ. സിപിഐ എം സംസ്ഥാന സെക്രട്ടറി, പൊളിറ്റ് ബ്യൂറോ അംഗം, പാർലമെന്റേറിയൻ, ദേശാഭിമാനി മുഖ്യപത്രാധിപർ, എഴുത്തുകാരൻ, പ്രസംഗകൻ തുടങ്ങിയ നിലയിലെല്ലാം അനന്യമായ ശൈലിയായിരുന്നു അദ്ദേഹത്തിന്റേത്.

സ്‌കൂൾ വിദ്യാർഥിയായിരിക്കെ ബാലസംഘത്തിലൂടെ സഖാവ് പൊതുരംഗത്തെത്തി. കല്യാശേരി ഹയർ എലിമെന്ററി സ്‌കൂളിൽ ദളിത് കുട്ടികൾക്ക് പ്രവേശനം നിഷേധിച്ചതിനെതിരെ, കെ കേളപ്പന്റെ നേതൃത്വത്തിൽ എ കെ ജിക്കും കെ പി ആറിനുമൊപ്പം നായനാരും സമരത്തിനിറങ്ങി. ആദ്യം കോൺഗ്രസിലും 1940നുമുമ്പുതന്നെ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടിയിലും തുടർന്ന് കമ്യൂണിസ്റ്റ് പാർടിയിലുമെത്തി. സംഘടനാപ്രവർത്തനം സജീവമായതോടെ വിദ്യാഭ്യാസം മുടങ്ങി. 1940 ഏപ്രിലിലെ തൊഴിലാളി പണിമുടക്ക് ആദ്യ ജയിൽവാസത്തിന് കാരണമായി. ശിക്ഷ കഴിഞ്ഞ് പുറത്തുവന്നശേഷം മൊറാഴ കർഷകപോരാട്ടത്തിന്റെ നേതാക്കളിൽ ഒരാളായി.

കെ പി ആറിനൊപ്പം മൊറാഴ പോരാട്ടത്തിൽ മുൻനിരയിലുണ്ടായിരുന്ന നായനാർ ഈ ഘട്ടത്തിൽ ഒളിവിൽ പോയി. കയ്യൂർ സമരത്തിലും സജീവപങ്കാളിയായി. ഈ കേസിൽ നായനാരെ പ്രതിയാക്കുകയും ചെയ്തു. ഇക്കാലയളവിലാണ് സുകുമാരനെന്ന പേരിൽ കേരള കൗമുദിയിൽ തിരുവനന്തപുരത്ത് പത്രപ്രവർത്തകനായത്. പിന്നീട് ദേശാഭിമാനിയിലും പത്രപ്രവർത്തകനായി. സ്വാതന്ത്യ്രം കിട്ടുംമുമ്പ് ആറുവർഷം ഒളിവുജീവിതം നയിച്ചു.

ത്യാഗോജ്വലമായ സമരസംഘടനാജീവിതം നയിച്ച നായനാർ, ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മുൻനിര നേതാക്കളിൽ ഒരാളായി. 1955 വരെ പാർടി കണ്ണൂർ താലൂക്ക് സെക്രട്ടറിയായിരുന്നു. 1956 മുതൽ 1967 വരെ കോഴിക്കോട് ജില്ലാ സെക്രട്ടറി. അവിഭക്ത കമ്യൂണിസ്റ്റ് പാർടിയുടെ സംസ്ഥാന എക്‌സിക്യൂട്ടീവിലും ദേശീയ കൗൺസിലിലും അംഗമായി. റിവിഷനിസത്തിന് എതിരായ സമരത്തിൽ 1964-ൽ ദേശീയ കൗൺസിലിൽനിന്ന് ഇറങ്ങിപ്പോന്ന 32 സഖാക്കളിൽ നായനാരുമുണ്ടായിരുന്നു.

ദേശാഭിമാനിയെ തന്റെ ജീവശ്വാസമായി അദ്ദേഹം കണ്ടു. ‘ഞാൻ മരിച്ചാൽ, അന്ത്യയാത്രയിൽ അവസാനം വായിച്ച ദേശാഭിമാനി എന്റെ നെഞ്ചോട് ചേർത്തുവയ്ക്കണം' എന്ന് നായനാർ ശാരദ ടീച്ചറോട് പറഞ്ഞതിൽ തെളിയുന്നത് കമ്യൂണിസ്റ്റ് ജിഹ്വയെ കമ്യൂണിസ്റ്റുകാരൻ എത്രമാത്രം ഇഷ്ടപ്പെടണമെന്ന സന്ദേശമാണ്. 1970-ൽ സിപിഐ എം മുഖമാസികയായി ചിന്ത മാറിയപ്പോൾ അതിന്റെ പത്രാധിപരായതും നായനാരായിരുന്നു.

സി എച്ച് കണാരന്റെ വിയോഗത്തെ തുടർന്ന് 1972-ൽ നായനാർ പാർടി സംസ്ഥാന സെക്രട്ടറിയായി. 1980-ൽ മുഖ്യമന്ത്രിയാകുന്നതുവരെ ആ സ്ഥാനത്ത് തുടർന്നു. 1992-ൽ വീണ്ടും സംസ്ഥാന സെക്രട്ടറിയായി. പിന്നീട് 1996ൽ മുഖ്യമന്ത്രിയായപ്പോൾ സ്ഥാനമൊഴിഞ്ഞു. സിപിഐ എം രൂപീകരണ കാലംമുതൽ കേന്ദ്ര കമ്മിറ്റി അംഗമായിരുന്നു. 1998-ൽ പൊളിറ്റ് ബ്യൂറോ അംഗമായി. 2004-ൽ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് കഴിഞ്ഞ ഘട്ടത്തിലാണ് നായനാർ നമ്മോട് വിടപറഞ്ഞത്. അന്ന് കേരളത്തിൽ 18 സീറ്റിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി വിജയിച്ചു. കേന്ദ്രത്തിൽ ബിജെപി അധികാരത്തിൽനിന്ന് പുറത്തായി.

സംസ്ഥാനത്ത് ഇന്ന് കാണുന്ന വികസനത്തിൽ മുഖ്യമന്ത്രിയെന്ന നിലയിൽ നായനാർ വഹിച്ച പങ്ക് വളരെ വലുതാണ്.

ആദ്യത്തെ ഐടി പാർക്ക് സ്ഥാപിച്ചത് നായനാർ മുഖ്യമന്ത്രിയായിരുന്ന കാലത്താണ്. സാക്ഷരതായജ്ഞം, മാവേലി സ്റ്റോർ, ജനകീയാസൂത്രണം, കുടുംബശ്രീ തുടങ്ങി കേരളത്തിന്റെ തനതായ നിരവധി കാഴ്‌ചപ്പാടുകൾ പ്രായോഗികമായത് നായനാരുടെ ഭരണകാലത്താണ്. കർഷകർക്കും തൊഴിലാളികൾക്കുംവേണ്ടി നിലകൊണ്ട നേതാവായിരുന്നു. നായനാർ നേതൃത്വം നൽകിയ 1980ലെ എൽഡിഎഫ് സർക്കാരാണ് ഇന്ത്യയിൽ ആദ്യമായി കർഷകത്തൊഴിലാളികൾക്ക് പെൻഷൻ നൽകിയത്. തൊഴിലാളികൾക്കും കർഷകർക്കും സാധാരണക്കാർക്കും ഗുണകരമായ തീരുമാനങ്ങളായിരുന്നു എൽഡിഎഫ് സർക്കാരുകൾ കൈക്കൊണ്ടത്. എൽഡിഎഫിന് തുടർഭരണമുണ്ടായാൽമാത്രമേ കേരളവികസനത്തിന് തുടർച്ചയുണ്ടാകൂ എന്നതായിരുന്നു സ്ഥിതി. എൽഡിഎഫിന് തുടർഭരണം ലഭിച്ചതോടെ കേരളവികസനത്തിൽ വലിയ കുതിപ്പുതന്നെ ഉണ്ടായി.

നമ്മുടെ പ്രക്ഷോഭങ്ങളും സർക്കാരുകളുടെ ഇടപെടലുകളും ചേർന്നാണ് ജന്മിത്വകേരളത്തെ അതിദാരിദ്ര്യമില്ലാത്ത സംസ്ഥാനമാക്കി മാറ്റിയത്. ആഗോളവൽക്കരണനയങ്ങളുടെ ഭാഗമായി പിന്നാക്കംപോകുന്ന 30 ശതമാനം ജനതയുടെ ജീവിതം മുന്നോട്ടുകൊണ്ടുവരാൻ ഉതകുന്ന പദ്ധതികളും കേരളത്തിന്റെ പൊതുവികസന പദ്ധതികളും നടപ്പാക്കി. ഇതെല്ലാം നേടിയിട്ടും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ എന്തുകൊണ്ട് പരാജയമുണ്ടായി എന്ന പരിശോധന നടക്കുന്ന ഘട്ടമാണിത്‌. വർഗീയശക്തികളെ കൂട്ടുപിടിക്കുന്ന നടപടി സ്വീകരിച്ചും ബിജെപിയുമായി സഖ്യമുണ്ടാക്കിയുമാണ് പല മണ്ഡലത്തിലും യുഡിഎഫിന് വിജയിക്കാൻ കഴിഞ്ഞത്. ബിജെപി വിജയിച്ച മണ്ഡലത്തിൽ മൂന്നാംസ്ഥാനത്താണ് യുഡിഎഫ് എന്നത് ഇതിലേക്കാണ് വിരൽചൂണ്ടുന്നത്. വർഗീയസംഘർഷമില്ലാത്ത കേരളത്തിൽ അത്തരം ശക്തികൾ തലപൊക്കുകയാണ്. വരാനിരിക്കുന്ന വിപത്തിന്റെ സൂചനകൾകൂടിയാണിത്. ഇതിനെതിരെ ജാഗ്രതയോടെ മുന്നോട്ടുപോകണം.

കേരളത്തിൽ എൽഡിഎഫും യുഡിഎഫും മാറി മാറി അധികാരത്തിൽ വരുന്ന സ്ഥിതിയാണ് അടുത്ത കാലംവരെ ഉണ്ടായിരുന്നത്. അതിന് മാറ്റംവരുത്തിയാണ് എൽഡിഎഫിന് തുടർഭരണം ലഭിച്ചത്. ഇപ്പോഴുണ്ടായ തിരിച്ചടികളെ അതിജീവിച്ച് കൂടുതൽ കരുത്തോടെ തിരിച്ചുവരും. അടിയന്തരാവസ്ഥയ്‌ക്കുശേഷം നടന്ന തെരഞ്ഞെടുപ്പിൽ 17 സീറ്റുകളായിരുന്നു സിപിഐ എമ്മിന്‌ ഉണ്ടായിരുന്നത്. 2001ൽ എൽഡിഎഫ്‌ 40 സീറ്റുകളിൽ ഒതുങ്ങി. പിന്നീടാണ് 99 സീറ്റിലേക്കെത്തുന്ന നിലയുണ്ടായത്. 100 വർഷം കമ്യൂണിസ്റ്റ് പാർടി കേരളത്തിൽ അധികാരത്തിൽ വരില്ലെന്ന് പ്രഖ്യാപിച്ചവരുണ്ട്. പാർടി അധികാരത്തിൽ വന്നാൽ വിഷം കുടിച്ച് മരിക്കുമെന്ന് പറഞ്ഞവരുമുണ്ട്. അങ്ങനെ കരുതിയ രാഷ്ട്രീയസാഹചര്യങ്ങളെ അതിജീവിച്ച് മുന്നോട്ടുപോയ പാരമ്പര്യമാണ് സിപിഐ എമ്മിന്റേത്‌. പോരായ്‌മകൾ പരിശോധിച്ച് കൂടുതൽ കരുത്തോടെ തിരിച്ചുവരാൻ കഴിയുമെന്നതിൽ തർക്കമില്ല. ആ പോരാട്ടങ്ങൾക്ക്‌ നായനാരുടെ ഓർമകൾ കരുത്തുപകരും.

സ. എം വി ഗോവിന്ദൻ മാസ്റ്റർ
സിപിഐ എം സംസ്ഥാന സെക്രട്ടറി

05/04/2026

നവകേരള പൂർത്തീകരണം ഉറപ്പ്

Address

CPI(M)
Thiruvananthapuram
695001

Website

Alerts

Be the first to know and let us send you an email when CPI-M തമ്പാനൂർ മേഖല കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share