CPI-M Chittoor LC Thodupuzha

  • Home
  • CPI-M Chittoor LC Thodupuzha

CPI-M Chittoor LC Thodupuzha This is CPI-M Chittoor LC Thodupuzha official page, Please Like the page & Share

സംഘപരിവാറിനോട്സമരസപ്പെടാത്തസമരവീര്യം!
02/09/2026

സംഘപരിവാറിനോട്
സമരസപ്പെടാത്ത
സമരവീര്യം!

കേരള സർവകലാശാല ആസ്ഥാനത്ത് പ്രതിഷേധിക്കാനെത്തിയ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണമാണ്. ഒരു പ്രകോപനവ...
02/09/2026

കേരള സർവകലാശാല ആസ്ഥാനത്ത് പ്രതിഷേധിക്കാനെത്തിയ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണമാണ്. ഒരു പ്രകോപനവും കൂടാതെയാണ് വിദ്യാർത്ഥികളെ പോലീസ് അതിക്രൂരമായി നേരിട്ടത്. പെൺകുട്ടികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾക്ക് ഗുരുതരമായി പരിക്കേറ്റു. വിദ്യാർത്ഥിനിയുടെ കണ്ണിൽ പോലും പോലീസ് ലാത്തികൊണ്ട് അടിച്ചെന്നത് ഞെട്ടിപ്പിക്കുന്നതാണ്. വനിതാ പോലീസുകാരുടെ സാന്നിധ്യം പോലുമില്ലാതെയാണ് പെൺകുട്ടികളെ ഉൾപ്പെടെ പോലീസ് ക്രൂരമായി മർദ്ദിച്ചത്.
ജനാധിപത്യപരമായി പ്രതിഷേധിക്കാനുള്ള അവകാശമാണ് വിദ്യാർത്ഥികൾ വിനിയോഗിച്ചത്. അവരുടെ പ്രതിഷേധത്തെ നേരിടേണ്ടത് ചർച്ചയിലൂടെയും ജനാധിപത്യപരമായ മാർഗങ്ങളിലൂടെയുമാണ്. അതിനു പകരം ലാത്തിയും ബലപ്രയോഗവും ഉപയോഗിച്ച് പ്രതിഷേധത്തെ അടിച്ചമർത്താനുള്ള സർക്കാർ ശ്രമം അംഗീകരിക്കാനാവില്ല.
എതിർശബ്ദങ്ങളെ മർദ്ദിച്ചൊതുക്കുക എന്നതാണ് യു.ഡി.എഫ് സർക്കാരിന്റെ സമീപനമെങ്കിൽ അതിനെ ശക്തമായി ചെറുക്കും. സർക്കാരിന്റെ സംഘപരിവാർ വിധേയത്വത്തിനെതിരെ ഉയരുന്ന പ്രതിഷേധങ്ങളോടുള്ള അസഹിഷ്ണുതയാണ് ഈ പോലീസ് അതിക്രമത്തിന് പിന്നിൽ.
വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണം.
വിദ്യാർത്ഥികളെ തല്ലിയൊതുക്കി ജനാധിപത്യ ശബ്ദങ്ങളെ ഇല്ലാതാക്കാമെന്ന് ഒരു സർക്കാരും കരുതേണ്ടതില്ല. കേരളത്തിലെ വിദ്യാർത്ഥി സമൂഹത്തിന്റെ ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കാൻ എല്ലാ ജനാധിപത്യ ശക്തികളും ഒറ്റക്കെട്ടായി രംഗത്തിറങ്ങണം.

സ. പിണറായി വിജയൻ
പ്രതിപക്ഷ നേതാവ്

ജാതി-ജന്മി-നാടുവാഴിത്ത വ്യവസ്ഥയ്‌ക്കെതിരെ സ്വന്തം ജീവിതംകൊണ്ട് പോരാടിയ മഹാത്മാ അയ്യങ്കാളിയുടെ ജന്മവാർഷികമാണിന്ന്.സഞ്ചാര ...
28/08/2026

ജാതി-ജന്മി-നാടുവാഴിത്ത വ്യവസ്ഥയ്‌ക്കെതിരെ സ്വന്തം ജീവിതംകൊണ്ട് പോരാടിയ മഹാത്മാ അയ്യങ്കാളിയുടെ ജന്മവാർഷികമാണിന്ന്.

സഞ്ചാര സ്വാതന്ത്ര്യവും വിദ്യാഭ്യാസത്തിനുള്ള അവസരവും മാന്യമായ കൂലിയും നിഷേധിക്കപ്പെട്ട ഒരു ജനതയുടെ അവകാശങ്ങൾക്കായി അയ്യങ്കാളി നടത്തിയ പോരാട്ടങ്ങൾ കേരളത്തിന്റെ സാമൂഹിക ചരിത്രത്തിന്റെ ഗതി തന്നെ മാറ്റിയെഴുതി. സഞ്ചാരസ്വാതന്ത്ര്യത്തിനായി നടത്തിയ വില്ലുവണ്ടി യാത്രയും ജാതീയമായ ഉച്ചനീചത്വങ്ങളെ ചോദ്യം ചെയ്ത കല്ലുമാല സമരവും സവർണ്ണ മേധാവിത്വത്തിനെതിരായ ശക്തമായ വെല്ലുവിളികളായിരുന്നു.

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി. വിദ്യാഭ്യാസവും സഞ്ചാരസ്വാതന്ത്ര്യവും മാന്യമായ തൊഴിലും ജീവിതവും എല്ലാവർക്കും അവകാശപ്പെട്ടതാണെന്ന ബോധം സമൂഹത്തിൽ ശക്തിപ്പെടുത്തുന്നതിൽ അയ്യങ്കാളിയുടെ സംഭാവന നിസ്തുലമാണ്.

ജന്മിത്വവും ജാതിവ്യവസ്ഥയും അനാചാരങ്ങളും തീർത്ത അന്ധകാരത്തെ മറികടന്ന് നവോത്ഥാനത്തിന്റെ വെളിച്ചത്തിലേക്ക് കേരളത്തെ നയിച്ച മഹാന്മാരിൽ മുൻനിരയിലാണ് അയ്യങ്കാളിയുടെ സ്ഥാനം. കേരളം നേടിയ സാമൂഹിക പുരോഗതിക്ക് അദ്ദേഹമുൾപ്പെടെയുള്ള നവോത്ഥാന നായകർ നേതൃത്വം നൽകിയ സംഘടിത പോരാട്ടങ്ങളുടെ പിൻബലമുണ്ട്.

ജാതീയതയും വർഗീയതയും സാമൂഹിക അസമത്വങ്ങളും പുതിയ രൂപങ്ങളിൽ ശക്തിപ്പെടാൻ ശ്രമിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ അയ്യങ്കാളിയുടെ പോരാട്ടങ്ങളുടെ പ്രസക്തി കൂടുതൽ വർധിക്കുകയാണ്. മനുഷ്യരെ ജാതിയുടെയും മതത്തിന്റെയും പേരിൽ വേർതിരിക്കുകയും അവകാശങ്ങൾ നിഷേധിക്കുകയും ചെയ്യുന്ന എല്ലാ പ്രവണതകൾക്കുമെതിരെ ഒരുമിച്ച് നിലകൊള്ളേണ്ടതുണ്ട്.

തുല്യതയും സാമൂഹിക നീതിയും മനുഷ്യാഭിമാനവും ഉറപ്പുള്ള ഒരു സമൂഹമാണ് അയ്യങ്കാളി സ്വപ്നം കണ്ടത്. ആ സ്വപ്നം സാക്ഷാത്കരിക്കുന്നതിനും കേരളത്തിന്റെ പുരോഗമന മൂല്യങ്ങൾ സംരക്ഷിക്കുന്നതിനും അദ്ദേഹത്തിന്റെ സമരസ്മരണ നമുക്ക് കരുത്താകട്ടെ.

മഹാത്മാ അയ്യങ്കാളിയുടെ ജ്വലിക്കുന്ന സ്മരണകൾക്ക് മുന്നിൽ ആദരാഞ്ജലികൾ.
ഏവർക്കും അയ്യങ്കാളി ജയന്തി ആശംസകൾ.

സ. പിണറായി വിജയൻ
പ്രതിപക്ഷ നേതാവ്

മനുഷ്യന്റെ ജാതി മനുഷ്യത്വമാണെന്ന് പ്രഖ്യാപിച്ച് കേരളത്തിന്റെ സാമൂഹിക ജീവിതത്തെ മാറ്റിമറിച്ച മഹാനായ ശ്രീനാരായണ ഗുരുദേവന്റ...
28/08/2026

മനുഷ്യന്റെ ജാതി മനുഷ്യത്വമാണെന്ന് പ്രഖ്യാപിച്ച് കേരളത്തിന്റെ സാമൂഹിക ജീവിതത്തെ മാറ്റിമറിച്ച മഹാനായ ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനമാണ് ഇന്ന്. ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്. ജാതീയമായ ഉച്ചനീചത്വങ്ങൾക്കും സാമ്പത്തിക ചൂഷണങ്ങൾക്കുമെതിരെ ഉറച്ച നിലപാടെടുത്ത ഗുരു, സംഘടിച്ച് ശക്തരാകാനും വിദ്യകൊണ്ട് പ്രബുദ്ധരാകാനുമുള്ള ആഹ്വാനത്തിലൂടെ സാമൂഹികമായി പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങൾക്ക് വഴികാട്ടിയായി മാറി.

അരുവിപ്പുറത്തെ പ്രതിഷ്ഠ മുതൽ വിദ്യാഭ്യാസത്തിനും വ്യവസായത്തിനും സ്വാശ്രയത്വത്തിനും നൽകിയ ഊന്നൽ വരെ ഗുരുവിന്റെ ഓരോ ഇടപെടലും ജാതിയിൽ അധിഷ്ഠിതമായ അധികാരഘടനകളെ ചോദ്യം ചെയ്യുന്നതായിരുന്നു. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ പോരാടുന്നതിനൊപ്പം അറിവും അധ്വാനവും ആത്മാഭിമാനവും അടിസ്ഥാനമാക്കിയ ഒരു പുതിയ സമൂഹത്തെയാണ് ഗുരു വിഭാവനം ചെയ്തത്. മനുഷ്യരെ ജാതിയുടെയും മതത്തിന്റെയും പേരിൽ വേർതിരിക്കുന്ന എല്ലാ വിഭാഗീയ ചിന്തകൾക്കും അതീതമായ മാനവികതയുടെ പ്രഖ്യാപനമായിരുന്നു ഗുരുവിന്റെ സന്ദേശങ്ങൾ.

ഇന്ന് ജാതീയതയും വർഗീയതയും സമൂഹത്തിൽ പുതിയ രൂപങ്ങളിൽ തലപൊക്കുകയും മതനിരപേക്ഷതയും ജനാധിപത്യ മൂല്യങ്ങളും വെല്ലുവിളിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ ഗുരുവിന്റെ ദർശനങ്ങൾക്ക് കൂടുതൽ പ്രസക്തിയുണ്ട്. വിദ്വേഷ–വിഭജന രാഷ്ട്രീയത്തിന്റെ മതിലുകൾ നമുക്ക് മുന്നിൽ തടസ്സമായി നിൽക്കുമ്പോഴും, അതിനെയെല്ലാം തകർത്തു മുന്നേറാനുള്ള കരുത്തായി ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങളും പോരാട്ട ചരിത്രവും നമുക്കൊപ്പമുണ്ട്. ജാതി–മത വേർതിരിവുകൾക്കതീതമായി സഹോദരതുല്യമായി മനുഷ്യർ ജീവിക്കുന്ന ഒരു സമൂഹമെന്ന ഗുരുവിന്റെ സ്വപ്നം സാക്ഷാത്കരിക്കാനുള്ള പ്രവർത്തനങ്ങൾക്ക് ഈ ചതയദിനം പുതിയ ഊർജം പകരട്ടെ.

സ. പിണറായി വിജയൻ
പ്രതിപക്ഷ നേതാവ്

22/08/2026
സഖാവ് പി കൃഷ്ണപിള്ള ദിനത്തിൽ സിപിഐഎം ചിറ്റൂർ ലോക്കൽ കമ്മിറ്റി ഓഫീസിനു മുന്നിൽ പാർട്ടി ജില്ലാ കമ്മിറ്റി അംഗം സഖാവ് വി വി ...
19/08/2026

സഖാവ് പി കൃഷ്ണപിള്ള ദിനത്തിൽ സിപിഐഎം ചിറ്റൂർ ലോക്കൽ കമ്മിറ്റി ഓഫീസിനു മുന്നിൽ പാർട്ടി ജില്ലാ കമ്മിറ്റി അംഗം സഖാവ് വി വി മത്തായി പതാക ഉയർത്തി 🚩✊

സംസ്ഥാന സ്‌കൂള്‍ ഒളിമ്പിക്സില്‍ റെക്കോഡോടെ സുവര്‍ണനേട്ടം കൈവരിച്ച 'കാല്‍വരി എക്സ്പ്രസ്' ദേവപ്രിയ ഷൈബുവിനും കുടുംബത്തിനും...
19/08/2026

സംസ്ഥാന സ്‌കൂള്‍ ഒളിമ്പിക്സില്‍ റെക്കോഡോടെ സുവര്‍ണനേട്ടം കൈവരിച്ച 'കാല്‍വരി എക്സ്പ്രസ്' ദേവപ്രിയ ഷൈബുവിനും കുടുംബത്തിനും സിപിഐ എം ഇടുക്കി ജില്ലാ കമ്മിറ്റിയുടെ ഓണസമ്മാനമായി സ്‌നേഹവീടൊരുങ്ങി. ആഗസ്റ്റ് 21ന് പകല്‍ 11.30ന് കാല്‍വരിമൗണ്ട് കൂട്ടക്കല്ലില്‍ പ്രതിപക്ഷ നേതാവും സിപിഐ എം പോളിറ്റ് ബ്യൂറോ അംഗവുമായ സ. പിണറായി വിജയന്‍ കുടുംബത്തിന് താക്കോല്‍ കൈമാറും. ദേവപ്രിയയ്ക്കും കുടുംബത്തിനുമായി 25 ലക്ഷം രൂപ ചെലവഴിച്ച്‌ എല്ലാവിധ സൗകര്യങ്ങളുമുള്ള വീടാണ് കാല്‍വരിമൗണ്ട് കൂട്ടക്കല്ലില്‍ പൂര്‍ത്തീകരിച്ചത്.

രണ്ട് കിടപ്പുമുറി മാത്രമുള്ള പഴയവീട്ടില്‍ മൂന്നുകുട്ടികളും അച്ഛനും അമ്മയും ബന്ധുക്കളുമുള്‍പ്പെടെ ഏഴുപേരാണ് കഴിഞ്ഞിരുന്നത്. കായികമേളകളില്‍ വാരിക്കൂട്ടിയ സമ്മാനങ്ങള്‍ സൂക്ഷിക്കാന്‍ വാസയോഗ്യമായ വീടില്ലാതിരുന്ന ദേവപ്രിയയെയും കുടുംബത്തേയും സിപിഐ എം ജില്ലാ കമ്മിറ്റി ചേര്‍ത്തുപിടിച്ചു. നാലുകിടപ്പുമുറികളും ഹാളും സിറ്റ്ഔട്ടും അടുക്കളയും വര്‍ക്ക്ഏരിയയും ഉള്‍പ്പെടെ എല്ലാവിധ സൗകര്യങ്ങളുമുള്ള പുതിയ വീട്ടില്‍ ആഹ്‌ളാദം അലയടിക്കുകയാണ്. കായികമേളയില്‍ റെക്കോഡ് തിരുത്തിക്കുറിച്ചയുടന്‍ തന്നെ സിപിഐ എം ജില്ലാ സെക്രട്ടറി സ. സി വി വര്‍ഗീസ്, വീട് നിര്‍മിച്ചുനല്‍കുമെന്ന് പ്രഖ്യാപനം നടത്തിയിരുന്നു. തുടര്‍ന്ന്, സ്‌കൂള്‍ ഒളിമ്പിക്സില്‍നിന്ന് ദേവപ്രിയ ജന്മനാട്ടിലേക്ക് തിരിച്ചെത്തിയ 2025 ഒക്‌ടോബര്‍ 29ന് തന്നെ പുതിയ വീടിന്റെ ശിലാസ്ഥാപന ചടങ്ങ്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്‌തു. സ. എം എം മണി തറക്കല്ലിടുകയും ചെയ്തു.

ഇന്ന് സഖാവ് പി കൃഷ്ണപിള്ളയുടെ ഓർമ്മദിനം. കേരളത്തിലെ നവോത്ഥാന പ്രസ്ഥാനങ്ങളുടെ തുടർച്ച ഏറ്റെടുത്ത്, തൊഴിലാളിവർഗ രാഷ്ട്രീയത...
19/08/2026

ഇന്ന് സഖാവ് പി കൃഷ്ണപിള്ളയുടെ ഓർമ്മദിനം. കേരളത്തിലെ നവോത്ഥാന പ്രസ്ഥാനങ്ങളുടെ തുടർച്ച ഏറ്റെടുത്ത്, തൊഴിലാളിവർഗ രാഷ്ട്രീയത്തിലൂടെ നമ്മുടെ നാടിന്റെ വിമോചനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച മഹാനായ വിപ്ലവകാരിയാണ് സഖാവ്.
​ദേശീയ സ്വാതന്ത്ര്യസമര പോരാട്ടങ്ങളിൽ ആവേശജ്ജ്വലമായി പങ്കെടുത്തുകൊണ്ട് പൊതുരംഗത്തേക്ക് കടന്നുവന്ന സഖാവ് കൃഷ്ണപിള്ള, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് കേരളത്തിൽ അടിത്തറയിടുന്നതിൽ നിർണായക പങ്കാണ് വഹിച്ചത്. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ രൂപീകരണത്തിലും തുടർന്ന് 1939 ൽ പിണറായി-പാറപ്രത്ത് വെച്ച് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേരള ഭരണത്തിനുമെതിരെ ജനങ്ങളെ ഒന്നിച്ചു അണിനിരത്താനും അവകാശബോധമുള്ള ഒരു തൊഴിലാളിവർഗത്തെ വാർത്തെടുക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. നാടിന്റെ നാനാഭാഗങ്ങളിൽ അഹോരാത്രം സഞ്ചരിച്ച് പ്രസ്ഥാനത്തെ പടുത്തുയർത്തിയ അദ്ദേഹം, 'സഖാവ്' എന്ന വാക്കിനെ മനുഷ്യസ്നേഹത്തിന്റെയും നിസ്വാർത്ഥതയുടെയും പര്യായമാക്കി മാറ്റി. സംഘടനാപാടവം കൊണ്ടും അപാരമായ ജനകീയത കൊണ്ടും പ്രസ്ഥാനത്തിന്റെയും ജനങ്ങളുടെയും മനസ്സിൽ 'സഖാക്കളുടെ സഖാവായി' അദ്ദേഹം അമരത്വം നേടി.

വർഗീയ ശക്തികൾ നാടിന്റെ ഐക്യത്തെ തകർക്കാൻ ശ്രമിക്കുകയും നവലിബറൽ നയങ്ങൾ സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ, സഖാവ് പി. കൃഷ്ണപിള്ള ഉയർത്തിപ്പിടിച്ച മനുഷ്യസ്നേഹത്തിന്റെയും മതനിരപേക്ഷതയുടെയും സമത്വത്തിന്റെയും മൂല്യങ്ങൾ കൂടുതൽ കരുത്തോടെ നാം നെഞ്ചിലേറ്റേണ്ടതുണ്ട്.
ചൂഷണരഹിതമായ ഒരു സമൂഹസൃഷ്ടിക്കായി മുൻപോട്ടുപോകാൻ സഖാവ് കൃഷ്ണപിള്ളയുടെ ഓർമ്മ നമുക്ക് വഴികാട്ടിയാകട്ടെ. സഖാവ് പി. കൃഷ്ണപിള്ളയുടെ അനശ്വര സ്മരണകൾക്ക് മുന്നിൽ വിപ്ലവാഭിവാദ്യങ്ങൾ.

സ. പിണറായി വിജയൻ
പ്രതിപക്ഷ നേതാവ്

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവെന്ന് ആരെയെങ്കിലും വിശേഷിപ്പിക്കാമെങ്കിൽ പി കൃഷ്‌ണപിള്ളയാണ് അതിനർഹ...
19/08/2026

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവെന്ന് ആരെയെങ്കിലും വിശേഷിപ്പിക്കാമെങ്കിൽ പി കൃഷ്‌ണപിള്ളയാണ് അതിനർഹനെന്ന് ഇ എം എസ് എഴുതിയിട്ടുണ്ട്. ഇടതുപക്ഷ ദേശീയവാദിയായ തന്നെ കമ്യൂണിസ്റ്റായി വളർത്തിയത് പി കൃഷ്ണപിള്ളയാണെന്നും അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. പുരോഗമന രാഷ്ട്രീയപ്രവർത്തനം ഏറ്റവും വിഷമകരമായിരുന്ന 1930കളിലും 40കളിലുമാണ് പി കൃഷ്ണപിള്ളയുടെ ധീരനേതൃത്വം കേരളത്തിന് വഴികാട്ടിയായത്. ദേശീയരാഷ്ട്രീയത്തിൽനിന്ന് സോഷ്യലിസ്റ്റ്‌ പ്രസ്ഥാനത്തിലേക്കും അതിൽനിന്ന് തൊഴിലാളിവർഗരാഷ്‌ട്രീയത്തിലേക്കുമുള്ള അദ്ദേഹത്തിന്റെ വളർച്ചയിലൂടെ കേരളത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം ശക്തിപ്രാപിക്കുകയായിരുന്നു. 42 വർഷംമാത്രമേ അദ്ദേഹം ജീവിച്ചിരുന്നുള്ളുവെങ്കിലും ആ കാലയളവിനുള്ളിൽ കേരളത്തിലെ ഏറ്റവും ഉന്നതനായ നേതാവായി വളർന്നു. ‘സഖാവ്’ എന്നത് ഒരു നേതാവിന്റെ പേരായി മാറിയത് പി കൃഷ്ണപിള്ളയുടെ കാര്യത്തിലാണ്. പൊതുപ്രവർത്തനത്തിലെ അസാധാരണ സംഘടനാവൈഭവംകൊണ്ട് ആധുനിക കേരളത്തിന്‌ വിസ്‌മരിക്കാൻ കഴിയാത്ത പേരായി സഖാവ് പി കൃഷ്ണപിള്ള മാറി. ഒളിവുജീവിതത്തിനിടെ 1948ൽ ആഗസ്ത് 19നാണ് പാമ്പുകടിയേറ്റ് സഖാവ് മരിച്ചത്.

നൂറ്റിയിരുപതുവർഷം മുമ്പ്‌, 1906ൽ വൈക്കത്താണ് സഖാവ് ജനിച്ചത്. ജീവിതദുരിതവും ദാരിദ്ര്യവും വിദ്യാഭ്യാസത്തിന് വിലങ്ങുതടിയായപ്പോൾ പ്രാഥമികവിദ്യാഭ്യാസംമാത്രം നേടി 16–ാം വയസ്സിൽ കയർത്തൊഴിലാളിയായി ജീവിതം ആരംഭിച്ചു. ആലപ്പുഴയിലാണ് ജോലി ആരംഭിച്ചതെങ്കിലും പിന്നീട് പലയിടങ്ങളിലും പ്രവർത്തിച്ചു. 1927ൽ ബനാറസിലെത്തിയ അദ്ദേഹം, രണ്ടുവർഷം ഹിന്ദി പഠിച്ച് സാഹിത്യവിശാരദ് പരീക്ഷയെഴുതി. തുടർന്ന് തൃപ്പൂണിത്തുറയിൽ ഹിന്ദി പ്രചാരകനായി. അത്‌ സ്വാതന്ത്ര്യസമരപ്രവർത്തനത്തിന്റെ ഭാഗമായിരുന്നു. ക്രമേണ പൂർണമായി രാഷ്ട്രീയപ്രവർത്തനത്തിൽ കേന്ദ്രീകരിച്ചു. കോൺഗ്രസ്, കോൺഗ്രസ് സോഷ്യലിസ്റ്റ്, കമ്യൂണിസ്റ്റ് പാർടികളിലായി രണ്ടുപതിറ്റാണ്ട്‌ കേരളരാഷ്ട്രീയത്തെ നയിച്ച വ്യക്തിത്വമായി. ഉപ്പുസത്യഗ്രഹത്തിനിടെ കോഴിക്കോട് കടപ്പുറത്ത് ത്രിവർണ പതാക വിട്ടുകൊടുക്കാതെ പി കൃഷ്‌ണപിള്ള നടത്തിയ ചെറുത്തുനിൽപ്പ് ഉജ്വല അധ്യായമാണ്. മർദനമേറ്റ് ബോധംകെട്ടുവീണതും ചരിത്രത്തിലെ വീരസ്‌മരണ. മർദനവും ജയിൽവാസവും അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. 1930കളുടെ അവസാനകാലത്ത് ഉത്തരവാദ ഭരണത്തിനുവേണ്ടി ആലപ്പുഴയിലെ തൊഴിലാളികൾ നടത്തിയ പണിമുടക്കിനെ നേരിടാൻ സി പി രാമസ്വാമി അയ്യരുടെ പൊലീസും പട്ടാളവും ഭീകരാവസ്ഥ സൃഷ്ടിച്ചു. അപ്പോൾ നാരങ്ങക്കച്ചവടക്കാരന്റെ വേഷത്തിൽ സഖാവ് അവിടെയെത്തി പണിമുടക്കിന് നേതൃത്വം നൽകി. ജനങ്ങൾ കോളറ, വസൂരി തുടങ്ങി മഹാദുരിതങ്ങളിൽ അകപ്പെട്ടപ്പോൾ ശുശ്രൂഷയും സഹായവും എത്തിക്കാൻ കൈമെയ് മറന്ന് പ്രവർത്തിക്കുകയായിരുന്നു സഖാവിന്റെ നേതൃത്വത്തിൽ കമ്യൂണിസ്റ്റുകാർ. 1932 ജനുവരിയിൽ കോഴിക്കോട് സബ് ജയിലിൽവച്ചാണ് ഇ എം എസും കൃഷ്ണപിള്ളയും ആദ്യം കാണുന്നത്. ആ കൂടിക്കാഴ്ചയാണ് ഇ എം എസിനെ കമ്യൂണിസത്തിലേക്ക് അടുപ്പിച്ചത്. 1934ൽ കേരളത്തിലെ കോൺഗ്രസിൽ രൂപംകൊണ്ട കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടിയുടെ സെക്രട്ടറിയായി.

വർഗസമരത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയ സഖാവ്, ആലപ്പുഴയിലെ കയർത്തൊഴിലാളികളെയും കോഴിക്കോട്ടെ കോട്ടൺമിൽ തൊഴിലാളികളെയും ഓട്ടുകമ്പനി തൊഴിലാളികളെയും കണ്ണൂരിലെ ബീഡി–നെയ്-ത്ത് തൊഴിലാളികളെയും ആറോൺ മിൽ തൊഴിലാളികളെയും മലബാറിലെ കൃഷിക്കാരെയും സംഘടിപ്പിക്കുന്നതിന് നേതൃത്വം നൽകി. തന്നെ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടിയിൽ ചേർത്തത് അന്ന് കല്യാശേരി അടക്കമുള്ള മലബാറിലെ പ്രദേശങ്ങളിൽ സ്ഥിരമായി എത്താറുണ്ടായിരുന്ന സഖാവാണെന്നും അത് മാങ്ങാട് ശ്രീഹർഷൻ വായനശാലയിൽ വച്ചായിരുന്നെന്നും ഇ കെ നായനാർ സ്‌മരിച്ചിട്ടുണ്ട്. പിണറായി–പാറപ്രം രഹസ്യസമ്മേളനത്തിൽ പങ്കെടുക്കുകയും ഇന്ത്യൻ കമ്യൂണിസ്റ്റ് പാർടിയുടെ കേരളഘടകം സെക്രട്ടറിയാകുകയും ചെയ്തു സഖാവ്‌.

അധ്വാനിക്കുന്ന ജനവിഭാഗങ്ങളെയും അധഃസ്ഥിതരെയും സംഘടിപ്പിക്കുന്നതിൽ സഖാവിന്റെ കഴിവ് ഒന്നുവേറെയായിരുന്നു. കൂലി, ജീവിതസാഹചര്യം തുടങ്ങിയവയിലെ പരിതാപകരമായ അവസ്ഥ മാറ്റാൻ, ചൂഷണത്തിനും മർദനത്തിനുമെതിരായി മുതലാളിമാരോടും ഭൂപ്രഭുക്കളോടും ഒരുവശത്ത് സമരം നടത്തി. മറുവശത്താകട്ടെ, സ്വാതന്ത്ര്യസമരത്തിൽ അവരെ അണിനിരത്തി ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും രാജഭരണത്തിനുമെതിരായ സമരത്തെ വിപുലമാക്കി. അതുപോലെ എല്ലാ വിഭാഗങ്ങളെയും കൂട്ടിയോജിപ്പിച്ച് സാമൂഹ്യപരിഷ്‌കരണ പ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്താൻ കമ്യൂണിസ്റ്റുകാർ മുന്നിട്ടിറങ്ങേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തിയ നേതാവായിരുന്നു അദ്ദേഹം. അതുകൊണ്ടാണ് കേരളത്തിന്റെ നവോത്ഥാനമുന്നേറ്റങ്ങളിൽ ഇടപെടാനും അതിന്റെ തുടർച്ചയിൽ വർഗപരമായ വീക്ഷണത്തോടെ സമൂഹത്തെ നയിക്കാനും സഖാവ് പ്രവർത്തിച്ചത്. സംസ്ഥാനത്തെ നവോത്ഥാനചരിത്രത്തിലെ പ്രധാന ഏടുകളിലൊന്നായ ഗുരുവായൂർ സത്യഗ്രഹത്തിൽ സജീവമായി അദ്ദേഹം പങ്കെടുത്തു. അന്ന് അമ്പലമണി അടിച്ചതിനെ തുടർന്ന് ഭീകരമർദനം ഏറ്റുവാങ്ങേണ്ടിവന്നു.

സത്യഗ്രഹസമരത്തിൽ എ കെ ജിയായിരുന്നു വളന്റിയർ ക്യാപ്റ്റൻ. ക്ഷേത്രങ്ങളിലും ക്ഷേത്രക്കുളങ്ങളിലും പ്രവേശനം നിഷേധിക്കപ്പെട്ടിരുന്ന പിന്നാക്ക–ദളിത് വിഭാഗങ്ങൾക്ക് ആ സ്വാതന്ത്ര്യം നേടാനുള്ള സമരപരിപാടികൾക്കും നേതൃത്വം നൽകി. 1940 സെപ്തംബറിൽ ഒളിവിലിരുന്ന് മലബാറിലെ മർദന പ്രതിഷേധത്തിന് നേതൃത്വം നൽകി. പിന്നീട് അറസ്റ്റ്‌ ചെയ്ത് ശുചീന്ദ്രം ജയിലിലടച്ചു. 1942 മാർച്ചിലാണ് വിട്ടത്. തുടർന്ന് കോഴിക്കോട് കേന്ദ്രീകരിച്ച് കമ്യൂണിസ്റ്റ് പാർടി വളർത്തുന്നതിനുള്ള പ്രവർത്തനങ്ങളിൽ മുഴുകി. 46 മുതൽ വീണ്ടും ഒളിവുജീവിതം. 1946 ആഗസ്തിൽ പ്രവർത്തനകേന്ദ്രം ആലപ്പുഴയിലേക്ക് മാറ്റുകയും പുന്നപ്ര–വയലാർ സമരത്തിന് നേതൃത്വം നൽകുകയും ചെയ്തു. ഐതിഹാസികമായ പുന്നപ്ര–വയലാർ പ്രക്ഷോഭം പൊട്ടിപ്പുറപ്പെടുംമുമ്പ് ഇ എം എസിനൊപ്പം ആലപ്പുഴയിൽ സഞ്ചരിച്ച് സമരത്തിന്റെ ആവശ്യകതയെപ്പറ്റി തൊഴിലാളികളോടും പ്രവർത്തകരോടും സംസാരിച്ചു. പിന്നീട് സമരകാലത്ത് ആലപ്പുഴയിലും പരിസരങ്ങളിലും കറുത്തിരുണ്ട, മെലിഞ്ഞ ഒരു മനുഷ്യനെ തൊഴിലാളികൾ കണ്ടു. തൊഴിലാളിവർഗത്തിന്‌ സമരത്തിനിറങ്ങിയേ മോചനമുള്ളൂവെന്ന് അവർക്ക് സന്ദേശം നൽകിയ നേതാവായിരുന്നു അദ്ദേഹം. പുന്നപ്ര–വയലാർ സമരശേഷം ബഹുജന നേതാക്കളെ കൂട്ടത്തോടെ സി പിയുടെ പൊലീസ് അറസ്റ്റ്‌ ചെയ്ത് തുറുങ്കിലടയ്ക്കുകയും ഭീകരാവസ്ഥ സൃഷ്ടിക്കുകയും പാർടിയെ നിരോധിക്കുകയും ചെയ്തു. ആ വിഷമഘട്ടത്തിൽ തിരുവിതാംകൂറിലെ ജനങ്ങൾക്ക് ശരിയായ നേതൃത്വം നൽകാനാണ് സഖാവ് ആലപ്പുഴയിലെത്തി ഒളിവിലിരുന്ന് പ്രവർത്തിച്ചത്. പാമ്പുകടിയേറ്റ് അവശനായിരിക്കുമ്പോൾ അദ്ദേഹം നോട്ട്ബുക്കിൽ കുറിച്ചു: "എന്നെ പാമ്പുകടിച്ചു. എന്റെ കണ്ണും തലയും ഇരുളുന്നു. വിവരം എല്ലാവരെയും അറിയിക്കുക. സഖാക്കളേ മുന്നോട്ട്.'

കേന്ദ്രത്തിലെ ബിജെപി സർക്കാരിന്റെ ചരടുവലിക്കനുസരിച്ച് നയങ്ങൾ രൂപപ്പെടുത്തുന്ന യുഡിഎഫിന്റെ ഭരണകാലത്താണ് ഈ വർഷത്തെ പി കൃഷ്ണപിള്ളദിനാചരണം. ജനങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ, മുഖംതിരിക്കുന്ന സമീപനമാണ് സർക്കാരും മുഖ്യമന്ത്രി വി ഡി സതീശനും സ്വീകരിക്കുന്നത്. ലഹരിവിരുദ്ധപ്രവർത്തനത്തിന്റെ ഭാഗമായി ആഭ്യന്തരവകുപ്പ് ആരംഭിച്ച ഓപ്പറേഷൻ തൂഫാനിൽ മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകൻതന്നെ അറസ്റ്റിലായതോടെ, മുഖ്യമന്ത്രിയും പ്രതിയും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന വാർത്തകൾ മെറ്റയുടെ സഹായത്തോടെ സമൂഹമാധ്യമങ്ങളിൽനിന്ന്‌ നീക്കി. വിഴിഞ്ഞത്തുനിന്ന് മീൻപിടിത്തത്തിന് പോയി കാണാതായ ജോണിന്റെ മക്കളുടെ ചോദ്യത്തിനുനേരെയും സമാന നിലപാടിലാണ്‌ സർക്കാർ. പ്രതിപക്ഷത്തിരുന്നപ്പോൾ പിഎം ശ്രീയെ രൂക്ഷമായി വിമർശിച്ച യുഡിഎഫ്‌ അധികാരത്തിലെത്തിയപ്പോൾ യു ടേൺ അടിച്ചു. പിഎം ശ്രീ പദ്ധതി അറബിക്കടലിൽ എറിയുമെന്നു പറഞ്ഞ മുസ്ലിംലീഗിനും മിണ്ടാട്ടമില്ല. വന്ദേമാതരം പൂർണമായും ആലപിക്കണമെന്ന ആർഎസ്‌എസിന്റെ അതേവഴിയിലാണ്‌ കോൺഗ്രസും കൂട്ടരും. എൽഡിഎഫ് സർക്കാർ നടപ്പാക്കിയ ജനക്ഷേമപ്രവർത്തനങ്ങൾ യുഡിഎഫ് അധികാരത്തിലെത്തിയ ഉടൻ ഇല്ലാതാക്കാനുള്ള തീരുമാനമെടുത്തു. സ്ത്രീസുരക്ഷാപദ്ധതി നിർത്തലാക്കി. വീടുകളിലെത്തിയിരുന്ന ക്ഷേമ പെൻഷൻ വാണിജ്യ ബാങ്കുകളിൽ പോയി വാങ്ങേണ്ട അവസ്ഥയായി. ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്ന വയോജനങ്ങളോട് ചെയ്യുന്ന ക്രൂരതയാണിത്‌.

കേരളത്തിന് ലഭിക്കേണ്ട കേന്ദ്രഫണ്ട് രാഷ്ട്രീയവൈരാഗ്യത്തിന്റെ പേരിൽ തടഞ്ഞപ്പോഴും നിലയ്ക്കാതിരുന്ന ക്ഷേമ പെൻഷൻ പദ്ധതിയെ ഘട്ടംഘട്ടമായി അട്ടിമറിക്കുന്നതിനുള്ള ശ്രമമായിട്ടാണ് ഇതിനെ കാണാൻ സാധിക്കുന്നത്. മോദിസർക്കാരിനെതിരായി നടന്ന ജന്തർമന്തർ പ്രക്ഷോഭത്തെ അനുകൂലിച്ച് കേരളത്തിൽ സമരം നടത്തിയ അയ്യായിരത്തിലധികം പേർക്കെതിരെ കേസെടുത്തു. ജനാധിപത്യം അപ്രസക്തമാക്കി രാജ്യത്തെ ഏകാധിപത്യത്തിലേക്ക് കൊണ്ടുപോകാനുള്ള ആസൂത്രിതശ്രമത്തിനെതിരെ പോരാട്ടം ശക്തമാക്കേണ്ട ഘട്ടത്തിലാണ് നാം സഖാവിന്റെ സ്‌മരണപുതുക്കുന്നത്. മതനിരപേക്ഷ ഇന്ത്യയെ തകർക്കാൻ ബിജെപി നടത്തുന്ന ശ്രമങ്ങളെ ചെറുക്കാൻ കോൺഗ്രസ്‌ തയ്യാറാകുന്നില്ല. വർഗീയശക്തികൾക്കെതിരെയുള്ള പോരാട്ടങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനും പാർടിയുടെ സംഘടനാ അടിത്തറ വിപുലമാക്കാനുള്ള പ്രവർത്തനങ്ങൾക്കും കൃഷ്ണപിള്ളയുടെ സ്‌മരണ നമുക്ക് കരുത്താകും. നവ ഉദാര നയങ്ങൾക്കും വർഗീയ ഫാസിസത്തിനും സാമ്രാജ്യത്വത്തിനുമെതിരായ പോരാട്ടത്തിൽ തൊഴിലാളി–കർഷകാദി വിഭാഗങ്ങളെ എങ്ങനെ ഇന്ന് അണിനിരത്താമെന്ന് ചിന്തിക്കുമ്പോൾ, പി കൃഷ്ണപിള്ളയെപ്പോലുള്ള പ്രതിഭാശാലികളായ നേതാക്കൾ നയിച്ച പോരാട്ടങ്ങൾ മാതൃകയാകും. സഖാവിന്റെ അവസാന നിർദേശമായ ‘സഖാക്കളേ മുന്നോട്ട്’ എന്ന ആവേശകരമായ ആഹ്വാനം നടപ്പാക്കുമെന്ന്‌ പ്രതിജ്ഞ പുതുക്കാം.

സ. എം വി ഗോവിന്ദൻ മാസ്റ്റർ
സിപിഐ എം സംസ്ഥാന സെക്രട്ടറി

കേരളം വീണ്ടും കടമെടുക്കുന്നു. ഓണക്കാല ചെലവുകൾക്കായി 2200 കോടി രൂപയാണ് സംസ്ഥാനം കടമെടുക്കുന്നത്. ശമ്പളം, പെൻഷൻ, ക്ഷേമപെൻഷ...
18/08/2026

കേരളം വീണ്ടും കടമെടുക്കുന്നു. ഓണക്കാല ചെലവുകൾക്കായി 2200 കോടി രൂപയാണ് സംസ്ഥാനം കടമെടുക്കുന്നത്. ശമ്പളം, പെൻഷൻ, ക്ഷേമപെൻഷൻ, ബോണസ്, ഉത്സവബത്ത എന്നിവ നൽകുന്നതിനായാണ് വീണ്ടും കടമെടുക്കുന്നത്. പ്രതിപക്ഷ നേതാവായിരിക്കെ കേരളത്തെ കടമെടുക്കാതെ നികുതി പിരിവിലൂടെ ​ഖജനാവ് നിറയ്ക്കുമെന്ന് ആവർത്തിച്ചു പറഞ്ഞ വി ഡി സതീശൻ അധികാരത്തിൽ കയറി ആറുമാസത്തിനിടെ കടമെടുത്തത് ഇതോടെ 14,400 കോടി രൂപയാകും. കേരളത്തിന്റെ സാമ്പത്തികനില തകരാറിലാണെന്നും, അപകടകരമായ രീതിയിലാണ് മുൻപോട്ടുപോകുന്നതെന്നും പറഞ്ഞ സതീശൻ നികുതി പിരിച്ച് കേരളത്തെ കരകയറ്റി കൊണ്ടുവരണമെന്നും പറഞ്ഞിരുന്നു. എന്നാൽ യുഡിഎഫ് അധികാരത്തിലേറി ആറുമാസത്തിനിടെ മാത്രം സംസ്ഥാന കടം 15,000 കോടി രൂപയിലേക്ക് അടുക്കുകയാണ്.

Address


Website

Alerts

Be the first to know and let us send you an email when CPI-M Chittoor LC Thodupuzha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Want your organization to be the top-listed Government Service?

Share