25/10/2021
GECI യുടെ ക്യാമ്പസിൽ SFI GECI യുടെ പിതൃശൂന്യത വീണ്ടും തെളിഞ്ഞിരിക്കുന്നു.
അവസാന വർഷ വിദ്യാർഥികൾക്ക് അവരുടെ കോളേജിലെ ആദ്യദിനം തന്നെ SFI GECI യുടെ , സ്വയം താങ്കൾ എന്തോ സംഭവമാണെന്ന് വിചാരിക്കുന്ന വിശ്വസിക്കുന്ന, സഖാക്കളുടെ അക്രമരാഷ്ട്രീയത്തിന് സാക്ഷികൾ ആകേണ്ടി വന്നിരിക്കുന്നു. KSU GECI യുടെ മുൻ പ്രസിഡന്റും GECI ലെ IT ഡിപ്പാർട്ട്മെൻറ് നാലാം വർഷ വിദ്യാർഥിയുമായ സജിൻ സെബിയെ ഡെലൻ , നിഹാൽ, കിരൺ ,മുനീസ് എന്നിവർ അടങ്ങുന്ന 15 SFI രണ്ടാം വർഷ വിദ്യാർത്ഥി കൂട്ടങ്ങളാണ് നിർദാക്ഷിണ്യം തല്ലിയത്. ഈ കൂട്ടത്തിൽ ഡെലനും നിഹാലിനും കിരണിനുമെതിരെ കുറച്ച് മാസങ്ങൾക്ക് മുമ്പ് ഫസ്റ്റ് ഇയർ വിദ്യാർഥിയെ റാഗ് ചെയ്തതിന്റെ പേരിൽ പരാതി രജിസ്റ്റർ ചെയ്തതാണ് . സജിൻ , തൻറെ ആദർശം കൊണ്ടും പ്രവർത്തികൾ കൊണ്ടും പഠനം കൊണ്ടും തന്റെ സ്വഭാവം കൊണ്ടും വളരെ മികച്ചു നിൽക്കുന്ന ഒരു വിദ്യാർഥിയാണ്. അത്തരം ഒരു വിദ്യാർത്ഥിയുടെ നേരെ എന്ത് അടിസ്ഥാനത്തിലാണ് SFI GECI യുടെ സഖാക്കൾ അവരുടെ കൈതരിപ്പ് തീർത്തത് ?
നിങ്ങളുടെ ദുർന്നടപടികൾക്കെതിരെ ശബ്ദമുയർത്തിയത് പേരിലോ അതോ നിങ്ങളുടെ തെറ്റുകൾ ചൂണ്ടി കാട്ടിയതിന്റെ പേരിലോ❓
എന്നാൽ പിന്നെ നിങ്ങളുടെ ഹീനമായ പ്രവർത്തികളെ ചോദ്യം ചെയ്യുന്ന കോളേജിലെ ഓരോ വിദ്യാർത്ഥികൾക്ക് നേരെയും നിങ്ങൾ നിങ്ങളുടെ കൈ തരിപ്പ് തീർക്കുമോ ❓
എന്താണ് നിങ്ങളെ ഇത്രയും അധികം അസ്വസ്ഥരാക്കുന്നത് ❓ എന്തിനെ പേടിച്ചാണ് നിങ്ങൾ ഇത്തരം വിദ്യാർത്ഥികളെ ശാരീരികവും മാനസികവുമായി ബുദ്ധിമുട്ടിക്കുന്നത് ❓
നിങ്ങളുടെ കൊടികളിലും വഴിയോര ഭിത്തികളിലും വെണ്ടയ്ക്ക അക്ഷരത്തിൽ രക്തത്തിൽ എഴുതിവച്ചിരിക്കുന്ന സ്വാതന്ത്ര്യം ജനാധിപത്യം
സോഷ്യലിസം എന്നീ മൂന്നു വാക്കുകളുടെ അർത്ഥം എന്താണെന്ന് പോലും അറിയാത്തവരാണോ നിങ്ങൾ ? അത്തരമൊരു ആദർശം വെറും വാക്കുകൾകൊണ്ടുള്ള പ്രഹസനമായി മാത്രം മാറിയിരിക്കുകയാണ് ഇന്നത്തെ കാലത്ത് .
ഈയിടയ്ക്ക് പല കോളേജുകളിലും SFI യുടെ അക്രമത്തിനു ഇരയായവരാണ് പലരും. അത്തരമൊരു ട്രെൻറ്റ് GECI യുടെ മണ്ണിനെ എടുക്കാമെന്ന് ഒരു സഖാക്കളും ആഗ്രഹിക്കേണ്ടതില്ല. നിങ്ങളുടെ പൊയ്മുഖങ്ങൾ അഴിഞ്ഞു വീഴുമ്പോൾ ഉള്ള അസഹിഷ്ണുത നിങ്ങളുടെ ഇത്തരം പ്രവർത്തികളിൽ തെളിഞ്ഞു കാണുന്നുണ്ട് .
ഇത്രയും സംഭവവികാസങ്ങൾ ഇവിടെ അരങ്ങേറിയിട്ടും അതിനെ ന്യായീകരിച്ച് വ്യാജ പോസ്റ്റുകൾ SFI GECI ഇറക്കുന്നുണ്ട്. കണ്ണടച്ച് പാല് കുടിച്ചാൽ ചുറ്റുമുള്ളതെല്ലാം ഇരുട്ടാണ് എന്ന് വിശ്വസിക്കുന്ന ഒരു കൂട്ടം ആളുകളുടെ പൊയ് വാക്കുകളിൽ ആരും തന്നെ വിശ്വസിക്കുകയില്ല എന്നത് വ്യക്തമാണ്.
ഇന്ന് ഈ ക്രൂരതയ്ക്ക് നേതൃത്വം നൽകിയവർ മുൻപും പ്രതിപാദിച്ചിട്ടുള്ള ഒന്നാണ് , അവർ ഫസ്റ്റ് ഇയർ പഠിക്കുമ്പോൾ ഫോർത്ത് ഇയർ സീനിയേഴ്സ് കേറി തല്ലിയിട്ടുണ്ട് എന്നുള്ള ഒന്ന്. ഇത്തരം പ്രവർത്തനങ്ങൾ GECI യുടെ മണ്ണിൽ അനുവദിച്ചു കൊടുക്കാവുന്ന ഒന്നല്ല. അതിനെതിരെ എല്ലാ വിദ്യാർത്ഥികളും ഒന്നിച്ച് പ്രതികരിക്കണം പോരാടണം .......
Shame on SFI GECI
KM Abhijith
Kerala Students Union - KSU