E SEVA ALOOR

E SEVA  ALOOR Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from E SEVA ALOOR, Public & Government Service, KARTHRAKKARAN BUILDING, NEAR ALOOR RAILWAY BRIDGE MALA Road, Thrissur.

15/06/2023
12/06/2023

പോളി ടെക്നിക് കോളേജിലെ ഡിപ്ലോമ പ്രവേശനത്തിന് 14 മുതൽ അപേക്ഷിക്കാം

പോളിടെക്നിക് കോളജിൽ 2023-24 അധ്യയന വർഷത്തേക്കുള്ള റഗുലർ ഡിപ്ലോമ പ്രവേശനത്തിന് ജൂൺ 14 മുതൽ അപേക്ഷിക്കാം. കേരളത്തിലെ മുഴുവൻ ഗവണ്മെന്റ്, എയിഡഡ്, IHRD, CAPE സ്വാശ്രയ പോളിടെക്‌നിക് കോളജുകളിലേക്കും സംസ്ഥാനടിസ്ഥാനത്തിലാണ് പ്രവേശനം.

SSLC/THSLC/CBSE-X മറ്റ് തുല്യ പരീക്ഷകളിൽ ഉപരിപഠനത്തിന് അർഹത നേടിയ കണക്ക്, സയൻസ്, ഇംഗ്ലീഷ് മുതലായവ ഓരോ വിഷയങ്ങളായി പഠിച്ചവർക്ക് എഞ്ചിനീയറിംങ് സ്ട്രീമിലേയ്ക്കും (സ്ട്രീം.1) കണക്ക്, ഇംഗ്ലീഷ് എന്നിവ പഠിച്ചവർക്ക് നോൺ എഞ്ചിനീയറിംങ് സ്ട്രീമിലേയ്ക്കും (സ്ട്രീം.2) അപേക്ഷിക്കാം. കേരളത്തിലെ സർക്കാർ/IHRD/CAPE പോളികളിലെ മുഴുവൻ സീറ്റിലേയ്ക്കും എയിഡഡ് പോളികളിലെ 85% സീറ്റുകളിലേക്കും, സ്വാശ്രയ പോളിടെക്‌നിക് കോളജുകളിലെ 50% സർക്കാർ സീറ്റിലേക്കുമാണ് ഓൺലൈൻ വഴി പ്രവേശനം നടക്കുന്നത്. THSLC, VHSE പാസ്സായവർക്ക് യഥാക്രമം 10, 2 ശതമാനം വീതം റിസർവേഷൻ ഉണ്ട്. VHSE പാസ്സായവർക്ക് അവരുടെ ട്രേഡുകൾ അനുസരിച്ചാണ് ബ്രാഞ്ചുകൾ തെരെഞ്ഞെടുക്കാൻ സാധിക്കുക. ഭിന്നശേഷിയുള്ളവർക്ക് 5 ശതമാനം സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. SC/ST, OEC, SEBC വിഭാഗങ്ങളിലെ അപേക്ഷകർക്ക് സർക്കാർ നിർദ്ദേശപ്രകാരമുള്ള സംവരണവുമുണ്ട്. മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം അനുവദിച്ചിട്ടുണ്ട്. എസ്.എസ്.എൽ.സി. യ്ക്ക് ലഭിച്ച മാർക്കിൽ കണക്ക്, സയൻസ് എന്നിവയ്ക്ക് മുൻ തൂക്കം നൽകിയാണ് സ്ട്രീം.1 ലേക്കുള്ള സെലക്ഷന്റെ ഇൻഡക്‌സ് സ്‌കോർ നിശ്ചയിക്കുന്നത് കണക്ക്, ഇംഗ്ലീഷ് എന്നിവയ്ക്ക് മുൻ തൂക്കം നൽകിയാണ് സ്ട്രീം.2 ലേക്കുള്ള സെലക്ഷന്റെ ഇൻഡക്സ് സ്‌കോർ നിശ്ചയിക്കുക.

പൊതു വിഭാഗങ്ങൾക്ക് 200 രൂപയും, പട്ടികജാതി/പട്ടിക വർഗ്ഗ വിഭാഗങ്ങൾക്ക് 100 രൂപയുമാണ് അപേക്ഷാ ഫീസ്. അപേക്ഷ സമർപ്പിക്കുന്നതിനു മുൻപായി One Time Registration പ്രക്രിയ ഫീസടച്ച് പൂർത്തിയാക്കേണ്ടതും ശേഷം വിവിധ സർക്കാർ/ സർക്കാർ എയ്ഡഡ്/ IHRD/ CAPE/ സ്വാശ്രയ പോളിടെക്‌നിക് കോളജുകളിലേക്കും NCC | Sports ക്വാട്ടകളിലേക്കും അപേക്ഷ സമർപ്പിക്കുവാൻ കഴിയുന്നതുമാണ്. NCC | Sports ക്വാട്ടായിൽ അപേക്ഷിക്കുന്നവർ ഓൺലൈൻ ആയി അപേക്ഷിച്ച ശേഷം അപേക്ഷയുടെ പകർപ്പ് യഥാക്രമം NCC ഡയറക്ടറേറ്റിലേക്കും, സ്പോർട്സ് കൗൺസിലിലേക്കും നൽകണം. സ്വകാര്യ സ്വാശ്രയ പോളിടെക്നിക് കോളജ്, സർക്കാർ എയ്ഡഡ് കോളജ് എന്നിവിടങ്ങളിലെ മാനേജ്മെന്റ് സീറ്റുകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ ഓരോ കോളജിലേക്കും ഓൺലൈനായി അപേക്ഷിച്ചാൽ മതിയാകും. ഒരു വിദ്യാർഥിക്ക് 30 ഓപ്ഷനുകൾ വരെ നൽകാനാകും. ജൂൺ 14 നു ആരംഭിക്കുന്ന ഓൺലൈൻ അപേക്ഷാ സമർപ്പണം ജൂൺ 30 വരെ തുടരും

09/06/2023

E SEVA KENDRA ALOOR ,KARTHRAKKARAN BUILDING NEAR ALOOR RAILWAY OVER BRIDGE PH:9188401994

07/06/2023

Let's take a moment to praise them. Pic credit: For a Change.

07/06/2023

യു.പി.ഐ ഇടപാടുകള്‍ക്ക് പരിധി ഏര്‍പ്പെടുത്തി ബാങ്കുകള്‍
എച്ച്.ഡി.എഫ്.സി, എസ്.ബി.ഐ, ഐസി.ഐ.സി.ഐ തുടങ്ങിയ ബാങ്കുകളാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്

07/06/2023

ബി.എസ്.സി. നഴ്‌സിംഗ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സ് പ്രവേശനം
🌍🎓🌍🎓🌍🎓🌍🎓🌍🎓

🔲 സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ നഴ്സിംഗ് , പാരാമെഡിക്കൽ കോളജുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

✅കോഴ്സുകൾ

◾ബി.എസ്.സി. നഴ്‌സിംഗ്
◾ബി.എസ്.സി. എം.എൽ.റ്റി
◾ ബി.എസ്.സി. പെർഫ്യൂഷൻ ടെക്‌നോളജി
◾ ബി.എസ്.സി. മെഡിക്കൽ റേഡിയോളജിക്കൽ ടെക്‌നോളജി
◾ ബി.എസ്.സി. ഒപ്‌റ്റോമെട്രി
◾ ബി.പി.റ്റി (ഫിസിയോതെറാപ്പി)
◾ ബി.എ.എസ്സ്.എൽ.പി. (ഒഡിയോളജി & സ്പീച്ച് തെറാപ്പി)
◾ ബി.സി.വി.റ്റി.(കാർഡിയോ വസ്കുലാർ ടെക്നോളജി)
◾ ബി.എസ്.സി. ഡയാലിസിസ് ടെക്‌നോളജി
◾ ബി.എസ്.സി ഒക്യൂപേഷണൽ തെറാപ്പി
◾ബി.എസ്.സി. മെഡിക്കൽ ഇമേജിംഗ് ടെക്‌നോളജി
◾ ബി.എസ്.സി. മെഡിക്കൽ റേഡിയോതെറാപ്പി ടെക്‌നോളജി
◾ ബി.എസ്.സി. ന്യൂറോ ടെക്‌നോളജി

🔲 എൽ.ബി.എസ് സെന്റർ ഡയറക്ടറുടെ വെബ്‌സൈറ്റ് വഴി അപേക്ഷാഫീസ് ഓൺലൈൻ മുഖേനയോ അല്ലെങ്കിൽ വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ ജൂൺ 7 മുതൽ ജൂൺ 30 വരെ ഒടുക്കാവുന്നതാണ്.

✅ ജനറൽ, എസ്.ഇ.ബി.സി വിഭാഗത്തിന് 800 രൂപയും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിന് 400 രൂപയുമാണ് അപേക്ഷാ ഫീസ്.

✅അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 3.

✅ പ്രോസ്സ്‌പെക്ടസ്സ് വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം.

✅ബി.എസ്.സി നഴ്‌സിംഗ്, ബി.എ.എസ്.എൽ.പി. ഒഴികെ മറ്റ് പാരാമെഡിക്കൽ കോഴ്‌സുകൾക്ക് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നിവയ്ക്കു മൊത്തത്തിൽ 50 ശതമാനം മാർക്കോടെ ജയിച്ചവർ പ്രവേശനത്തിന് അർഹരാണ്.
ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി ഓരോന്നും പ്രത്യേകം പാസായിരിക്കണം.

✅ബി.എ.എസ്.എൽ.പി. കോഴ്‌സിന് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി / മാത്തമറ്റിക്‌സ്/കമ്പ്യൂട്ടർസയൻസ് / സ്റ്റാറ്റിസ്റ്റിക്‌സ് / ഇലക്‌ട്രോണിക്‌സ് / സൈക്കോളജി എന്നിവയ്ക്കു മൊത്തത്തിൽ 50ശതമാനം മാർക്കോടെ ജയിച്ചവർ ആയിരിക്കണം.
ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി / മാത്തമറ്റിക്‌സ് / കമ്പ്യൂട്ടർസയൻസ് / സ്റ്റാറ്റിസ്റ്റിക്‌സ് / ഇലക്‌ട്രോണിക്‌സ് / സൈക്കോളജി എന്നിവയ്ക്കു മൊത്തത്തിൽ 50 ശതമാനം മാർക്കോടെ ജയിക്കണം. ഫിസിക്സ്, കെമിസ്ട്രി, ബയോളജി / മാത്തമാറ്റിക്സ് / കമ്പ്യൂട്ടർസയൻസ് / സ്റ്റാറ്റിസ്റ്റിക്സ് / ഇലക്ട്രോണിക്സ് / സൈക്കോളജി എന്നിവ ഓരോന്നും പ്രത്യേകം പാസാകണം.

🔲 കേരള വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷ കേരള ഹയർ സെക്കണ്ടറി പരീക്ഷക്ക് തത്തുല്യ യോഗ്യതയായി അംഗീകരിച്ചിട്ടുണ്ട്.

🔲 അപേക്ഷാർത്ഥികൾക്ക് ഡിസംബർ 31 ന് 17 വയസ് പൂർത്തിയാകണം.

🔲 ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സിനുള്ള ഉയർന്ന പ്രായപരിധി 35 ആണ്. പാരാമെഡിക്കൽ കോഴ്‌സുകൾക്ക് സർവീസ് ക്വാട്ടയിൽ അപേക്ഷിക്കുന്നവർ ഒഴികെയുള്ളവർക്ക് ഉയർന്ന പ്രായപരിധിയില്ല. ബി.എസ്.സി.(എം.എൽ.ടി.), ബി.എസ്.സി.(ഒപ്‌റ്റോമെട്രി) എന്നീ കോഴ്‌സുകളിലെ സർവീസ് ക്വോട്ടയിലേയ്ക്കുള്ള അപേക്ഷാർത്ഥികൾക്ക് 2023 ഡിസംബർ 31ന് പരമാവധി 46 വയസ്സും ആയിരിക്കണം

03/06/2023

SC Combined Higher Secondary (10+2) Level Examination, 2023 The Staff Selection Commission will hold a competitive examination for recruitment to the Group C posts viz. Lower Divisional Clerk/ Junior Secretariat Assistant, and Data Entry Operators for various Ministries Departments/ Offices of the Government of India and various Constitutional Bodies/ Statutory Bodies/ Tribunals, etc. Pay Scale:

Lower Division Clerk (LDC)/ Junior Secretariat Assistant (JSA): Pay Level-2 (Rs. 19,900-63,200).
Data Entry Operator (DEO): Pay Level-4(Rs. 25,500-81,100) and Level-5(Rs. 29,200-92,300).
Data Entry Operator, Grade ‘A’: Pay Level-4(Rs. 25,500-81,100).

Address

KARTHRAKKARAN BUILDING, NEAR ALOOR RAILWAY BRIDGE MALA Road
Thrissur
680683

Telephone

+919188401992

Website

Alerts

Be the first to know and let us send you an email when E SEVA ALOOR posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to E SEVA ALOOR:

Share