Kerala Karshaka Sangham Thrissur DC

Kerala Karshaka Sangham Thrissur DC Official page of Kerala Karshaka Sangham Thrissur District Committee.

Secretary : A.S Kutty
President : P.R Varghese
Treasurer : T.A Ramakrishnan
Office Secretary : Krishnadas.P

നീറ്റ് പരീക്ഷ ക്രമക്കേടിൽ പ്രതിഷേധിച്ച്  കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്...
25/07/2026

നീറ്റ് പരീക്ഷ ക്രമക്കേടിൽ പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട്, ഡൽഹിയിൽ സമരം നടത്തുന്ന വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ഐക്യദാർഢ്യം പ്രകടിപ്പിച്ച് കേരള കർഷകസംഘം കൊടുങ്ങല്ലൂർ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രതിഷേധ സംഗമം ജില്ലാ സെക്രട്ടറി എസ് കുട്ടി ഉദ്ഘാടനം ചെയ്തു. ചന്തപ്പുരയിൽ നിന്നും പ്രകടനവും, തുടർന്ന് ലോകമലേശ്വരം വില്ലേജ് ഓഫീസ് പരിസരത്ത് വെച്ച് നടത്തിയ പ്രതിഷേധ യോഗം ഏരിയ പ്രസിഡൻറ് കെ കെ അബീദലി അധ്യക്ഷത വഹിച്ചു.ഏരിയ സെക്രട്ടറി എം എസ് മോഹനൻ, ട്രഷറർ ടി കെ രമേഷ് ബാബു, എം കെ സിദ്ദീഖ്,ബിന്ദു മോഹൻലാൽ, കെ എം സലീം, കെ എസ് ദിലീപ്, പി എൻ വിനയചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

പുഴയ്ക്കൽ AC നേതൃത്വത്തിൽ മുണ്ടൂർ സെൻ്ററിൽ നടന്ന ഐക്യദാർഢ്യ പ്രകടനവും, പൊതുയോഗവും ജില്ലാ എക്സി അംഗം M N സത്യൻ ഉൽഘാടനം ചെ...
25/07/2026

പുഴയ്ക്കൽ AC നേതൃത്വത്തിൽ മുണ്ടൂർ സെൻ്ററിൽ നടന്ന ഐക്യദാർഢ്യ പ്രകടനവും, പൊതുയോഗവും ജില്ലാ എക്സി അംഗം M N സത്യൻ ഉൽഘാടനം ചെയ്തു. AN കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു.
KS സുധീർ സ്വാഗതവും, അർജ്ജുനൻ തോളൂർ നന്ദിയും രേഖപ്പെടുത്തി.

ഡൽഹി വിദ്യാർത്ഥി യുവജന സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് കർഷക സംഘം ഒല്ലൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാന്ദ...
25/07/2026

ഡൽഹി വിദ്യാർത്ഥി യുവജന സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് കർഷക സംഘം ഒല്ലൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാന്ദാമംഗലത്ത് പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.
കർഷക സംഘം ഏരിയ സെക്രട്ടറി KM വാസുദേവൻ ഉദ്ഘാടനം ചെയ്തു.PS ബാബു അദ്ധ്യക്ഷനായിരുന്നു
ജോസ് തെക്കേത്തല, സിജോ കൊച്ചുപുരക്കൽ ,CD ആൻ്റോ എന്നിവർ പ്രസംഗിച്ചു.

ഡൽഹിയിൽ നടക്കുന്ന വിദ്യാർത്ഥി യുവജന സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കർഷക സംഘം വള്ളത്തോൾ നഗർ ഏരിയ കമ്മറ്റിയുടെ നേതൃത്...
25/07/2026

ഡൽഹിയിൽ നടക്കുന്ന വിദ്യാർത്ഥി യുവജന സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കർഷക സംഘം വള്ളത്തോൾ നഗർ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും പൊതുയോഗവും ചെറുതുരുത്തിയിൽ നടത്തി കർഷക സംഘം സംസ്ഥാന കമ്മറ്റി അംഗം പി.കെ ഡേവിസ് മാസ്റ്റർ ഉത്ഘാടനം ചെയ്തു ഏരിയ പ്രസിഡൻ്റ് NS ജയിംസ് അദ്ധ്യക്ഷത വഹിച്ചു UR പ്രദീപ് MLA സി.പി ഐ എം ഏരിയ സെക്രട്ടറി K K മുരളിധരൻ M സുലൈമാൻ ഹരിദാസ് p സാബിറ KP അനിൽ ഷേയ്ഖ് അബ്ദുൾ ഖാദർ എന്നിവർ സംസാരിച്ചു ഏരിയ സെക്രട്ടറി K K ബാബു സ്വാഗതവും ഏരിയ ട്രഷറർ PT രാജേന്ദ്രകുമാർ നന്ദിയും പറഞ്ഞു.

പ്രസ്താവന,ഡൽഹിയിലെ വിദ്യാർത്ഥി സമരത്തിന് കേരള കർഷക സംഘം തൃശൂർ ജില്ലാ കമ്മിറ്റിയുടെ ഐക്യദാർഢ്യംകേന്ദ്ര വിദ്യാഭ്യാസ മന്ത്ര...
23/07/2026

പ്രസ്താവന,

ഡൽഹിയിലെ വിദ്യാർത്ഥി സമരത്തിന് കേരള കർഷക സംഘം തൃശൂർ ജില്ലാ കമ്മിറ്റിയുടെ ഐക്യദാർഢ്യം

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ വിദ്യാർത്ഥികൾ നടത്തുന്ന സമരത്തിന് കേരള കർഷക സംഘം തൃശൂർ ജില്ലാ കമ്മിറ്റി പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു.

വിദ്യാഭ്യാസ മേഖലയെ തകർക്കുകയും വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്ന കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിദ്യാർത്ഥികൾ ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരിക്കുന്നത്. ഈ പ്രതിഷേധത്തെ അടിച്ചമർത്താനുള്ള ശ്രമങ്ങളും ജനാധിപത്യപരമായ അവകാശങ്ങൾ നിഷേധിക്കുന്ന നടപടികളും അത്യന്തം പ്രതിഷേധാർഹമാണ്.

വിദ്യാർത്ഥി സമൂഹം ഉന്നയിക്കുന്ന ആവശ്യങ്ങൾ കേൾക്കാനും പരിഹാരം കാണാനും തയ്യാറാകുന്നതിന് പകരം കേന്ദ്ര സർക്കാർ നിസ്സംഗ നിലപാട് സ്വീകരിക്കുന്നത് ജനാധിപത്യ വിരുദ്ധമാണ്. വിദ്യാഭ്യാസ രംഗത്തെ ഗുരുതരമായ വീഴ്ചകളുടെ രാഷ്ട്രീയവും ഭരണപരവുമായ ഉത്തരവാദിത്തം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ഏറ്റെടുക്കണം. വിദ്യാർത്ഥികളുടെ വ്യാപക പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ അദ്ദേഹം രാജിവെച്ച് നൈതിക ഉത്തരവാദിത്തം നിർവഹിക്കണമെന്നും കേരള കർഷക സംഘം തൃശൂർ ജില്ലാ കമ്മിറ്റി ആവശ്യപ്പെടുന്നു.

ജനാധിപത്യപരമായ സമരങ്ങളെ ഐക്യത്തോടെയും യോജിച്ച പോരാട്ടങ്ങളിലൂടെയും ശക്തിപ്പെടുത്താൻ എല്ലാ പുരോഗമന, ജനാധിപത്യ ശക്തികളോടും കമ്മിറ്റി ആഹ്വാനം ചെയ്യുന്നു. വിദ്യാർത്ഥികളുടെ അവകാശ സംരക്ഷണത്തിനായുള്ള ഈ പോരാട്ടത്തിൽ കേരള കർഷക സംഘം എന്നും അവർക്കൊപ്പമുണ്ടാകും.

കേരള കർഷക സംഘം
തൃശൂർ ജില്ലാ കമ്മിറ്റി

22/07/2026

ഇന്തോ അമേരിക്കന്‍ കരാര്‍ നടപ്പാക്കരുത്
കര്‍ഷകസംഘം തൃശൂർ ഏരിയ കമ്മിറ്റി പന്തംകൊളുത്തി പ്രകടനം

തൃശൂര്‍
കാര്‍ഷികമേഖലയെ തകര്‍ക്കുന്ന ഇന്തോ– അമേരിക്കന്‍ കരാര്‍ നടപ്പാക്കരുതെന്നാവശ്യപ്പെട്ട് കര്‍ഷക സംഘം തൃശൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പന്തംകൊളുത്തി പ്രകടനവും പൊതുയോഗവും നടത്തി. കര്‍ഷക സംഘം ജില്ലാ സെക്രട്ടറി എ എസ് കുട്ടി ഉദ്‌ഘാടനം ചെയ്‌തു. ഏരിയ പ്രസിഡന്റ്‌ ഇ സുനിൽകുമാർ അധ്യക്ഷനായി.
ജില്ലാ വൈസ്‌ പ്രസിഡന്റ് ഗീതാ ഗോപി, ഏരിയ സെക്രട്ടറി ടി ആർ ഹിരൺ, പി ആർ കണ്ണൻ എന്നിവർ സംസാരിച്ചു.

22/07/2026

ഇന്ത്യ - അമേരിക്ക വ്യാപാര കരാർ റദ്ദുചെയ്യണമെന്നാവശ്യപ്പെട്ട്‌കൊണ്ട് കേരള കർഷക സംഘം തൃശൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃശ്ശൂരിൽ നടന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെയും കോലംകത്തിക്കൽ പ്രതിഷേധ പ്രകടനം കേരള കർഷക സംഘം തൃശൂർ ജില്ലാ സെക്രട്ടറി സഖാവ് എ .എസ് കുട്ടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു,

തെന്നിന്ത്യയുടെ പ്രിയപ്പെട്ട വാനമ്പാടി, പ്രശസ്ത ഗായിക എസ്. ജാനകിയുടെ വിയോഗത്തിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തു...
11/07/2026

തെന്നിന്ത്യയുടെ പ്രിയപ്പെട്ട വാനമ്പാടി, പ്രശസ്ത ഗായിക എസ്. ജാനകിയുടെ വിയോഗത്തിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു.
​ആറു പതിറ്റാണ്ടിലേറെക്കാലം തന്റെ മാസ്മരിക ശബ്ദം കൊണ്ട് ഇന്ത്യൻ ചലച്ചിത്ര സംഗീത ലോകത്തെ ധന്യമാക്കിയ പ്രതിഭയായിരുന്നു ജാനകി അമ്മ. മലയാളിക്ക് ഒട്ടനവധി അനശ്വര ഗാനങ്ങൾ സമ്മാനിച്ച അവർ, ഭാവസാന്ദ്രമായ ആലാപനത്തിലൂടെ തലമുറകളുടെ ഹൃദയം കവർന്നു. വൈവിധ്യമാർന്ന ശബ്ദമാധുര്യം കൊണ്ടും ഭാവതീവ്രത കൊണ്ടും സംഗീത ലോകത്ത് അവർ തീർത്ത വിടവ് നികത്താനാവാത്തതാണ്.
​മലയാളികളുടെ ഹൃദയത്തിൽ എക്കാലവും ജീവിക്കുന്ന ആ ഗാന കോകിലത്തിന് പ്രണാമം.

​കേരള കർഷക സംഘം
തൃശൂർ ജില്ലാ കമ്മിറ്റി

10/07/2026

Address

Near CPI ( M ) Thrissur District Committee Office Machingal Lane
Thrissur
680001

Alerts

Be the first to know and let us send you an email when Kerala Karshaka Sangham Thrissur DC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share