ABID K H

ABID K H പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് മെമ്പർ

20/12/2025

വാക്കുകളില്ല.

ഒരു മനുഷ്യൻ.
ഒരു ശ്വാസം.
ഒരു ജീവൻ.
രണ്ടു മക്കളുടെ പിതാവ്.

ചോദ്യം ഇല്ല.
അന്വേഷണം ഇല്ല.
വിധി മാത്രം.

“ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരനല്ലേ?”
അത്രയൊന്നു മതി !
അതിനപ്പുറം മനുഷ്യനില്ല.

ഛത്തീസ്‌ഗഢ് സ്വദേശി
രാം നാരായൺ
മരിച്ചത് കുറ്റം ചെയ്തിട്ടല്ല,മനുഷ്യരാവേണ്ടവർ അതല്ലാതായി തീർന്നതു കൊണ്ടാണ്.

മർദനമേറ്റു ആ മനുഷ്യൻ
കിടന്നത് നിലത്തല്ല.നാം ഉൾകൊള്ളുന്ന സമൂഹത്തിന്റെ
മനസ്സാക്ഷിയിലാണ്.

കേരളത്തിലാണ് ഇത് നടന്നത്.
സാംസ്കാരിക ബോധത്തിന്
പേരെടുത്ത നാട്ടിൽ.

അതിനാൽ
ഇത് ഒരാളുടെ മരണമല്ല;
നിശബ്ദരായിരിക്കുന്ന നമ്മുടെ
മനസ്സാക്ഷിയുടെ മരണമാണ്.

ഒരു മനുഷ്യനെ
മനുഷ്യനായി കാണാൻ കഴിയാത്ത
അന്ധരായ ആൾക്കൂട്ടങ്ങളായി നമ്മളും..

ഇത് വാർത്തയല്ല.
ഇത് മുന്നറിയിപ്പാണ്.
കരുണ മരിക്കുമ്പോൾ
ക്രൂരത ഭരിക്കുന്നതെങ്ങനെ എന്ന മുന്നറിയിപ്പ്.

പ്രിയപ്പെട്ടവരെ നാളെ രാവിലെ 9.30ന് പുന്നയൂർക്കുളം കുന്നത്തൂർ പി എം പാലസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിൽ ...
20/12/2025

പ്രിയപ്പെട്ടവരെ

നാളെ രാവിലെ 9.30ന് പുന്നയൂർക്കുളം കുന്നത്തൂർ പി എം പാലസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിൽ കഴിയാവുന്ന എല്ലാവരുടെയും സാന്നിധ്യവും പ്രാർത്ഥനയും ഉണ്ടാവണം മുന്നോട്ടുള്ള പ്രയാണത്തിൽ നിങ്ങൾ എന്നിൽ അർപ്പിച്ചവിശ്വാസത്തിന് ഞാൻ എന്നും നിങ്ങളുടെ കൂടെ ഉണ്ടാകും നാടിന്റെ വികസനത്തിന് നമുക്ക് ഒരുമിച്ച് മുന്നേറാം

എന്നെ ചേർത്ത് നിറുത്തിയ നന്മകളെ നിങ്ങൾക്ക് നന്ദി 🥰
13/12/2025

എന്നെ ചേർത്ത് നിറുത്തിയ നന്മകളെ നിങ്ങൾക്ക് നന്ദി 🥰

11/12/2025
03/11/2025

പ്രിയപെട്ടവരെ

പഞ്ചായത്ത് മെമ്പർ പദവി വിട്ടൊഴിയാൻ ഇനി വെറും ആഴ്ചകൾ മാത്രമേ ബാക്കിയുള്ളു

കഴിഞ്ഞ 5 വര്‍ഷം ഒരു ജനപ്രതിനിധി എന്ന നിലയിൽ എന്നെ കൊണ്ട് ചെയ്യാൻ കഴിയുന്ന രീതിയിൽ പ്രവർത്തിക്കാൻ സാധിച്ചു എന്നാണ് വിശ്വാസം 5 വര്‍ഷം നിങ്ങള്‍ നല്‍കിയ പിന്തുണക്ക് ഒരായിരം നന്ദി......

പരിമിതമായ പരിധിക്കുളളില്‍ നിന്ന് പരിഹരിക്കാന്‍ കഴിയുന്നതെല്ലാം ചെയ്തുതീര്‍ക്കാന്‍ ശ്രമിച്ചു എന്നാണ് വിശ്വാസം.ഉദ്ദേശിച്ച ചില കാര്യങ്ങൾ ഫണ്ട് ലഭിക്കാതെ വന്നത് മൂലം പൂർത്തീകരിക്കാൻ സാധിക്കാതെയും വന്നിട്ടുണ്ട്

ജനപ്രതിനിധി എന്ന നിലയില്‍ അവസരം ലഭിച്ചത് മുതല്‍ ജാതി,മത,വര്‍ഗ്ഗ,വര്‍ണ്ണ,രാഷ്ട്രീയ വ്യത്യാസമില്ലാതെ കഴിയാവുന്ന പ്രവര്‍ത്തനങ്ങളിലെല്ലാം ഭാഗവാക്കാവാന്‍ ഈ വിനീതന് സാധിച്ചു എന്നാണ് വിശ്വാസം.

തുടക്കത്തിൽ രണ്ടു വർഷം കോവിഡ് മഹാമാരി യിൽ വളരെ പ്രയാസങ്ങൾ നേരിട്ടാണ് എല്ലാവരും മുന്നോട്ട് പോയത്

ഡിസംബർ മാസം തിരഞ്ഞെടുപ്പ് വരികയാണ് എന്നെക്കാൾ മികച്ച ഒരു ജനപ്രതിനിധിയെ നിങ്ങൾ തിരഞ്ഞെടുക്കണം

നിങ്ങൾക്ക് എന്താവശ്യങ്ങൾക്കും ഞാനുമായി ബന്ധപ്പെടാം എന്നെ കൊണ്ട് ചെയ്യാൻ കഴിയാവുന്ന സേവനം തുടർന്നും നിങ്ങൾക്ക് എന്നിൽ നിന്ന് പ്രതീക്ഷിക്കാം

ആരെയും മനപൂർവ്വം ബുദ്ധിമുട്ടിച്ചിട്ടില്ല എന്നാണ് വിശ്വാസം മനഃപൂർവമല്ലാതെ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കിൽ ക്ഷമിക്കണം

ഈ അവസരം കനിഞ്ഞു നൽകിയ പടച്ചവനോടും ഈ അവസരം കയ്യിലേൽപ്പിച്ച വാർഡിലെ ജനങ്ങളോടും എന്റെ രാഷ്ട്രീയ പാർട്ടിയോടും എല്ലാ നന്ദിയും കടപ്പാടും അറിയിക്കുന്നു 🙏

കെ എച് ആബിദ്
വാർഡ് മെമ്പർ
പുന്നയൂർക്കുളം

12 സെന്റിൽ 13000 സ്ക്വയർ ഫീറ്റ് കെട്ടിടവുമായി തൃശൂർ CH സെന്റർ 2025 ഏപ്രിലിൽ നാടിന്  സമർപ്പിക്കും..
13/10/2024

12 സെന്റിൽ 13000 സ്ക്വയർ ഫീറ്റ് കെട്ടിടവുമായി തൃശൂർ CH സെന്റർ 2025 ഏപ്രിലിൽ നാടിന് സമർപ്പിക്കും..

23/01/2024

പ്രിയ സുഹൃത്തുക്കളെ

നമ്മുടെ വാർഡ് നിവാസികളുടെ ഒരു പാട് കാലത്തെ ആഗ്രഹമായിരുന്നു അംഗൻവാടിക്ക് സ്വന്തം കെട്ടിടം എന്നത് 3 സെന്റ് ഭൂമി രാജു പോന്നോത്ത്‌ എന്നവർ നമുക്ക് നൽകി CRZ അനുമതിക്കായി അപേക്ഷ സമർപ്പിച്ചു കുറച്ചു കാലതാമസം നേരിട്ടെങ്കിലും നമുക്ക് അത് ലഭിച്ചു CRZ അനുമതി ലഭിച്ചാൽ TN പ്രതാപൻ MP ആവശ്യമായ ഫണ്ട്‌ നൽകാമെന്ന് ഉറപ്പ് നൽകിയിരുന്നു നിർമ്മിതി കേന്ദ്രം തയ്യാറാക്കിയ എസ്റ്റിമേറ്റ് തുക 26.30ലക്ഷം രൂപ MP അനുവദിച്ചു ഉത്തരവ് നൽകിയ സന്തോഷം നിങ്ങളെ അറിയിക്കുന്നു മനോഹരമായ എയർകണ്ടീഷനോട് കൂടിയ രണ്ടു നിലയിലുള്ള അംഗൻവാടിയാണ് നിർമ്മിക്കുന്നത് അദ്ദേഹത്തോടുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു
തുടർ നടപടിക്കായി കളക്ടർക്ക് ഇന്ന് കത്ത് കൈമാറി എത്രയും പെട്ടെന്ന് അംഗൻവാടി എന്ന നമ്മുടെ സ്വപ്നം പൂവണിയുന്ന സന്തോഷനിമിഷത്തിനായി നമുക്ക് കാത്തിരിക്കാം
എന്ന് കെ എച്ഛ് ആബിദ് വാർഡ് മെമ്പർ പുന്നയൂർക്കുളം

പെരിയമ്പലം-അണ്ടത്തോട് ബീച്ച് ഫെസ്റ്റിലേയ്ക്ക് ഏവർക്കും സ്വാഗതം ❤️
26/12/2023

പെരിയമ്പലം-അണ്ടത്തോട്
ബീച്ച് ഫെസ്റ്റിലേയ്ക്ക് ഏവർക്കും സ്വാഗതം ❤️

Address

Thrissur

Telephone

+919446763676

Website

Alerts

Be the first to know and let us send you an email when ABID K H posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to ABID K H:

Share