Sports Cafe

Sports Cafe കായിക ലോകത്തെ വാർത്തകളും വിശകലനങ്ങളുമായൊരിടം

©Girish Radhakrishnan

പ്രീമിയർ ലീഗിലെ അരങ്ങേറ്റ സീസണിൽ തന്നെ 13 ഗോളുകൾ...19-year-old Eli Junior Kroupi breaks the record for most goals in a d...
19/05/2026

പ്രീമിയർ ലീഗിലെ അരങ്ങേറ്റ സീസണിൽ തന്നെ 13 ഗോളുകൾ...

19-year-old Eli Junior Kroupi breaks the record for most goals in a debut Premier League season from a teenager with 13 🔥

റോബി ഫ്ലവർ (1993/94), റോബി കീൻ (1999/2000) എന്നിവരുടെ പേരിൽ ഉണ്ടായിരുന്ന 12 ഗോളുകൾ എന്ന റെക്കോർഡാണ് ഈ ഫ്രാൻസ് ഇൻ്റർനാഷണൽ താരം മറികടന്നത്...

Kroupi became the first teenager in English top-flight history to score against each of the top three finishing teams (Arsenal, Manchester United, and Manchester City) in a single season.

സീസണിൽ മികച്ച ഫോമിൽ ആണെങ്കിലും ലോകകപ്പ് ടീമിൽ ചെക്കന് ഇടം കിട്ടിയില്ല.

ആർട്ടേറ്റ: തകർച്ചയിൽ നിന്ന് കിരീടത്തിലേക്ക് ഗണ്ണേഴ്സിനെ നയിച്ച മാന്ത്രികൻ! ____________________________2016-ൽ കളിജീവിതം ...
19/05/2026

ആർട്ടേറ്റ: തകർച്ചയിൽ നിന്ന് കിരീടത്തിലേക്ക് ഗണ്ണേഴ്സിനെ നയിച്ച മാന്ത്രികൻ!
____________________________

2016-ൽ കളിജീവിതം അവസാനിപ്പിച്ചയുടൻ മാഞ്ചസ്റ്റർ സിറ്റിയിൽ പെപ് ഗ്വാർഡിയോളയുടെ അസിസ്റ്റന്റായാണ് ആർട്ടേറ്റ തന്റെ പരിശീലക വേഷം ആരംഭിക്കുന്നത്. ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച തന്ത്രജ്ഞന്റെ കൂടെയുള്ള ആ മൂന്ന് വർഷങ്ങൾ ആർട്ടേറ്റയിലെ കോച്ചിനെ പാകപ്പെടുത്തി.

എങ്കിലും ആർട്ടേറ്റയെ ആഴ്സണൽ കോച്ചിൻ്റെ ചുമതല ഏൽപ്പിക്കുമ്പോൾ അതൊരു വലിയ പരാജയം ആകുമെന്നായിരുന്നു ഞാൻ കരുതിയിരുന്നത്. വലിയ ട്രാക്ക് റെക്കോർഡ് ഒന്നുമില്ലാത്ത ഒരാള് എന്തു ചെയ്യാനാണ് എന്ന് കരുതി. അയാൾക്ക് കീഴിൽ ആദ്യ 2 സീസണുകളിൽ ടീം എട്ടാമതാണ് ഫിനിഷ് ചെയ്യുന്നത്. എന്നിട്ടും ക്ലബ്ബ് അയാളെ തുടരാൻ അനുവദിച്ചു.
ട്രസ്റ്റ് ദി പ്രോസസ് - എന്നത് അയാൾക്കെതിരെ ഉള്ള ട്രോളായി മാറിത്തുടങ്ങി. മൂന്നാമത് സീസണിലും ചാമ്പ്യൻസ് ലീഗിൻ്റെ പടികടക്കാൻ പറ്റാതായപ്പോൾ ആഴ്സണൽ ആരാധകർക്ക് വരെ ദേഷ്യം കയറി. പിന്നീട് തുടർച്ചയായി 3 സീസണുകളിൽ അവർ രണ്ടാം സ്ഥാനക്കാരായി. ക്ലബ്ബിൽ താരങ്ങൾ മാറിക്കൊണ്ടിരുന്നു. ആർട്ടേറ്റ ആവശ്യപ്പെട്ട കളിക്കാരെ ടീമിൽ എത്തിച്ച് മാനേജ്മെൻ്റ് ഒപ്പം നിന്നു. ഒടുവിലിതാ അയാൾ അവർക്ക് പ്രീമിയർ ലീഗ് കിരീടം നേടിക്കൊടുത്തിരിക്കുന്നു...
അയാളിൽ അവർ അർപ്പിച്ച വിശ്വാസം, അവർ അയാൾക്ക് നൽകിയ പിന്തുണ... അതാണ് ഈ വിജയത്തിൻ്റെ പിന്നിലെ മന്ത്രം...!

ആഴ്സൻ വെംഗറുടെ സുവർണ്ണകാലത്തിന് ശേഷം, നഷ്ടപ്പെട്ടുപോയ ഗണ്ണേഴ്സിന്റെ പ്രതാപം അതേ പ്രൗഢിയോടെ തിരികെപ്പിടിച്ച ആർട്ടേറ്റയുടെ ഈ കിരീടനേട്ടം ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച പുനരുത്ഥാനങ്ങളിൽ ഒന്നാണ്.
ഇത് വെറുമൊരു കിരീടനേട്ടമല്ല. കൃത്യമായ പ്ലാനിംഗിന്റെയും, കഠിനാധ്വാനത്തിന്റെയും, പ്രതിസന്ധികളിൽ തളരാത്ത മാനസികാവസ്ഥയുടെയും വിജയമാണ്. വിമർശിച്ചവർക്ക് മുന്നിൽ താൻ കെട്ടിപ്പടുത്ത ടീമിനെക്കൊണ്ട് ആർട്ടേറ്റ മറുപടി നൽകിയിരിക്കുന്നു.
©Girish_Radhakrishnan


അങ്ങനെ 22 വർഷങ്ങൾക്ക് ശേഷം ആഴ്സണൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കി...🥳🥳
19/05/2026

അങ്ങനെ 22 വർഷങ്ങൾക്ക് ശേഷം ആഴ്സണൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കി...🥳🥳

ഫുട്ബോൾ ലോകം കാത്തിരുന്ന ആ മഹാമാമാങ്കത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കി. വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിൽ പന്തുരുളുമ്പോൾ, ലോക...
19/05/2026

ഫുട്ബോൾ ലോകം കാത്തിരുന്ന ആ മഹാമാമാങ്കത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കി. വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിൽ പന്തുരുളുമ്പോൾ, ലോകമെമ്പാടുമുള്ള കാൽപ്പന്ത് പ്രേമികളുടെ കണ്ണ് ഒരു സംഘത്തിലേക്കാണ്. 'സെലെസാവോ ദാസ് ക്വിനാസ്'... അതെ, പോർച്ചുഗൽ! യൂറോപ്യൻ ഫുട്ബോളിലെ കറുത്ത കുതിരകളിൽ നിന്നും ഇന്ന് ലോകം ഭയക്കുന്ന വന്മരമായി അവർ വളർന്നു കഴിഞ്ഞു. അനുഭവസമ്പത്തിന്റെ കരുത്തും, യുവത്വത്തിന്റെ ചോരത്തിളപ്പും ഒന്നിക്കുന്ന ഈ 2026-ൽ പോർച്ചുഗൽ ലക്ഷ്യമിടുന്നത് ഒന്നുമാത്രം—അവരുടെ ചരിത്രത്തിലെ ആദ്യത്തെ ഫിഫ ലോകകപ്പ് കിരീടം..!

41-ാം വയസ്സിലും ആ വേഗതയ്ക്ക് കുറവില്ല, ആ ലക്ഷ്യബോധത്തിന് മാറ്റമില്ല. അഞ്ചല്ല, ആറാമത് ഒരു ലോകകപ്പ് കളിക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന ഇതിഹാസം ബൂട്ട് കെട്ടുമ്പോൾ അത് കേവലം ഒരു പങ്കാളിത്തമല്ല, മറിച്ച് ഫുട്ബോൾ ചരിത്രത്തിന്റെ പുനർവായനയാണ്. 2006-ൽ ജർമ്മനിയിൽ തുടങ്ങി, ഇങ്ങ് 2026-ൽ എത്തിനിൽക്കുമ്പോഴും പോർച്ചുഗലിന്റെ ആക്രമണ നിരയുടെ മുൻപിൽ ഈ പേരുണ്ട്. സൗദി ലീഗിലെ തകർപ്പൻ ഫോമും, ദേശീയ ടീമിനായുള്ള കളിമികവും മാർട്ടിനസിന്റെ തന്ത്രങ്ങളിൽ റൊണാൾഡോ ഇന്നും എത്രത്തോളം പ്രധാനിയാണെന്ന് വ്യക്തമാക്കുന്നു. തന്റെ കരിയറിലെ ബാക്കിയുള്ള ഒരേയൊരു അപൂർണ്ണ സിംഹാസനം കീഴടക്കാൻ അയാൾക്ക് സാധിക്കുമോ?

ഈ ലോകകപ്പിലെ ഏറ്റവും സമ്പന്നമായ മിഡ്ഫീൽഡ് ഒരുപക്ഷേ പോർച്ചുഗലിന്റേതാകാം. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ നായകൻ ബ്രൂണോ ഫെർണാണ്ടസിന്റെ മാരകമായ ത്രൂ-ബോളുകളും ക്രിയേറ്റിവിറ്റിയും, ബെർണാർഡോ സിൽവയുടെ പന്തടക്കവും കളി മനസ്സിലാക്കാനുള്ള കഴിവും പോർച്ചുഗലിന് കരുത്താകും. ഇതിനൊപ്പം ഈ സീസണിൽ പി.എസ്.ജിയെ ചാമ്പ്യൻസ് ലീഗ് വിജയത്തിലേക്ക് നയിച്ച വിറ്റീന്യ എന്ന ബാലൺ ഡി ഓർ സാധ്യത കൽപ്പിക്കപ്പെടുന്ന താരം മധ്യനിരയിലെ പ്രധാന എൻജിനാണ്. യുവതാരം ജോവോ നെവസ് കൂടി എത്തുമ്പോൾ എതിരാളികളുടെ പ്രതിരോധ പൂട്ട് പൊളിക്കാൻ ഈ മന്ത്രവാദികൾക്ക് നിഷ്പ്രയാസം സാധിക്കും.

പെപെ എന്ന ഇതിഹാസ പ്രതിരോധ താരം കളം വിട്ടെങ്കിലും പോർച്ചുഗലിന്റെ കോട്ട കാക്കാൻ ഇന്ന് മാഞ്ചസ്റ്റർ സിറ്റിയുടെ വിശ്വസ്തൻ റൂബൻ ഡയസ് ഉണ്ട്. അന്റോണിയോ സിൽവയെപ്പോലെയുള്ള യുവ ഡിഫെൻഡർമാർക്ക് ഡയസിന്റെ സാന്നിധ്യം വലിയ ആത്മവിശ്വാസമാണ് നൽകുന്നത്. വിംഗുകളിൽ കാൻസെലോയും ഡാലോട്ടും ആക്രമണത്തിനും പ്രതിരോധത്തിനും ഒരുപോലെ മൂർച്ച കൂട്ടുന്നു. എല്ലാത്തിനുമുപരി, വലയ്ക്ക് മുന്നിൽ ഡിയോഗോ കോസ്റ്റ എന്ന വിശ്വസ്തനായ കാവൽക്കാരനുള്ളപ്പോൾ പോർച്ചുഗീസ് കോട്ട തകർക്കുക ഏതൊരു വമ്പൻ സ്ട്രൈക്കർമാർക്കും കഠിനമായിരിക്കും.

ഫെർണാണ്ടോ സാന്റോസിന്റെ പ്രതിരോധ ശൈലിയിൽ നിന്നും പോർച്ചുഗലിനെ ആക്രമണ ഫുട്ബോളിന്റെ വക്താക്കളാക്കി മാറ്റിയത് റോബർട്ടോ മാർട്ടിനസ് എന്ന സ്പാനിഷ് പരിശീലകനാണ്. യോഗ്യതാ റൗണ്ടിൽ ഒരൊറ്റ മത്സരം പോലും തോൽക്കാതെയാണ് അദ്ദേഹം ടീമിനെ ഈ നിലയിൽ എത്തിച്ചത്. റൊണാൾഡോ എന്ന ഇതിഹാസത്തെ കൃത്യമായി ഉപയോഗിക്കുന്നതിനൊപ്പം റാഫേൽ ലിയാവോ, ഗോൺസാലോ റാമോസ്, ഫ്രാൻസിസ്കോ കോൺസീസാവോ തുടങ്ങിയ യുവ പ്രതിഭകൾക്ക് കൃത്യമായ അവസരങ്ങൾ നൽകാൻ മാർട്ടിനസിന് കഴിഞ്ഞിട്ടുണ്ട്. 4-3-3 ശൈലിയിലും 3-4-3 ശൈലിയിലും ഒരുപോലെ കളിക്കാൻ കഴിയുന്ന ഫ്ലെക്സിബിലിറ്റിയാണ് ഈ ടീമിന്റെ പ്രധാന സവിശേഷത.

പ്രതീക്ഷകൾ വാനംമുട്ടെയാണ്. എന്നാൽ ലോകകപ്പ് വേദികൾ പ്രവചനാതീതമാണ്. ഗ്രൂപ്പ് ഘട്ടത്തിലെ കടമ്പകൾ കടന്ന് നോക്കൗട്ടിലേക്ക് എത്തുമ്പോൾ സമ്മർദ്ദത്തെ അതിജീവിക്കുക എന്നതാണ് പ്രധാനം. മുൻകാലങ്ങളിൽ ക്ലോസ് ക്വാർട്ടർ മത്സരങ്ങളിൽ കാലിടറിയ ചരിത്രം പോർച്ചുഗലിനുണ്ട്. എന്നാൽ ഈ 2026-ൽ അവർ വന്നിരിക്കുന്നത് കേവലം ഒരു ടീമായല്ല, ഒരു വൻ ശക്തിയായാണ്. ഇത് ക്രിസ്റ്റ്യാനോയുടെ അവസാന ലോകകപ്പാകാം, അല്ലെങ്കിൽ ഒരു പുതിയ സുവർണ്ണ തലമുറയുടെ കിരീടധാരണമാകാം. ചരിത്രം അവർക്കായി കാത്തിരിക്കുകയാണ്. അസെൻസാവോ ദാ സെലെസാവോ... പോർച്ചുഗലിന്റെ സുവർണ്ണ സ്വപ്നം യാഥാർത്ഥ്യമാകുമോ എന്ന് നമുക്ക് കാത്തിരുന്ന് കാണാം....
©Girish_Radhakrishnan


ഈ സീസൺ അവസാനിക്കുന്നതോടുകൂടി മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലക സ്ഥാനം ഒഴിയുന്ന പെപ്പ് ഗാർഡിയോളക്ക് പകരക്കാരനായി, മുൻ ചെൽസി ...
19/05/2026

ഈ സീസൺ അവസാനിക്കുന്നതോടുകൂടി മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലക സ്ഥാനം ഒഴിയുന്ന പെപ്പ് ഗാർഡിയോളക്ക് പകരക്കാരനായി, മുൻ ചെൽസി കോച്ച് ആയിരുന്ന എൻസോ മരേസ്ക്ക വരുന്നു!

The former Chelsea boss and Pep's ex-assistant is set to take charge at Manchester City after Guardiola's incredible 9-year spell at the club.

Is Maresca the right man to lead Manchester City into a new era?

മരേസ്കയുടെ കളി ശൈലി ഗാർഡിയോളയുടെതു പോലെയല്ല.
മാഞ്ചസ്റ്റർ സിറ്റിയുടെ വമ്പൻ താരനിരയെ കൃത്യമായി സ്ക്വാഡ് റൊട്ടേറ്റ് ചെയ്തു കളിപ്പിക്കുക എന്നതാകും അയാൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി !

ശരീരപ്രകൃതിയുടെ പേരിൽ മാറ്റിനിർത്തപ്പെട്ട ഒരു കുട്ടിയിൽ നിന്നും ലോക കിരീടം ചൂടിയ ഇതിഹാസത്തിലേക്കുള്ള ദൂരം - അതാണ് അൻ്റോണ...
19/05/2026

ശരീരപ്രകൃതിയുടെ പേരിൽ മാറ്റിനിർത്തപ്പെട്ട ഒരു കുട്ടിയിൽ നിന്നും ലോക കിരീടം ചൂടിയ ഇതിഹാസത്തിലേക്കുള്ള ദൂരം - അതാണ് അൻ്റോണിയോ ഗ്രീസ്മാൻ..!

ലോകം മുഴുവൻ "നിനക്കിതിന് കഴിയില്ല" എന്നു പറഞ്ഞ് മാറ്റി നിർത്തിയപ്പോഴും, സ്വന്തം സ്വപ്നങ്ങളെ മുറുകെപ്പിടിച്ച് പോരാടിയവൻ...
ഫ്രഞ്ച് ഫുട്ബോളിന്റെ ചരിത്രം മാറ്റിയെഴുതിയ, പ്രതിഭയും കഠിനാധ്വാനവും സമന്വയിച്ച യഥാർത്ഥ പോരാളി...

"This is important. I know many of you have already, and some still haven't, but I apologize again [for joining Barça]. I didn't realize how much love I had here. I was very young, and I made a mistake. I came back to my senses, and we did everything we could to enjoy life here again." - Griezmann

1991 മാർച്ച് 21ന് ഫ്രാൻസിലെ മാക്കോണിൽ ജനിച്ച ഗ്രീസ്മാന് ചെറുപ്പത്തിൽ തന്നെ ഫുട്ബോളിനോട് അടങ്ങാത്ത ആവേശമായിരുന്നു. എന്നാൽ ഫ്രാൻസിലെ പ്രമുഖ ക്ലബ്ബുകളായ ലിയോൺ, ബോർഡോ, സെൻ്റ് എറ്റിയെൻ എന്നിവരെല്ലാം അവനെ നിരസിച്ചു.
"അവന് ഉയരമില്ല, ആവശ്യത്തിന് ശരീരഭാരമില്ല, ഒരു പ്രൊഫഷണൽ ഫുട്ബോളർ ആകാൻ അവൻ യോഗ്യനല്ല" എന്നവർ വിധിയെഴുതി.

സ്വന്തം രാജ്യത്തെ ക്ലബ്ബുകൾ തഴഞ്ഞപ്പോൾ അയൽ രാജ്യമായ സ്പെയിനിലെ റയൽ സോസിഡാഡ് സ്കൗട്ട് ആ 13 കാരനിലെ പ്രതിഭയെ തിരിച്ചറിഞ്ഞു. അങ്ങനെ ഗ്രീസ്മാൻ ഫ്രാൻസ് വിട്ട് സ്പെയിനിൽ എത്തി. 2009 ൽ തൻ്റെ 18-ാം വയസ്സിൽ ഗ്രീസ്മാൻ റയൽ സോസിഡാഡിനായി ബൂട്ടണിഞ്ഞു. വിങ്ങുകളിൽ മിന്നൽ വേഗതയുമായി കളം നിറഞ്ഞ ആ യുവതുർക്കി സ്പാനിഷ് ലീഗിനെ ഞെട്ടിച്ചു കളഞ്ഞു. റയൽ സോസിഡാഡിനെ ലാലിഗയിലേക്ക് തിരികെ കൊണ്ടുവരുന്നതിൽ അവൻ നിർണായക പങ്കുവഹിച്ചു.

2014 ൽ 30 മില്യൺ യൂറോ മുടക്കിയാണ് അത്‌ലറ്റിക്കോ മാഡ്രിഡ് ഗ്രീസ്മാനെ ടീമിലെത്തിക്കുന്നത്. ഫുട്ബോളിലെ ഏറ്റവും കടുപ്പക്കാരനായ കോച്ച് ഡിയേഗോ സിമിയോണിക്ക് കീഴിൽ അവൻ ഒരു കംപ്ലീറ്റ് ഫോർവേഡ് ആയി രൂപപ്പെട്ടു തുടങ്ങി. ആക്രമണം മാത്രമല്ല, പ്രതിരോധത്തിലും ടീമിനെ സഹായിക്കുന്ന ഒരു "വർക്ക്ഹോഴ്സ്" ആയി ഗ്രീസ്മാൻ മാറി.

"I haven't been able to bring home a LaLiga title or a Champions League trophy, but this love is worth more," - Griezmann

അത്‌ലറ്റിക്കോയിൽ ഗ്രീസ്മാൻ ലോകോത്തര താരമായി ഉയർന്നു. ക്ലബ്ബിനെ ചാമ്പ്യൻസ് ലീഗ് ഫൈനൽ വരെ എത്തിക്കാൻ അയാൾക്ക് കഴിഞ്ഞു. റയലിന്റെയും ബാഴ്സയുടെയും കുത്തകയായിരുന്ന ലാലിഗയിൽ അത്‌ലറ്റികോ മാഡ്രിഡിന്റെ കുന്തമുനയായി മാറിയ ഗ്രീസ്മാൻ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായി സ്വയം അടയാളപ്പെടുത്തി.

Griezmann finished third in the Men's Ballon d'Or rankings in 2016 -- when Atlético were losing Champions League finalists -- and 2018, when he won the World Cup with France

ഫ്രാൻസിൻ്റെ ദേശീയ ജേഴ്സിയിൽ ഗ്രീസ്മാൻ്റെ യാത്ര എളുപ്പമായിരുന്നില്ല. യൂറോ 2016 ഫൈനലിൽ പോർച്ചുഗലിനോട് തോറ്റത് അയാളെ തളർത്തി. എന്നാൽ 2018 റഷ്യൻ ലോകകപ്പിൽ ഗ്രീസ്മാൻ ശക്തമായി തിരിച്ചുവന്നു. ദിദിയർ ദെഷാംസിന്റെ തന്ത്രങ്ങളുടെ കേന്ദ്ര ബിന്ദു ഗ്രീസ്മാൻ ആയിരുന്നു. ഫൈനലിലെ മാൻ ഓഫ് ദി മാച്ച് ഉൾപ്പെടെ, ആ ലോകകപ്പിൽ നാലു ഗോളുകളും രണ്ട് അസിസ്റ്റുകളുമായി അയാൾ ഫ്രാൻസിനെ ലോകത്തിൻ്റെ നെറുകയിൽ എത്തിച്ചു. ഒരിക്കൽ തന്നെ തള്ളിക്കളഞ്ഞ ഫ്രഞ്ച് ജനതയ്ക്ക് മുമ്പിൽ അവൻ ലോക കിരീടവുമായി നിന്നു.

2019 ൽ ഏവരെയും ഞെട്ടിച്ചുകൊണ്ട് ഗ്രീസ്മാൻ ബാഴ്സലോണയിലേക്ക് ചേക്കേറി. എന്നാൽ അവിടെ അയാളെ കാത്തിരുന്നത് കരിയറിലെ ഏറ്റവും കഠിനമായ കാലഘട്ടമായിരുന്നു. സൂപ്പർതാരം മെസ്സിയുടെ സാന്നിധ്യത്തിൽ സ്വന്തം ശൈലി കണ്ടെത്താൻ ഗ്രീസ്മാൻ പ്രയാസപ്പെട്ടു. സ്പോർട്സ് റിപ്പോർട്ടുകളിൽ അയാളെ "പരാജയപ്പെട്ടവൻ" എന്ന് വിശേഷിപ്പിച്ചു.
ഒരു വലിയ താരത്തിന്റെ കരിയർ അവസാനിക്കുകയാണോ എന്ന് ഫുട്ബോൾ ലോകം ഒന്നാകെ ആശങ്കപ്പെട്ടു.

ഒടുവിൽ 2021ൽ ഗ്രീസ്മാൻ അത്‌ലറ്റിക്കോ മാഡ്രിഡിലേക്ക് തന്നെ തിരികെയെത്തി. രണ്ടാം വരവിന്റെ തുടക്കത്തിൽ ആരാധകർ അവനോട് നീരസം പ്രകടിപ്പിച്ചിരുന്നു. എന്നാൽ അയാൾ തളർന്നില്ല. ഗോളുകൾ അടിച്ചും, കളി മെനഞ്ഞും വീണ്ടുമയാൾ ആരാധകരുടെ മനം കവർന്നു. ഒടുവിൽ അത്‌ലറ്റികോ മാഡ്രിഡിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം എന്ന റെക്കോർഡും അയാൾ സ്വന്തമായി.

2022 ലോകകപ്പിൽ ഒരു മധ്യനിര താരമായി മാറി ഏവരെയും അത്ഭുതപ്പെടുത്തിയ ഗ്രീസ്മാൻ ഏതൊരു കോച്ചും ആഗ്രഹിക്കുന്ന വിധമുള്ള ടീം പ്ലെയറാണ്. പ്രതിഭയെക്കാൾ വലുതാണ് കഠിനാധ്വാനം എന്ന് തെളിയിച്ച ഫുട്ബോൾ ലോകത്തെ "ലിറ്റിൽ പ്രിൻസ്"...
©Girish_Radhakrishnan


അങ്ങനെ കാത്തിരിപ്പിനൊടുവിൽ നെയ്മറിനെ ഉൾപ്പെടുത്തിക്കൊണ്ട് ബ്രസീൽ ലോകകപ്പിനുള്ള 26 ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. നെയ്മ...
19/05/2026

അങ്ങനെ കാത്തിരിപ്പിനൊടുവിൽ നെയ്മറിനെ ഉൾപ്പെടുത്തിക്കൊണ്ട് ബ്രസീൽ ലോകകപ്പിനുള്ള 26 ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്.

നെയ്മർ ടീമിൽ എത്തിയത് സന്തോഷം തന്നെ. പക്ഷേ, ചെൽസിയുടെ സ്ട്രൈക്കർ ജാവോ പെഡ്രോ ഒഴിവാക്കപ്പെടാൻ കാരണമെന്തായിരുന്നു?
ഈ സീസണിൽ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന യുവ സ്ട്രൈക്കർ ആണ് പെഡ്രോ ! ഒരു വിങ്ങറായും അയാളെ കളിപ്പിക്കാൻ കഴിയും. പരിക്കുകളൊന്നും ഉള്ളതായി ഇതുവരെ അറിവില്ല. പരിചയസമ്പത്ത് കുറഞ്ഞ യുവ താരങ്ങളെ ടീമിൽ കുത്തിക്കയറ്റുമ്പോൾ, അതിലും അല്പമെങ്കിലും കൂടുതൽ മത്സരപരിചയമുള്ള ഒരാളെ ഒഴിവാക്കുന്നത് അത്രനല്ല കാര്യമല്ല.

മധ്യനിരയിൽ ഓപ്ഷൻസ് വളരെ കുറവാണ്. 5 താരങ്ങളെ മാത്രമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. അറ്റാക്കിങ്ങിൽ നിന്ന് ഒരാളെ ചുരുക്കി ചെൽസിയുടെ തന്നെ ആൻഡ്രേ സാൻ്റോസിനെ ടീമിൽ ഉൾപ്പെടുത്താമായിരുന്നു.

കോച്ചിന് കൃത്യമായ പ്ലാനുകൾ ഉണ്ടാകും. അദ്ദേഹത്തിൻ്റെ പ്ലാനുകൾക്കനുസരിച്ച് ആയിരിക്കണം ടീമിൻ്റെ തെരഞ്ഞെടുപ്പും. എന്നിരുന്നാലും ചില കല്ലുകടികൾ ആരാധകരിൽ സംശയങ്ങൾ ജനിപ്പിച്ചാൽ കുറ്റം പറയാനാവില്ല...

പ്രതീക്ഷിച്ചത് പോലെ തന്നെ ബേൺലിയെയും കടന്ന് കിരീടത്തിനരികെ ആഴ്സണൽ...നാളെ സിറ്റി ബോൺമൗത്തിനോട് വിജയിക്കാതിരിക്കുകയാണെങ്കി...
19/05/2026

പ്രതീക്ഷിച്ചത് പോലെ തന്നെ ബേൺലിയെയും കടന്ന് കിരീടത്തിനരികെ ആഴ്സണൽ...

നാളെ സിറ്റി ബോൺമൗത്തിനോട് വിജയിക്കാതിരിക്കുകയാണെങ്കിൽ അവസാന മത്സരത്തിന് മുമ്പ് തന്നെ ആഴ്സണലിന് പ്രീമിയർ ലീഗ് ജേതാക്കളാകാം... അല്ലാത്തപക്ഷം അവസാന മത്സരത്തിൽ ആഴ്സണൽ ക്രിസ്റ്റൽ പാലസിനെ പരാജയപ്പെടുത്തണം.

ആഴ്സണലിൻ്റെ കാത്തിരിപ്പ് അവസാനിക്കുമോ?

ബോൺമൗത്തിൻ്റെ അർജൻ്റീനൻ മതിൽ - മാർക്കോസ് സെനേസി____________________________അർജൻ്റീന ഫുട്ബോൾ എന്ന് കേൾക്കുമ്പോൾ നമ്മുടെ മ...
18/05/2026

ബോൺമൗത്തിൻ്റെ അർജൻ്റീനൻ മതിൽ - മാർക്കോസ് സെനേസി
____________________________

അർജൻ്റീന ഫുട്ബോൾ എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുക മെസ്സിയും, മറഡോണയും, ഡി മരിയയുമെല്ലാം ആയിരിക്കും. എന്നാൽ ഒരു ടീമിനെ കിരീടങ്ങളിലേക്ക് നയിക്കുന്നത് അവരുടെ കരുത്തുറ്റ പ്രതിരോധനിര കൂടിയാണ്.
സമീപകാലത്ത് യൂറോപ്യൻ ഫുട്ബോളിലും പ്രീമിയർ ലീഗിലും തന്റേതായ ഇടം കണ്ടെത്തിയ, അർജൻ്റീനയുടെ ലെഫ്റ്റ് ഫൂട്ടഡ് ഡിഫൻ്റർ ആണ് മാർക്കോസ് സെനേസി...

അർജൻറീനയിലെ പ്രമുഖ ക്ലബ്ബായ സാൻ ലോറൻസോയുടെ അക്കാദമിയിലൂടെ വളർന്ന സെനേസി, 2019 ൽ ഡച്ച് ക്ലബ്ബായ ഫെയനൂർദിൽ എത്തിയതോടെയാണ് യൂറോപ്പ്യൻ ഫുട്ബോളിന്റെ റഡാറിലേക്ക് വരുന്നത്. അവിടെ മികച്ച പ്രകടനങ്ങളിലൂടെ ടീമിൻ്റെ നെടുംതൂണായ സെനേസി, 2022-ൽ ക്ലബ്ബിനെ UEFA കോൺഫറൻസ് ലീഗ് ഫൈനലിൽ എത്തിക്കുന്നതിൽ വഹിച്ച പങ്ക് ചെറുതല്ല. ഡച്ച് ലീഗിൽ ലോങ് റേഞ്ച് ഗോളുകളിലൂടെ ആരാധകരുടെ പ്രിയങ്കരനായി മാറിയ താരം 2022 ഓഗസ്റ്റിലാണ് ബേൺമൗത്തിലൂടെ പ്രീമിയർ ലീഗിൽ എത്തുന്നത്.

പ്രീമിയർ ലീഗിൽ ഫിസിക്കൽ ഗെയിമിനോട് വളരെ പെട്ടെന്ന് തന്നെ അയാൾ പൊരുത്തപ്പെട്ടു. ലീഗിലെ ലോകോത്തര താരങ്ങളെ നേരിടുമ്പോൾ കാണിക്കുന്ന ശാന്തതയും, ടാക്കിളുകളിലെ കൃത്യതയും അയാളെ ശ്രദ്ധേയനാക്കി. പ്രതിരോധത്തിൽ നിന്നും കൃത്യമായ പാസുകളിലൂടെ കളി ബിൽഡ് ചെയ്യാൻ മിടുക്കനാണ് സെനേസി.
____________________________

Marcos Senesi in the Premier League this season:

♦️Most assists by a defender (5) ♦️Most chances created by a centre
back (24)
♦️Most interceptions by a
defender (54)
♦️Most forward passes (1115)
♦️Most final third entries (480)
♦️Most attempted final third passes
by a centre back (580)
♦️Most attempted long balls by
an outfield player (451)
♦️Most accurate long balls by an
outfield player (173)
____________________________

അർജൻ്റീനയുടെ ദേശീയ ടീമിൽ റോമേറോയും മാർട്ടിനസും ഒട്ടാമെൻ്റിയും അടങ്ങുന്ന ശക്തമായ പ്രതിരോധനിരയുള്ളതിനാൽ സെനേസിക്ക് പലപ്പോഴും ആദ്യ 11ൽ അവസരങ്ങൾ ലഭിക്കാറില്ല.
ഇറ്റാലിയൻ ദേശീയ ടീമിൽ കളിക്കാൻ യോഗ്യതയുണ്ടായിരുന്നിട്ടും, തൻ്റെ ഹൃദയം അർജൻ്റീനക്ക് ഒപ്പമാണെന്ന് പ്രഖ്യാപിച്ച് അൽബിസെലെസ്റ്റ ജേഴ്സി തെരഞ്ഞെടുത്ത സെനേസിക്ക് ഇത്തവണത്തെ ലോകകപ്പിൽ അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.

ഈ സീസൺ അവസാനിക്കുന്നതോടുകൂടി ബോൺമൗത്തിൽ നിന്ന് പടിയിറങ്ങുന്ന സെനേസിക്ക് പിന്നാലെ യൂറോപ്പിലെ വമ്പന്മാർ എല്ലാം ഓഫറുമായി കൂടിയിട്ടുണ്ട്. ടോട്ടൻഹാം താരവുമായി വാക്കാൽ ധാരണയിൽ എത്തിയെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്.

Which club should sign him?
അറിയില്ല...
നമുക്ക് കാത്തിരിക്കാം...!!
©Girish_Radhakrishnan


ന്യൂകാസിൽ യുണൈറ്റഡിന്റെ ചരിത്രത്തിലെ ഏറ്റവും നിർണായകമായ ഒരു മാറ്റത്തിന്റെ പ്രതീകമായിരുന്നു ട്രിപ്പിയർ. ക്ലബ്ബ് ഒരു പുതിയ...
18/05/2026

ന്യൂകാസിൽ യുണൈറ്റഡിന്റെ ചരിത്രത്തിലെ ഏറ്റവും നിർണായകമായ ഒരു മാറ്റത്തിന്റെ പ്രതീകമായിരുന്നു ട്രിപ്പിയർ. ക്ലബ്ബ് ഒരു പുതിയ മാനേജ്‌മെന്റിന് കീഴിൽ കരിയർ മാറ്റിമറിക്കാൻ പോന്ന വെല്ലുവിളികൾ നേരിട്ട 2022 ജനുവരിയിലാണ് ട്രിപ്പിയർ സെന്റ് ജെയിംസ് പാർക്കിലേക്ക് എത്തുന്നത്. അത്‌ലറ്റിക്കോ മാഡ്രിഡിൽ നിന്ന് റെലഗേഷൻ ഭീഷണിയിൽ നിന്നിരുന്ന ഒരു ടീമിലേക്ക് വരാൻ കാണിച്ച ആ ധീരത തന്നെയാണ് അദ്ദേഹത്തെ ആരാധകരുടെ പ്രിയങ്കരനാക്കിയത്.

ട്രിപ്പിയറിന്റെ ബൂട്ട് തൊടുത്തുവിട്ട മനോഹരമായ ഫ്രീ-കിക്കുകളും കൃത്യതയാർന്ന ക്രോസുകളും സെന്റ് ജെയിംസ് പാർക്കിൽ എത്രയോ തവണ ആവേശം വിതറി!
നീണ്ട 20 വർഷങ്ങൾക്ക് ശേഷം ന്യൂകാസിലിനെ യുവേഫ ചാമ്പ്യൻസ് ലീഗ് യോഗ്യതയിലേക്ക് നയിക്കുന്നതിൽ ട്രിപ്പിയർ വഹിച്ച പങ്ക് ക്ലബ്ബിന്റെ ചരിത്രത്തിൽ സ്വർണ്ണലിപികളാൽ എഴുതപ്പെടും.

Thank you, Kieran!

പുതുക്കോട്ടക്കാരുടെ വിജയം ഏറ്റവും കൂടുതൽ ആശ്വാസം നൽകുന്നത് കോഴികൾക്കാണ്.West Ham could be relegated from the Premier Lea...
18/05/2026

പുതുക്കോട്ടക്കാരുടെ വിജയം ഏറ്റവും കൂടുതൽ ആശ്വാസം നൽകുന്നത് കോഴികൾക്കാണ്.
West Ham could be relegated from the Premier League as early as Tuesday after being beaten 3-1 by Newcastle United.

അടുത്ത രണ്ടു കളികളിൽ ഒരെണ്ണമെങ്കിലും ജയിക്കുകയോ സമനിലയിൽ ആവുകയോ ചെയ്താൽ മതി. ടോട്ടൻഹാം ലീഗിൽ നിലനിൽക്കും...

വോൾട്ട്മെയ്ഡ്, ഒസൂല എന്നിവരാണ് ന്യൂ കാസിൽ യുണൈറ്റഡിന് വേണ്ടി ഗോളുകൾ നേടിയത്. 17 മത്സരങ്ങൾ നീണ്ട ഇടവേളക്ക് ശേഷമാണ് വോൾട്ട്മെയ്ഡ് ഗോൾ നേടിയത്.
Osula became the youngest player to score a Premier League brace for Newcastle since Kenedy against Southampton in March 2018 (22 years, 30 days).

Address

Pattiparambu P. O, Thiruvilwamala
Thrissur
680588

Website

Alerts

Be the first to know and let us send you an email when Sports Cafe posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category