SDPI Tirurangadi

SDPI Tirurangadi SDPI തിരുരങ്ങാടി മണ്ഡലം

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ഗൈനോ കോളജി വിഭാഗം അടച്ച് പൂട്ടിയത് മനുഷ്യത്വരഹിതമെന്ന് SDPI തിരുരങ്ങാടി മണ്ഡലം കമ്മിറ്റ...
18/08/2026

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ഗൈനോ കോളജി വിഭാഗം അടച്ച് പൂട്ടിയത് മനുഷ്യത്വരഹിതമെന്ന് SDPI തിരുരങ്ങാടി മണ്ഡലം കമ്മിറ്റി അംഗം ആസിയ ഉസൈൻ .

ആരോഗ്യവകുപ്പിൻ്റെ അനാസ്ഥ കാരണം രണ്ട് ഡോക്ടർമാർ അവധിയിൽ, പോയിട്ട് ദിവസങ്ങളായി മൂന്നാമത്തെ ഡോക്ടർക്ക് സ്ഥലം മാറ്റവും നൽകി. ഒഴിവിലേക്ക് ഡോക്ടറെ നിയമിക്കാതെയാണ് സ്ഥലം മാറ്റം.
ഇതോടെ
തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗം അടച്ചു പൂട്ടിയിരിക്കയാണ്
. ഒരാൾ അവധിയെടുത്ത് സ്വകാര്യ ആശുപത്രിയിൽ പോയി, മറ്റൊരാൾ അവധിയിൽ. മൂന്നാമത്തെ ആൾ ട്രാൻസ്ഫർ വാങ്ങി പോയി.
ഡോക്ടറെ നിയമിക്കാതെ ട്രാൻസ്ഫർ നൽകിയത് ആരോഗ്യവകുപ്പിൻ്റെ അനാസ്ഥയാണ്

ആശുപത്രിയിൽ എത്തിയ ഗർഭിണികൾ ദുരിതത്തിലായി ഇന്ന് നെട്ടോട്ടമോടുന്ന സംഭവം ഉണ്ടായി. മറ്റു ആശുപത്രികളെ ആശ്രയിക്കാൻ പറഞ്ഞതായി ഗർഭിണികളുടെ ബന്ധുക്കൾ.

ഇതെല്ലാം ആധുനികാലത്ത് നടക്കാൻ പാടില്ലാത്ത സംഭവം ആണെന്നും ഉടനെ പരിഹാരം കണ്ടില്ലങ്കിൽ പ്രതിഷേധ സമരങ്ങൾക്ക് തയ്യാറാവുമെന്നും ആസിയ ഉസൈൻ പറഞ്ഞു

അഭിവാദ്യങ്ങൾ ♥️
08/08/2026

അഭിവാദ്യങ്ങൾ ♥️

തിരൂരങ്ങാടി നിയോജക മണ്ഡലത്തിൽ നിന്നും യങ് ഡെമോക്രാറ്റ്സ് മലപ്പുറം ജില്ല ഓർഗനൈസിംഗ് കമ്മിറ്റി അംഗങ്ങളായി തിരഞ്ഞെടുക്കപ്പെ...
20/07/2026

തിരൂരങ്ങാടി നിയോജക മണ്ഡലത്തിൽ നിന്നും യങ് ഡെമോക്രാറ്റ്സ് മലപ്പുറം ജില്ല ഓർഗനൈസിംഗ് കമ്മിറ്റി അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ട തമീം ബിൻ ബക്കർ,മുഹമ്മദലി എന്നിവർക് അഭിവാദ്യങ്ങൾ 💚❤️

പുതുനിയോഗത്തിന് അഭിവാദ്യങ്ങൾ 💚❤️✊🏻
19/07/2026

പുതുനിയോഗത്തിന് അഭിവാദ്യങ്ങൾ 💚❤️✊🏻

പ്രധാനമന്ത്രിയെ വധിക്കുമെന്ന് സോഷ്യൽ മീഡിയ പ്രചരണം നടത്തിയ ചെട്ടിപ്പടി സ്വദേശി മിഥുനെതിരെയും , ഇതിലൂടെ വർഗ്ഗീയ ചേരിതിരിവ...
12/07/2026

പ്രധാനമന്ത്രിയെ വധിക്കുമെന്ന് സോഷ്യൽ മീഡിയ പ്രചരണം നടത്തിയ ചെട്ടിപ്പടി സ്വദേശി മിഥുനെതിരെയും , ഇതിലൂടെ വർഗ്ഗീയ ചേരിതിരിവ് സൃഷ്‌ടിക്കുന്നതരത്തിൽ പ്രചരണം നടത്തിയ സംഘ്പരിവാർ പ്രൊഫൈലുകൾക്കെതിരെയും ജാമ്യമില്ല വകുപ്പ് ചുമത്തി സ്വമേധയ കേസെടുക്കണമെന്നും

പ്രതി മാനസിക രോഗിയാണന്ന് പോലീസ്. അങ്ങിനെയെങ്കിൽ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്ന തരത്തിലേക്ക് ഉയരുന്ന മാനസിക രോഗം കണ്ട് പിടിച്ച പരപ്പനങ്ങാടി പോലീസിന് ആഭ്യന്തര വകുപ്പ് അവാർഡ് നൽകുകയും ചെയ്യണമെന്ന്

ഹമീദ് പരപ്പനങ്ങാടി
SDPI തിരുരങ്ങാടി മണ്ഡലം പ്രസിഡൻ്റ് ആവശ്യപെട്ടു

സംഭവം നിസ്സാരവത്കരിക്കാനുള്ള നീക്കം അപകടമാണന്നും ഇതിനെതിരെ രംഗത്ത് വരണമെന്നും ആവശ്യപ്പെട്ടു

*രത്തന്‍ യു ഖേല്‍ക്കര്‍ മുഖ്യമന്ത്രിയുടെ പേഴ്‌സനല്‍ സെക്രട്ടറി:**ഭരണഘടനാ പദവികളുടെ വിശ്വാസ്യത തകര്‍ക്കുന്ന അവിശുദ്ധ കൂട്...
23/05/2026

*രത്തന്‍ യു ഖേല്‍ക്കര്‍ മുഖ്യമന്ത്രിയുടെ പേഴ്‌സനല്‍ സെക്രട്ടറി:*
*ഭരണഘടനാ പദവികളുടെ വിശ്വാസ്യത തകര്‍ക്കുന്ന അവിശുദ്ധ കൂട്ടുകെട്ട് - കെ കെ അബ്ദുൽ ജബ്ബാർ*
കേരളത്തിലെ മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കറെ മുഖ്യമന്ത്രി വി ഡി സതീശന്റെ പേഴ്‌സനല്‍ സെക്രട്ടറിയായി നിയമിച്ച നടപടി ജനാധിപത്യ ബോധ്യങ്ങളെയും ഭരണഘടനാ സ്ഥാപനങ്ങളുടെ നിഷ്പക്ഷതയെയും വെല്ലുവിളിക്കുന്നതാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി കെ കെ അബ്ദുൽ ജബ്ബാർ. ബിജെപി ഭരിക്കുന്ന പശ്ചിമ ബംഗാളില്‍ മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ആയിരുന്ന മനോജ് കുമാര്‍ അഗര്‍വാറിനെ മുഖ്യമന്ത്രി സുവേന്ദു അധികാരി ചീഫ് സെക്രട്ടറിയായി നിയമിച്ചതിന് പിന്നാലെയാണ് കേരളത്തിലും സമാന നിയമനം. എസ്ഐആറില്‍ ബിജെപിക്ക് അനുകൂലമായി ലക്ഷണക്കണക്കിന് വോട്ടുകള്‍ വെട്ടിമാറ്റിയതിലുള്ള പ്രത്യുപകരമാണ് മനോജ് കുമാര്‍ അഗര്‍വാളിന്റെ നിയമനമെന്ന ആക്ഷേപമുണ്ട്. രത്തന്‍ യു ഖേല്‍ക്കര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അയച്ച ഔദ്യോഗിക കത്തില്‍ ബിജെപിയുടെ സീല്‍ പതിച്ചത് വലിയ വിവാദമായിരുന്നു. 2019-ലെ തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ വിശദീകരിച്ചുകൊണ്ടുള്ള കമ്മീഷന്റെ ഔദ്യോഗിക രേഖയിലാണ് കമ്മീഷന്റെ സീലിന് പകരം ബിജെപി കേരള ഘടകത്തിന്റെ സീല്‍ പതിപ്പിച്ചത്. തിരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തിലെത്തുകയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ മുഖ്യമന്ത്രിയുടെ പേഴ്‌സനല്‍ സെക്രട്ടറിയായി നിയമിതനാവുകയും ചെയ്തിരിക്കുന്നത് പല സംശയങ്ങളിലേക്കും വിരല്‍ ചൂണ്ടുന്നു. തികഞ്ഞ പക്ഷപാതിയും വംശീയ ചിന്താഗതിക്കാരനുമായ റോയ് മാത്യുവിനെ മീഡിയ സെക്രട്ടറിയായി നിയമിച്ചതും വലിയ ദുസ്സൂചനയാണ് നല്‍കുന്നത്. സംഘപരിവാര്‍ അനുകൂലികളും വംശീയവാദികളും മുഖ്യമന്ത്രിയുടെ ഉപദേശകരും സ്റ്റാഫുകളുമായി മാറുന്നത് ചില അന്തര്‍ധാരകള്‍ സജീവമാണെന്നതിന്റെ അപകട സൂചനയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. - FB https://www.facebook.com/share/p/18q1RY2sRk/ - INSTA https://www.instagram.com/p/DYr6k2bkxTq/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA== - X https://x.com/SDPIKeralam/status/2058208213833814524?s=20

YOUNG DEMOCRATSState Organising Committee, Keralam
20/05/2026

YOUNG DEMOCRATS
State Organising Committee, Keralam

YOUNG DEMOCRATSNewly Elected Kerala Office Bearers
20/05/2026

YOUNG DEMOCRATS
Newly Elected
Kerala Office Bearers

Address

Tirurangadi
Tirurangadi

Telephone

+919633349018

Website

Alerts

Be the first to know and let us send you an email when SDPI Tirurangadi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share