I stories

I stories A stange route of a solitude voyager

കണ്ണു പരിശോധിക്കാം.
08/08/2026

കണ്ണു പരിശോധിക്കാം.

ബെല്ലിംഗ്ഹാം ;ഹരിയേട്ടാ , നമുക്ക് എവിടെയാണ് പിഴച്ചത്?ഹാരി കെയ്ൻ;മോനേ, കിട്ടിയ ഒരു ഗോളിനു കടിച്ചു തൂങ്ങി ജയിക്കാൻ നോക്കിയ...
15/07/2026

ബെല്ലിംഗ്ഹാം ;
ഹരിയേട്ടാ , നമുക്ക് എവിടെയാണ്
പിഴച്ചത്?
ഹാരി കെയ്ൻ;
മോനേ, കിട്ടിയ ഒരു ഗോളിനു കടിച്ചു തൂങ്ങി ജയിക്കാൻ നോക്കിയപ്പോൾ, നമുക്ക് എതിരേ കളിക്കുന്നത് ഒരു മിശിഹായാണെന്ന് നാം മറന്നു. ആ മറവിയാണ് നമ്മുടെ ഏറ്റവും വലിയ പിഴ.
അവസാന വിസിൽനു തൊട്ടു മുൻപ് വരെ കളി മാറ്റി വരക്കാൻ അയാൾ ഏത് നിമിഷവും അവതരിക്കും എന്ന് മറന്നാൽ, നിങ്ങൾ തീർന്നു എന്ന് അർത്ഥം. 70 മിനിറ്റോളം അയാൾ ഒതുങ്ങി പോയാൽ അതിനർത്ഥം നിങ്ങൾ അയാളെ പൂട്ടി എന്നല്ല; സ്വയം പിൻവാങ്ങി, അയാളുടെ മേലുള്ള നിങ്ങളുടെ പൂട്ട് അയാൾ സ്വയം ഒരു മണിച്ചിത്രത്താഴ് ആയി തുറന്നു എന്നാണ്.
അവസാന 20മിനിറ്റിൽ ഒരു ക്രിയേറ്റർ റോളിൽ നിറഞ്ഞാടി, 2 അസിസ്റ്റ്. ലൗട്ടാറോക്ക് തളികയിൽ വച്ച് നൽകിയ കിടിലൻ ക്രോസ്..
അയാൾക്ക് പ്രായം 39 ആണെന്ന് ആരാണ് അയാളെ ബോധ്യപ്പെടുത്തുക ?

റഫറി ജാവോ പിനെറോയുടെ വാച്ചിൽ കളി തുടങ്ങി എട്ട് മിനിറ്റ്, 46 സെക്കന്റ്‌. അർജന്റീനയ്ക്ക് അനുകൂലമായ കോർണർ. സ്വിസ് പ്രതിരോധം...
12/07/2026

റഫറി ജാവോ പിനെറോയുടെ വാച്ചിൽ കളി തുടങ്ങി എട്ട് മിനിറ്റ്, 46 സെക്കന്റ്‌. അർജന്റീനയ്ക്ക് അനുകൂലമായ കോർണർ. സ്വിസ് പ്രതിരോധം അന്നേരം സ്വന്തം ഉയരത്തിൽ വിശ്വസിച്ചു. ആറടി രണ്ടിഞ്ചുള്ള ബ്രീൽ എമ്പോളോയും ആറടിയുള്ള ജിബ്‌രീൽ സോയും ആകാശം തങ്ങളുടേതാണെന്ന ആത്മവിശ്വാസത്തോടെ ബോക്സിൽ നിലയുറപ്പിച്ചു.

ലയണൽ മെസ്സിയുടെ ഇടതുകാലിൽ നിന്ന് പന്ത് ഉയർന്നു. ചിത്രകാരന്റെ അവസാന ബ്രഷ് സ്ട്രോക്ക് പോലെ അത് വായുവിലൂടെ മനോഹരമായൊരു വളവ് വരച്ചു. ആ നിമിഷം, എമ്പോളോ, സോ എന്നീ രണ്ട്
ഗോപുരങ്ങൾക്കിടയിലൂടെ ചിറകുവിരിച്ച് പക്ഷിയെപ്പോലെ അലക്സിസ് മെക് അലിസ്റ്റർ പറന്നുയർന്നു. അദ്ദേഹത്തിന്റെ നെറ്റി പന്തിനെ മുത്തി, സ്വിസ് വലയുടെ വലതുമൂല ചിലച്ചു.

ഫുട്ബോളിലെ ഏറ്റവും കൗതുകകരമായ വിശകലന കണക്കുകളിൽ ഒന്നാണ് Goal-ending Sequence Starts. ഗോൾ നേടുന്ന ആക്രമണത്തിന്റെ ആദ്യ നിർണായക പാസ്, ആദ്യ ബുദ്ധിപരമായ നീക്കം, ആദ്യ ചിന്ത — ആരുടേത് എന്നാണ് ഈ കണക്ക് രേഖപ്പെടുത്തുന്നത്. പന്ത് വലയിലെത്തുമ്പോൾ എല്ലാവരും ഗോൾ സ്കോററെ കാണും. അസിസ്റ്റ് നൽകിയവനെയും കുറിച്ചുവെക്കും. പക്ഷേ, ആ ആക്രമണത്തിന്റെ വിത്ത് മുളപ്പിച്ചത് ആരെന്ന ചോദ്യത്തിന്റെ ഉത്തരം പലപ്പോഴും കാണാമറയത്താകും.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഈ അപൂർവ കണക്കിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന
പേരാണ് മെക് അലിസ്റ്റർ. കളിയെ രണ്ടോ മൂന്നോ സെക്കൻഡ് നേരത്തെ കണ്ടുപിടിക്കുന്ന കണ്ണ്, പന്ത് എത്തുന്നതിന് മുമ്പേ അടുത്ത നീക്കം മനസ്സിൽ വരയ്ക്കുന്ന ബുദ്ധി, സഹതാരങ്ങളുടെ കരുത്തും ദൗർബല്യവും കൃത്യമായി മനസ്സിലാക്കുന്ന സ്ഥാനബോധം — ഇവയെല്ലാം ചേർന്നാണ് മെക് അലിസ്റ്റർ എന്ന അദൃശ്യ ശിൽപി രൂപപ്പെടുന്നത്.

ആ ചിന്തയുടെ സൗന്ദര്യം ഇന്ന് സ്വിറ്റ്സർലൻഡിനെതിരായ മത്സരത്തിലും തെളിഞ്ഞുകണ്ടു. മധ്യനിരയിൽ പന്തിന്റെ ഗതി നിയന്ത്രിച്ച അദ്ദേഹം, ആക്രമണങ്ങൾക്ക് താളം നൽകി. പന്തില്ലാത്ത നിമിഷങ്ങളിലെ ഓഫ് ദ് ബോൾ മൂവ്മെന്റുകളും സ്വിസ് പ്രതിരോധത്തെ നിരന്തരം ആശയക്കുഴപ്പത്തിലാക്കി.

മത്സരം 1-1ന് സമനിലയിൽ നിൽക്കുമ്പോഴും ശാന്തത കൈവിട്ടില്ല. കളിയുടെ വേഗം നിയന്ത്രിച്ചും പന്തിന്റെ ഒഴുക്ക് ശരിയായ ദിശയിലേക്ക് തിരിച്ചുവിട്ടും കളം പിടിച്ചു. നിർണായക നിമിഷങ്ങളിൽ നിഴലുപോലെ ബോക്സിലേക്ക് വരുന്ന "രണ്ടാം തരംഗം" എന്ന തന്റെ പ്രത്യേകതയും പ്രകടമാക്കി. ഒടുവിൽ അർജന്റീന 3-1ജയത്തോടെ സെമിഫൈനലിലേക്ക്. ഇനി എതിരാളികൾ ഇംഗ്ലണ്ട്.

ഇന്ന് അർജന്റീനക്ക് ലോകകപ്പ് സെമിയിലേക്കുള്ള വഴിവെട്ടിയ മെക്, ഒരിക്കൽ ഫുട്ബോൾ ഉപേക്ഷിക്കാൻ തീരുമാനിച്ചിരുന്നുവെന്ന് വിശ്വസിക്കാൻ കഴിയുമോ?

2020 ഡിസംബറിൽ, ബ്രൈറ്റണിലെ ആദ്യ മാസങ്ങൾ അവനെ മാനസികമായി തളർത്തി. പുതിയ ലോകം, പുതിയ ഭാഷ, പുതിയ രീതികൾ. ഒരുദിവസം കണ്ണീരോടെ അമ്മയെ വിളിച്ചു.

"എനിക്കിനി കഴിയില്ല... വീട്ടിലേക്ക് തിരികെ വരുന്നു. ഫുട്ബോൾ മതിയായി..." കണ്ണീരിന്റെ നനവിൽ അവൻ ബാഗുകൾ പായ്ക്ക് ചെയ്തു.

"ഒരിക്കൽ കൂടി ശ്രമിച്ചുനോക്ക്..." എന്ന അമ്മ വാക്ക് തകർന്നുപോകാൻ തുടങ്ങിയ സ്വപ്നത്തിന്റെ നട്ടെല്ല് വീണ്ടും നേരെയാക്കി.
വീണ്ടും പോരാടി. ബ്രൈറ്റണിലെ ഇരുണ്ട ദിവസങ്ങളിൽ നിന്ന് ലിവർപൂളിന്റെ ചുവന്ന ആകാശത്തേക്ക്. അവിടെ നിന്ന് ലോകകപ്പ് കിരീടത്തിലേക്ക്. ഇപ്പോൾ, അർജന്റീനയെ മറ്റൊരു ലോകകപ്പ് സെമിഫൈനലിലേക്ക് കൈപിടിച്ചുയർത്തി.

സ്വപ്നങ്ങൾ തകരുന്നത് തോൽക്കുമ്പോഴല്ല, അവസാനമായി ഒരിക്കൽ കൂടി ശ്രമിക്കാതിരിക്കുമ്പോഴാണ്. മെക് അലിസ്റ്ററിന്റെ കഥ അതിന്റെ ജീവനുള്ള തെളിവാണ്.

എം എം ജാഫർ ഖാൻ

ഇനി ഇതും മെസ്സി പണം കൊടുത്തത് കൊണ്ടു,എംബെപ്പെ ഗോളിയുടെ കൈകളിലേക്ക് അടിച്ച് കൊടുത്തതാണെന്ന് പറയുമോ?മെസ്സിയും എമ്പാപ്പെ മു...
09/07/2026

ഇനി ഇതും മെസ്സി പണം കൊടുത്തത് കൊണ്ടു,
എംബെപ്പെ ഗോളിയുടെ കൈകളിലേക്ക് അടിച്ച് കൊടുത്തതാണെന്ന് പറയുമോ?
മെസ്സിയും എമ്പാപ്പെ മുൻപ് PSG യിലെ സഹതാരങ്ങൾ ആയിരുന്നല്ലോ 😁😁😁

കരയാതെ മടങ്ങൂ യോദ്ധാവേ....തല ഉയർത്തി, അഭിമാനത്തോടെ തന്നെ മടങ്ങൂ....ഈ ജനറേഷനിൽ, നിങ്ങളോളം ഒരു ഫുട്ബോൾ ആരാധകനെ ത്രസിപ്പിച്...
07/07/2026

കരയാതെ മടങ്ങൂ യോദ്ധാവേ....
തല ഉയർത്തി, അഭിമാനത്തോടെ
തന്നെ മടങ്ങൂ....
ഈ ജനറേഷനിൽ, നിങ്ങളോളം ഒരു ഫുട്ബോൾ ആരാധകനെ ത്രസിപ്പിച്ച
താരങ്ങൾ അധികമില്ല.
താങ്കളും മെസ്സിയും അടക്കി ഭരിച്ച നീണ്ട 20 വർഷങ്ങൾക്കു മേൽ നീണ്ട ഫുട്ബോൾ ജനറേഷൻ അനുഭവിച്ച ഞങ്ങൾക്ക്, നിങ്ങൾ
രാജാവ് തന്നെയാണ്. അതിനി ഒരു കിരീടം ഇല്ലെങ്കിലും , രാജാവ്, രാജാവ് തന്നെയാണ്.
ഈ ടൂർണമെൻ്റിൽ താങ്കൾക്ക്
ഒന്നും ചെയ്യാൻ ഇല്ലായിരുന്നു.
കടലാസിൽ ലോകോത്തരവും കളിക്കളത്തിൽ വെറും ഈഗോയിസ്റ്റിക്കും ആയ ഒരു ടീം.
ഒരു ടാക്റ്റിക്സൂം ഇല്ലാതെ, മുൻപ് ബെൽജിയത്തിൻ്റെ ഒരു ഗോൾഡൺ എറയെ കയ്യിൽ കിട്ടിയിട്ട് ഒന്നും ചെയ്യാൻ പറ്റാതെ നശിപ്പിച്ച പരിശീലകൻ മാർട്ടിനസിൽ നിന്ന് അത്ഭുതങ്ങൾ പ്രതീക്ഷിച്ചത് തന്നെ തെറ്റ്. വേറൊരു ഗോൾഡൻ എറയെ കൂടി ഉള്ളം കയ്യിൽ കിട്ടിയിട്ടും അയാൾക്ക് ഒന്നും ചെയ്യാനില്ലായിരുന്നു.
Thank you CR7
ത്രസിപ്പിച്ചതിന്, ആനന്ദിപ്പിച്ചതിന്,
കണ്ണിന് വിരുന്നൊരുക്കിയതിന്....

23/06/2026

Address

Tirurangadi

Website

Alerts

Be the first to know and let us send you an email when I stories posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share