K S SHAJI

K S SHAJI Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from K S SHAJI, North Parur.

29/05/2023
കോട്ടുവള്ളി മാമ്പഴ പൂരം.പ്രിയപ്പെട്ട കർഷകരെ,മലയാളിയെ സംബന്ധിച്ചിടത്തോളം മാമ്പഴം മറക്കാനാവാത്ത നാട്ടുരുചിയാണ്. മുതിര്‍ന്ന...
11/05/2023

കോട്ടുവള്ളി മാമ്പഴ പൂരം.

പ്രിയപ്പെട്ട കർഷകരെ,
മലയാളിയെ സംബന്ധിച്ചിടത്തോളം മാമ്പഴം മറക്കാനാവാത്ത നാട്ടുരുചിയാണ്. മുതിര്‍ന്ന തലമുറകളില്‍ എത്രയോ പേരുടെയുള്ളില്‍ മാമ്പഴം കടിച്ച് പാടവരമ്പത്തു കൂടി കൂട്ടുകാരോടൊപ്പം കളിച്ച് നടന്ന ഓര്‍മ്മകളുണ്ടാവും, അല്ലേ... മാമ്പഴക്കാലം വല്ലാത്തൊരു ഗൃഹാതുരത്വം സമ്മാനിക്കുന്ന അനുഭവമാണ്... മാവിന്‍ കൊമ്പില്‍ കെട്ടിയ ഊഞ്ഞാലില്‍ മാനം തൊട്ടുള്ള അമ്മാനയാട്ടവും മാന്തണലില്‍ വട്ടം കൂടിയിരുന്ന് പങ്കു വയ്ക്കുന്ന വിശേഷ വര്‍ത്തമാനങ്ങളും മുതല്‍ മലയാള സാഹിത്യത്തില്‍ ഇന്നും മാമ്പൂ മണം മാറാതെ ഓര്‍മ്മിക്കപ്പെടുന്ന വൈലോപ്പിള്ളി കവിത മാമ്പഴം വരെ എണ്ണമറ്റ തിളക്കമാര്‍ന്ന അധ്യായങ്ങള്‍ നമുക്കെല്ലാം പരിചിതമാണല്ലോ... പഴയ കാഴ്ചകളുടെ പെരുമയും പുതിയ കാഴ്ചകളുടെ തനിമയും കൂട്ടുചേര്‍ത്താണ് മാമ്പഴപ്പൂരം ഒരുക്കിയിട്ടുള്ളത്... വൈവിധ്യമാര്‍ന്ന നിരവധി പരിപാടികള്‍ ഉള്‍പ്പെടുത്തി അഭിമാനപൂര്‍വം അവതരിപ്പിക്കുന്ന മാമ്പഴപ്പൂരത്തിന്‍റെ ഭാഗമാകാന്‍ എല്ലാ സുമനസ്സുകളെയും സ്വാഗതം ചെയ്യുന്നു....

കോട്ടുവള്ളി ഗ്രാമ പഞ്ചായത്ത് കേരളോത്സവം
12/11/2022

കോട്ടുവള്ളി ഗ്രാമ പഞ്ചായത്ത് കേരളോത്സവം

സ്റ്റീൻബോ & സെഞ്ച്വറി ക്ലബ്ബും സംഘടിപ്പിക്കുന്ന കോട്ടുവള്ളി പ്രീമിയർ ലീഗ് ഫുട്‌ബോൾ മത്സരം കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് പ്...
16/05/2022

സ്റ്റീൻബോ & സെഞ്ച്വറി ക്ലബ്ബും സംഘടിപ്പിക്കുന്ന കോട്ടുവള്ളി പ്രീമിയർ ലീഗ് ഫുട്‌ബോൾ മത്സരം കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് KS ഷാജി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ലിൻസി വിൻസെന്റ് പങ്കെടുത്തു.

കോട്ടുവള്ളി ഗ്രാമ പഞ്ചായത്ത്‌ ആസാദി കാ അമൃത് മഹോത്സവ് ദേശിയ പഞ്ചായത്ത്‌ രാജ് ദിനാഘോഷം പ്രത്യേക ഗ്രാമസഭ പഞ്ചായത്ത്‌ ഹാളിൽ...
24/04/2022

കോട്ടുവള്ളി ഗ്രാമ പഞ്ചായത്ത്‌ ആസാദി കാ അമൃത് മഹോത്സവ് ദേശിയ പഞ്ചായത്ത്‌ രാജ് ദിനാഘോഷം പ്രത്യേക ഗ്രാമസഭ പഞ്ചായത്ത്‌ ഹാളിൽ ചേർന്നു. പഞ്ചായത്ത്‌ പ്രസിഡന്റ് കെ എസ് ഷാജി അധ്യക്ഷനായി.

കോട്ടുവള്ളി ഗ്രാമ പഞ്ചായത്ത്‌ കുളവാഴ കരകൗശല പരിശീലനത്തിന്റെ സമാപനവും സർട്ടിഫിക്കറ്റ് വിതരണവും ജില്ലാ പഞ്ചായത്ത്‌ പ്രസിഡന...
24/04/2022

കോട്ടുവള്ളി ഗ്രാമ പഞ്ചായത്ത്‌ കുളവാഴ കരകൗശല പരിശീലനത്തിന്റെ സമാപനവും സർട്ടിഫിക്കറ്റ് വിതരണവും ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു.

കോട്ടുവള്ളി ഗ്രാമ പഞ്ചായത്ത്‌. ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ ശിലാസ്ഥാപനം പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംന സന്തോഷ...
14/04/2022

കോട്ടുവള്ളി ഗ്രാമ പഞ്ചായത്ത്‌. ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ ശിലാസ്ഥാപനം പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംന സന്തോഷ് നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് കെ എസ് ഷാജി അധ്യക്ഷനായി.

കോട്ടുവള്ളി ഗ്രാമ പഞ്ചായത്തിൽ അജൈയ്‌വ മാലിന്യ ശേഖരണ യൂണിറ്റ് (MCF)ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. എസ്. ഷ...
12/04/2022

കോട്ടുവള്ളി ഗ്രാമ പഞ്ചായത്തിൽ അജൈയ്‌വ മാലിന്യ ശേഖരണ യൂണിറ്റ് (MCF)ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. എസ്. ഷാജി ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് അനിജവിജു അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമറ്റി ചെയർമാൻമാരായ സെബാസ്റ്റ്യൻ തോമസ്, ബിജുപഴമ്പിള്ളി, സുനിതബാലൻ, മെമ്പർമാരായ ലതിനസലിംകുമാർ, എ. കെ. രാജേഷ്, പ്രശീല ബന്നി, കൈതാരം സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട്‌ കെ. കെ. സതീശൻ, VEO. ആഷിഫ തുടങ്ങിയവർ സംസാരിച്ചു.22വാർഡുകളിൽ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് mcf ൽ എത്തിച്ച് തരംതിരിച്ച് RRF ലേക്ക് കൈമാറും. മുഴുവൻ വാർഡുകളിലേക്കും പ്ലാസ്റ്റിക് ശേഖരിച്ചു വെക്കുന്നതിനവശ്യമായ മിനി MCF കൾ കൂടി നിർമ്മിക്കുമെന്ന് കെ. എസ്. ഷാജി പറഞ്ഞു.

*വിത്തായം 2022*               കോട്ടുവള്ളി ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിൽ ,സംസ്ഥാനത്തിനു മാതൃകയാ...
08/04/2022

*വിത്തായം 2022*

കോട്ടുവള്ളി ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിൽ ,സംസ്ഥാനത്തിനു മാതൃകയാവുന്ന ജനകീയ കാർഷിക പ്രവർത്തനത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. ഗ്രാമ പഞ്ചായത്തിലെ 22 വാർഡുകളിലായി ഓരോ കുടുംബശ്രീ യൂണീറ്റും 10 സെൻ്റ് സ്ഥലത്ത് കൃഷി തുടങ്ങുകയാണ്.

പലതുള്ളി പെരുവെള്ളം എന്ന ചൊല്ലു പോലെ ,500 കുടുംബശ്രീ യൂണിറ്റുകൾ ചേർന്ന് 50 ഏക്കറിൽ ഒരേ സമയം കൃഷിയാരംഭിക്കുകയാണ്.സംസ്ഥാനത്താദ്യമായാണ് വനിതകളെ മുൻനിർത്തിയുള്ള ബ്രിഹത്തായ കാർഷിക പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ വിജയത്തിനായി എല്ലാവരുടെയും എല്ലാവിധ പിന്തുണാ സഹായങ്ങളും ഉണ്ടാകണം. കേരളത്തിൻ്റെ കാർഷിക മേഖലക്ക് സ്ത്രീകൾ നൽകുന്ന വലിയ സംഭാവനയായിരിക്കും വിത്തായം 2022 എന്ന ജനകീയ കാർഷിക പദ്ധതി. സ്ത്രീ മനസുകളുടെ ആഴങ്ങളിലേക്കൊരു വിത്തുവിത.

കോട്ടുവള്ളി ഗ്രാമപഞ്ചായത്തിൽ ജലജീവൻ സൗജന്യ കുടിവെള്ള പദ്ധതി യുടെ ഉദ്ഘാടനം നടന്നു. കൈതാരം വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളില...
19/03/2022

കോട്ടുവള്ളി ഗ്രാമപഞ്ചായത്തിൽ ജലജീവൻ സൗജന്യ കുടിവെള്ള പദ്ധതി യുടെ ഉദ്ഘാടനം നടന്നു. കൈതാരം വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ പുതിയ ബ്ലോക്കിൽ കണക്ഷൻ കൊടുത്തായിരുന്നു ഉദ്ഘാടനം. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. എസ്. ഷാജി ഉദ്ഘാടനം നിർവഹിച്ചു. ആദ്യഘട്ടത്തിൽ 2000 ഗുണഭോക്താക്കൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്ന് കെ.എസ്.ഷാജി പറഞ്ഞു.വൈസ് പ്രസിഡന്റ് അനിജ വിജു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്റ്റാന്റിങ് കമറ്റി ചെയർമാന്മാരായ സെബാസ്റ്റിൻ തോമസ്, ബിജുപ്പഴമ്പിള്ളി, സുനിതബലൻ,ജില്ലാ പഞ്ചായത്ത് മെമ്പർ ഷാരോൺ പനയ്ക്കൽ, വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ തെരേസ റിനി, അസിസ്റ്റന്റ് എഞ്ചിനീയർ കെ. സിന്ധു തുടങ്ങിയവർ സംസാരിച്ചു.

കോട്ടുവള്ളി ഗ്രാമ പഞ്ചായത്ത്‌ വാർഡ് 21 ദീപക് ലൈൻ റോഡ് ഉദ്ഘാടനം പറവൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് സിംന സന്തോഷ്‌ നിർവ...
01/03/2022

കോട്ടുവള്ളി ഗ്രാമ പഞ്ചായത്ത്‌ വാർഡ് 21 ദീപക് ലൈൻ റോഡ് ഉദ്ഘാടനം പറവൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് സിംന സന്തോഷ്‌ നിർവ്വഹിക്കും

Address

North Parur

Telephone

+918891241964

Website

Alerts

Be the first to know and let us send you an email when K S SHAJI posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share