20/02/2025
പെണ്ണുങ്ങൾ കൊട്ടി കയറി അതിരില്ലാത്ത ആകാശത്തേക്ക് ... 🥳🥳
മുതുതല പഞ്ചായത്ത് വനിതാ ചെണ്ട മേള സംഘം '' ശ്രീലയം" ഇന്നലെ അരങ്ങേറ്റം കുറിച്ചു .
വനിതാ കൂട്ടായ്മയിൽ എന്ത് ചെയ്യും എന്ന ആലോചന ചെന്നെത്തിയ ആശയം ആയിരുന്നു നമുക്ക് പഞ്ചായത്തിൽ ഒരു വനിതാ വാദ്യമേള ഗ്രൂപ്പ് തുടങ്ങിയാലോ എന്ന് !..!...!..
ആ സ്വപ്നത്തിന് ചിറകു നൽകാൻ പഞ്ചായത്തും മുതുതല യിലെ മുഴുവൻ ജനങ്ങളും ഒരുമിച്ചു കൈ കോർത്തു . 🫂🫂🫂
വളയിട്ട കൈകളിൽ താളം പഠിപ്പിക്കാൻ മുളയങ്കാവ് അരവിന്ദാക്ഷൻ ആശാനും ചേർന്നതോടെ
ജനപ്രതിനിധികളും കുടുംബശ്രീ പ്രവർത്തകരും അടങ്ങിയ ടീമിന് ജീവൻ വെച്ചു . ☺️☺️☺️
ശ്രീനിയേട്ടന്റെ വീട്ടിൽ വെച്ചു പരിശീലനം
6മാസത്തെ കഠിന പ്രയത്നത്തിൻ ഒടുവിൽ മുതുതല അയ്യപ്പൻ കാവിൽ വെച്ചു ഇന്നലെ അരങ്ങേറ്റം . 💃🏼💃🏼💃🏼💃🏼
സ്ത്രീകളുടെ സ്വപ്നങ്ങൾക്ക് വിലങ്ങിടുന്നവർക്ക് ഉള്ള മറുപടി ആയി ഈ അരങ്ങേറ്റം
സാക്ഷിയാവാൻ വന്ന സദസ് മുതുതലയുടെ സഹോദര്യവും, ജനാധിപത്യബോധവും ഒന്ന് കൂടി അരക്കിട്ടുറപ്പിക്കുന്നതായി 🥰🥰
ടീം ശ്രീലയം,....
കൊട്ടി കയറുക.....
അതിരുകളില്ലാത്ത ആകാശത്തേക്ക് .....
സ്ത്രീകൾക്ക് അതിരുകൾ നിശ്ചയിക്കുന്നവരുടെ ഹൃദയങ്ങളിലേക്ക് കൂടെ..............