26/10/2019
മിസോറാം ഗവർണർ ആയി നിയമിതനായ ശ്രീധരൻ പിള്ളയെ പരിഹസിച്ചും അവഹേളിച്ചുമുള്ള സൈബർ ട്രോളുകൾ നിറഞ്ഞാടുകയാണ്. ഇത്തരക്കാരോട് എല്ലാം തീർത്തും പുച്‌ഛം മാത്രേ തോന്നുന്നുള്ളു കാരണം അദ്ദേഹം പോയിരിക്കുന്നത് മിസോറം ഗവർണറായി നിയമിതനായ അല്ലാതെ കുണ്ടറ അണ്ടി ആപ്പീസിലെ സെക്രട്ടറി ആയല്ല. യോഗ്യമായ സ്ഥാനത്തേക്ക് അർഹനായ വ്യക്തിക്ക് ലഭിച്ച അംഗീകാരമാണ് ഈ സ്ഥാനം. കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക മേഖലകളിൽ ദീർഘകാലത്തെ പരിചയസമ്പത്ത് മുതൽ ക്കൂട്ടുള്ള തലമുതിർന്ന പരിചയസമ്പത്തുള്ള വ്യക്ത്തിയാണ് ശ്രീധരൻ പിള്ള സർ. കേരളത്തിന് ലഭിക്കുന്ന അംഗീകാരവും അഭിമാനകരമായ നേട്ടവുമാണിത് അതിനെ താറടിച്ചുകാണിക്കാനുള്ള സൈബർ തിണ്ണമിടുക്കിനെ അതേരീതിയിൽ നേരിടുകതന്നെ വേണം.
ശ്രീധരൻ പിള്ളക്ക് പാർട്ടിയെ ഒരുരീതിയിലും പരിപോഷിപ്പിക്കാൻ കഴിഞ്ഞില്ല, പാർട്ടിയിൽ ഗ്രൂപ്പ് കളിയാണ് മുരളീധരൻ ഗ്രൂപ്കളിക്കുന്നു കൃഷ്ണദാസ് ഗ്രൂപ്പ് കളിക്കുന്നു പാർട്ടിയിൽ മുഴുവൻ ഗ്രൂപ്കളിയാണെന്ന് പ്രചരിപ്പിച്ച് ഇ പാർട്ടിയിൽ വിശ്വസിക്കുന്നവരെ തളർത്തുക എന്നത് ഒരു തരം സൈബർ അജണ്ടതന്നെയാണ്.
രാവും പകലും ബിജെപി നേതൃത്വതെ അവഹേളിച്ച് പോസ്റ്റിടുന്ന നമ്മളിൽ എത്ര പേർ സ്വന്തം ബൂത്ത് കമ്മറ്റി ഒന്നു ചലനാത്മകം ആക്കാൻ ശ്രമിക്കുന്നുണ്ട്. സ്വന്തം വാർഡിലെ ജനകീയ, സാമൂഹിക പ്രശ്നങ്ങളിൽ ഇടപെടാൻ ശ്രമം നടത്തറുണ്ട് ജനകീയ പ്രശനങ്ങളിൽ ഇടപെടാൻ ശ്രമം നടത്താറുണ്ട് , എത്ര പേരെ നാം പുതിയ പാർട്ടി മെമ്പർഷിപ്പിലും വോട്ടേഴ്‌സ് ലിസ്റ്റിലും പേര് ചേർത്തു. എത്ര ജനങ്ങളിലേക്ക് കേന്ദ്രസർക്കാരിന്റെ ആനുകൂല്യങ്ങളെക്കുറിച്ച് പറഞ്ഞു കൊടുത്തു അല്ലെങ്കിൽ അത് വാങ്ങിച്ചു നൽകുവാൻ ശ്രമിച്ചു.സ്വന്തം വാർഡിലെ തോൽവിയെ കുറിച്ച് പഠിക്കുവാൻ നാം എത്രപേർ ശ്രമിച്ചു. ഇത്തരത്തിലുള്ള ഒരു പരിശ്രമം നടത്തി നിങ്ങൾ പാർട്ടി വേദിയിൽ വിമർശനാത്മകമായ വിഷയങ്ങൾ വിമർശിച്ചോളൂ, അല്ലാതെ പരസ്യമായി പല്ലിടകുത്തല്ലേ.
കാസർഗോഡ് ജില്ലയിലെ ഒരു പഞ്ചായത്തിൽ മാത്രം ഭരണം ഉണ്ടായിരുന്നു ബിജെപി ഇന്ന് കേരളത്തിലെ ഇരുപതിലധികം പഞ്ചായത്ത് ഭരിക്കുന്നത്, പാലക്കാട് മുൻസിപ്പാലിറ്റി ബിജെപി ഭരിക്കുന്നു, കേരളത്തിൽ 140 മണ്ഡലങ്ങളിലും കെട്ടി വെച്ച കാശ് കിട്ടാതിരുന്ന പാർട്ടി ഇന്ന് പകുതിയിൽ അധികം മണ്ഡലങ്ങളിൽ നിർണായക ശക്തി ആയി തീർന്നിരിക്കുന്നു അതിനെല്ലാം ഊർജ്ജം തന്നതും പ്രവർത്തിച്ചതും ശ്രീധരൻ പിള്ളയടക്കമുള്ള നേതാക്കളുടെ പ്രവർത്തന ശക്തിതന്നെയാണ് എന്നതിന് ഒരുസംശയവും വേണ്ട, വിമർശിക്കുന്നവർ അതുകൂടി ഒന്ന് ഓർത്തെടുക്കുന്നത് നല്ലതായിരിക്കും എന്നാണ് എന്റെ പക്ഷം, ബിജെപി ഒരു കുടുംബത്തിന്റെയും കൂട്ടുസ്വത്തോ വ്യക്തികേന്ദ്രികൃത പ്രസ്ഥാനമോ അല്ല ഇ പാർട്ടിയിൽ ആര് മുന്നിൽനിന്നാലും കൂടെനിൽക്കാൻ ഇ പാർട്ടി ആശയം രക്തത്തിൽ അലിഞ്ഞുചേർന്ന എന്നെ പോലുള്ള പ്രവർത്തകർ കട്ടക്ക് കൂടെത്തന്നെ ഉണ്ടാവും കാരണം വ്യക്തി അല്ല പാർട്ടിയാണ് ജീവിതമാവും പരമാത്മാവും.
കുമ്മനം രാജശേഖരൻ മിസോറം ഗവർണർ പദവി രാജിവെച്ച സമയത്ത് അന്ന് വരെ ലഭിച്ച ശമ്പളം മുഴുവൻ കാരുണ്യ പ്രവർത്തനത്തിന് നൽകുക ആയിരുന്നു. അതിലൊന്നും ഒരു നന്മ കാണാൻ കേരള സമൂഹത്തിന് കഴിഞ്ഞിട്ടില്ല. അധ്വാനത്തിന്റെ പ്രതിഫലം മുഴുവൻ ജീവകാരുണ്യ പ്രവർത്തനത്തിന് കൊടുക്കുന്ന ആൾ പരിഹാസപാത്രവും ആകുന്നതാണ് നമ്മുടെ അധപതിച്ച പുതിയ സംസ്ക്കാരം, അല്ലെ ഒരുത്തരം പ്ലാൻഡ് അജണ്ടയുടെ ഭാഗം.
വേട്ടയാടലും അവഹേളനവും നടത്തുന്നവർക്ക് സ്വപ്പ്നം കാണാൻ പറ്റാത്ത ഉയരത്തിലാണ് ഇ പാർട്ടി ഇന്ന്, അത് ബോധ്യമായതു കൊണ്ടുള്ള നിരാശയാണ് വിമർശങ്ങൾ. ഏറെ കാലം പാർട്ടിക്ക് വേണ്ടി ജീവിതം സമർപ്പിച്ച പി.എസ്സ് ശ്രീധരൻപിള്ളക്ക് ഇന്ത്യൻ ഓർഡർ ഓഫ് പ്രീസിഡൻസിൽ രാഷ്ട്രപതിക്കും പ്രധാന മന്ത്രിക്കും ഉപരാഷ്ട്രപതിക്കും തൊട്ട് താഴെ വരുന്ന പ്രോട്ടോക്കോളിലെ നാലാം സ്ഥാനമായ ഗവർണ്ണറുടെ ഭരണഘടനാ പദവി അർഹതയ്ക്കുള്ള അംഗീകാരം മാത്രമാവും.പ്രിയപ്പെട്ട ശ്രീധരൻ പിള്ള സാർക്ക് അഭിന്ദനങ്ങൾ താങ്കളുടെ പുതിയ പ്രവർത്തനമേഖലയിൽ താങ്കൾക്ക് ശോഭിക്കാൻ കഴിയട്ടേ എന്ന് ആശംസിക്കുന്നു.