Azhiyur Grama Panchayat

Azhiyur Grama Panchayat Panchayat Office

അഴിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി. കെ ലീലയുടെ അദ്ധ്യക്ഷതയില്‍ 2026-27 സാമ്പത്തിക വര്‍ഷത്തെ അഴിയൂര്‍ ഗ്രാമപഞ്ച...
05/03/2026

അഴിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി. കെ ലീലയുടെ അദ്ധ്യക്ഷതയില്‍ 2026-27 സാമ്പത്തിക വര്‍ഷത്തെ അഴിയൂര്‍ ഗ്രാമപഞ്ചായത്തിന്‍റെ ബജറ്റ് വൈസ്പ്രസിഡന്‍റ് ശ്രീമതി. രമ്യ കരോടി അവതരിപ്പിച്ചു.. 32,16,90,047/- രൂപ പ്രാരംഭബാക്കി ഉള്‍പ്പെടെയുള്ള വരവും 25,65,70,000/- രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത് . ഭവനപദ്ധതികള്‍ക്കായി 1.36 കോടി രൂപയും റോഡ് നവീകരണത്തിനായി1.55 കോടിയൂപയും ആരോഗ്യമേഖലയ്ക്ക് 54.78 ലക്ഷം രൂപയും കാര്‍ഷികമേഖലയ്ക്ക് 29.39 ലക്ഷം ലക്ഷവും മൃഗസംരക്ഷണം,ക്ഷീരവികസനത്തിനുമായി 19.06 ലക്ഷംരൂപവും, കുളം തോട് നവീകരണത്തിനായി 50 ലക്ഷവും, ബഡ്സ്സ്കൂള്‍ കെട്ടിടനിര്‍മ്മാണം, വനിതഓപ്പണ്‍ ജിം എന്നിവയിക്ക് 20 ലക്ഷം രൂപയും ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. സ്ഥിരം സമിതി അധ്യക്ഷന്‍മാരായ പി ശ്രീധരന്‍, പി പി ശ്രീധരന്‍, വഫ ഫൈസല്‍, പഞ്ചായത്ത് സെക്രട്ടറി ശ്രീകല വി, വാര്‍ഡ് മെമ്പര്‍മാര്‍ എന്നിവര്‍ സംസാരിച്ചു.

ശുചിത്വ പഠനോത്സവം സംഘടിപ്പിച്ചു.
27/02/2026

ശുചിത്വ പഠനോത്സവം സംഘടിപ്പിച്ചു.

*വികസന സെമിനാർ സംഘടിപ്പിച്ചു* 2026-27 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി അഴിയൂർ ഗ്രാമപഞ്ചായത്തിൽ നടന്ന വികസന സെമിനാർ ...
21/02/2026

*വികസന സെമിനാർ സംഘടിപ്പിച്ചു*

2026-27 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി അഴിയൂർ ഗ്രാമപഞ്ചായത്തിൽ നടന്ന വികസന സെമിനാർ വടകര ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കോട്ടയിൽ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അഴിയൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ ലീല അധ്യക്ഷത വഹിച്ചു.കരട് പദ്ധതി രേഖ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി ശ്രീധരൻ അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ്‌ രമ്യ കരോടി,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വഫ ഫൈസൽ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി പി ശ്രീധരൻ ,ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി കെ ഗംഗാധരൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത്‌ സെക്രട്ടറി ഇൻചാർജ് ശ്രീകല വി സ്വാഗതവും ജൂനിയർ സൂപ്രണ്ട് ഷീജ കെ കെ നന്ദിയും പറഞ്ഞു.
ആരോഗ്യം,ശുചിത്വം, പാർപ്പിടം എന്നീ മേഖലകൾക്ക് ഊന്നൽ നൽകിയുള്ള വാർഷിക പദ്ധതികൾക്ക് സെമിനാറിൽ വെച്ച് രൂപം നൽകി.ആസൂത്രണ സമിതി അംഗങ്ങൾ,വർക്കിംഗ്‌ ഗ്രൂപ്പ്‌ അംഗങ്ങൾ,ഗ്രാമസഭയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ എന്നിവർ വികസന സെമിനാറിൽ സംബന്ധിച്ചു.

അഴിയൂർ വെറ്ററിനറി ഹോസ്പിറ്റൽ പുതിയ കെട്ടിട നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആയിഷ ഉമ്മർ നിർവ്വഹി...
03/11/2025

അഴിയൂർ വെറ്ററിനറി ഹോസ്പിറ്റൽ പുതിയ കെട്ടിട നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആയിഷ ഉമ്മർ നിർവ്വഹിച്ചു

2025-26 വാർഷിക പദ്ധതി ടേക്ക് എ ബ്രേക്ക് വഴിയോര വിശ്രമ കേന്ദ്രം പ്രവൃത്തി ഉദ്ഘാടനം അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിഷ...
01/11/2025

2025-26 വാർഷിക പദ്ധതി ടേക്ക് എ ബ്രേക്ക് വഴിയോര വിശ്രമ കേന്ദ്രം പ്രവൃത്തി ഉദ്ഘാടനം അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ നിർവ്വഹിച്ചു

കേരളോത്സവം 2025...
26/10/2025

കേരളോത്സവം 2025...

*വയോജനങ്ങൾക്ക് കട്ടിൽ  വിതരണം ചെയ്തു*അഴിയൂർ : 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങൾക്ക് കട്ടിൽ  വിതരണം ഉദ്ഘാടന...
24/10/2025

*വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു*

അഴിയൂർ : 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങൾക്ക് കട്ടിൽ വിതരണം ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ നിർവഹിച്ചു.
18 വാർഡുകളിൽ നിന്നുള്ള 46 വയോജനങ്ങൾക്കാണ് കട്ടിൽ വിതരണം നടത്തിയത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശശിധരൻ തോട്ടത്തിൽ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അനിഷ ആനന്ദ സദനം, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുൾ റഹീം പുഴക്കൽ പറമ്പത്ത്, വാർഡ് മെമ്പർമാരായ സാവിത്രി ടീച്ചർ, റീന രയരോത്ത്, ഐ സി ഡി എസ് സൂപ്പർവൈസർ അംബിക കുമാരി എന്നിവർ സംബന്ധിച്ചു.

തൊഴിൽ മേള 2025..
15/10/2025

തൊഴിൽ മേള 2025..

കേരളോത്സവം  2025
05/10/2025

കേരളോത്സവം 2025

നവീകരിച്ച മത്സ്യ മാർക്കറ്റ് നാടിന് സമർപ്പിച്ചുഅഴിയൂർ ഗ്രാമപഞ്ചായത്ത്‌ നവീകരിച്ച മുക്കാളി മത്സ്യ മാർക്കറ്റ്  നാടിന് സമർപ്...
28/08/2025

നവീകരിച്ച മത്സ്യ മാർക്കറ്റ് നാടിന് സമർപ്പിച്ചു

അഴിയൂർ ഗ്രാമപഞ്ചായത്ത്‌ നവീകരിച്ച മുക്കാളി മത്സ്യ മാർക്കറ്റ് നാടിന് സമർപ്പിച്ചു . അഴിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ ഉദ്ഘാടനം നിർവ്വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശശിധരൻ തോട്ടത്തിൽ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻമാരായ അനിഷ ആനന്ദസദനം, അബ്ദുൾ റഹീം പുഴക്കൽ പറമ്പത്ത്,വാർഡ് മെമ്പർമാരായ കെ ലീല , റീന രയരോത്ത്, സാജിദ് നെല്ലോളി, ഫിറോസ് കാളാണ്ടി, ജയചന്ദ്രൻ കെ കെ, കവിത അനിൽ കുമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ യു എ റഹീം , പി ബാബുരാജ്, സനൽ,കൈപ്പാട്ടിൽ ശ്രീധരൻ, പ്രമോദ് കെ പി,പ്രകാശൻ പി, മുബാസ് കല്ലേരി, എ ടി ശ്രീധരൻ എന്നിവർ സംസാരിച്ചു.
അസിസ്റ്റന്റ് എഞ്ചിനീയർ പ്രിയ പി എം റിപ്പോർട്ട് അവതരിപ്പിച്ചു.
അസിസ്റ്റന്റ് സെക്രട്ടറി ശ്രീകല വി സ്വാഗതവും, വാർഡ് മെമ്പർ പ്രീത പി കെ നന്ദിയും പറഞ്ഞു.

ഏറോബിക്ക് കമ്പോസ്റ്റ് യൂനിറ്റ് ഉൽഘാടനം അഴിയൂർ ഗ്രാമപഞ്ചായത്ത് വാർഡ് 8ലെ സുനാമി കോളനിയിൽ 2023-24പദ്ധതിയിൽ ഉൾപ്പെടുത്തി ജൈ...
28/08/2025

ഏറോബിക്ക് കമ്പോസ്റ്റ് യൂനിറ്റ് ഉൽഘാടനം

അഴിയൂർ ഗ്രാമപഞ്ചായത്ത് വാർഡ് 8ലെ സുനാമി കോളനിയിൽ 2023-24പദ്ധതിയിൽ ഉൾപ്പെടുത്തി ജൈവ മാലിന്യ സംസ്കരണത്തിനായി തുമ്പൂർമുഴി മോഡൽ ഏറോബിക്ക് കംബോസ്റ് യൂനിറ്റ് അഴിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ആയിഷ ഉമ്മർ ഉൽഘാടനം ചെയ്തു.വാർഡ് മെമ്പർ സി എം സജീവൻ അധ്യക്ഷനായി.വൈസ് പ്രസിഡൻറ് ശശിധരൻ തോട്ടത്തിൽ,ആരോഗ്യ വിദ്യാഭ്യാസ ചെയർപേർഴ്ഷ്യൻ രമ്യ കരോടി,സെക്രട്ടറി ഇൻചാർജ് ശ്രീകല,മെമ്പർ ജയചന്ദ്രൻ,വി ഇ ഒ സോജോനെറ്റോ, ശുചിത്വ മിഷൻ പ്രതിനിധി സീനത്ത് ഹരിതകർമ്മ സേന അംഗം സരിത എന്നിവർ പങ്കെടുത്തു.

വാട്ടർ ടാങ്ക് വിതരണം ചെയ്തുഅഴിയൂർ : കുടിവെള്ള ക്ഷാമം രൂക്ഷമായ തീരദേശ മേഖലയിൽ ശുദ്ധജലം സംഭരിച്ചു വെക്കുന്നതിനു വേണ്ടി 202...
23/04/2025

വാട്ടർ ടാങ്ക് വിതരണം ചെയ്തു

അഴിയൂർ : കുടിവെള്ള ക്ഷാമം രൂക്ഷമായ തീരദേശ മേഖലയിൽ ശുദ്ധജലം സംഭരിച്ചു വെക്കുന്നതിനു വേണ്ടി 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കുള്ള
പി വി സി വാട്ടർ ടാങ്ക് വിതരണം ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ നിർവഹിച്ചു.
33 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കാണ് പിവിസി വാട്ടർ ടാങ്ക് വിതരണം നടത്തിയത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശശിധരൻ തോട്ടത്തിൽ
സ്ഥിരം സമിതി അധ്യക്ഷന്മാരായ അനിഷ ആനന്ദ സദനം, അബ്ദുൾ റഹീം പുഴക്കൽ പറമ്പത്ത്, രമ്യ കരോടി, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സുനീർ കുമാർ എം, ഫിഷറീസ് ഇൻസ്പെക്ടർ ബാബു, വാർഡ് ജനപ്രതിനിധികൾ എന്നിവർ സംബന്ധിച്ചു

Address

Azhiyur Grama Panchayat Office, Azhiyur Chungam, Azhiyur. P. O
Vadakara
673309

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 9am - 5pm

Telephone

+4962500101

Alerts

Be the first to know and let us send you an email when Azhiyur Grama Panchayat posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Azhiyur Grama Panchayat:

Share