Puthucode Gramapanchayath

Puthucode Gramapanchayath പുതുക്കോട് ഗ്രാമപഞ്ചായത്ത്.
(1)

ഓണാഘോഷങ്ങളുടെ നിറവിൽ, അർഹരായവർക്ക് ആശ്വാസമായി ഇന്ന് (ആഗസ്റ്റ് 19) മുതൽ ക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചു. സമയബന്ധിതമായി പെൻഷൻ...
19/08/2026

ഓണാഘോഷങ്ങളുടെ നിറവിൽ, അർഹരായവർക്ക് ആശ്വാസമായി ഇന്ന് (ആഗസ്റ്റ് 19) മുതൽ ക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചു. സമയബന്ധിതമായി പെൻഷൻ ലഭ്യമാക്കുന്നതിനായി സർക്കാർ 1,105 കോടി രൂപ അനുവദിച്ചു . ഒരു മാസവും പെൻഷൻ മുടങ്ങരുത് എന്ന ഉറച്ച നയത്തിന്റെ ഭാഗമായി, ജനങ്ങളുടെ ക്ഷേമവും സാമൂഹിക സുരക്ഷയും ഉറപ്പാക്കുകയാണ് സർക്കാർ

18/08/2026

പ്രകൃതിയെ വരുംതലമുറയ്ക്ക് കൂടി കാത്തുവെക്കാൻ ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ഉൾപ്പെടെയുള്ളവ ഒഴിവാക്കി ഈ ഓണാഘോഷത്തിലുടനീളം ഹരിത പ്രോട്ടോകോൾ പാലിക്കണമെന്ന് ബഹു. തദ്ദേശ സ്വയംഭരണ മന്ത്രി. കെ. എം. ഷാജി.





പുതുക്കോട് പഞ്ചായത്തിൽ ചിങ്ങം 1 കർഷകദിനാഘോഷം സംഘടിപ്പിച്ചു പുതുക്കോട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കർഷകദിനാഘോഷം ആഗസ്...
17/08/2026

പുതുക്കോട് പഞ്ചായത്തിൽ ചിങ്ങം 1 കർഷകദിനാഘോഷം സംഘടിപ്പിച്ചു

പുതുക്കോട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കർഷകദിനാഘോഷം ആഗസ്റ്റ് 17ന് പുതുക്കോട് പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ചു. പഞ്ചായത്തിലെ കർഷകരുടെ മഹത്തായ സംഭാവനകളെ ആദരിക്കുകയും കാർഷിക മേഖലയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി.രത്നകുമാരി സുരേഷ് കർഷകദിനാഘോഷം ഉദ്ഘാടനം ചെയ്തു. പുതുക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
ശ്രീ.കെ. ഉദയൻ അധ്യക്ഷത വഹിച്ചു, ആശംസകൾ അറിയിച്ചുകൊണ്ട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ, വാർഡ് മെമ്പർമാർ, പാടശേഖരസമിതി അംഗങ്ങൾ,
കർഷകർ ചടങ്ങിന്റെ ഭാഗമായി പുതുക്കോട് പഞ്ചായത്തിലെ വിവിധ മേഖലകളിൽ മികവ് തെളിയിച്ച കർഷകരെ ആദരിച്ചു. കാർഷിക മേഖലയുടെ വളർച്ചയ്ക്കും ഭക്ഷ്യസുരക്ഷയ്ക്കും കർഷകർ നൽകുന്ന വിലമതിക്കാനാകാത്ത സംഭാവനകളെ ചടങ്ങിൽ അനുസ്മരിച്ചു.

🇮🇳 സ്വാതന്ത്ര്യദിനാശംസകൾ 🇮🇳​80-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി പുതുക്കോട് ഗ്രാമപഞ്ചായത്തിലും വിവിധ  വിവിധ വിദ്യാഭ്...
15/08/2026

🇮🇳 സ്വാതന്ത്ര്യദിനാശംസകൾ 🇮🇳

​80-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി പുതുക്കോട് ഗ്രാമപഞ്ചായത്തിലും വിവിധ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അങ്കണവാടികളിലും, ഘടക സ്ഥാപനങ്ങളിലും ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ. ഉദയൻ, വാർഡ് മെമ്പർമാർ എന്നിവർ ദേശീയപതാക ഉയർത്തുകയും വിദ്യാർത്ഥികളെയും അധ്യാപകരെയും സന്ദർശിച്ച് സ്വാതന്ത്ര്യദിനാശംസകൾ നേരുകയും ചെയ്തു.

​രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കാൻ നമുക്ക് ഒന്നിച്ചു മുന്നേറാം!


പുതുക്കോട് ഗ്രാമപഞ്ചായത്ത് അജൈവ  മാലിന്യ ശേഖരണത്തിൽ പാലക്കാട്‌ ജില്ലയിൽ ജൂലൈ മാസത്തിൽ 100% കൈവരിച്ചിരിക്കുന്നു. ഈ ഉദ്യമത...
07/08/2026

പുതുക്കോട് ഗ്രാമപഞ്ചായത്ത് അജൈവ മാലിന്യ ശേഖരണത്തിൽ പാലക്കാട്‌ ജില്ലയിൽ ജൂലൈ മാസത്തിൽ 100% കൈവരിച്ചിരിക്കുന്നു. ഈ ഉദ്യമത്തിന് പങ്കാളികളായ ഹരിത കർമ്മ സേനാംഗങ്ങൾ, ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീമതി.നിഷ എന്നിവർക്ക് പുതുക്കോട് പഞ്ചായത്ത് ഭരണസമിതിയുടെ അഭിനന്ദനങ്ങൾ.

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധി പാലക്കാട് ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ചൊവ്വാഴ്ച (ആഗസ്റ്റ്‌ 4) ന്...
03/08/2026

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധി

പാലക്കാട് ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ചൊവ്വാഴ്ച (ആഗസ്റ്റ്‌ 4) ന് ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാകളക്ടർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ, കോച്ചിംഗ് ക്ലാസ്സുകൾ, സ്പെഷ്യൽ ക്ലാസ്സുകൾ തുടങ്ങി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണന്ന് ജില്ലാ കളക്‌ടർ കെ സുധീർ അറിയിച്ചു

പുതുക്കോട് ഗ്രാമപഞ്ചായത്ത് സി ഡി എസ്  മെമ്പർമാരുടെ പൊതുയോഗം പുതുക്കോട് ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച്  സംഘടിപ്പിച്ചു. പരിപാ...
03/08/2026

പുതുക്കോട് ഗ്രാമപഞ്ചായത്ത് സി ഡി എസ് മെമ്പർമാരുടെ പൊതുയോഗം പുതുക്കോട് ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് സംഘടിപ്പിച്ചു.
പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കെ.ഉദയൻ അവർകൾ നിർവഹിച്ചു.

പുതുക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കെ ഉദയൻ അവർകളുടെ നേതൃത്വത്തിൽ മഴക്കെടുതിയുമായി ബന്ധപ്പെട്ട  അവലോകന യോഗം നടന്ന...
03/08/2026

പുതുക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കെ ഉദയൻ അവർകളുടെ നേതൃത്വത്തിൽ മഴക്കെടുതിയുമായി ബന്ധപ്പെട്ട അവലോകന യോഗം നടന്നു.

അറിയിപ്പ് പുതുക്കോട് ഗ്രാമപഞ്ചായത്ത്ശക്തമായ മഴയെ തുടർന്ന് പുതുക്കോട് ഗ്രാമപഞ്ചായത്ത് പരിധിയിൽ എന്തെങ്കിലും അടിയന്തര സാഹച...
02/08/2026

അറിയിപ്പ്

പുതുക്കോട് ഗ്രാമപഞ്ചായത്ത്

ശക്തമായ മഴയെ തുടർന്ന് പുതുക്കോട് ഗ്രാമപഞ്ചായത്ത് പരിധിയിൽ എന്തെങ്കിലും അടിയന്തര സാഹചര്യങ്ങൾ വരുകയാണെങ്കിൽ തന്നിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടുക.

Address

Vadakkenchery

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

+4922266227

Alerts

Be the first to know and let us send you an email when Puthucode Gramapanchayath posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Puthucode Gramapanchayath:

Shortcuts

Share